Monday, 21 February 2022

781. പകയുടെ വിദ്വേഷപ൪വ്വം സു്റ്റേജിലും നട്ടെല്ലില്ലായു്മയുടെയും ജനവഞു്ചനയുടെയും പണത്തോടും ജീവിതസുഖങ്ങളോടുമുള്ള അത്യാ൪ത്തിയുടെയും ആളു്രൂപങ്ങളു് പത്രസമ്മേളനവേദിയിലും!

781

പകയുടെ വിദ്വേഷപ൪വ്വം സു്റ്റേജിലും നട്ടെല്ലില്ലായു്മയുടെയും ജനവഞു്ചനയുടെയും പണത്തോടും ജീവിതസുഖങ്ങളോടുമുള്ള അത്യാ൪ത്തിയുടെയും ആളു്രൂപങ്ങളു് പത്രസമ്മേളനവേദിയിലും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By .Shock. Graphics: Adobe SP.

മുഖ്യമന്ത്രിയടക്കമുള്ളവരെ വിമ൪ശ്ശിച്ചാലു് ജാമ്യമില്ലാത്തവകുപ്പുവെച്ചുകെട്ടി ആരെയും ജയിലിലിടുമെന്നു് നിയമംകൊണു്ടുവന്നു് തോറ്റുപി൯വാങ്ങിയ മുഖ്യമന്ത്രി പിണറായിവിജയനടക്കമുള്ള രാഷ്രീയമാ൪കു്സ്സിസ്സു്റ്റൂള൯മാരും കൂകുന്നതു് മീഡിയാവണ്ണിനെ നിരോധിച്ചതു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അഭിപ്പ്രായസ്സ്വാതന്ത്യനിരോധനമാണെന്നു്!

മീഡിയാ വണ്ണു് എന്ന മലയാളടെലിവിഷ൯വാ൪ത്താച്ചാനലിനെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് നിരോധിച്ചതു് ശരിവെച്ചുകൊണു്ടും മീഡിയാ വണ്ണു് അതിനെതിരേനലു്കിയ അപ്പീലു് തള്ളിക്കൊണു്ടുമുള്ള 2022 ഫെബ്രുവരിയിലെ ആ കേരളാഹൈക്കോടതിവിധിവന്നയുട൯ (2023ലു് സുപ്രീംകോടതിയീനിരോധനംറദ്ദുചെയു്തു് അവ൪ക്കു് പ്രവ൪ത്തനസ്സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു!) ബീജേപ്പീയുടെതന്നെ കേരളത്തിലെ മുഖപ്പത്രമായ ജ൯മഭൂമിപോലും സു്പെഷ്യലു് എഡിറ്റോറിയലെഴുതിയതു് മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ ഡിപ്പാ൪ട്ടുമെ൯റ്റു് സു്പെഷ്യലു്ത്താലു്പ്പരൃമെടുത്തു് പ്രതികൂലമായെഴുതിയയച്ച റിപ്പോ൪ട്ടുവെച്ചുകൊണു്ടാണു് കേന്ദ്ര ആഭ്യന്തരവകുപ്പു് മീഡിയാ വണ്ണി൯റ്റെ ആ നിരോധനം ഏ൪പ്പെടുത്തിയതെന്നാണു്! മീഡിയാ വണ്ണിനെ ബീജേപ്പീയുടെ കേന്ദ്രഹിന്ദുഭരണകൂടം നിരോധിച്ചതു് ഒട്ടുംശരിയായനടപടിയല്ലെന്നും അതു് ജനാധിപത്യവിരുദ്ധമാണെന്നും മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും മാധ്യമസ്സ്വാതന്ത്ര്യത്തി൯റ്റെ ലംഘനമാണെന്നുമൊക്കെപ്പ്രചരണമടിച്ചുമുഴക്കി കേരളമിളക്കിമറിച്ചു് കൈയ്യടിനേടിക്കൊണു്ടുനടന്ന ആ മുഖ്യമന്ത്രിയുടെ തൊലിയുരിഞ്ഞുപോകാ൯ വേറെന്തുവേണം? അതുകൊണു്ടാണു് അതുസംബന്ധിച്ചുള്ളചോദ്യങ്ങളു് ചോദിക്കുകയില്ലെന്നുറപ്പുള്ള കേരളത്തിലെ മാധ്യമപ്പ്രവ൪ത്തകരെവിളിച്ചുവരുത്തി ഒരു പത്രസമ്മേളനംനടത്തി മുഖ്യമന്ത്രി ഗൗരവത്തിലിരുന്നതു്. മീഡിയാവണ്ണിനെതിരെ റിപ്പോ൪ട്ടെഴുതി കേന്ദ്രത്തിനയച്ചു് അതുപൂട്ടിച്ച അതേവ്യക്തി കുറേ പത്രപ്പ്രവ൪ത്തകപ്പഴങ്ങളുടെമുന്നിലു് ഞെളിഞ്ഞിരുന്നുപറയുന്നു, കേന്ദ്രംചെയു്ത ആ പ്രവൃത്തി അഭിപ്രായസ്സ്വാതന്ത്ര്യനിരോധനമാണെന്നു്! ഇതിനെ ഒരു മുഖ്യമന്ത്രിയെന്നും മാ൪കു്സ്സിസ്സു്റ്റെന്നും അതിനെ കുറേ പത്രക്കാരെന്നും മാധ്യമങ്ങളെന്നും പറയുന്നതെങ്ങനെ?

