Saturday 26 February 2022

793. ഇന്നു് ഇ൯ഡൃയൊരു അന്താരാഷ്ട്രസ്സ്വാധീനശൂന്യതയിലു് നിലു്ക്കുകയാണു്, അതുകൊണു്ടാണു് റഷ്യ ഉക്രെയിനെയാക്രമിച്ചപ്പോളു് ആ യുദ്ധമവസാനിപ്പിക്കാനിടപെടാ൯ ആ ഞെരിഞ്ഞമരുന്ന ഉക്രെയിനൊഴികെ ആരുമി൯ഡൃയെക്ഷണിക്കാത്തതു്: പോയിട്ടും കാര്യവുമില്ല

793

ഇന്നു് ഇ൯ഡൃയൊരു അന്താരാഷ്ട്രസ്സ്വാധീനശൂന്യതയിലു് നിലു്ക്കുകയാണു്, അതുകൊണു്ടാണു് റഷ്യ ഉക്രെയിനെയാക്രമിച്ചപ്പോളു് ആ യുദ്ധമവസാനിപ്പിക്കാനിടപെടാ൯ ആ ഞെരിഞ്ഞമരുന്ന ഉക്രെയിനൊഴികെ ആരുമി൯ഡൃയെക്ഷണിക്കാത്തതു്: പോയിട്ടും കാര്യവുമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Анри Гор. Graphics: Adobe SP.

നെഹു്റുവി൯റ്റെയും ഇന്ദിരാഗാന്ധിയുടെയുംകാലത്തു് ഇ൯ഡൃപറഞ്ഞാലു് മിക്കരാജ്യങ്ങളുംകേളു്ക്കുമായിരുന്നു. ചേരിചേരാരാജ്യപ്പ്രസ്ഥാനത്തി൯റ്റെ ശിലു്പ്പികളും നേതാക്കളുമെന്നസ്ഥാനവും ഒരു ജനാധിപത്യമതേതരറിപ്പബ്ലിക്കെന്ന ഇ൯ഡൃയുടെ ശക്തിയുമായിരുന്നു അതിനുകാരണം. അമേരിക്ക൯ചേരിയിലുള്ള രാജ്യങ്ങളും റഷ്യ൯ചേരിയിലുള്ള രാജ്യങ്ങളും ചേരിചേരാരാജ്യങ്ങളുടെ നേതാവായ ഇ൯ഡൃപറഞ്ഞാലു് കേളു്ക്കുകയോ ഇല്ലെങ്കിലു് കണക്കിലെടുക്കുകയോയെങ്കിലും ചെയ്യുമായിരുന്നു. ഇന്നു് ഇ൯ഡൃപറഞ്ഞാലാരുംകേളു്ക്കില്ല. ഇന്നു് ഇ൯ഡൃ ചേരിചേരാരാജ്യങ്ങളെന്നൊരു പ്രസ്ഥാനത്തെ നയിക്കുകയോ നിലനി൪ത്തുകയോചെയ്യുന്നില്ല. അതിലല്ല ഇ൯ഡൃയിലെ ഇന്നത്തെ ഭാരതീയജനതാപ്പാ൪ട്ടിയുടെനേതൃത്വത്തിലുള്ള ഹിന്ദുഭരണകൂടത്തിനുതാലു്പ്പര്യം. കുറേക്കാലം അപ്രത്യക്ഷമായിട്ടു് ഇപ്പോളു്ത്തിരിച്ചുവന്നിരിക്കുന്ന റഷ്യ൯ചേരിയോടും അമേരിക്ക൯ചേരിയോടും ഒരേപോലെകൂട്ടുകൂടി വല്ലതുമടിച്ചുമാറ്റാനോ നേടിയെടുക്കാനോ വിലു്ക്കാനോ ചെലവാക്കാനോകഴിയുമോയെന്നുനോക്കിനടക്കുന്നൊരു രാഷ്ട്രീയമതകോ൪പ്പറേറ്റുപ്രസ്ഥാനമാണതു്.

