Saturday 19 February 2022

775. മുസ്ലിംപെണു്കുട്ടികളുടെ മുഖത്തട്ടവിഷയത്തിലു് ലോകത്തി൯റ്റെ വിമ൪ശ്ശനങ്ങളു്ക്കു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുനലു്കിയ മറുപടികളു് യുക്തിരഹിതവും അ൪ത്ഥശൂനൃവും പരസു്പ്പരവിരുദ്ധവും അസംബന്ധവുമാണു്

775

മുസ്ലിംപെണു്കുട്ടികളുടെ മുഖത്തട്ടവിഷയത്തിലു് ലോകത്തി൯റ്റെ വിമ൪ശ്ശനങ്ങളു്ക്കു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുനലു്കിയ മറുപടികളു് യുക്തിരഹിതവും അ൪ത്ഥശൂനൃവും പരസു്പ്പരവിരുദ്ധവും അസംബന്ധവുമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Harmonia Pictura. Graphics: Adobe SP.

ഇ൯ഡൃയു്ക്കു് സ്വാതന്ത്ര്യംകിട്ടിയതി൯റ്റെശേഷം ആദ്യമായി ജനസംഖൃയുടെ പതിനഞു്ചുശതമാനത്തോളംവരുകയും ആ സ്വാതന്ത്ര്യംനേടിയെടുക്കാ൯ ലക്ഷക്കണക്കിനാളുകളെ ബലികൊടുക്കുകയും ആ സ്വാതന്ത്ര്യത്തിനുശേഷം പാക്കിസ്ഥാനും ഇ൯ഡൃയുമായി രണു്ടുരാജ്യങ്ങളായുള്ള വിഭജനത്തിനുശേഷമുള്ള വ൪ഗ്ഗീയലഹളകളിലു് അതി൪ത്തിസംസ്ഥാനങ്ങളിലു് അതിലുമേറെയാളുകളെ നഷ്ടപ്പെടുകയുംചെയു്ത മുസ്ലിംസമുദായത്തിലെ പെണു്കുട്ടികളു്ധരിക്കുന്ന ഹിജാബെന്ന മുഖത്തട്ടം ആ സ്വാതന്ത്ര്യസമരത്തിലു്പ്പങ്കെടുക്കാതെ ബ്രിട്ട൯റ്റെഭാഗത്തുനിലയുറപ്പിച്ചിരുന്ന രാഷ്ട്രീയസ്വയംസേവകസംഘം രൂപീകരിച്ച രാഷ്ട്രീയപ്പാ൪ട്ടിയായ ഹിന്ദുഭരണബീജേപ്പീ ക൪ണ്ണാടകയിലും പിന്നെ മറ്റുസംസ്ഥാനങ്ങളിലും നിരോധിച്ചപ്പോളു് ലോകത്തു് പല മുസ്ലിംരാജ്യങ്ങളിലു്നിന്നും പ്രതിഷേധമുണ൪ന്നതു് സ്വാഭാവികം. ആ രാജ്യങ്ങളിലിങ്ങനെ പ്രതിഷേധമുണു്ടാകാ൯പാടില്ലെന്നുപറയാ൯ ബീജേപ്പീയല്ല ആ രാജ്യങ്ങളു്ഭരിക്കുന്നതു്.

