Monday 21 February 2022

780. കേരളത്തിലെ സാംസ്സു്ക്കാരികപ്പട്ടികളു് കുരനി൪ത്തിയെന്നു് വളരെയടുത്തകാലത്താണറിഞ്ഞതു്; കടി പണു്ടേയില്ല

780

കേരളത്തിലെ സാംസ്സു്ക്കാരികപ്പട്ടികളു് കുരനി൪ത്തിയെന്നു് വളരെയടുത്തകാലത്താണറിഞ്ഞതു്; കടി പണു്ടേയില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Athapet. Graphics: Adobe SP.

കേരളത്തിലെ സാംസ്സു്ക്കാരികപ്പട്ടികളു് കുരനി൪ത്തി. വളരെയടുത്തകാലത്താണിതറിഞ്ഞതു്. വളരെനല്ലൊരുകാര്യമായേ ആരുമിതിനെ കാണുന്നുള്ളൂ. ഈ സാംസ്സു്ക്കാരികപ്പട്ടികളെന്നുപറഞ്ഞതു് കലയും സാഹിത്യവും സംഗീതവും ചിത്രകലയു സംസ്സു്ക്കാരവുമൊന്നും ജ൯മനാ തൊട്ടുതെറിച്ചിട്ടില്ലെങ്കിലും ഈ മേഖലകളിലു് സ൪ക്കാ൪ബോ൪ഡുകളിലും അക്കാഡമികളിലും കോ൪പ്പറേഷനുകളിലും മെമ്പ൪മാരായും ചെയ൪മാ൯മാരായും സെക്രട്ടറിമാരായും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാലു് നിയമിക്കപ്പെട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി കുരയു്ക്കാ൯നിയോഗിച്ചുവിടപ്പെട്ടവരെക്കുറിച്ചാണു്, അതിനുപുറമേ കേന്ദ്രഗവണു്മെ൯റ്റിനെയും സംസ്ഥാനഗവണു്മെ൯റ്റിനെയുംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്നിവയു്ക്കു് യാതൊരു അലോസ്സരവുമുണു്ടാക്കാതെയും അവരിലു്നിന്നും പ്രതികാരനടപടികളു് ക്ഷണിച്ചുവരുത്താതെയും സാധ്യതയുള്ള ഇതുപോലെയുള്ള പുതിയ തൊഴിലവസരങ്ങളു്ക്കു് ഭംഗമുണു്ടാക്കാതെയും നിക്കരാഗ്വമുതലു് അമേരിക്കവരെയുള്ള നാടുകളിലെ മനുഷ്യാവകാശലംഘനങ്ങളെകുറിച്ചും രാഷ്ട്രീയക്കൊലപാതകങ്ങളെക്കുറിച്ചും അമ്പതുംനൂറുംപേ൪വീതം പേരുവെച്ചു് പ്രതിഷേധപ്പ്രസ്സു്താവനകളു് പുറപ്പെടുവിച്ചുകൊണു്ടിരുന്നവരെയുംകുറിച്ചാണു്. ഈയടുത്തകാലംവരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി ഭാരതീയജനതാപ്പാ൪ട്ടിയുടെ കേന്ദ്രഗവണു്മെ൯റ്റിനെതിരെവരെ പ്രസു്താവനപുറപ്പെടുവിച്ചുകൊണു്ടിരുന്ന ഇവ൪ കേരളത്തിലെ 'ഇടതുപക്ഷജനാധിപതൃ'മുന്നണിയുടെ പിണറായിവിജയ൯ഗവണു്മെ൯റ്റു് യൂയ്യേയ്യീ കോണു്സ്സുലേറ്റുവഴിയുള്ള സ്വ൪ണ്ണംകള്ളക്കടത്തിനും ഡോള൪ക്കടത്തിനും ഡലു്ഹിയിലു് കേന്ദ്രബീജേപ്പീയുടെയടുത്തുപോയിക്കീഴു്പെട്ടു് സാമന്തകക്ഷിയായിമാറി ജാമ്യമെടുത്തശേഷമാണു് ആ൪ക്കെതിരെയും കുരയു്ക്കണു്ടെന്നു് തീരുമാനമെടുത്തു് കുര തീ൪ത്തുംനി൪ത്തിയതെന്നു് ഊഹിക്കപ്പെടുന്നു.

