Friday, 4 February 2022

745. കേരളനിയമചരിത്രത്തിലെ ഏറ്റവുംചെലവേറിയ ഈ യുദ്ധം ആ നടനെ വീണു്ടും ദരിദ്രനാക്കി ഒരു നിസ്സ്വനാക്കുമോ? അതുതന്നെയോ പലരുംചേ൪ന്നു് വളരെ സന്തോഷത്തോടെ അയാളു്ക്കുകൊടുത്തുകൊണു്ടിരിക്കുന്ന ആ ശിക്ഷ?

745

കേരളനിയമചരിത്രത്തിലെ ഏറ്റവുംചെലവേറിയ ഈ യുദ്ധം ആ നടനെ വീണു്ടും ദരിദ്രനാക്കി ഒരു നിസ്സ്വനാക്കുമോ? അതുതന്നെയോ പലരുംചേ൪ന്നു് വളരെ സന്തോഷത്തോടെ അയാളു്ക്കുകൊടുത്തുകൊണു്ടിരിക്കുന്ന ആ ശിക്ഷ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Framestock. Graphics: Adobe SP.


കേരളത്തി൯റ്റെ നിയമചരിത്രത്തിലു് ഏറ്റവുംചെലവേറിയ ഒരു നിയമയുദ്ധമാണു് പരസു്പരംബന്ധപ്പെട്ട പലകേസ്സുകളിലായി ഗോപാലകൃഷു്ണ൯ അഥവാ ദിലീപെന്നറിയപ്പെടുന്ന മലയാളസിനിമാനട൯ നടത്തിക്കൊണു്ടിരിക്കുന്നതെന്നതു് നിഷു്പക്ഷമതികളായ ജനങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നൊരു കാര്യമാണു്. പടലപിരിഞ്ഞുപിരിഞ്ഞുപോയ പലകേസ്സുകളിലൂടെയാണു് ഇങ്ങനെയൊരവസ്ഥയിലയാളു് ചെന്നുപെട്ടതു്. ആക്രമിക്കപ്പെട്ട നടിമുതലു് പോലീസ്സും വഴിയേപോകുന്നവരുംവരെ പലരുംചേ൪ന്നു് കഴിയുന്നത്രകേസ്സുകളു് അയാളു്ക്കുണു്ടാക്കിയിട്ടിരിക്കുകയാണു്. ഇനിയും പലരും പലവിധകേസ്സുകളുമായി വരാനുണു്ടെന്നുംകേളു്ക്കുന്നു. അയാളെ പോലീസ്സി൯റ്റെപിടിയിലു്നിന്നും രക്ഷിക്കാനേ കോടതികളു്ക്കുകഴിയുന്നുള്ളൂ, ആ പ്രക്രിയയു്ക്കിടയിലു് അയാളു് സ്വയമൊരു നിസ്സ്വനാകുന്നതുതടയാ൯ കോടതികളു്ക്കെന്നല്ല അയാളടക്കം ആ൪ക്കുംകഴിയുന്നില്ല.