അതുമാത്രവുമല്ല ഇതു് ഇ൯ഡൃയുടെ ഒരു ആഭ്യന്തരകാര്യവുമല്ല, ഇതു് ഇ൯ഡൃയുടെ ഒരു ആഭ്യന്തരകാര്യമാണെന്നുതന്നെ ബീജേപ്പീ തുട൪ച്ചയായി പറഞ്ഞുകൊണു്ടിരുന്നാലു് അതു് അതാവുകയുമില്ല. ഹിന്ദുവെന്നുപറയുമ്പോളു് ഇ൯ഡൃയിലുള്ള ഹിന്ദുക്കളെന്നുമാത്രമാണോ അ൪ത്ഥം? വിദേശരാജ്യങ്ങളിലുള്ളവരടക്കം അതൊരു ലോകകമ്മ്യൂണിറ്റിയല്ലേ? കെട്ടിക്കിടക്കുന്ന കുളത്തിലെ അന്ധതവളകളായ ബീജേപ്പീ അങ്ങനെ കരുതുന്നില്ലെങ്കിലും, വിദേശരാജ്യങ്ങളിലു്ജീവിക്കുന്ന ഹിന്ദുക്കളു്ക്കു് ഇ൯ഡൃയിലെ ബീജേപ്പീയുടെ അപഹാസ്യവും തരംതാണു് മൃഗതുല്യവുമായ പരിപാടികളു് മുറിവേലു്പ്പിക്കുന്നതും മാനക്കേടുണു്ടാക്കുന്നതുമാണെന്നു് ബീജേപ്പീ ശ്രദ്ധിച്ചിട്ടുപോലുമില്ലെങ്കിലും, ഹിന്ദുമതത്തി൯റ്റെ ഇന്നത്തെ നിലനിലു്പ്പുതന്നെ അതു് ഒരു ലോകമതവും ഒരു ലോകകമ്മ്യൂണിറ്റിയുമാണെന്നനിലയിലല്ലേ? അതേപോലെ, ഇ൯ഡൃയിലെ മുസ്ലിമുകളും ലോകമുസ്ലിംകമ്മ്യൂണിറ്റിയുടെ ഭാഗമല്ലേ? അവ൪കൊരുപ്രശു്നമുണു്ടാകുമ്പോളു്, ഒരു പ്രതിസന്ധിയുണു്ടാകുമ്പോളു്, ആ രാജ്യങ്ങളല്ലാതെ ആരാണു് അഭിപ്രായംപറയേണു്ടതു്, ആരാണു് പ്രതിഷേധിക്കേണു്ടതു്, ആരാണു് ഇടപെടേണു്ടതു്? ഇതിലൂടെ ബീജേപ്പീയെ ഭയപ്പെടുത്തുന്നൊരു ചോദ്യമുയ൪ന്നുവരുന്നതു് മറ്റാരും കാണുന്നില്ലെങ്കിലും ബീജേപ്പീ കാണുന്നുണു്ടു്, അതുകൊണു്ടാണു് ഈ വിമ൪ശ്ശനവും പ്രതിഷേധവും ഇ൯ഡൃയിലു് ഇ൯ഡ്യാവിരുദ്ധമെന്നുപറഞ്ഞു് അടിച്ചമ൪ത്താ൯ശ്രമിക്കുന്നതു്- ഇ൯ഡൃയിലെ മുസ്ലിമുകളുടെ ഇതുപോലുള്ള പരീക്ഷണഘട്ടങ്ങളിലു് ലോകമുസ്ലിംരാജ്യങ്ങളിടപെടുന്നപോലെ ലോകരാജ്യങ്ങളിലുള്ള ഹിന്ദുക്കളുടെ പരീക്ഷണഘട്ടങ്ങളിലു്, പ്രതിസന്ധികളിലു്, ഹിന്ദുവെന്നവകാശപ്പെടുന്ന ഇ൯ഡൃയിലെ ബീജേപ്പീഭരണകൂടം ഒരിക്കലുമിടപെട്ടിട്ടില്ലാത്തതു് എന്തുകൊണു്ടെന്നചോദ്യം! ഇ൯ഡൃയിലെ ബീജേപ്പീ ഹിന്ദുക്കളു്ക്കുവേണു്ടിയുണു്ടായതല്ല റിലയ൯സ്സിനുവേണു്ടിയുണു്ടായതാണെന്നതാണു് മറുപടി.

ഈപ്പ്രതിഷേധിച്ച മുസ്ലിംരാജ്യങ്ങളൊന്നുംതന്നെ ഇ൯ഡൃയെപ്പോലെ ജനാധിപത്യമതേതര റിപ്പബ്ലിക്ക൯രാജ്യങ്ങളല്ലെന്നാണു് ഭാരതീയജനതാപ്പാ൪ട്ടി വിദേശകാര്യവകുപ്പിലൂടെയും അവരുടെ രാഷ്ട്രീയനേതാക്കളിലൂടെയും കേന്ദ്രമന്ത്രിമാരിലൂടെയും ലോകത്തോടു് ഇതിനു് മറുപടിപറഞ്ഞതു്. ഈ മറുപടി ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് പറഞ്ഞാലു് മനസ്സിലാക്കാം, കാരണം ഇത്രയുംവ൪ഷം അവ൪ ഇ൯ഡ്യഭരിച്ചപ്പോളു് ഇന്ദിരാഗാന്ധിയുടെ ഒരു ഹ്രസ്വകാലഘട്ടത്തിലു് ജനാധിപത്യംമാത്രം ഒരലു്പ്പം നഷ്ടപ്പെട്ടതൊഴിച്ചാലു് അവ൪ ഇ൯ഡൃയെ ഭരണഘടനയിലു് വിഭാവനംചെയ്യപ്പെട്ടപോലെ ഒരു ജനാധിപത്യമതേതരറിപ്പബ്ലിക്കായിത്തന്നെയാണു് നിലനി൪ത്തിയതു്. പക്ഷേ ഇതു് ഈ പ്രതിഷേധിച്ച മുസ്ലിംരാജ്യങ്ങളു്ക്കു് മറുപടിയായി കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുപറഞ്ഞപ്പോളു് അതു് ലോകത്തി൯റ്റെ നെറ്റിചുളിപ്പിക്കുന്നതായി, കാരണം ബീജേപ്പീയുടെ കേന്ദ്രഭരണവും പല സംസ്ഥാനഭരണങ്ങളും ഇ൯ഡൃയെ ജനാധിപത്യപരമോ മതേതരപരമോ റിപ്പബ്ലിക്ക൯പരമോ ആയ ഒരു രാജ്യമായല്ല നിലനി൪ത്തിയിരിക്കുന്നതു്. ബീജേപ്പീതന്നെ അടിസ്ഥാനപരമായി ഒരു തീവ്രഹിന്ദുവാദപ്പാ൪ട്ടിയാണു്. ഇ൯ഡൃയിലു് മതന്യൂനപക്ഷമായ മുസ്ലിമുകളു്ക്കെതിരെയുള്ള വ൪ഗ്ഗീയകലാപങ്ങളിലും വംശഹത്യകളിലുമെല്ലാം അവരുണു്ടായിരുന്നു, അവരുടെ പ്രധാനമന്ത്രിപോലും ഒരു പ്രതിയായിരുന്നു, അതി൯റ്റെപേരിലു് വ൪ഷങ്ങളോളം അമേരിക്ക൯വിസ നിഷേധിക്കപ്പെട്ടതും ഇ൯ഡൃയിലെ അവരുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുതന്നെയായിരുന്നു.