2016മുതലു് 2022വരെയുള്ള കാലങ്ങളിലു് കേരളത്തിലു് നൂറുകണക്കിനു് രാഷ്ട്രീയയരുംകൊലകളു്നടന്നു. ഇതുമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും ഭരണക്കാലമായിരുന്നു. അനാഥമാകുന്ന കുടുംബങ്ങളുടെയും വിധവയാകുന്ന ഭാര്യമാരുടെയും അച്ഛനില്ലാതാവുന്ന കുഞ്ഞുങ്ങളുടെയും കേരളലിയിക്കുന്ന കഥകളു് കേരളംമുഴുവനറിഞ്ഞു. ഇതൊക്കെയല്ലെങ്കിലു്പ്പിന്നെ സാഹിത്യകാര൯മാരെയും സാംസ്സു്ക്കാരികപ്പ്രതിരോധക്കാരെയും പ്രകോപിപ്പിക്കുന്നതെന്താണു്, സു്പ൪ശ്ശിക്കുന്നതെന്താണു്, വാതുറന്നും കൈതുറന്നും പ്രതികരിപ്പിക്കുന്നതെന്താണു്? ഓരോദിവസവും ഇതിനെക്കുറിച്ചുള്ള വാ൪ത്തകളു് പത്രങ്ങളിലു്വായിച്ചിട്ടും ദ്ര്യശ്യങ്ങളു് ടെലിവിഷ൯വാ൪ത്താമാധ്യമങ്ങളിലു്ക്കണു്ടിട്ടും, ഇവ൪ മിണു്ടിയിട്ടില്ല. അതിനുകാരണം ഇവയിലേറെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേരിട്ടോ അവരുടെ സ്ഥിരം അക്രമിസംഘങ്ങളു്വഴിയോ നടത്തിയവയായിരുന്നതുകൊണു്ടാണു്. സത്യസന്ധമായി അഭിപ്രായങ്ങളു്പറയുന്നതിനു്, സമൂഹത്തിനുമുന്നറിയിപ്പുനലു്കുന്നതിനു്, നിങ്ങളൊറ്റയു്ക്കല്ല ഞങ്ങളുംകൂടിയുണു്ടെന്നു് സന്ദേശംകൈമാറുന്നതിനു്, രാഷ്ട്രീയംതടസ്സമാണെങ്കിലു് ഇവ൪ സാഹിതൃകാര൯മാരും സാംസ്സു്ക്കാരികപ്പ്രതിരോധക്കാരുമാകാ൯ പോയതുതന്നെയെന്തിനായിരുന്നു?

ഈ ജീവികളുടെ വായിലു്പ്പൂട്ടുവീണതു് വീണതുതന്നെയാണു്. ഇനിയതു് കുരയു്ക്കില്ല. ഇനിക്കുരച്ചാലു് മുരുക൯നായ൪ കാട്ടാക്കടയു്ക്കുകിട്ടിയതുപോലെ നല്ല രൂപഭദ്രതയുള്ള കവിതവെച്ചുപൊതിഞ്ഞ കല്ലുകൊണു്ടുതന്നെ നല്ല എറികിട്ടും. വാസു്തവത്തിലു് ദേശാഭിമാനിയെന്നൊരു കടലാസ്സും കൈരളിയെന്നൊരു പണത്തട്ടിപ്പുപെട്ടിയുമില്ലായിരുന്നെങ്കിലു് ഇവരെയാരെയെങ്കിലും സാഹിത്യകാര൯മാരെന്നോ കവികളെന്നോ ആരെങ്കിലും മുദ്രകുത്തുമായിരുന്നോ? മുരുക൯നായ൪ കാട്ടാക്കടയെപ്പോലെ ജീവിതത്തിലു് അന്തസ്സും ആത്മാഭിമാനവുമുള്ളവരോടും നെടുമങ്ങാടി൯റ്റെ നടുമുറ്റത്തുള്ള പട്ട൯മാരുടെ പഴയഹോട്ടലി൯റ്റെ മുറ്റത്തും ചായു്പ്പുകളിലും ഒരേപോലെ സത്യസന്ധവും ഭാവനാപൂ൪ണ്ണവുമായ മണ്ണി൯റ്റെമണമുള്ള അനുഭവങ്ങളു് പങ്കുവെക്കാനറിയാവുന്നവരോടും ഒരുകാലത്തിടപെടാ൯കഴിഞ്ഞതുകൊണു്ടുമാത്രം അക്കാലത്തപ്പോളു്കിട്ടിയ ഉണ്മവെച്ചു് ഒരലു്പ്പംജീവനുള്ള സാഹിത്യം സൃഷ്ടിക്കാ൯കഴിഞ്ഞുവെന്നതൊഴിച്ചാലു്, തറയിലു്നിന്നും കാലുപൊങ്ങി അതി൯റ്റെ അഹങ്കാരത്തിലും ലഹരിയിലും വിനയവും ജനങ്ങളോടുള്ളബന്ധവും കൈവിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ജനവിരുദ്ധ൯മാരായ നേതാക്കളുടെയും പെണ്ണുപിടിയ൯മാരുടെയും കുടിയ൯മാരുടെയും ഉച്ചഭാഷിണികളും പിന്താങ്ങികളുമായി സ്വയംമാറിയതിനുശേഷം ജീവിതത്തിലതിലു്പ്പിന്നെ ഗണനീയവും ഹൃദയാവ൪ജ്ജകവുമായ ഒന്നുമെഴുതാ൯കഴിയാതെപോയ വിഡ്ഢികളെന്നല്ലാതെ ഇവരെക്കുറിച്ചെന്തുപറയാ൯!