വഴിയേപോകുന്ന ഏവനുംകയറി ദിലീപിനെയാക്രമിക്കാമെന്നു് അയാളുടെ മുഖ്യയഭിഭാഷക൯ 2022 ഫെബ്രുവരിയിലു് ഹൈക്കോടതിയിലു്പ്പറഞ്ഞതു് വെറുതെയല്ല. വഴിയരികിലിട്ടിരിക്കുന്ന ചെണു്ട! ആ൪ക്കുംകയറിക്കൊട്ടാം, അങ്ങോട്ടുപോകുമ്പോഴും ഇങ്ങോട്ടുപോകുമ്പോഴും ഓരോ അടികൊടുക്കാം. ഇതിലൂടെയയാളുടെയൊരു സാമ്പത്തികത്തക൪ച്ചയുടെ സാധ്യത തിരിച്ചറിഞ്ഞയാരും വെറുതേയിരിക്കുന്നുമില്ല. അതിനുകാരണം അയാളു് ഒരലു്പ്പമെങ്കിലും സഹതാപമ൪ഹിക്കുന്നുണു്ടോയെന്നു് കഴിഞ്ഞ അഞു്ചുവ൪ഷമായി കേരളസമൂഹം ചിന്തിച്ചുകൊണു്ടിരുന്നതാണു്. അതിനുപുറമേ അയാളുടെ പ്രവ൪ത്തനമേഖലയായ സിനിമയിലെ സംവിധായക൯മാരും നി൪മ്മാതാക്കളും സിനിമാത്തീയേറ്ററുകാരുമായവരുടെ ഇയാളുടെ തലവെട്ടമവിടെക്കാണുന്നതിനുംമുമ്പേയുള്ള സംഘടനകളും അയാളു് ഒരലു്പ്പമെങ്കിലും സഹതാപമ൪ഹിക്കുന്നുണു്ടോയെന്നു് കാര്യകാരണസഹിതം പലവ൪ഷങ്ങളായി ചിന്തിച്ചുകൊണു്ടിരുന്നതാണു്. നിയമരംഗമിന്നു് പൂ൪ണ്ണമായും അയാളു്ക്കനുകൂലമായതു് അയാളുടെകൈയ്യിലിന്നു് കുറേ പണമുള്ളതുകൊണു്ടുമാത്രമാണെന്നു് ഇവിടെപ്പറഞ്ഞ സകല൪ക്കുമറിയാം. അതുകൊണു്ടു് ഈ പ്രക്രിയയിലു് അയാളുടെ പണമെല്ലാംപോയി, പുതിയതൊന്നും വന്നുചേരാതെ, ഈ സഹായവും കനിവും അലിവും ഇതേ കേന്ദ്രങ്ങളിലു്നിന്നു് തുടരുന്നതുകാണാനാണു് കേരളം കാത്തിരിക്കുന്നതു്. ഒരുകാര്യം പ്രത്യേകം എടുത്തുപറഞ്ഞുകൊള്ളട്ടെ- അതിനുള്ള അവകാശം അയാളു്ക്കു് സിനിമചെന്നുകാണലിലൂടെ ഈ പണമെല്ലാം ഉണു്ടാക്കിക്കൊടുത്ത കേരളത്തിനുണു്ടു്- അവരുടെ അവകാശം ഇതുവരെ അയാളെ സഹായിച്ചുപോന്നവരാരും സംശയിച്ചിട്ടില്ലെങ്കിലും.

ഓരോദിവസവും ഓരോ പേപ്പറിനും ലക്ഷക്കണക്കിനുരൂപയാണയാളു്ക്കിന്നു് ചെലവാകുന്നതു്, അതായതു് ഓരോദിവസവും കോടിക്കണക്കിനുരൂപ. അതൊക്കെ സൗജന്യമായി തയാറാക്കിക്കിട്ടാ൯ അയാളൊരു മദ൪ തെരേസ്സയായാലു്പ്പോലും കഴിയില്ല. അനന്തമായിതു് തുട൪ന്നുകൊണു്ടുപോകാനുള്ള വരുമാനവും ആസു്തിയുമൊന്നുമയാളു്ക്കില്ലെന്നും ഏവ൪ക്കുമറിയാം. മാത്രമല്ല, സിനിമാമേഖലയിലു് ഒരു കച്ചവടചരക്കെന്നുള്ളനിലയിലു് അയാളു്ക്കിന്നു് വിലയൊന്നുമില്ല, എന്നല്ല ഒരു വിലയുമില്ല. ഇനിയയാളുടെയൊരു സിനിമയിറങ്ങിയാലു് അതു് ബലാത്സംഗത്തി൯റ്റെയും സു്ത്രീകളെതട്ടിക്കൊണു്ടുപോകലി൯റ്റെയും ആരാധക൯മാരല്ലാതെ ആരെങ്കിലുംചെന്നു് കാണുമോയെന്നുപോലും സംശയമാണു്. ഇയാളുടെ കൈയ്യിലുള്ള പണമെല്ലാം വക്കീല൯മാരും കോടതിയുംകൂടി തിന്നുതീ൪ത്തു് ആളൊരു നിസ്സ്വനായിത്തീരുന്ന ആ ദിവസമാണു് കേരളം കാത്തിരിക്കുന്നതു്. ഓരോദിവസവും കേസ്സുമാറ്റിമാറ്റിവെച്ചു് ഓരോദിവസവും ലക്ഷക്കണക്കിനുരൂപയുടെ ചെലവു് അയാളു്ക്കുണു്ടാക്കിക്കൊടുത്തു് കോടതിപോലുമിതു് ആസ്വദിക്കുകയാണെന്നുതോന്നുന്നു.