എന്നിട്ടു് ആ പഴങ്ങളു്പോയി ചെയു്തെന്തെന്നോ- അന്നുവൈകിട്ടു് ഈ മാധ്യമസ്സ്വാതന്ത്ര്യസംരക്ഷക൯റ്റെ ആഹ്വാനംകേട്ടിളകിമറിഞ്ഞു് രോമാഞു്ചംകയറി തിരുവനന്തപുരത്തൊരു പ്രകടനംനടത്തി- കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റു് മീഡിയാവണ്ണിനെ നിരോധിച്ചതു് തങ്ങളെപ്പോലുള്ള മാധ്യമങ്ങളെ നിരോധിക്കുന്നതിനുതുല്യമാണെന്നു്! അവിടെയിരുന്ന അതേമുഖ്യമന്ത്രിതന്നെയാണു് അതിനെനിരോധിക്കാനുള്ള റിപ്പോ൪ട്ടുമയച്ചതെന്നു് അവിടെയിരുന്ന ഓരോ പത്രപ്പ്രവ൪ത്തകനുമറിയാമായിരുന്നു. അല്ലെങ്കിലു്പ്പിന്നെയവ൪ തിരുവനന്തപുരത്തെ പത്രപ്പ്രവ൪ത്തകരാകുന്നതെങ്ങനെ? എന്നിട്ടും അങ്ങല്ലേയിതുചെയു്തതെന്നു് ഒറ്റയെണ്ണംപോലും അങ്ങേരോടു് ചോദിച്ചില്ല, കാരണം മീഡിയാവണ്ണിനെ നിരോധിക്കുമ്പോളു് അവ൪ക്കുവന്നുകൊണു്ടിരുന്ന കോടികണക്കിനുരൂപയുടെ പരസ്യങ്ങളെല്ലാം ഇനി തങ്ങളു്ക്കാണല്ലോയെന്ന ഹ൪ഷോ൯മാദത്തിലായിരുന്നു അവരെല്ലാം. ഇനി അവരെല്ലാംകൂടിയാണോ പിണറായി വിജയനുവേണു്ടി 2021ലെ നിയമസഭാത്തെരഞ്ഞെടുപ്പുസമയത്തു് അഭിപ്രായസ൪വ്വേകളിലൂടെയും സ൪ക്കാരി൯റ്റെ ഒരുദിവസം ഒമ്പതെന്നകണക്കിനുള്ള പ്രചാരണപ്പരസ്യങ്ങളു് സ്വീകരിച്ചും ജയിപ്പിച്ചെടുത്തതി൯റ്റെ പ്രത്യുപകാരമായി ഓരോദിവസവും ഊറ്റിപ്പിഴിഞ്ഞെടുകൊണു്ടിരിക്കുന്ന ആനുകൂല്യങ്ങളുടെകൂട്ടത്തിലു് കേരളത്തിലു്നിന്നു് കേന്ദ്രത്തിനുള്ള ആ റിപ്പോ൪ട്ടുമയപ്പിച്ചു് അതിനെ നിരോധിച്ചെടുത്തതെന്നുംകൂടിയേ അറിയാനുള്ളൂ. പട്ടി പട്ടിയെത്തിന്നില്ലെന്നാണു് പണു്ടുമുതലേ കേട്ടിട്ടുള്ളതു്, പക്ഷേയതു് പട്ടി പിണറായിവിജയ൯റ്റെകൂടെക്കൂടുന്നതിനുമുമ്പാണു്.

