Sunday, 27 February 2022

796. റഷ്യ ഉക്രെയി൯പിടിച്ചാലും ചൈന അരുണാചലു്പിടിച്ചാലും ചൈനയും പാക്കിസ്ഥാനുംകൂടി കാഷു്മീ൪പിടിച്ചാലൂം നരേന്ദ്രമോദിക്കും ബീജേപ്പീക്കുമെന്തു്! റിലയ൯സ്സിനെന്തെങ്കിലുംപറ്റുമോയെന്നല്ലേ അവ൪നോക്കുന്നുള്ളൂ?

796

റഷ്യ ഉക്രെയി൯പിടിച്ചാലും ചൈന അരുണാചലു്പിടിച്ചാലും ചൈനയും പാക്കിസ്ഥാനുംകൂടി കാഷു്മീ൪പിടിച്ചാലൂം നരേന്ദ്രമോദിക്കും ബീജേപ്പീക്കുമെന്തു്! റിലയ൯സ്സിനെന്തെങ്കിലുംപറ്റുമോയെന്നല്ലേ അവ൪നോക്കുന്നുള്ളൂ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By DevilKae. Graphics: Adobe SP.

നരേന്ദ്രമോദിക്കും ബീജേപ്പീക്കും നയതന്ത്രമൊന്നുമില്ല മതതന്ത്രമേയുള്ളെങ്കിലും ചൈനയിലെയും റഷ്യയിലെയും ഇ൯ഡൃയിലെയും ജനങ്ങളു്തമ്മിലു് പണു്ടുമുതലേയുള്ള ഒരു സഹകരണതന്ത്രമുണു്ടു്.

റഷ്യ ഉക്രെയി൯പിടിച്ചാലും ചൈന അരുണാചലു്പിടിച്ചാലും ചൈനയും പാക്കിസ്ഥാനുംകൂടി കാഷു്മീ൪പിടിച്ചാലും നരേന്ദ്രമോദിക്കും ബീജേപ്പീക്കുമെന്തു്! റിലയ൯സ്സിനെന്തെങ്കിലുംപറ്റുമോയെന്നല്ലേ അവ൪നോക്കുന്നുള്ളൂ? പലയിടത്തും ഇ൯ഡൃ൯സൈനികരുടെമേലു് ഭീകരാക്രമണമുണു്ടാകുമെന്നു് മു൯കൂട്ടിയറിയിപ്പുകിട്ടിയിട്ടും അവരവിടെ സൈനികവിദഗു്ദ്ധ൯മാരെ അതുതടയുന്നതിനു് പറഞ്ഞയക്കുകയാണോചെയു്തതു്, അതോ അതുനടക്കുന്നതു് പടമെടുത്തുകാണിക്കാ൯ റിപ്പബ്ലിക്കു് ടീവിയുടെ അ൪ണ്ണാബു് ഗോസ്സ്വാമിയെപ്പറഞ്ഞയക്കുകയാണോചെയു്തതു്? ഉക്രെയിനു് സ്വാതന്ത്ര്യം നഷ്ടപ്പെടാതെനോക്കണമെങ്കിലും അരുണാചലും കാഷു്മീറും നഷ്ടപ്പെടാതെനോക്കണമെങ്കിലും ഇ൯ഡ്യാക്കാര൯ വേറേ വഴിനോക്കണം.

നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ഇ൯ഡൃ സൈനികാവശ്യങ്ങളു്ക്കടക്കം എഴുപതുശതമാനത്തോളം റഷ്യയെയാശ്രയിക്കുന്നതു് ഈ ആയുധങ്ങളും ആവശ്യങ്ങളും ലോകത്തു് മറ്റൊരിടത്തുനിന്നും കിട്ടാത്തതുകൊണു്ടല്ല, പ്രത്യുത റഷൃയുമായുള്ള ഈ സൗഹൃദവും വാണിജ്യബന്ധവും റഷ്യയു്ക്കാവശ്യമുള്ള പണംനലു്കലും നമുക്കാവശ്യമില്ലാത്ത സാധനംവാങ്ങലും ഇപ്പോഴുള്ള വാണിജ്യേതരരാഷ്ട്രീയബന്ധവും അവ൪ക്കുനലു്കുന്നപിന്തുണയും നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും വരുതിക്കുകിട്ടാത്തതും കുറേക്കൂടിയടുത്തുകിടക്കുന്നതുമായ ചൈനയെ റഷൃയോടുള്ള ഈ ബന്ധമുപയോഗിച്ചു് തടഞ്ഞുനി൪ത്തി രാഷ്ട്രീയമായി ഇ൯ഡൃയിലു് ഇനിയും കുറേക്കാലംകൂടി നിലനിലു്ക്കാമെന്ന വ്യാമോഹമുള്ളതുകൊണു്ടാണു്. ഒരു രാഷ്ട്രമെന്നനിലയിലു് ദീ൪ഘകാലമോ ഹ്രസ്വകാലമോ ഇ൯ഡൃയു്ക്കിതുകൊണു്ടുണു്ടാകാവുന്ന ദോഷങ്ങളോ ഗുണങ്ങളോ ഒന്നും നരേന്ദ്രമോദിക്കോ ബീജേപ്പീക്കോ പ്രസക്തമല്ല, ഹിന്ദുമതതീവ്രവാദപരമായ ഭരണംകാരണം ലോകത്തൊറ്റപ്പെട്ടുകൊണു്ടിരിക്കുന്നയവസ്ഥയിലു് നരേന്ദ്രമോദിയുടെ സമാനചിന്താഗതിക്കാരനായ റഷ്യനേകാധിപതിയുടെ പിന്തുണയോടെ റഷ്യ൯ചേരിയിലു്ച്ചേ൪ന്നു് യൂറേഷ്യയുടെ പൊളിറ്റിക്കലു്ബാല൯സ്സുതെറ്റിക്കാ൯നടക്കുന്ന ചൈനയെ ഭയപ്പെടുത്തി എങ്ങനെയെങ്കിലും കുറെക്കാലംകൂടി ഇ൯ഡൃയിലു് ഭരണത്തിലു്പ്പിടിച്ചുനിലു്ക്കുക എന്നതുമാത്രമാണു് ബീജേപ്പീക്കു് പ്രസക്തം.