അതുകൊണു്ടു് ഇ൯ഡൃയിലെ മുസ്ലിംപെണു്കുട്ടികളു്ക്കുമേലുള്ള ഹിജാബുനിരോധനത്തിലു് പ്രതിഷേധിച്ച മുസ്ലിംരാജ്യങ്ങളു് മതേതരരാജ്യങ്ങളല്ലെന്നു് ബീജേപ്പീപറയേണു്ടതില്ല. എന്നാലു് ഈ മുസ്ലിംരാജ്യങ്ങളിലാകട്ടേ ഹിന്ദുക്കളടക്കം ലക്ഷക്കണക്കിനു് അന്യമതസ്ഥ൪ വളരെ സമാധാനത്തോടെ ജോലിചെയു്തുജീവിക്കുന്നുമുണു്ടു്, അതുതന്നെ ഇ൯ഡൃയിലെ മുസ്ലിമുകളെപ്പോലെ അവിടെത്തന്നെ ജനിച്ചവരല്ലാതെ പുറത്തുനിന്നുംവന്നവ൪. ബീജേപ്പീഭരണത്തോടെ ഇ൯ഡൃയിലെ മുസ്ലിമുകളു്ക്കിടയിലു് പെട്ടെന്നുണു്ടായ അരക്ഷിതാവസ്ഥ മുസ്ലിംരാജ്യങ്ങളിലു് ജോലിചെയു്തുകഴിയുന്ന ഈ ഹിന്ദുക്കളു്ക്കോ അന്യമതസ്ഥ൪ക്കോ അനുഭവപ്പെടുന്നുമില്ല. ബീജേപ്പീയെ ജനിപ്പിക്കണോയെന്നു് അതി൯റ്റെയച്ഛ൯ ആലോചിക്കുന്നതിനും എത്രയോ നൂറ്റാണു്ടുകളു്ക്കുമുമ്പുമുതലേതന്നെ ഈ മുസ്ലിംരാജ്യങ്ങളെല്ലാം ഇ൯ഡൃയുമായി കച്ചവടംചെയ്യുന്നുണു്ടു്, കൊടുക്കലു്വാങ്ങലുണു്ടു്, സഞു്ചാരമുണു്ടു്, സാംസു്ക്കാരികവിനിമയവുമുണു്ടു്!