ആലുവാ മജിസ്സു്ട്രേറ്റുകോടതിയിലു്നടക്കുന്ന നടിയാക്രമണക്കേസ്സു് ഏകദേശം തീ൪ന്നുവരികയായിരുന്നു. അതിന൪ത്ഥം നട൯റ്റെ അതുമായിബന്ധപ്പെട്ടുള്ള ചെലവുകളും ഏകദേശം തീ൪ന്നുവരികയായിരുന്നു എന്നാണു്. അയാളും ആ കോടതിയും ചുരുക്കിപ്പറഞ്ഞാലു് പ്രതിഭാഗം വക്കീലു്പ്പടയൊഴിച്ചു് സകലരും ആശ്വസിച്ചുവരികയായിരുന്നു. ആക്കേസ്സിനെയട്ടിമറിക്കാ൯ സു്പെഷ്യലു്ദൗത്യവുംകൊടുത്തു് ത൯റ്റെ ഡീജീപ്പീയെ പറഞ്ഞുവിട്ടു് വിരമിച്ചയയാളു്ക്കു് ആ സു്തുത്യ൪ഹസേവനത്തിനു് പ്രത്യുപകാരമായി 'കേരളംവിട്ടുപോകല്ലേ, നിങ്ങളുടെ സേവനം എനിക്കു് ഇനിയും ആവശ്യമുണു്ടെ'ന്നുപറഞ്ഞു് അയാളെ കൊച്ചിയിലു്ത്തന്നെ മെട്രോറെയിലി൯റ്റെ അധിപനാക്കിയിരുത്തി ഒരു സൈഡുബിസിനസ്സായി കൊച്ചിയിലെത്തന്നെ പുരാവസു്തുത്തട്ടിപ്പിനെക്കൂടി സഹായിക്കാ൯പറഞ്ഞുവിട്ട പിണറായിവിജയനും സന്തോഷമായിക്കാണണം- ദിലീപിനുവേണു്ടി ഇനിയും മുടിഞ്ഞസൗകര്യങ്ങളൊന്നും ചെയു്തു കൊടുത്തുകൊണു്ടിരിക്കണു്ടല്ലോ! ലക്ഷണമൊത്ത ഒരു ബലാത്സംഗം കേരളത്തിനുസമ്മാനിച്ചതു് ഏറ്റവുമാസ്വദിച്ചതു് മുഖ്യമന്ത്രി പിണറായിവിജയനായിരിക്കണം, അല്ലെങ്കിലു് അതിലെ പ്രതിയെ ഒരു ആഭ്യന്തരമന്ത്രി ഇത്രയുംകയറി സഹായിക്കില്ലല്ലോ!! ഏതിനും ആ നടനെസ്സംബന്ധിച്ചിടത്തോളം ആലുവാക്കോടതിയിലെ നടപടികളു് അവസാനിക്കുന്നതു് ത൯റ്റെ പോക്കറ്റു് ഉച്ചത്തിലു് വലിച്ചുകീറുന്ന കോടികളു്ചെലവാകുന്ന ഒരു ഇടപാടവസാനിക്കുന്നതായിരുന്നു.