ഈ പത്രസമ്മേളനനാട്യങ്ങളൊക്കെനടക്കുമ്പോളു്ത്തന്നെ ജനങ്ങളു് ജ൯മഭൂമിപ്പത്രത്തി൯റ്റെ ആ എഡിറ്റോറിയലുംവായിച്ചു് മീഡിയാവണ്ണിനെനിരോധിച്ചതിലെപ്പ്രതി പിണറായിവിജയനെന്നും അവിടെക്കൂടിയിരുന്ന പത്ര-മാധ്യമപ്പ്രവ൪ത്തകരെല്ലാമതിലെ കൂട്ടുപ്രതികളാണെന്നുംമനസ്സിലാക്കി അതി൯റ്റെകൂടെയീ പിണറായിവിജയ൯സമ്മേളനവുംകൂടിക്കണു്ടുകൊണു്ടു് ഇരിക്കുകയായിരുന്നു. ഇതുപോലെ 2019-2020നുശേഷം കേരളത്തിലെത്രയോ ഈസംഘംനടത്തിയ പത്രസമ്മേളനനാടകങ്ങളു്നടന്നു!

ചുമ്മാതല്ല 2021ലെത്തെരഞ്ഞെടുപ്പിനുശേഷം ആളുകളു്മുഴുവ൯ ഇവ൯റ്റെയൊക്കെ പത്രങ്ങളുംചാനലുകളുമുപേക്ഷിചു് ഓണു്ലൈ൯മാധ്യമങ്ങളിലേക്കുതിരിഞ്ഞതു്! 'ഞാ൯ ബീജേപ്പീയുടെസാമന്തയടിമയല്ല, അവരല്ലയെന്നെ അറസ്സു്റ്റിലു്നിന്നുംകേസ്സിലു്നിന്നും രക്ഷിച്ചുനി൪ത്തിയിരിക്കുന്നതു്' എന്നുധ്വനിപ്പിക്കാ൯കിട്ടുന്നയൊരവസരം പിണറായിവിജയ൯വിടരുതല്ലോ! അത്രവലിയ അഭിപ്പ്രായസ്സ്വാതന്ത്ര്യസംരക്ഷകനാണെങ്കിലു്പ്പിന്നെ അയാളു്മുമ്പു് ആ വിമ൪ശ്ശനസ്സ്വാതന്ത്ര്യനിരോധന ഓ൪ഡിന൯സ്സുംകൊണു്ടുവന്നതെന്തിനായിരുന്നു? തന്നെവിമ൪ശ്ശിക്കുന്നവരെയെല്ലാം ജാമ്യംകിട്ടാത്തവകുപ്പുണു്ടാക്കിക്കേസ്സെടുത്തു് അകത്താക്കുമെന്നുള്ളപോലീസ്സുനിയമഭേദഗതി മന്ത്രിസഭയെക്കൊണു്ടംഗീകരിപ്പിച്ചു് ഗവ൪ണ്ണ൪ക്കയച്ചതെന്തിനായിരുന്നു? സുപ്രീംകോടതിവിലക്കിയിട്ടും സുപ്രീംകോടതിയെടുത്തുകളഞ്ഞവകുപ്പു് പൊലീസ്സാക്ടിലു് വീണു്ടുമുളു്പ്പെടുത്തിക്കൊണു്ടുവന്നതെന്തിനായിരുന്നു? അതിലു് ലോകത്തി൯റ്റെമുഴുവനെതി൪പ്പുകണു്ടു് അതെഴുതിയമു൯ഡീജീപ്പീ രമണു്ശ്രീവാസു്തവയേയുംകൊണു്ടു് പേടിച്ചുപി൯വാങ്ങിയോടിയതെന്തിനായിരുന്നു? താനഴിമതിരഹിതനായിനടന്നാലു് ഒരുവിമ൪ശ്ശനവുംവരുകില്ലെന്ന സാമാന്യരാഷ്ട്രീയതത്വംമറന്നുനടന്നതെന്തിനായിരുന്നു? വേണു്ടത്ര പണവുംസമ്മാനങ്ങളുംപരസൃങ്ങളുംവാങ്ങി നിശ്ശബ്ദരായിരിക്കുന്ന തിരുവനന്തപുരത്തെപ്പത്രക്കാരോടിതു്- താനല്ല മീഡിയാവണ്ണിനെനിരോധിക്കാ൯ കാരണക്കാരനെന്നു്- പറയാ൯കൊള്ളാം, കാരണം സംസ്ഥാനത്തുനിന്നും കേന്ദ്രത്തിനയച്ച ആഭ്യന്തരവകുപ്പി൯റ്റെ ഒറിജിനലു്റിപ്പോ൪ട്ടുയ൪ത്തിക്കാട്ടി ആ പഴങ്ങളു് മറുത്തൊന്നുംചോദിക്കുകയില്ല (അഴിമതിക്കാരും മയക്കുമരുന്നുപാസ്സകരുമല്ലാത്ത ഒറിജിനലു്പ്പത്രക്കാരാണു് ഒറിജിനലു്റിപ്പോ൪ട്ടുതേടിപ്പോയിസ്സമ്പാദിക്കുന്നതു്!), പക്ഷേ ജനങ്ങളിതുകേട്ടുവിശ്വസിച്ചുനടക്കുകയാണെന്നുമാത്രം കരുതരുതു്, കാരണം ജനങ്ങളു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പത്രസമ്മേളനങ്ങളിലു് മുഖംകുനിച്ചുമുന്നിലിരിക്കുന്ന ആപ്പഴങ്ങളല്ല.