പിന്നെയുള്ളതു് രാജാക്ക൯മാരും ചക്രവ൪ത്തിമാരും എമീറുമാരും ഖലീഫാമാരും സുലു്ത്താ൯മാരുംഭരിക്കുന്ന ഈ മുസ്ലിംരാജ്യങ്ങളു് ജനാധിപത്യരാജ്യങ്ങളല്ല എന്നുള്ള ബീജേപ്പീയുടെ മറുപടിയാണു്. ഇലക്ഷ൯കമ്മീഷനെ പരസ്യമായ ഒരു ഹിന്ദുസ്ഥാപനമാക്കിമാറ്റി രാജ്യത്തൊരു ഹിതപരിശോധനനടത്താതെ ബാലറ്റുപേപ്പറുകളു് ബലംപ്രയോഗിച്ചു് നീക്കംചെയു്തു് തെരഞ്ഞെടുപ്പുയന്ത്രങ്ങളേ൪പ്പെടുത്തി ബ്ലൂട്ടൂത്തും റിലയ൯സ്സുനെറ്റുവ൪ക്കുമുപയോഗിച്ചു് മാസ്സീവായി യന്ത്രങ്ങളിലട്ടിമറിനടത്തി ഭരണംപിടിക്കുകയും വീണു്ടുമതുതന്നെചെയു്തു് ആ ഭരണത്തിലു്ത്തുടരുകയുംചെയ്യുന്ന ബീജേപ്പീയുടെകീഴിലു് ഇ൯ഡൃയെന്തുജനാധിപത്യരാജ്യം? ഒടുവിലുള്ളതു് ഈ മുസ്ലിംരാജ്യങ്ങളൊന്നും റിപ്പബ്ലിക്കുകളല്ലെന്നുള്ള ബീജേപ്പീയുടെ വിമ൪ശ്ശനമാണു്. രാജ്യസ്വത്തുക്കളു്മുഴുവ൯ ഭരണംകിട്ടിയ ആ നിമിഷംമുതലു് ബീജേപ്പീ റിലയ൯സ്സിനെഴുതിക്കൊടുക്കുകയും ബാക്കിയുള്ളതു് അവ൪ക്കുതന്നെ ദാനംചെയ്യുകയും പാ൪ലമെ൯റ്റും മന്ത്രിസഭയുംകൂടിയിരുന്നു് റിലയ൯സ്സിനുവേണു്ടി നിയമങ്ങളു്കൊണു്ടുവരികയും തീവ്രഹിന്ദുത്വപ്പരിപാടികളു്കാരണം മുസ്ലിം-ക്രിസ്സു്ത്യ൯രാജ്യങ്ങളിലെ ലോകകമ്പോളങ്ങളു് നഷ്ടപ്പെട്ട റിലയ൯സ്സിനു് പുതിയ സ്വദേശ്ശിക്കമ്പോളങ്ങളു്തുറക്കാ൯ ഭരണഘടനയെയട്ടിമറിച്ചുതന്നെ കാഷു്മീ൪പോലുള്ള സംസ്ഥാനങ്ങളെ വെട്ടിമുറിക്കുകയുംചെയ്യുന്ന ഇ൯ഡൃയിനിയെന്തുറിപ്പബ്ലിക്കു്? റിലയ൯സ്സല്ലേ രാജ്യംഭരിക്കുന്നതു്? റിപ്പബ്ലിക്കിനു് ഒരു പരമാധികാരമുണു്ടായിരിക്കണു്ടേ? പരമാധികാരം സൈനികമേഖലയിലടക്കം റിലയ൯സ്സിനാണെങ്കിലു് അതുപിന്നെന്തുറിപ്പബ്ലിക്കു്?

അതുകൊണു്ടാണു് ഇ൯ഡൃയുടെ വിദേശകാര്യവകുപ്പും കേന്ദ്രഗവണു്മെ൯റ്റും പ്രധാനമന്ത്രിയും മന്ത്രിമാരുംനലു്കുന്ന യുക്തിരഹിതവും അ൪ത്ഥശൂനൃവും പരസ്സു്പ്പരവിരുദ്ധവും അസംബന്ധവുമായ ഈ ജലു്പ്പനങ്ങളു്ക്കു് ഹിജാബുവിഷയത്തിലു് ലോകത്തി൯റ്റെ വിമ൪ശ്ശനങ്ങളു്ക്കു് ഇ൯ഡൃ ചെവികൊടുക്കാത്തതുപോലെത്തന്നെ ലോകവും ചെവികൊടുക്കാത്തതു്. സമയമില്ലാത്തതുകൊണു്ടു് ഈ അന്തരീക്ഷവിലാപങ്ങളു്ക്കു് ആരും മറുപടിപറയാ൯പോകുന്നുമില്ല. ചുരുക്കിപ്പറഞ്ഞാലു് ഈ ലോകമുസ്ലിംരാജ്യങ്ങളു് സംസാരിക്കുന്നതു് ലോകഹിന്ദുവിനോടാണു്, ഇരുട്ടിലു്ച്ചുറ്റുന്ന ഇ൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റിനോടല്ല.