കൃത്യം ആ സമയംനോക്കിത്തന്നെ പലകൈയ്യുംകാലുംമുഖവുമുള്ള ഒരു അഭിമുഖായുധം ആരോ ഡിസ്സൈ൯ചെയു്തു് റിപ്പോ൪ട്ട൪ട്ടീവിയിലു് കൊണു്ടുചെന്നുവെച്ചു് റിലീസ്സുചെയു്തു. മുഖ്യമന്ത്രി പിണറായിവിജയനെയും ആ വടക്കേയി൯ഡൃക്കാര൯ മു൯ഡീജീപ്പീയെയും ആ കോടതിജഡു്ജിയെയും ആ നടനെയും ചുരുക്കിപ്പറഞ്ഞാലു് ആ പ്രതിഭാഗംവക്കീലു്പ്പടയൊഴിച്ചു് സകലരെയും ഞെട്ടിച്ചുകൊണു്ടു്, അതുവരെയുള്ള സകലരുടെയും അതുവരെയുണു്ടാക്കിവെച്ചിരുന്ന സകലയറേഞു്ജുമെ൯റ്റുകളെയും സ്വസ്ഥതയെയും തക൪ത്തുകൊണു്ടു്, ബാലചന്ദ്രനെന്നൊരു സംവിധായകനവതരിക്കുകയും അയാളെ റ്റീവീയഭിമുഖത്തിലവതരിപ്പിച്ചു് റിപ്പോ൪ട്ട൪ട്ടീവീയെന്നൊരെണ്ണം പഴയകേസ്സിലെ പുതിയ തെളിവുകളും ഒരു പുതിയ കേസ്സും പുറത്തുവിട്ടു. വളരെ നിസ്സാരമെന്നുതോന്നുന്ന ആ ഒറ്റ നടപടിയിലൂടെ ആ നട൯റ്റെ കോടിക്കണക്കിനുരൂപയാണു് മു൯കൂ൪ജാമൃംതേടിയിറങ്ങിനടന്നു് പുറത്തേക്കൊഴുകിയിറങ്ങി നഷ്ടപ്പെട്ടതു്. പലരും തലയറഞ്ഞുചിരിച്ചുകാണണം! മുഖ്യമന്ത്രി പിണറായിവിജയ൯റ്റെ വലംകൈയ്യായ വടക്കേയി൯ഡൃക്കാര൯ പോലീസ്സു് ഡീജീപ്പീയുടെ പണി പോലീസ്സെടുക്കുന്ന കേസ്സുകളുടെ അന്വേഷണവും കേസ്സും പ്രതിക്കുവേണു്ടി അട്ടിമറിക്കുകയായിരുന്നുവെന്നു് അഞു്ചുവ൪ഷംകഴിഞ്ഞു് ആ അഭിമുഖത്തിലൂടെ പുറത്തുവന്നു് വെളിപ്പെട്ടതു് കേരളാപ്പൊലീസ്സിലെ സത്യസന്ധരായ ആയിരക്കണക്കിനു് ഉദ്യോഗസ്ഥരെയായിരിക്കണം കൂടുതലു് ചിരിപ്പിച്ചിട്ടുണു്ടാവുക! ആ വെളിപ്പെടുത്തലിലൂടെ ആ മു൯ഡീജീപ്പീയുടെയാണോ സി. അച്ച്യുതമേനോനെക്കാളെന്തോവലിയ ഗൗരവക്കാര൯വിപ്ലവകാരിയുടെ വേഷംചമഞ്ഞുനടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയ൯റ്റെയാണോ മുണു്ടുകീറിപ്പോയതെന്നു് ഇപ്പോഴും വ്യക്തമായിട്ടില്ല. നടിയാക്രമണക്കേസ്സിലെ അന്വേഷണോദ്യോഗസ്ഥ൯മാരെ വധിക്കാ൯ നട൯ ഗൂഢാലോചനനടത്തിയെന്ന വെളിപ്പെടുത്തലും അതിനുള്ളപുതിയകേസ്സും അതിലു് അറസ്സു്റ്റിലു്നിന്നും മു൯കൂ൪ജാമ്യംതേടി നട൯ ഹൈക്കോടതിയിലു്സ്സമ൪പ്പിച്ച കേസ്സുമെല്ലാം അങ്ങനെ ആ അഭിമുഖത്തിലൂടെയുണു്ടായതാണു്. അതിലൂടെ അപ്രതീക്ഷിതമായി എത്രരൂപ ഈ നട൯റ്റെകൈയ്യിലു്നിന്നും പോയിട്ടുണു്ടാവണമെന്നാണുകരുതുന്നതു്? ഓരോദിവസവും ലക്ഷങ്ങളോ കോടികളോ? ഈ പണമെല്ലാമിങ്ങനെ പോയിക്കൊണു്ടിരുന്നാലു്? ചെലവുതീരുമ്പോളു് പുതിയചെലവുകളു് ആളുകളിങ്ങനെ കൊണു്ടുവന്നുകൊടുത്തു് സമ്മാനിച്ചുകൊണു്ടിരുന്നാലു്?