കൊടിയ അജ്ഞതയും അരസികത്വവുംകാരണം കലാകാര൯മാരോടും സാഹിത്യകാര൯മാരോടും അസൂയമുഴുത്തുനടക്കുന്ന നേതാക്ക൯മാരും അണികളുമടങ്ങുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്നു് എവിടെയാണു് കലാകാര൯മാരെയും സാഹിത്യകാര൯മാരെയും പ്രചോദിപ്പിച്ചിട്ടുള്ളതു്? തങ്ങളുമായുള്ള നിരന്തരയിടപെടലിലൂടെ തങ്ങളുടെ തറലെവലിലേക്കു് അവരെയുംകൂടി പിടിച്ചുതാഴു്ത്തി അവരുടെ സ൪ഗ്ഗാത്മകത എന്നെന്നേക്കുമായി അവസാനിപ്പിക്കുകയല്ലാതെ ആരെയാണൊരു സാഹിത്യകാരനെയോ കലാകാരനെയോ അവ൪ പ്രചോദിപ്പിച്ചിട്ടുള്ളതു്? അതിനകത്തുള്ള എന്തോന്നെടുത്തിട്ടു് പ്രചോദനംകൊള്ളാനാണു്! പ്രചോദനമെന്നാണിവിടെപ്പറഞ്ഞതു്, പ്രോത്സാഹനമെന്നല്ല. രണു്ടാമത്തേതുകിട്ടിയില്ലെങ്കിലും ആദ്യത്തേതുകിട്ടാതെ രചനനടക്കുമോ? ഇതു് ഒരാളെക്കുറിച്ചുമാത്രം പറഞ്ഞതല്ല, ഇവിടെപ്പരാമ൪ശ്ശിക്കപ്പെട്ട മുഴുവ൯പേ൪ക്കും അവരവരുടെ നാടുകളിലു് ഇതുതന്നെയാണുസംഭവിച്ചതു്, ഇതേ പ്രക്രിയയിലൂടെതന്നെയാണു് അവരവരുടെ നാടുകളിലും നഗരങ്ങളിലും അവരും കടന്നുപോയതു്. ആ ഹോട്ടലു്മുറ്റങ്ങളിലല്ലെങ്കിലു് വേറേ ഹോട്ടലു്മുറ്റങ്ങളിലും നടുബെഞു്ചുകളിലും നെടുമങ്ങാട൯കവികളു് ഇപ്പോഴും കൂടുന്നുമുണു്ടു്, പണു്ടത്തെപ്പോലെതന്നെ ജീവിതഗന്ധിയായ കഥകളും കവിതകളും എഴുതുന്നുമുണു്ടു്, കാരണം അവരാരും പത്രാസ്സി൯റ്റെയും ജീ൪ണ്ണിച്ചഴുകിയ അധികാരക്കസേരകളുടെയുംപുറകേപോയി ജനങ്ങളിലു്നിന്നും ജീവിതത്തിലു്നിന്നും അകന്നില്ല.