കൃത്രിമത്തിലൂടെ തെരഞ്ഞെടുപ്പുജയിച്ചു് കൃത്രിമമായൊരു ഗവണു്മെ൯റ്റുണു്ടാക്കിവെച്ചിരിക്കുന്ന കൃത്രിമികളുടെ ജലു്പ്പനങ്ങളെ ലോകം ഒറിജിനലുകളുടെ വാക്കുകളായല്ല കൃതൃമികളുടെ ജലു്പ്പനങ്ങളായേകൂട്ടൂ. ആദ്യം ബാലറ്റുപേപ്പറിലു് ഒരു പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുജയിച്ചു് ഇ൯ഡൃയിലു് ജനാധിപത്യമുണു്ടെന്നു് ബീജേപ്പീ ജനങ്ങളുടെമുന്നിലു് തെളിയിച്ചുകാണിക്കണം. എന്നിട്ടു് റിലയ൯സ്സല്ല ജനപ്പ്രതിനിധികളാണുഭരിക്കുന്നതെന്നു് കോ൪പ്പറേറ്റുകളു്ക്കുകൈമാറിയ രാജ്യസ്വത്തുക്കളു്മുഴുവ൯ തിരിച്ചുപിടിച്ചു് പൊതുവകയിലാക്കി ഇ൯ഡൃയിപ്പോഴും ഒരു ജനകീയറിപ്പബ്ലിക്കുതന്നെയെന്നു്, ജനങ്ങളു്ക്കുതന്നെയാണു് പരമാധികാരമെന്നു്, ബീജേപ്പീ ഇ൯ഡൃയിലെ ജനങ്ങളു്ക്കുമുന്നിലു് തെളിയിച്ചുകാണിക്കണം. എങ്കിലാണു് ഇതൊക്കെ ബീജേപ്പീയെന്ന അവസരവാദിഹിന്ദുവ൪ഗ്ഗീയപ്പാ൪ട്ടിയുടെ വാക്കുകളല്ല, ഇ൯ഡൃയുടെ വാക്കുകളാണെന്നു് ആദ്യം ഇ൯ഡ്യാക്കാരും പിന്നീടു് ലോകവും അംഗീകരിക്കുന്നതു്- കൂട്ടത്തിലു് ഇ൯ഡൃയിലെ പെണു്കുട്ടികളുടെമേലുള്ള ഹിജാബുനിരോധനത്തിലു് ആദ്യം പ്രതിഷേധമുയ൪ത്തിയ ഓ൪ഗനൈസേഷ൯ ഓഫു് ഇസ്ലാമിക്കു് കോ-ഓപ്പറേഷനെന്ന ആ അമ്പത്തേഴു് മുസ്ലിംരാജ്യങ്ങളും. അമ്പത്തേഴു് രാജ്യങ്ങളെന്നുപറയുന്നതു് പുച്ഛിച്ചുതള്ളിയ ഇ൯ഡൃ൯ വിദേശകാര്യവകുപ്പി൯റ്റെ കേന്ദ്രഹിന്ദുഗവണു്മെ൯റ്റിനു് ലോകത്തു് ഒറ്റയൊരു കൂട്ടുകാരനുമില്ല- തീ൪ത്തും ഒറ്റപ്പെട്ടു് ലോകത്തു് ആകെയൊരു ഹിന്ദുരാജ്യം, ഹിന്ദുഗവണു്മെ൯റ്റു്, ഹിന്ദുക്കോ൪പ്പറേഷ൯, ഹിന്ദുഭരണം! ആ അമ്പത്തേഴുരാജ്യങ്ങളുടെ സംഘടനയുടെ ആസ്ഥാനം ഇ൯ഡൃയു്ക്കു് എണ്ണതരുന്ന സൗദി അറേബ്യായാണെന്നോ൪ക്കുമ്പോഴാണു് ഇ൯ഡൃ൯ വാണിജ്യ-വ്യവസായവകുപ്പുകളു് ഞെട്ടിവിറക്കുന്നതു്.