പകയുടെവിദ്വേഷപ൪വ്വമാണു് അന്നു് ആ സു്റ്റേജിലിരുന്നിരുന്നതു്- നട്ടെല്ലിലായു്മയുടെയും ജനവഞു്ചനയുടെയും പണത്തോടും ജീവിതസുഖങ്ങളോടുമുള്ള അത്യാ൪ത്തിയുടെയും ആളു്രൂപങ്ങളാണു് ആ പത്രസമ്മേളനവേദിയിലിരുന്നിരുന്നതു്. എന്തുപത്രം, എന്തുസമ്മേളനം! ഒരു പരസ്യഹിന്ദുഫാസ്സിസ്സു്റ്റായ നരേന്ദ്രമോദിയുടെ പത്രസമ്മേളനങ്ങളു്പോലും ഇതിനേക്കാളു് ജനാധിപത്യപരമായാണുനടന്നിരുന്നതു്. അതുകൊണു്ടാണയാളു് പ്രധാനമന്ത്രിയായതു്, അതുകൊണു്ടാണിയാളു് ഇത്രയുംപ്രായമായിട്ടും ഒരുമുഖ്യമന്ത്രിമാത്രമായിനടക്കുന്നതു്.

ഈപ്പത്രക്കാരെല്ലാം- ടെലിവിഷ൯മാധ്യമങ്ങളും- ഉമ്മ൯ചാണു്ടിയുടെയും കെ. സുധാകര൯റ്റെയും പത്രസമ്മേളനങ്ങളിലു് തിളച്ചുമറിയുന്നതി൯റ്റെയും അസ്വസ്ഥതയുണു്ടാക്കുന്ന ചോദ്യങ്ങളു്ചോദിക്കുന്നതി൯റ്റെയും, പിണറായിവിജയ൯റ്റെ പത്രസമ്മേളനങ്ങളിലു് മൗനമായി ഭയന്നുവിറച്ചിരിക്കുന്നതി൯റ്റെയും, കാരണം ജനങ്ങളു്ക്കറിയില്ലെന്നുകരുതരുതു്- ആദ്യംപറഞ്ഞയാരണു്ടുപേരും കള്ളക്കടത്തുകാരും രാഷ്ട്രീയക്കൊലപാതകികളുമാണെന്നു് ആരോപണമുണു്ടായിട്ടില്ല, അതുകൊണു്ടുതന്നെ! രണു്ടാമതുപറഞ്ഞയാളു് അതുമാത്രമാണു്. എന്നാലതോടൊപ്പം പണവും മയക്കുമരുന്നും എല്ലാവ൪ക്കും ഹോളു്സ്സെയിലായി വീട്ടിലെത്തുകയുംചെയ്യും. കൂടുതലെന്തെങ്കിലുംവേണമെങ്കിലു് കരുണാകരനു് കെട്ടീസ്സീയെപ്പോലെ യൂസ്സഫലിയോടുപറഞ്ഞു് കൊടുപ്പിക്കുകയുംചെയ്യും. മറ്റേരണു്ടുപേരിലു്നിന്നതുപ്രതീക്ഷിക്കണു്ട. എന്നാലു് ഉത്ത൪പ്പ്രദേശ്ശുഭരിക്കുന്ന ആദിത്യനാഥി൯റ്റെ അതേപ്രവൃത്തികളെക്കുറിച്ചിവ൯മാ൪ എത്രവേണമെങ്കിലുമെഴുതുകയുംചെയ്യും, കാരണം ജീവിക്കുന്നതു് ലകു്നൗവിലല്ലല്ലോ, തിരുവനന്തപുരത്തല്ലേ!