നടിയാക്രമണദിവസം താ൯ ഒരു ആശുപത്രിയിലു്ക്കിടക്കുകയായിരുന്നുവെന്നു് നട൯ കള്ളയലീബീയുണു്ടാക്കിയതിനും ആക്കേസ്സിലെ അന്വേഷണോദ്യോഗസ്ഥ൯മാരോടു് കള്ളംപറഞ്ഞതിനും ഓരോ കേസ്സുകളു് സമയമാകുമ്പോളു്, അതായതു് റിസ൪വ്വിലുള്ള പൈസ്സ തീ൪ന്നുവരുന്നമുറയു്ക്കു്, ഇപ്പോളു്ത്തന്നെ വാഗു്ദാനംചെയ്യപ്പെട്ടിട്ടുണു്ടു്. അതുപോലെ ഉന്നതപോലീസ്സുകാരെ വധിക്കാ൯ പദ്ധതിയിടുന്നപ്രതി സിനിമയിലെ മറ്റുള്ളവരെയും വധിക്കാ൯ പദ്ധതിയിടുകയോ വധിക്കുകയോ ചെയു്തുകാണുമല്ലോ എന്നതിനെയടിസ്ഥാനപ്പെടുത്തി അതന്വേഷിച്ചശേഷം അതിനുള്ളകേസ്സുകളും!

പുതിയപുതിയകേസ്സുകളുണു്ടാക്കി ഓരോദിവസവും പുതിയകോടിരൂപകളു് ആ നടനിലു്നിന്നും പുറത്തിറക്കിക്കാ൯ ഒരു മത്സരംതന്നെ പലഭാഗത്തുനിന്നും നടക്കുകയാണെന്നുതോന്നുന്നു. കൈയിലു്പ്പൈസ്സയെല്ലാം തീരുമ്പോളു് ചെലവുകൂടിയ വക്കീല൯മാരും കോടതിയുടെ അനുഭാഭവുമെല്ലാം അപ്രത്യക്ഷമാകുമെന്നു് കേരളത്തിനറിയാം, കാരണം പഴയ നിയമവേദിയും അഡ്വക്കേറ്റു് ഏ. എകു്സ്സു്. വ൪ഗ്ഗീസ്സുമൊക്കെപ്പോലെ കൈയ്യിലു്പ്പണമില്ലാത്തവരെ സഹായിക്കുന്നതരം ആളുകളൊന്നുമല്ല ഇന്നു് അയാളു്ക്കുവേണു്ടി വളരെ പണച്ചെലവും ഡസ്സ൯കണക്കിനാളുകളുടെ മനുഷ്യാദ്ധ്വാനമണിക്കൂറുകളുമായി രംഗത്തുള്ളതു്. ആപ്പണമെല്ലാംതീരുമ്പോളു്, പഴയപോലെ തികച്ചുമൊരു നിസ്സ്വനായിമാറുമ്പോളു്- അതുതന്നെയാണു് അമ്മമാരെയും പെങ്ങ൯മാരെയും സു്നേഹിക്കുന്ന, അമ്മമാരും സഹോദരിമാരുമൊക്കെയുള്ള, കേരളത്തി൯റ്റെ പ്രതികാരം. ആ ഘട്ടമെത്തിക്കഴിഞ്ഞാലു് പിന്നെയെണീക്കാ൯ അയാളെയിനി ആരോക്കെസ്സഹായിക്കുമെന്നാണു് കേരളം നോക്കിക്കൊണു്ടിരിക്കുന്നതു്. ഇതുവരെ ഒരു പോലീസ്സിനും പിടികൊടുക്കാതെ കോടതികളയാളെക്കാത്തു. പണമില്ലാതാകുമ്പോഴും കാക്കുമോ, അപ്പോഴും ഈ പ്രഗത്ഭവക്കീല൯മാരുടെ സേവനം തുടരുമോ, എന്നാണു് കേരളം നോക്കിക്കൊണു്ടിരിക്കുന്നതു്.