ഈ വിഷയത്തിലു് അബദ്ധങ്ങളു്മാത്രംപറയുന്ന, ജനാധിപത്യപരമായ തിരിച്ചറിവും മതേതരത്വപരമായ ബോധവുമില്ലാതെ പ്രവ൪ത്തിക്കുന്ന, ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെയൊപ്പം ഇ൯ഡൃയിലെ ജനങ്ങളു്ക്കുനിലു്ക്കാ൯കഴിയില്ല, മണു്ട൯മാരോടൊപ്പം ആ൪ക്കും നിലു്ക്കാ൯കഴിയില്ല. ഇതിലു് ഇ൯ഡ്യാവിരുദ്ധതയൊന്നുമില്ല, ബീജേപ്പീവിരുദ്ധതയുണു്ടുതാനും, കാരണം ഈ വിഷയത്തിലു് ബീജേപ്പീ മതേതരത്വവിരുദ്ധമാണു്, ജനാധിപത്യവിരുദ്ധമാണു്, റിപ്പബ്ലിക്ക൯വിരുദ്ധമാണു്, ഇ൯ഡ്യാവിരുദ്ധമാണു്. അതു് ഇ൯ഡ്യാക്കാരും ലോകവും തിരിച്ചറിയുന്നുമുണു്ടു്. അതി൯റ്റെ പ്രതികരണങ്ങളാണു് ഇ൯ഡൃയിലും വിദേശത്തും കാണുന്നതു്. അമ്പത്തേഴുരാജ്യങ്ങളു് ഒറ്റസംഘടനയുടെകീഴിലിരുന്നു് അപലപിച്ച ഹിജാബുനിരോധനം വെറും ഒറ്റരാജ്യമായ ഇ൯ഡൃയുടെ ബീജേപ്പീഗവണു്മെ൯റ്റിനു് ഒരു പ്രശു്നമല്ലെന്നാണവ൪ പറയുന്നതു്, പക്ഷേ ഇ൯ഡൃയു്ക്കതു് പ്രശു്നമാണു്. ഈ രാജ്യങ്ങളെല്ലാം നൂറ്റാണു്ടുകളായി- അതായതു് ബീജേപ്പീ തലപൊക്കി ഭരണത്തിലെത്തുന്നതുവരെയും- ഇ൯ഡൃയുമായി സഹകരിച്ചിരുന്ന രാജ്യങ്ങളാണു്. ഓ൪ഗനൈസേഷ൯ ഓഫു് ഇസ്ലാമിക്കു് കോ-ഓപ്പറേഷനെന്ന ഈ സംഘടനയു്ക്കുകീഴിലുള്ള രാജ്യങ്ങളിലു്നിന്നാണു് ഇ൯ഡൃയു്ക്കു് ഇപ്പോഴും പെട്രോളിയംവരുന്നതു്. ഇറാനും ഇറാക്കും മലേഷ്യയുമെല്ലാമതിലു്പ്പെടുന്നു- കുവൈറ്റും യൂയ്യേയ്യീയും സൗദി അറേബ്യായും. ഈ സംഘടനയു്ക്കുപുറത്തു് ചൈനയും അമേരിക്കയുമൊക്കെ ഈ വസു്ത്രാക്ഷേപത്തെ അപലപിച്ചിട്ടുണു്ടു്. ഇതൊന്നും ഒറ്റയു്ക്കാത്മഹത്യയിലെക്കുപോകുന്ന ബീജേപ്പീക്കു് പ്രശു്നമല്ലെങ്കിലും ഇ൯ഡൃയു്ക്കു് പ്രശു്നമാണു്. എന്തുകൊണു്ടാണു് ഇ൯ഡൃയിലെ ഹിന്ദുഗവണു്മെ൯റ്റു് മുസ്ലിം സു്ക്കൂളു്ക്കോളേജുപെണു്കുട്ടികളുടെമേലു്നടത്തുന്ന ഈ വസു്ത്രാക്ഷേപത്തെ ഇത്രയുംരാജ്യങ്ങളുള്ള ലോകത്തു് ഒരുരാജ്യവും അനുകൂലിക്കാത്തതു്? ഇ൯ഡൃയിലെ ഹിന്ദുഭരണവും ബീജേപ്പീയും യാഥാ൪ത്ഥഭരണംനടത്തുന്ന റിലയ൯സ്സി൯ഡസ്സു്ട്രീസ്സും ലോകത്തു് അത്രമേലൊറ്റപ്പെട്ടുനിലു്ക്കുന്നുവെന്നല്ലേയ൪ത്ഥം- ലോകഹിന്ദുക്കളുടെയിടയിലു്പ്പോലും?


ബീജേപ്പീകഴിഞ്ഞാലും ഇ൯ഡൃയു്ക്കു് തുടരണം- ലോകത്തിനുനടുവിലു്. അടുത്ത അഞ്ഞൂറുകൊല്ലം ഇ൯ഡൃയിലു് ബീജേപ്പീഭരണംതുടരുമെന്നു് ഒരു ബീജേപ്പീ എംപീയെക്കൊണു്ടുപറയിപ്പിച്ചിട്ടു് അതു് ശരിയാണെന്നുവിശ്വസിച്ചുനടക്കാ൯ ബീജേപ്പീയുടെയത്രമാത്രം തലയുള്ളവ൪ക്കെളുപ്പമാണു്, പക്ഷേ ഇ൯ഡ്യാക്കാ൪ക്കതുപറ്റില്ല- അവ൪ക്കു് യാഥാ൪ത്ഥ്യബോധത്തോടെ ജീവിക്കേണു്ടതുണു്ടു്, ലോകത്തോടിടപെടേണു്ടതുണു്ടു്, കാരണം ഇ൯ഡൃയുടെ മക്കളൊരുപാടുപേ൪ ഈ രാജ്യങ്ങളിലാണു് ജോലിചെയു്തുകഴിയുന്നതു്, ഗൂഗിളും ട്വിറ്ററുമടക്കം ലോകകമ്പനികളെ നിയന്ത്രിക്കുന്നതു്, ബ്രിട്ടനിലും അമേരിക്കയിലും ക്യാനഡയിലുമടക്കം മന്ത്രിസഭകളിലിരുന്നുഭരിക്കുന്നതു്. വെറും പത്തുവ൪ഷം ഇ൯ഡൃഭരിച്ചപ്പോളു്ത്തന്നെ ലോകത്തു് ഒറ്റരാജ്യത്തി൯റ്റെയും പിന്തുണയില്ലാതായി അമ്പത്തേഴുരാജ്യങ്ങളുടെ വെറുപ്പുംനേടിയിട്ടുനിലു്ക്കുന്ന ബീജേപ്പീഭരണം അടുത്ത അഞ്ഞൂറുവ൪ഷം തുടരുമെന്നുപറയുന്നത്ര സോമരസവും വിസ്സു്ക്കിയുമൊന്നുമടിച്ചിട്ടുനടക്കുകയല്ല ലോകം.

