Thursday 24 February 2022

787. സ൪ക്കാ൪പ്പണംമുടക്കിച്ചികിത്സിക്കുന്ന മുഖ്യമന്ത്രിയുടെ രോഗവിവരങ്ങളു് ആരോഗ്യമന്ത്രി ഒളിച്ചുവെക്കുന്നതു് ശിക്ഷാ൪ഹമാണെന്നു് ജയലളിതക്കേസ്സിലു് നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണു്- മണിക്കൂറിനുമണിക്കൂറിനാണു് അന്നു് തമിഴു്നാടു് ആരോഗ്യമന്ത്രി ബുള്ളറ്റിനുകളിറക്കിയതു്

787

സ൪ക്കാ൪പ്പണംമുടക്കിച്ചികിത്സിക്കുന്ന മുഖ്യമന്ത്രിയുടെ രോഗവിവരങ്ങളു് ആരോഗ്യമന്ത്രി ഒളിച്ചുവെക്കുന്നതു് ശിക്ഷാ൪ഹമാണെന്നു് ജയലളിതക്കേസ്സിലു് നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണു്- മണിക്കൂറിനുമണിക്കൂറിനാണു് അന്നു് തമിഴു്നാടു് ആരോഗ്യമന്ത്രി ബുള്ളറ്റിനുകളിറക്കിയതു്


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By MyLifeOnTopDM. Graphics: Adobe SP.


അസുഖമില്ലാത്തൊരാളിനു് ആരോഗ്യവകുപ്പു് മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റിനുള്ള സൗകര്യമൊരുക്കിയെങ്കിലു് അതു് ആരോഗ്യമന്ത്രിയെ പിരിച്ചുവിടേണു്ട കുറ്റമാണു്

രോഗംവെളിപ്പെടുത്താത്ത മുഖ്യമന്ത്രി മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റായി കൈപ്പറ്റിയതുക തിരിച്ചടയു്ക്കാത്തതു് കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അഴിമതിയാണു്- വ്യക്തമായ തെളിവും രേഖയുമുള്ള അഴിമതി. ഈ മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റു് പാസ്സാക്കിയിട്ടുള്ളതി൯റ്റെ മെഡിക്കലു് എസ്സെ൯ഷ്യാലിറ്റി സ൪ട്ടിഫിക്കറ്റും ഡിക്ലറേഷനും പുറത്തുവിടാനും പ്രസിദ്ധീകരിക്കാനും ആരോഗ്യമന്ത്രി ബാദ്ധ്യസ്ഥയാണു്. ജനങ്ങളുടെ ലക്ഷക്കണക്കിനുരൂപയുടെ പണമെടുത്തു് മുഖ്യമന്ത്രിയായ ഒരു എമ്മെല്ലേ ചികിത്സിക്കാനെന്നുംപറഞ്ഞുകൊണു്ടുനടക്കുമ്പോളു് ചികിത്സിച്ചയാസ്സു്പ്പത്രിയുടെ ഐ. പി./ ഓ.പി. വിവരങ്ങളും, ചികിത്സയിലു്ക്കഴിഞ്ഞ കാലദൈ൪ഘ്യവും, നടത്തിയ ചികിത്സകളും നലു്കിയ മരുന്നുകളും മറ്റുസേവനങ്ങളും, അവയിലു് പ്രൊപ്പ്രൈറ്ററി മരുന്നുകളേവ, അവയേക്കാളു് വിലക്കുറവുള്ള സബ്ബു്സ്സു്റ്റിറ്റൃൂട്ടുമരുന്നുകളു് അന്നു് മാ൪ക്കറ്റിലു് ലഭ്യമായിരുന്നോ, എന്നൊക്കെയുള്ള ചട്ടപ്രകാരം ആവശ്യമായ മുഴുവ൯വിവരങ്ങളും ചികിത്സാബുള്ളറ്റിനുകളായി റിലീസ്സുചെയ്യാ൯ ആരോഗ്യമന്ത്രി നിയമപരമായി ബാദ്ധ്യസ്ഥയാണു്. ഇങ്ങനെ ചെയ്യുന്നതി൯റ്റെയോ ചെയ്യാതിരിക്കുന്നതി൯റ്റെയോ ലീഗലു് ഇമ്പ്ലികേഷനുകളെന്തൊക്കെയാണെന്നു് തമിഴു്നാടു് മുഖ്യമന്ത്രി കുമാരി ജയലളിതയുടെ ചികിത്സയും ചികിത്സയു്ക്കിടയിലുള്ള അവരുടെ മരണവുമായിബന്ധപ്പെട്ടു് മദ്രാസ്സു് ഹൈക്കോടതിയും സുപ്രീംകോടതിയും വളരെ വിശദമായി വാദംകേട്ടിട്ടുള്ളതും നി൪ദ്ദേശങ്ങളു് നലു്കിയിട്ടുള്ളതുമാണു്. മുഖ്യമന്ത്രിയുടെ ചികിത്സാവിവരങ്ങളു് മറച്ചുപിടിക്കുന്ന ആരോഗ്യമന്ത്രി വളരെഗുരുതരമായ ഒരു നടപടിപ്പിശകാണുചെയ്യുന്നതു്.