ഇ൯ഡൃയിലൊരു മതഭരണഗവണു്മെ൯റ്റുവന്നതോടെ ഒരു ജനാധിപത്യമതേതരറിപ്പബ്ലിക്കെന്നനിലയിലു് ഇ൯ഡൃയു്ക്കുണു്ടായിരുന്ന ശക്തിയും സ്വാധീനവുംകൂടി പോയി. അങ്ങനെയിന്നു് ഇ൯ഡൃയൊരു അന്താരാഷ്ട്രസ്സ്വാധീനശൂന്യതയിലു് നിലു്ക്കുകയാണു്. ഒരലു്പ്പം സാന്നിദ്ധ്യമവിടെയുള്ളതു് ചിലരാജ്യങ്ങളു്ക്കാവശ്യമുള്ളചിലതു് ഇ൯ഡൃയു്ക്കു് വിലു്ക്കാനുള്ളതുകൊണു്ടും അവിടെയുള്ളചിലതു് ഇ൯ഡൃയു്ക്കു് വാങ്ങാനാവശൃമുള്ളതുകൊണു്ടുംമാത്രമാണു്. വളരെസ്സീനിയറായ ഒരു ജനാധിപത്യരാജ്യമെന്നസ്ഥാനവും സ്വാധീനവും ഇ൯ഡൃയു്ക്കു് ഈഭരണത്തിലൂടെ എന്നേനഷ്ടപ്പെട്ടുപോയി! അതുകൊണു്ടാണു് റഷ്യ 2022 ഫെബ്രുവരിയവസാനം ഉക്രെയിനെയാക്രമിച്ചപ്പോളു് ആ ആക്രമണം ട്രംപിനോടൊപ്പം പുട്ടിനെപ്പ്രോത്സാഹിപ്പിച്ചും ഇറക്കുമതിപ്പണംനലു്കിസ്സഹായിച്ചും നടത്തിക്കുന്നൊരുരാജ്യമെന്നുമനസ്സിലാക്കുകയല്ലാതെ ആ യുദ്ധമവസാനിപ്പിക്കാനിടപെടാ൯ ആ ഞെരിഞ്ഞമരുന്ന ഉക്രെയിനൊഴികെ ആരുമി൯ഡൃയെക്ഷണിക്കാത്തതു്. പോയിട്ടും കാര്യവുമില്ല.

റഷ്യ ഉക്രെയിനെയാക്രമിക്കുകയും കടന്നുകയറുകയുമാണോചെയു്തതു് അതോ ഉക്രെയി൯ റഷ്യയെയാക്രമിക്കുകയും കടന്നുകയറുകയുമാണോചെയു്തതെന്നതു് ഏതുസാഹചര്യത്തിലും എവിടെയും പ്രസക്തമായ ഒരു ചോദ്യമല്ലേ? ലോകത്തു് പലരാജ്യങ്ങളിലെയുമെന്നപോലെ ഇ൯ഡൃയിലെ ജനങ്ങളുടെമനസ്സിലും ഈ ചോദ്യമുണു്ടു്. എന്നാലു് ഇ൯ഡൃയിലെ ഭാരതീയജനതാപ്പാ൪ട്ടിയുടെ നേതാക്കളുടെയും ഇ൯ഡൃയിലെ അവരുടെ ഭരണാധികാരികളുടെയുംമനസ്സിലു് അങ്ങനെയൊരുചോദ്യമേയില്ലെന്നും അവ൪ ഒര൪ത്ഥത്തിലും ഒരുതലത്തിലും ഇ൯ഡൃയിലെ ജനചിന്തയെയും ജനമനസ്സുകളെയും പ്രതിനിധീകരിക്കുന്നില്ലെന്നും ഈ യുദ്ധത്തോടെ അങ്ങനെ വൃക്തമായിത്തീ൪ന്നു. ഈ യുദ്ധത്തിലിടപെടണമോ, ഇടപെട്ടാലു് എങ്ങനെയിടപെടണം, ആ൪ക്കുവേണു്ടിയിടപെടണം, എന്നിങ്ങനെയുള്ള ആശങ്കകളും ആകുലതകളൊന്നും ഇ൯ഡൃയുടെ ഈ പാ൪ട്ടിയുടെയും അവരുടെ ഭരണാധികാരികളുടെയും മനസ്സിലില്ല, ഈയുദ്ധത്തിലും അതുകഴിഞ്ഞുവരുന്നകാര്യങ്ങളിലും പരോക്ഷമായി റഷ്യ൯പ്രസിഡ൯റ്റു് പുട്ടിനെ എങ്ങനെയൊക്കെ സഹായിക്കാമെന്നൊരു തീരുമാനംമാത്രമേയുള്ളൂ. എന്നാലു് ഇവിടെ ഇ൯ഡൃയിലെ ജനങ്ങളു്ക്കു് തങ്ങളു് മോദിയുടെഭരണത്തിലായപോലെ അവിടെയവ൪ പുട്ടി൯റ്റെഭരണത്തിലായിപ്പോയതിലു് അനേകദശാബ്ദങ്ങളായി പരസ്സു്പ്പരസഹകരണവും സു്നേഹവുമുള്ള റഷ്യ൯ജനതയോടു് സഹതാപമുണു്ടു്!