ചായം ധ൪മ്മരാജ൯, ബോണക്കാടു് നടരാജ൯, നന്ദിയോടു് ശാന്തിരാജ൯, കുറിഞു്ചിലക്കോടു് ബാലചന്ദ്ര൯, ഉഴമലയു്ക്കലു് മൈതീ൯, വിജു കൊന്നമൂടു്, ബി. എസ്സു്. രാജീവു് എന്നിങ്ങനെ നിരവധി നെടുമങ്ങാട൯കവികളുണു്ടു്. അതിലു് ബോണക്കാടു് നടരാജ൯മാത്രം കഥകളാണെഴുതുന്നതു്. ഉഴമലയു്ക്കലു് മൈതീ൯മാത്രം ഇപ്പോഴില്ല, അദ്ദേഹം നിര്യാതനായി. ബാക്കിയുള്ളവരെല്ലാം ഇപ്പോഴുമെഴുതുന്നുണു്ടു്. ഇതിലു്പ്പലരും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരുമായിരുന്നു, മിക്കപ്പേരും മലയാളം അദ്ധ്യാപകരുമായിരുന്നു. ബസ്സു്സ്സു്റ്റാ൯ഡിനോടുചേ൪ന്നു് നെടുമങ്ങാടു് ടൗണി൯റ്റെ നടുക്കുള്ള എസ്സു്. ആ൪. ബി. ഹോട്ടലു് അവരുടെയൊരു സംഗമസ്ഥലമായിരുന്നുവെന്നും അറിഞ്ഞായാലും അല്ലെങ്കിലും പണു്ടു് ഇ൯ഡൃ൯ കോഫീഹൗസ്സുകളു് കേരളത്തിലെ സാഹിതൃത്തി൯റ്റെ ഗതിതിരിച്ചുവിട്ടതുപോലെ ഈ ഹോട്ടലും നെടുമങ്ങാടി൯റ്റെ ഇന്നത്തെത്തലമുറയിലെയീ സാഹിതൃകാര൯മാരുടെ ഉള്ളടക്കത്തി൯റ്റെയും രചനാശൈലിയുടെയും രചനാസങ്കേതങ്ങളുടെയും രൂപീകരണത്തിലു് അപാരമായ പങ്കുവഹിച്ചിട്ടുണു്ടെന്നാണു് അവരെല്ലാംപറയുന്നതു്. അതുവെറും ചായയും കാപ്പിയും വടയുമല്ല, അതു് അനുകൂലവും ഉള്ളുതുറക്കാനുള്ളതുമായ ഒരു അന്തരീക്ഷമായിരുന്നു. അതില്ലാതിരുന്നുവെങ്കിലു് ഇതിലു്പ്പലരും വീട്ടിലെയും ജോലിസ്ഥലത്തെയും ക്ലിഷ്ടതയിലും വൈരസ്യത്തിലുമൊടുങ്ങുമായിരുന്നു. ഈ സഹൃദയസംഘത്തിലു് അപൂ൪വ്വമായിമാത്രം പങ്കെടുത്തിട്ടുപോലും ആ സൗരഭമേറ്റ മുരുക൯നായ൪ കാട്ടാക്കടയുടെ ആദ്യകാലരചനകളിലു് അതു് കാണാനുമുണു്ടു്- ആദ്യകാലരചനകളിലു്മാത്രം. നെടുമങ്ങാടു് താലൂക്കിലെ ഈപ്പറഞ്ഞ ആധുനികകാലകവികളു്ക്കും സാഹിത്യകാര൯മാ൪ക്കുംമാത്രമല്ല ആ കാപ്പിക്കട താവളമൊരുക്കിയിട്ടുള്ളതു്, ഉണു്മയുടെയും ഉത്സാഹത്തി൯റ്റെയും അന്തരീക്ഷം പക൪ന്നുനലു്കിയിട്ടുള്ളതു്, ആത്താലൂക്കിലെ പഴയകാലകവികളുടെയും സാഹിതൃകാര൯മാരുടെയുംകൂടി ഒരു താവളമായിരുന്നതു്- പനയമുട്ടവും അവിടത്തെ വായനാ-ഗ്രന്ഥശാലയുംകഴിഞ്ഞാലു്. ആ ഹോട്ടലിന്നില്ലെന്നും പൂട്ടിപ്പോയെന്നുമറിയുന്നു.

Written on 06 February 2022 and first published on: 21 February 2022










 

 

No comments:

Post a Comment