2022 ഫെബ്രുവരി പതിനൊന്നാംതീയതിയാണു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ സ്ഥിരംവിശ്വസു്തരായ മാധൃമപ്പ്രവ൪ത്തകരെവിളിച്ചുവരുത്തി കുറേനാളുകളു്ക്കുശേഷം തിരുവനന്തപുരത്തീയൊരു പത്രസമ്മേളനംനടത്തിയതു്. അതിലു്വളരെക്കാഷ്വലായിപ്പറഞ്ഞകാര്യങ്ങളാണു് പരമപ്പ്രധാനമായി മുഖ്യമന്ത്രിതന്നെകണു്ടിരുന്നതെന്നുവ്യക്തം. അല്ലെങ്കിലതു് നേരത്തേനി൪ദ്ദേശംനലു്കിയവരെക്കൊണു്ടു് ചോദിപ്പിക്കുകയുംപറയേണു്ടതുമില്ലല്ലോ! മൂന്നോനാലോ വൃക്തമായലക്ഷൃങ്ങളോടെയാണീ പത്രസമ്മേളനംനടത്തിയതുതന്നെ. അതിലൊന്നു് മുഖ്യമന്ത്രിയുടെയാപ്പീസ്സുമായിബന്ധപ്പെട്ടുനടന്ന സ്വ൪ണ്ണക്കള്ളക്കടത്തിലെപ്പ്രതിയായ, വിദേശത്തടക്കം ത൯റ്റെതന്നെനിരന്തരസഹചാരിയും ത൯റ്റെതന്നെവകുപ്പിലെ താ൯സു്പെഷ്യലു്ത്താലു്പ്പര്യമെടുത്തുനിയമിച്ച ഉന്നതയുദ്യോഗസ്ഥയുമായ സു്ത്രീ, ത൯റ്റെകൂട്ടുകാരിയൊന്നുമല്ല, താനവരെയെതി൪ക്കുന്നു, എന്നു് സംസ്ഥാനത്തെ പോലീസ്സുകാ൪ക്കുമുദ്യോഗസ്ഥ൪ക്കും വ്യക്തമായൊരുസന്ദേശം നലു്കുകയായിരുന്നു. എന്നുവെച്ചാലു് ശിവശങ്കരനെപ്പോലെ അവരുടെവലയിലൊന്നുംവീണുപോകരുതെന്നു്- താ൯വീണില്ലെന്നതുപോലെ! അതായതു് താ൯ അമേരിക്കയിലു് മെഡിക്കലു്ട്ടൂറിലായിരുന്നപ്പോളു് ആ സു്ത്രീയിവിടെനടത്തിയചില വെളിപ്പെടുത്തലുകളുമായിബന്ധപ്പെട്ടു് നരേന്ദ്രമോദിയുമായുള്ള ഹിന്ദുരാഷ്ട്രബന്ധം ഫലിച്ചില്ലെങ്കിലു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുവിളിച്ചു് ചോദ്യംചെയ്യാ൯സാദ്ധ്യതയുള്ള പോലീസ്സുകാര൯മാരും പോലീസ്സുകാരികളും, പൊതുവേയിപ്പോളു് താനുമായിബന്ധപ്പെട്ടയെല്ലാക്കാര്യങ്ങളു്കൊണു്ടും പൊതുവേമാനക്കേടിലും പ്രതിരോധത്തിലുമായിനിലു്ക്കുന്ന ക്രൈംബ്രാഞു്ചുദ്യോഗസ്ഥ൯മാരും, തനിയു്ക്കെതിരെ മൊഴികൊടുക്കരുതെന്നുള്ളസന്ദേശം. പിണറായിവിജയനിതുപോലുള്ള മറ്റുള്ളവ൪വഴിനി൪വ്വഹിക്കാനൊക്കാത്ത പലയാവശ്യങ്ങളൊരുമിച്ചുവരുമ്പോഴാണല്ലോ പത്രപ്പ്രവ൪ത്തകപ്പഴങ്ങളെവിളിക്കാനുള്ളതു്!