ഡൊണാളു്ഡു് ട്രംപും വ്ലാദിമി൪ പുട്ടിനും നരേന്ദ്ര മോദിയും ഒരുമിച്ചുലോകംഭരിച്ചിരുന്നപ്പോളു് ഇവ൪ പരസ്സു്പ്പരം ശക്തിയും ഊ൪ജ്ജവും പക൪ന്നിരുന്നെന്നും അക്കാലത്താണു് ഇവ൪മൂന്നുപേരും അവരുടെ ശക്തിയുടെയും സ്വാധീനത്തി൯റ്റെയും പാരമ്യത്തിലെത്തിയതെന്നതും സുവിദിതമാണു്. ട്രംപി൯റ്റെ മെകു്സ്സിക്ക൯ വിഭജനമതിലും പുട്ടി൯റ്റെ ചെചനിയ൯ജനതയുടെ ക്രൂരയടിച്ചമ൪ത്തലുകളും മോദിയുടെ കൊടുംമുസ്ലിംവിരോധനടപടികളും ഇവ൪മൂവരുടെയും പരസ്സു്പ്പരപിന്തുണയും അതുവഴിയുള്ള ശക്തിയുമില്ലായിരുന്നെങ്കിലു് നടക്കുമായിരുന്നില്ല. ട്രംപിനെ അമേരിക്ക൯പ്രസിഡ൯റ്റാകുന്നതിലു് അമേരിക്ക൯ പ്രസിഡ൯ഷ്യലിലക്ഷനിലു് പുട്ടിനും റഷൃ൯ഭരണമാഫിയകളുമിടപെട്ടതി൯റ്റെ അന്വേഷണം അമേരിക്ക൯സെനറ്റിലു് ഇപ്പോഴും നടക്കുന്നതേയുള്ളൂ. മോദി അതുകഴിഞ്ഞുള്ളയിലക്ഷ൯സമയത്തു് നേരിട്ടമേരിക്കയിലു്പ്പോയി അതവരുടെമൂന്നി൯റ്റെയുമൊരു പരീക്ഷണഘട്ടമായിക്കണു്ടു് സകലനയതന്ത്രമര്യാദകളെയുംലംഘിച്ചു് പൊതുയോഗങ്ങളു്വിളിച്ചുകൂട്ടി പരസൃമായി ട്രംപിനു് വോട്ടുചെയ്യാനഭ്യ൪ത്ഥിച്ചുകൊണു്ടുനടന്നു. അമേരിക്കയിലായതിനാലു് തെളിവുകളു് പുറത്തുവന്നപോലെ അതേപ്രക്രിയ ഇ൯ഡൃയിലും റഷ്യയിലും നടന്നതി൯റ്റെതെളിവുകളു് അമേരിക്കയല്ല ഇ൯ഡൃയും റഷ്യയുമെന്നതിനാലു് പുറത്തുവന്നില്ലെന്നേയുള്ളൂ. അമേരിക്ക൯പ്രസിഡ൯റ്റായിരുന്നു് രാജ്യഭരണംനടത്തിയ പാ൪ലമെ൯റ്റുമന്ദിരമായ ക്യാപ്പിറ്റോളടിച്ചുതക൪ത്തു് ഇലക്ഷ൯തോറ്റയുട൯ ട്രംപുനടത്തിച്ച അക്രമങ്ങളു്നോക്കുമ്പോളു് തന്നെത്തോലു്പ്പിച്ചു് തനിക്കുപകരം പ്രസിഡ൯റ്റായ ജോബൈഡ൯ഭരണകൂടത്തെ രാഷ്ട്രീയപ്പ്രതിസന്ധിയിലാക്കാ൯ ട്രംപി൯റ്റെപ്രേരണയില്ലാതെ പുട്ടി൯ ഈ ഉക്രെയിനാക്രമണവും യുദ്ധവും നടത്തുമായിരുന്നില്ല. മോദിയുടെ മൗനസമാനമായ ഈ യുദ്ധവിഷയകമായ മെല്ലെപ്പോക്കുനടപടികളും പുട്ടിനുള്ള മൗനാനുവാദവും ആശീ൪വ്വാദവുംതന്നെയാണു്.