ചികിത്സയു്ക്കെന്നുംപറഞ്ഞു് ട്രഷറിയിലു്നിന്നും പണവുംകൈപ്പറ്റി ലക്ഷക്കണക്കിനുരൂപയും കൈക്കലാക്കിക്കൊണു്ടു് മുഖൃമന്ത്രി സംസ്ഥാനത്തുനിന്നും ഒരുമാസത്തോളമായി മുങ്ങിനടന്നിട്ടും പൂ൪ണ്ണയാരോഗ്യത്തോടെ വിദേശത്തുപലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടും ആരോഗൃമന്ത്രി പ്രതികരിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലു് ജനങ്ങളുടെവകയായി എത്തിപ്പെടുന്ന മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റു് അപേക്ഷകളിലു് അവ നിരസിച്ചുകൊണു്ടു് വളരെക്ക്രൂരമായി പലവിധ ഉത്തരവുകളിടുകയും ഉടക്കുവെക്കുകയുംചെയ്യുന്ന ആരോഗ്യമന്ത്രി തികച്ചും ഫ്രോഡുല൯റ്റായ ഒരു കേസ്സിലാണു് അനുകൂലയുത്തരവെഴുതിയിട്ടുള്ളതു്- ഉത്തരവിതിനകം എഴുതിയിട്ടുണു്ടെങ്കിലു്. കേരളത്തിലു് മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റു് ചട്ടങ്ങളു് ആകെ ഒന്നേയുള്ളു- കേരളാ ഗവണു്മെ൯റ്റു് സെ൪വ്വ൯റ്റു്സ്സു് മെഡിക്കലു് അറ്റ൯ഡ൯സ്സു് റൂളു്സ്സു് 1960. അതു് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുംമുതലു് സ൪ക്കാ൪ശ്ശമ്പളംപറ്റുന്ന ആ൪ക്കും ഒരേപോലെ ബാധകമാണു്. അതല്ലാതെ വേറേനിയമമില്ല. അതല്ലാതെ ഒരാളു്ക്കു് ചികിത്സാച്ചെലവനുവദിക്കാ൯ സംസ്ഥാനത്തുള്ളതു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലു്നിന്നുമാത്രമാണു്. പക്ഷേ മുഖ്യമന്ത്രിക്കുതന്നെ അതിലു്നിന്നു് തുകയനുവദിക്കുന്നതു് മുഖ്യമന്ത്രി പിണറായിവിജയനിപ്പോളു് ലോകായുക്തയിലു്നേരിടുന്നപോലുള്ള മറ്റൊരഴിമതിയാണു്. എപ്പോഴും ഒരാളുടെ മേലധികാരിക്കേ ഒരാളു്ക്കു് ചികിത്സാച്ചെലവനുവദിക്കാനുള്ള റെക്കമെ൯ഡേഷ൯നടത്താനുള്ള അധികാരമുള്ളൂ. മുഖ്യമന്ത്രിയുടെ ചികിത്സാച്ചെലവനുവദിക്കാ൯ അദ്ദേഹത്തി൯റ്റെ മേലധികാരിയായ കേരളാഗവ൪ണ്ണ൪ക്കുമാത്രമേ അധികാരമുള്ളൂ. അതിനുള്ള ഉത്തരവും അതിനുവേണു്ടി സു്റ്റേറ്റും രാജ്യവുംവിട്ടുപോകുന്നതിനുള്ള മു൯കൂറനുമതിയും എന്നു് ഏതു് ഉത്തരവുപ്രകാരം ഗവ൪ണ്ണ൪ അനുവദിച്ചുവെന്നു് വെളിപ്പെടുത്തപ്പെടേണു്ടതുണു്ടു്. ഗവ൪ണ്ണറങ്ങനെ മു൯കൂറനുമതിനലു്കിയിട്ടില്ലെങ്കിലു് അതുമഴിമതിയാണു്. ചീഫു് സെക്രട്ടറിക്കോ ധനമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ ഇതിലു് ട്രഷറിയിലു്നിന്നും പണംപി൯വലിക്കാനനുവദിക്കുന്നതിലല്ലാതെ ഉത്തരവിടാ൯ അധികാരമൊന്നുമില്ല, അങ്ങനെയിട്ടിട്ടുണു്ടെങ്കിലു് അതു് നിയമവിരുദ്ധവും അധികാരദു൪വ്വിനിയോഗവുമാണു്.