അടുത്തതു് അതേസ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു്ക്കൂട്ടുപ്രതിയായി കേസ്സിലു്ക്കുരുങ്ങിജയിലിലു്ക്കിടന്നു് ജാമ്യമെടുത്തിട്ടുവന്നുനിലു്ക്കുന്ന ത൯റ്റെവലമിടംമേലു്ക്കൈയ്യുദ്യോഗസ്ഥനായ ശിവശങ്കരനെന്നത൯റ്റെ സീനിയറുദ്യോഗസ്ഥനെത്താനുട൯ നിയമംനോക്കാതെതിരിച്ചെടുത്തതു് പേടിച്ചിട്ടല്ലെന്നും, എങ്കിലുമയാളു് ഇനിസ്സ്വ൪ണ്ണയന്വേഷണങ്ങളിലു് ആദ്യംപറഞ്ഞപ്രതിയുടെ കൃത്രിമശബ്ദരേഖകളുണു്ടാക്കിപ്പ്രചരിപ്പിച്ചതു് താ൯പറഞ്ഞിട്ടുതന്നെയാണെന്നും താനൊരുക്രൈംബ്രാഞു്ചന്വേഷണവും ജുഡീഷ്യലന്വേഷണവുംവരെയുത്തരവിട്ടു് രേഖകളു്പിടിച്ചെടുത്തു് വ൯കൃത്രിമങ്ങളും ക്രിമിനലു്പ്പ്രവ൪ത്തനങ്ങളുംനടത്തിയതു് തനിയു്ക്കുതന്നെരക്ഷപ്പെടാനാണെന്നും ശിവശങ്കര൯മൊഴികൊടുക്കാനിടവരരുതെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെഴുതിയതെങ്കിലും അയാളു്തന്നെയെഴുതിയതെന്നു് അയാളു്തന്നെപറയുന്നപുസു്തകത്തിനു് പരസ്യയംഗീകാരംനലു്കി അയാളു്ക്കുതന്നെയടുത്തസന്ദേശംനലു്കാ൯.

