Thursday 3 February 2022

744. ലാവലി൯കേസ്സിലു്പ്പറ്റിയയബദ്ധം ജനങ്ങളു്ക്കിനിയും കെ-റെയിലു്ക്കേസ്സിലും പറ്റില്ല; പറ്റരുതു്!

744

ലാവലി൯കേസ്സിലു്പ്പറ്റിയയബദ്ധം ജനങ്ങളു്ക്കിനിയും കെ-റെയിലു്ക്കേസ്സിലും പറ്റില്ല; പറ്റരുതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stokkete. Graphics: Adobe SP.


ലാവലി൯കേസ്സിലു് ജനങ്ങളു്ക്കൊരബദ്ധംപറ്റി- ജനങ്ങളു്ക്കതു് മു൯കൂട്ടിത്തടയാ൯കഴിഞ്ഞില്ല. ആപ്പദ്ധതി നടപ്പാക്കാനിറങ്ങിയ അഴിമതിയുദ്യോഗസ്ഥ൯മാരെയും രാഷ്ട്രീയക്കാരെയും അവരുടെ പി൯താങ്ങികളെയും കായികമായി എതി൪ക്കാനും തെരുവിലു് കൂട്ടംചേ൪ന്നു് നേരിടാനും ജനങ്ങളു്ക്കുകഴിഞ്ഞില്ല, അതുപോലെ കോടതികളിലു് ജഡു്ജിമാ൪ രാഷ്ട്രീയസാമ്പത്തികതാലു്പ്പര്യങ്ങളു്ക്കോ ഭീഷണിക്കോ വഴങ്ങുന്നുണു്ടോയെന്നു് കൊച്ചിയിലെ നടിയെത്തട്ടിക്കൊണു്ടുപോയാക്രമിച്ച ദിലീപുകേസ്സിലു് കോടതിക്കിഷ്ടപ്പെട്ടില്ലെങ്കിലും കണ്ണുംതുറന്നിരുന്നു് ജനങ്ങളു് കോടതിയെയും ജഡു്ജിമാരെയുമിന്നു് നിരീക്ഷിക്കുന്നതുപോലെ അന്നു് നിരീക്ഷിക്കാനുംകഴിഞ്ഞില്ല, കാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനും ഇത്രയുംവലിയ അഴിമതിക്കാരാണെന്നു് അന്നവ൪ക്കറിയില്ലായിരുന്നു. പക്ഷേ ഇന്നറിയാം. അതുകൊണു്ടു് കെ-റെയിലിലു് പിണറായിവിജയ൯റ്റെ പരിപാടി ആവ൪ത്തിക്കില്ല. ജനങ്ങളതു് മു൯കൂട്ടിത്തന്നെ തടയുകയുംചെയ്യും, ഒരു ഹൃദയസ്സു്തംഭനമൊഴിവാക്കാ൯ പിണറായിവിജയനും വേണു്ടപ്പെട്ടവരും പലപ്രാവശ്യം അമേരിക്കയിലേക്കുപോകേണു്ടിയുംവരും. പിണറായിവിജയ൯റ്റെ ദൗ൪ബ്ബല്യമെന്തെന്നു് ഇന്നു് ജനങ്ങളു് മനസ്സിലാക്കിക്കഴിഞ്ഞു: അതു് പൊതുപ്പണം എവിടെനിന്നുകൊണു്ടുവന്നു് എവിടെയിരിക്കുന്നതുകണു്ടാലും അതി൯റ്റടുത്തിരുന്നാലു് തേളയിടിക്കുമെന്നതാണു്, കൈ അറിയാതെ അതിലേക്കുനീങ്ങുമെന്നതാണു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും ഇത്തരമാളുകളെ വള൪ത്തിവിടുന്നതു് ജനങ്ങളു് പ്രതീക്ഷിച്ചതല്ലെങ്കിലും അങ്ങനെയുള്ളവരെ വള൪ത്തിവിടാ൯മാത്രമല്ല അവരെ മുഖ്യമന്ത്രിവേണമെങ്കിലുമാക്കി അവരുടെ ഏകഛത്രാധിപത്യത്തി൯കീഴിലു് പാ൪ട്ടിയെ മുതലാളിത്തലൈനിലു് ഉടച്ചുവാ൪ക്കാ൯പോലുമുള്ള അഹങ്കാരസമൃദ്ധവും അബദ്ധജഢിലവുമായിക്കൂടിയാണു് ആപ്പാ൪ട്ടി ആധുനികകാലത്തു് ആധുനികലോകത്തിലു് പരിണമിച്ചതെന്നുമവ൪ക്കറിയാം. അതുകൊണു്ടു് എന്തുചെയു്താലു് ഇന്നിത്തിരിച്ചുവരാതെ ഇവരെപ്പോലുള്ളവ൪ അമേരിക്കയിലെങ്ങാനുംപോയി പൊറുത്തുകൊള്ളുമെന്നു് ജനങ്ങളു് മനസ്സിലാക്കിക്കഴിഞ്ഞു. സ്വന്തം കസേരയുടെയടിയിലു് തീകയറുമ്പോഴാണു് ഏതു് ഭരണാധികാരിയും നാടുവിട്ടോടിപ്പോകുന്നതെന്നു് ജനങ്ങളു്ക്കുമുഴുവനറിയാം. അതാണു് ചരിത്രം. സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും വ൯സാമ്രാജ്യമായിരുന്ന ഇറാനിലെ ഷാവരെ അങ്ങനെ ഓടിയിട്ടുണു്ടു്.

Written on 07 January 2022 and first published on: 00 February 2022

Article Title Image By Artur. Graphics: Adobe SP.

 

 

 

No comments:

Post a Comment