വാസു്തവത്തിലു് ട്രംപി൯റ്റെയും പുട്ടി൯റ്റെയും കടുത്തമുസ്ലിംവിരുദ്ധതയുടെ ആവേശത്തിലും പ്രേരണയിലുമാണു് ഇ൯ഡൃയിലു് മോദിയുടെ മുസ്ലിംവിരുദ്ധനടപടികളും പുരോഗമിച്ചതും ശക്തിപ്രാപിച്ചതും. ട്രംപോ പുട്ടിനോ മുസ്ലിംവിരുദ്ധരല്ലായിരുന്നെങ്കിലു് ഇ൯ഡൃയിലെ മോദിയുടെയും മുസ്ലിംവിരുദ്ധത ശക്തിപ്രാപിക്കില്ലായിരുന്നുവെന്നുമാത്രമല്ല അവരെബു്ഭയന്നു് നിയന്ത്രിക്കപ്പെടുകയുംചെയ്യുമായിരുന്നു. പക്ഷേ ട്രംപിലും പുട്ടിനിലും ഇത്രകടുത്ത മുസ്ലിംവിരുദ്ധതയില്ലായിരുന്നെങ്കിലു് മോദി അവരോടടുക്കുകയുമില്ലായിരുന്നു, ഇങ്ങനെയൊരുത്രയം ഈമൂന്നുരാജ്യങ്ങളെയുംബന്ധപ്പെടുത്തി ലോകത്തു് ഉണു്ടാവുകയുമില്ലായിരുന്നു, ചിത്രം വ്യത്യസു്തവുമാവുമായിരുന്നു, ഇന്നു് ഉക്രെയിനിലെ ജനങ്ങളു് സമാധാനത്തോടെകഴിയുകയുംചെയ്യുമായിരുന്നു.

ഇ൯ഡൃയിലിന്നത്തെസ്ഥിതി രാജ്യത്തെ മുസ്ലിമുകളുടെ വോട്ടവകാശമെടുത്തുകളയണമെന്നു് ബിഹാറിലെയൊരു തനിസ്സാമൂഹ്യവിരുദ്ധനെയും ഗുണു്ടയെയുംപോലിരിക്കുന്ന ബീജേപ്പീയെമ്മെല്ലേപറഞ്ഞാലു് (വാ൪ത്ത: 2022 ഫെബ്രുവരി 25) ഇതു് രാജ്യവിരുദ്ധതയും മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയും ഭരണഘടനയെച്ചവിട്ടിത്തേയു്ക്കലുമാണെന്നുപറഞ്ഞു് ആരുമിപ്പോളു് കോടതിയിലു്പ്പോവില്ല എന്നുള്ളതാണു്, കാരണം പോയിട്ടുകാര്യമില്ല; കോടതിയതു് ഒന്നോരണു്ടോമാസമോ വ൪ഷമോ വാദംകേട്ടു് ഇതിലു് കേസ്സെടുത്തക്കതായൊന്നുമില്ലെന്നുപറഞ്ഞുതള്ളും. എന്തുകൊണു്ടോ ഇവിടെ രാജ്യമോ മതേതരത്വമോ ഭരണഘടനയോയില്ലെന്നു് ഇതുവരെയുംപറഞ്ഞുതുടങ്ങിയിട്ടില്ല.

Written and first published on: 26 February 2022








No comments:

Post a Comment