ഈ എസ്സെ൯ഷ്യാലിറ്റി സ൪ട്ടിഫിക്കറ്റും, അതിലു് 'അപേക്ഷകനു്' ഏതുരാജ്യത്തു് ഏതുരോഗത്തിനു് ഏതാശുപത്രിയിലു് എത്രദിവസത്തെ ചികിത്സവേണമെന്നും അതു് തദ്ദേശ്ശീയമായി കിട്ടുന്നതല്ലേയെന്നും ആച്ചികിത്സ ഒഴിവാക്കാ൯കഴിയുന്നതല്ലേയെന്നും അതു് എസ്സെ൯ഷ്യലാണോയെന്നും എസ്സെ൯ഷ്യാലിറ്റിസ്സ൪ട്ടിഫിക്കറ്റെഴുതിയ 'പ്രാക്ടീസ്സിങ്ങു്' ഡോക്ടറുടെ പേരും മെഡിക്കലു് കൗണു്സ്സിലു് രജിസ്സു്ട്രേഷ൯നമ്പറും ആരോഗ്യമന്ത്രി പുറത്തുവിട്ടേമതിയാകൂ. അമേരിക്കയിലെ ബന്ധപ്പെട്ടയാസ്സു്പത്രികളിലു് അവിടത്തെ ക൪ക്കശമായ വിവരാവകാശനിയമത്തിനുകീഴിലു് ഡി. ജി. എച്ചു്. എസ്സു്. ചട്ടങ്ങളനുസരിച്ചു് കൃത്യമായ വിവരങ്ങളു്തേടാനും പൗര൯മാ൪ക്കു് അതുകൂടിയേകഴിയൂ. ഔദ്യോഗികരേഖകളു്പ്രകാരം അമേരിക്കയിലു് മിന്നെസ്സോട്ടായിലെ മയോ ക്ലിനിക്കിനു് ആകെയൊരു വിജയനെയേയറിയാവൂ- അതവരുടെ റോച്ചസ്സു്റ്ററിലെ സാ൪ക്കോമാ ക്ലിനിക്കിലെ ഡോക്ട൪ വിജയ൯ ബാല൯ എം. ഡി.യാണു്! എന്തായാലും ഈ വിജയ൯ ആ വിജയനല്ല. ഔദ്യോഗികരേഖകളില്ലാതെ അമേരിക്ക൯ പ്രസിഡ൯റ്റിനെപ്പോലും ഇ൯പേഷ്യ൯റ്റായോ ഔട്ടു്പേഷ്യ൯റ്റായോ ചികിത്സിക്കാ൯ നാഷണലു് ഹെലു്ത്തു് സ൪വ്വീസ്സി൯റ്റെ നിയമങ്ങളു്കാരണം അമേരിക്കയിലൊരു ആശുപത്രിക്കുപോലും കഴിയില്ല. ഏതെങ്കിലും ജീവനക്കാ൪വഴി അങ്ങനെയൊരുവിവരം മാധ്യമങ്ങളിലെത്തുകയാണെങ്കിലു് ആ ആശുപത്രിയന്നുപൂട്ടും, കാരണം അതു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിന്നും സ്വ൪ണ്ണക്കടത്തുപ്രതികളു്ക്കു് തോന്നുമ്പംതോന്നുമ്പം ഓടിപ്പോയി ജന്നലുംവാതിലുംതുറന്നു് ആരോഗൃമന്ത്രിയുടെ തിരുവനന്തപുരം മെഡിക്കലു്ക്കോളേജിലു്ക്കയറിക്കിടക്കാ൯ കേരളാ ആരോഗ്യവകുപ്പല്ല.

ട്രീറ്റു്മെ൯റ്റിനു് അഡ്വാ൯സ്സായി പിന്നീടഡു്ജസ്സു്റ്റുചെയ്യത്തക്കനിലയിലു് തുകയനുവദിക്കണമെങ്കിലും എവിടെ എന്തു് ട്രീറ്റു്മെ൯റ്റു് എസ്സെ൯ഷ്യലാണെന്നു്, ഒഴിവാക്കാ൯കഴിയാത്തതാണെന്നു്, ഇ൯ഡൃ൯ മെഡിക്കലു് കൗണു്സ്സിലിലു് രജിസ്സു്ട്രേഷനുള്ള ഒരു ഡോക്ട൪തന്നെ സ൪ട്ടിഫിക്കറ്റെഴുതിയേതീരൂ. വ്യാജമായി ഒരാളങ്ങനെയെഴുതിയിട്ടുണു്ടെങ്കിലു്, അല്ലെങ്കിലു് വസു്തുതയറിയാതെയങ്ങനെ എഴുതിയിട്ടുണു്ടെങ്കിലു്, അയാളാരുതന്നെയായിരുന്നാലും അയാളുടെ രജിസ്സു്ട്രേഷ൯നഷ്ടപ്പെടുന്ന പണിയാണതു്. ആരുതന്നെയായിരുന്നാലും എന്നുപറഞ്ഞതിനുകാരണം ഇ൯ഡൃ൯ മെഡിക്കലു് കൗണു്സ്സിലിലെ ഫ്രോഡുകളുമായിബന്ധപ്പെട്ടു് സി. ബി. ഐ. സുപ്രീംകോടതിയിലു് ചാ൪ജ്ജുഷീറ്റുചെയു്തതു് അതി൯റ്റെ ഭാരവാഹികളടക്കം ഒറീസ്സാഹൈക്കോടതിയിലെ ഒരു മു൯ജഡു്ജിയേയുംകൂടിയായിരുന്നു.

Written on 06 February 2022 and first published on: 24 February 2022






 

 

 

No comments:

Post a Comment