വിദേശരാജ്യങ്ങളുടെ ഈ വിമ൪ശ്ശനം ഇ൯ഡൃയിലെ ബീജേപ്പീയുടെ ഹിന്ദുഭരണകൂടം വകവെക്കുമോ എന്നുള്ളതു് ഒരു ചോദ്യമാണു്. വകവെക്കില്ല എന്നതാണു് കേന്ദ്രബീജേപ്പീഭരണകൂടത്തി൯റ്റെയും ആപ്പാ൪ട്ടിയുടെയും മറുപടി. പക്ഷേ ഗുജറാത്തുകലാപംനടത്തിയതിനു് ഗുജറാത്തുമുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കു് അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റു് വിസാനിരോധനമേ൪പ്പെടുത്തിയപ്പോളു് പിന്നീടു് പ്രധാനമന്ത്രിവരെയായിത്തീ൪ന്ന നരേന്ദ്രമോദി വകവെച്ചു. ആ വിസാവിലക്കു് പി൯വലിക്കണമെന്നും അമേരിക്കയിലു് പ്രവേശിപ്പിക്കണമെന്നും പലപ്രാവശൃമപേക്ഷിക്കുകയുംചെയു്തു. ഇ൯ഡൃയുടെ ബീജേപ്പീയുടെ ഒരുകേന്ദ്രമന്ത്രിയെപ്പറഞ്ഞുവിട്ടു് നേരിലു്ത്തന്നെ അഭ്യ൪ത്ഥിക്കുകയുംചെയു്തു- അവരതുചെവിക്കൊണു്ടില്ലെങ്കിലും. പ്രധാനമന്ത്രിയെന്നനിലയിലു് ഒരു ഡിപ്ലോമാറ്റിക്കു് പാസ്സു്പ്പോ൪ട്ടോടുകൂടിമാത്രമേ മോദിക്കുപിന്നെ അമേരിക്കയിലു് പ്രവേശിക്കാനായുള്ളൂ. ആ ഡിപ്ലോമാറ്റിക്കു് പാസ്സു്പ്പോ൪ട്ടുപോകുന്നതോടെ ആ പ്രവേശനവിലക്കു് വീണു്ടും നിലവിലു്വരികയുംചെയ്യും. വാസു്തവത്തിലു് അവരതു് ഒരിക്കലും പി൯വലിച്ചിട്ടില്ല. അതാണവിടത്തെനിയമം. ഒരു മുസ്ലിംവിരുദ്ധ വ൪ഗ്ഗീയകലാപത്തി൯റ്റെപേരിലു് ഒരു വിദേശരാജ്യത്തു് പ്രവേശനവിലക്കുനേരിടുന്ന ഏകവ്യക്തി ഇ൯ഡൃയുടെ ബീജേപ്പീനേതാവും റിലയ൯സ്സി൯റ്റെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയാണു്. അതിനുശേഷം ഇ൯ഡൃയുമായി ബന്ധപ്പെട്ടു് ഒരു പ്രവേശനവിസാവിലക്കു് ആദ്യമായിക്കേളു്ക്കുന്നതു് 2022 ഫെബ്രുവരി 17നു് ബീജേപ്പീയുടെ ഈ പെണു്കുട്ടികളുടെ മുഖത്തട്ടനിരോധനവുമായി ബന്ധപ്പെട്ടുതന്നെ കുവൈറ്റു് പാ൪ലമെ൯റ്റിലു്നിന്നാണു്, അതും ഇ൯ഡൃയുടെ ദീ൪ഘകാലസുഹൃത്തും എണ്ണമറ്റ ഇ൯ഡൃക്കാ൪ക്കു് രണു്ടാംവീടുംനാടുമൊക്കെയായ കുവൈറ്റിലു്നിന്നു്.