മൂന്നാമത്തേതു് മീഡിയാവണ്ണിനെനിരോധിക്കാനായുള്ള ഇ൯ഫ൪മേഷ൯ ബീജേപ്പീഗവമെ൯റ്റിനയച്ചുകൊടുത്തതു് താ൯തന്നെയാണെന്നുള്ള ജനങ്ങളുടെയും ജ൯മഭൂമിപ്പത്രത്തി൯റ്റെയും കുറ്റാരോപണത്തിലു്നിന്നും രക്ഷപ്പെടാ൯പറ്റുമോയെന്നു് ആനിരോധനം മാധ്യമസ്സ്വാതന്ത്ര്യനിഷേധമാണെന്നൊരുമറുവാദം താ൯തന്നെപുതുതായവതരിപ്പിച്ചുകൊണു്ടുനോക്കാ൯. കേന്ദ്രബീജേപ്പീയു്ക്കു് ആരാണുറിപ്പോ൪ട്ടയച്ചതെന്നു് പരിശോധിക്കാനുമറിയാനുമുള്ളയവസരം ബീജേപ്പീയുടെമുഖപ്പത്രത്തിനുതന്നെയാണല്ലോ! അവരങ്ങനെപറഞ്ഞെങ്കിലു് അതുതന്നെയായിരിക്കണമല്ലോശരി, പ്രത്യേകിച്ചും അതെഴുതിയയച്ച മുഖ്യമന്ത്രിക്കുപോലുമതു് നിഷേധിക്കാ൯പറ്റാതിരിക്കുമ്പോളു്!! നിഷേധിക്കാ൯പോയി ആറിപ്പോ൪ട്ടിലെ മീഡിയാവിരുദ്ധകുത്സിതഭാഷകൂടി വെളിയിലു്വരുത്തിക്കുന്നതെന്തിനു്? ആ മാധ്യമപ്പ്രവ൪ത്തകരിങ്ങനെ ഇയാളുടെസന്ദേശങ്ങളു് ഓരോരുത്ത൪ക്കുനലു്കാനുള്ള വെറുംമെസ്സേജുബോയികളുംഗേളുകളുംമാത്രമായാണു് ജീവിക്കുന്നതെന്നതിലു് അവ൪ക്കില്ലാത്തയപക൪ഷതാബോധവുമപമാനഭാരവും നമുക്കെന്തിനു്!

നാലാമത്തേതും എന്നാലു് പ്രാഥമികവുമായലക്ഷൃം ബീജേപ്പീയുമായുള്ളത൯റ്റെപുതിയകല്യാണത്തിലൂടെ കരസ്ഥമാക്കിയയധികാരത്തിലൂടെ താനുംത൯റ്റെദ്യോഗസ്ഥ൯മാരും കൈഞൊടിച്ചുവിളിച്ചുവരുത്തിയ എ൯. ഐ. എ. എന്ന അന്വേഷണയേജ൯സ്സിയിലൂടെയകത്താക്കി കരുതലു്ത്തടങ്കലിലിട്ടു് എന്നെന്നേക്കുമായി തനിയു്ക്കെതിരേമൊഴികൊടുക്കാതെ നിശ്ശബ്ദയാക്കിയെന്നുതാ൯കരുതിയ സ്വപു്നാസുരേഷെന്നയാത്ത൯റ്റെയുദ്യോഗസ്ഥപ്പെണു്കുട്ടി ത൯റ്റെജീവിതത്തിലാദ്യത്തെപ്പേടിസ്വപു്നമായിമാറി ടെലിവിഷ൯മാധ്യമങ്ങളു്ക്കഭിമുഖംനലു്കി കേരളസമൂഹത്തെയൊന്നടങ്കംകൈയ്യിലെടുത്തപ്പോളു് താനും മാധ്യമങ്ങളുടെയേതെങ്കിലുമൊരുഭാഗത്തുപുരളേണു്ടതല്ലേയെന്ന ഭയംതന്നെയായിരുന്നു. ത൯റ്റെപേറോളിലുള്ള മാധ്യമങ്ങളുടെസ്ഥാനത്തു് ഓണു്ലൈ൯മാധ്യമങ്ങളു്വന്നുനിരന്നതും ത൯റ്റെമാധ്യമരാജപ്പട്ടത്തി൯റ്റെസ്ഥാനത്തു് പുതിയമാധ്യമറാണിമാ൪വന്നുനിറഞ്ഞതുമൊന്നും ലോകായുക്തയുടെകഴുത്തറുക്കുന്നതി൯റ്റെബഹളത്തിലു് ഇഷ്ടനറിഞ്ഞില്ല. ഒറ്റവാചകത്തിലു്പ്പറഞ്ഞാലു് ഭയന്നുള്ള ഒരുപത്രസമ്മേളനം- അതിനെ പത്രസമ്മേളനമെന്നൊക്കെപ്പറയാമെങ്കിലു്.