മതിയായത്രവ൪ഷങ്ങളിലെ നയതന്ത്രപരിചയമില്ലാത്തതുകാരണം ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും ഈപ്പദ്ധതിയിലെ എല്ലാഭാഗങ്ങളും വ്യാമോഹങ്ങളാണു്. അതിലേറ്റവുംപ്രധാനം ഈപ്പദ്ധതിതുടങ്ങിയകാലത്തു് റഷ്യയും ചൈനയുംതമ്മിലു് മു൯ദശകങ്ങളിലെപ്പോലെ ശത്രുക്കളായിത്തന്നെകഴിയും, അവ൪തമ്മിലു് യാതൊരുസൗഹൃദവുമുണു്ടാകില്ലെന്നു് നരേന്ദ്രമോദിയും ബീജേപ്പീയും ചിന്തിച്ചതും ആ കണു്വിക്ഷനെ മറ്റെല്ലാനടപടിക്കും നയങ്ങളു്ക്കും അടിസ്ഥാനമാക്കിയതുംതന്നെയാണു്. റഷ്യയും ചൈനയുമാണിന്നു് ലോകത്തെ ഉറ്റകൂട്ടുകാരും പുത്ത൯സഖാക്കളുമെന്നു് ലോകത്തിനുമുഴുവനറിയാം. അപ്പോളു് ചൈനയെത്തളയു്ക്കുകയെന്ന ഉദ്ദേശത്തോടെ പുട്ടിനുമായും റഷ്യയുമായുള്ള നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും സഖിത്വം വെറുംവ്യാമോഹമായിരുന്നില്ല ഒരു അതിമോഹമായിരുന്നുവെന്നുവ്യക്തം, കാരണം ഉക്രെയിനുമേലുള്ള റഷ്യയുടെ അധിനിവേശയുദ്ധം അപലപിച്ചുകൊണു്ടു് 2022 ഫെബ്രുവരി 26നു് ഐക്യരാഷ്ട്രസംഘടനയുടെ സെക്യൂരിറ്റിക്കൗണു്സ്സിലിലു് പ്രമേയംവന്നപ്പോളു് റഷ്യയെപ്പിന്തുണച്ചതു് ഇ൯ഡൃയും ചൈനയും! ചൈന ഇ൯ഡൃയുടെ സുഹൃത്താണോ ശത്രുവാണോയെന്നു് വളരെച്ചിന്തിച്ചു് ആദൃംപോയൊരു വ്യക്തമായതീരുമാനമെടുത്തുവന്നതിനുശേഷം നരേന്ദ്രമോദിയും ബീജേപ്പീയും അതു് ജനങ്ങളോടുചെന്നുപറയുക! അല്ലാതെ ബീജേപ്പീയേയും നരേന്ദ്രമോദിയേയുംപോലെ തോന്നുമ്പംതോന്നുമ്പം ചൈനയെ സുഹൃത്തായും ശത്രുവായും മാറിമാറിക്കാണാ൯ ഇ൯ഡൃയു്ക്കുകഴിയില്ല. നരേന്ദ്രമോദിക്കും ബീജേപ്പീക്കും നയതന്ത്രമൊന്നുമില്ല മതതന്ത്രമേയുള്ളെങ്കിലും ചൈനയിലെയും റഷ്യയിലെയും ഇ൯ഡൃയിലെയും ജനങ്ങളു്തമ്മിലു് പണു്ടുമുതലേയുള്ള ഒരു സഹകരണതന്ത്രമുണു്ടു്.

Written and first published on: 27 February 2022

Article Title Image By Skazzjy. Graphics: Adobe SP.









No comments:

Post a Comment