ബീജേപ്പീ നടപ്പാക്കിക്കൊണു്ടിരിക്കുന്ന ഇ൯ഡൃയിലെ ഈ ഹിജാബുനിരോധനത്തിനു് മറുപടിയായി ബീജേപ്പീയിലെ മുഴുവ൯മെമ്പ൪മാ൪ക്കും കുവൈറ്റിലു് പ്രവേശ്ശനവിസാവിലക്കേ൪പ്പെടുത്തണമെന്നു് കുവൈറ്റു് പാ൪ലമെ൯റ്റിലെ ഇരുപതു് എംപീമാരവതരിപ്പിച്ച പ്രമേയം പാസ്സായി. അതോടുകൂടിയതിനു് ഔദ്യോഗികസു്റ്റാറ്റസ്സായി. മറ്റുരാജ്യങ്ങളുമിതു് പിന്തുട൪ന്നേക്കാം. ഇ൯ഡൃയുമായുള്ള കച്ചവടത്തിനേക്കാളുംവലുതവ൪ക്കവരുടെ മതമാണു്. കുവൈറ്റികളു് ഇ൯ഡൃയിലേക്കധികമങ്ങനെ വരാറില്ലെങ്കിലും ബീജേപ്പീക്കാരിലു് പ്രധാനമന്ത്രിയും മന്ത്രിമാരുംമുതലു് സാദാനേതാക്കളു്വരെ കുവൈറ്റിലേക്കു് സ്ഥിരംപോകുന്നവരോ? എത്ര സൗദികളു് ഇ൯ഡൃയിലു് വരാറുണു്ടു്? തിരിച്ചോ? അതുകൊണു്ടു്, വിലക്കുകളെന്നുള്ള ഘട്ടത്തിലേക്കുകടന്നാലു് അമേരിക്ക൯കേസ്സിലന്നു് പ്രധാനമന്ത്രിചെയു്തപോലെ ഇവ൪ സകലരും വകവെക്കും. അപ്രതീക്ഷിതനീക്കങ്ങളിലൂടെ അംബാസ്സഡ൪മാരെ തിരിച്ചയച്ചാലും, പകരം അത്രയുമെണ്ണം അംബാസ്സഡ൪മാരെ അങ്ങോട്ടയച്ചാലും തീരുന്നൊരു പ്രശു്നമല്ലിതു്. അപ്പോഴേക്കും അതിനേക്കാളുമതു് വള൪ന്നിരിക്കും, ചിലപ്പോളു് എണ്ണയിലേക്കും കടന്നിരിക്കും. അതുകൊണു്ടു് ബീജേപ്പീയു്ക്കിതിലു് ഉലു്ക്കണു്ഠയില്ലെങ്കിലും, അവ൪ അഹങ്കാരപ്പ്രമത്തമായ മറുപടികളാണു് ലോകത്തിനു് കൊടുത്തുകൊണു്ടിരിക്കുന്നതെങ്കിലും, ഇ൯ഡ്യാക്കാ൪ക്കിതിലു് ഉലു്ക്കണു്ഠയുണു്ടു്, കാരണം അറബിരാജ്യങ്ങളിലു് ക്രൂഡോയിലു്വില വ൪ദ്ധിച്ചപ്പോഴെല്ലാം പെട്രോളു്-ഡീസ്സലു്വിലകളു് അതിനനുസരിച്ചു് അമിതമായി വ൪ദ്ധിപ്പിച്ച ഒരു ഗവണു്മെ൯റ്റാണു് ബീജേപ്പീയുടെ നരേന്ദ്രമോദിയുടെ ഗവണു്മെ൯റ്റു്. ഇന്നു് ഈവിഷയത്തിലു്പ്പറയുന്നപോലെ 'അറബികളോ, അവ൯മാരെപ്പോകാ൯പറ' എന്നു് ബീജേപ്പീയോ നരേന്ദ്രമോദിയോ അന്നുപറഞ്ഞില്ല. അഹങ്കാരവെല്ലുവിളികളുടെയും അമിതസംഭാഷണങ്ങളുടെയും പരിധി ബീജേപ്പീയെസ്സംബന്ധിച്ചിടത്തോളം എത്രയാണെന്നു് അന്നു് അങ്ങനെ ഇ൯ഡ്യാക്കാ൪ മനസ്സിലാക്കിയതാണു്. ഇ൯ഡൃ ഏതു് ഹിന്ദുരാജ്യത്തുനിന്നും പെട്രോളും ഡീസ്സലും കൊണു്ടുവരുമെന്നു് ആരും നരേന്ദ്രമോദിയുടെയടുത്തുചെന്നുചോദിക്കാത്തതു് ഇതുപോലെ മതവിദ്വേഷംനിന്നുകത്തിപ്പുകഞ്ഞു് തീപിടിച്ചുകൊണു്ടിരിക്കുന്ന തലകളോടു് അന്നേരം പെട്രോളി൯റ്റെകാരൃംകൂടിച്ചെന്നുചോദിച്ചിട്ടു് കാര്യമില്ലെന്നതുകൊണു്ടാണു്.

Written on 18 February 2022 and first published on: 19 February 2022






 

 

No comments:

Post a Comment