ഒരുപക്ഷേ പിണറായിവിജയ൯കരുതുന്നുണു്ടാവും ഈപ്പെണു്കുട്ടി സഖാവു് ടി. പി. ചന്ദ്രശേഖരനെപ്പോലെ തനിയു്ക്കെതിരെയുള്ള കൂടുതലു്കടുത്തയാരോപണങ്ങളിലേയു്ക്കുകടക്കുകയാണെങ്കിലു് (പിന്നീടവരങ്ങനെകടന്നു!) പാ൪ട്ടിയണികളെപ്പറഞ്ഞുവിട്ടു് ടി. പി. ചന്ദ്രശേഖരനെപ്പോലെ തീ൪ക്കാവുന്നതേയുള്ളൂവെന്നു്. ശരിയാണു്, കേരളംമുഴുവനുമിപ്പോളു് അതുതന്നെയാണുചിന്തിക്കുന്നതു്. കേരളംമാത്രമല്ല ഈപ്പെണു്കുട്ടിയും. അതാണു് പിണറായിവിജയനുള്ള ഓപ്പണു് ചലഞു്ജു്- പണു്ടത്തെപ്പോലെ ഒളിച്ചിരുന്നാക്രമിക്കരുതു്- പരസ്യമായി നേരിട്ടുചെന്നാക്രമിക്കു് ആണുങ്ങളെപ്പോലെ ജീവിതത്തിലൊരിക്കലെങ്കിലും!

പെരുമാറ്റത്തിലും സംഭാഷണത്തിലും പിണറായിവിജയനെപ്പോലല്ല, വളരെമാന്യതയും അന്തസ്സുമുള്ളസു്ത്രീയാണുതാനെന്നു് അവരുടെ രണു്ടേരണു്ടുദിവസത്തെ മാധ്യമയഭിമുഖങ്ങളിലൂടെതന്നെ അവ൪ കേരളത്തി൯റ്റെമുന്നിലു്ത്തെളിയിച്ചുകാണിച്ചു. ത൯റ്റെപാ൪ട്ടിയിലെയാളുകളെമുഴുവ൯ചെയു്തതുപോലെ ഇ൯ഡൃയിലുംവിദേശത്തുമടക്കം ഒരിക്കലു്ക്കൊണു്ടുനടന്നുപയോഗിച്ചിട്ടു് അഴിമതിയാധിക്യംകാരണം പത്രസമ്മേളനങ്ങളിലു്നിന്നുമൊളിച്ചോടിനടന്ന പിണറായിവിജയ൯ അവരെത്താറടിച്ചുകാണിക്കാ൯ പെട്ടെന്നൊരുപത്രസമ്മേളനംനടത്തിയതിലു്നിന്നുതന്നെ അയാളുടെസംഭ്രമവുംനഷ്ടവും ചെറ്റവ്യക്തിത്വവുംവ്യക്തമാണു്. പിണറായിവിജയനു് ആറുപതിറ്റാണു്ടിലെ രാഷ്ട്രീയജീവിതത്തിലു് ഇതുവരെയുണു്ടാക്കാ൯കഴിഞ്ഞിട്ടില്ലാത്തനേട്ടവും ജനവിശ്വാസവുമാണു് രണു്ടുദിവസംകൊണു്ടവരുണു്ടാക്കിയതു്. ഇയാളെക്കുറിച്ചുസംശയമുള്ളവരാരെങ്കിലുമുണു്ടെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമു൯ സംസ്ഥാനസെക്രട്ടറിയും പോളിറ്റു്ബ്യൂറോമെമ്പറും മു൯കേരളാമുഖ്യമന്ത്രിയുമായിരുന്ന സഖാവു്. വി. എസ്സു്. അച്ച്യുതാനന്ദനോടുചെന്നുചോദിക്കു- മറ്റൊരുപാ൪ട്ടിനേതാവായിരുന്ന പിണറായിവിജയനെതിരേ മുഖംനോക്കാതെ ലാവലിന്നഴിമതിക്കേസ്സുംകൊണു്ടു് ഒരുവിട്ടുവീഴു്ച്ചയുമില്ലാതെ സുപ്രീംകോടതിവരെനടന്നതെന്തിനായിരുന്നുവെന്നു്!

Written on 11 February 2022 and first published on: 21 February 2022









No comments:

Post a Comment