മലയാളം ഫിലിം ഇ൯ഡസ്സു്ട്രിമുഴുവനയാളെ യാതൊരുലജ്ജയും മറവുമില്ലാതെ നാനാരീതിയിലും സഹായിച്ചു. ഒരുപക്ഷേ ആ വ്യവസായത്തിലെ സകലവ൯മാരുടെയും കള്ളപ്പണത്തി൯റ്റെയും ലൈംഗികക്കുറ്റകൃത്യങ്ങളുടെയും കണക്കുകളു് അയാളുടെകൈയ്യിലുണു്ടാവാം, അയാളു് വളരെനല്ലയൊരു ബ്ലാക്കു്മെയിലറാവാം! മലയാള ഫിലിം ഇ൯ഡസ്സു്ട്രിയേക്കാളു് പവ൪ഫുള്ളും അതിസമ്പന്നവുമായ തമിഴു്, തെലുങ്കു്, കന്നഡ ഫിലിം ഇ൯ഡസ്സു്ട്രികളു് കേരളത്തി൯റ്റെ പരിസരത്തുണു്ടു്. കേരളത്തിലയാളിതുവരെയുപയോഗിച്ച മലയാള ഫിലിം ഇ൯ഡസ്സു്ട്രിയിലെ ഗുണു്ടാശക്തിയുടെ ആയിരമിരട്ടിയുള്ളതാണു് ആ മറുഭാഷായി൯ഡസ്സു്ട്രികളു്. ആക്രമിക്കപ്പെട്ട നടി ഈ സംഭവത്തോടെ നന്ദികെട്ട മലയാള ഫിലിം ഇ൯ഡസ്സു്ട്രിയുമായുള്ള സകലബന്ധവും വിട൪ത്തി മറ്റേ ഫിലിം ഇ൯ഡസ്സു്ട്രികളുടെ തിരക്കേറിയ ഭാഗമാണിന്നു്. നമ്മുടെ പ്രതി മലയാള ഫിലിം ഇ൯ഡസ്സു്ട്രിയിലു് അഭിനയമോ നി൪മ്മാണമോ സംവിധാനമോ പ്രദ൪ശ്ശനമോ ഒന്നി൯റ്റെയും ഭാഗമല്ലാതായി അതിവേഗം മാറിക്കൊണു്ടിരിക്കുകയുമാണു്. ഇതി൯റ്റെ ഇമ്പ്ലിക്കേഷനുകളെന്താണെന്നു് അറിയേണു്ടവ൪ക്കെല്ലാമറിയാം. അതേ- അയാളു് വീണു്ടും പഴയതുപോലെ ഒരു ദരിദ്രനായി തികച്ചും നിസ്സ്വനായിമാറാനാണവ൪ കാത്തിരിക്കുന്നതു്. അപൂ൪വ്വംചില നട൯മാരൊഴിച്ചുള്ള മലയാളസിനിമാക്കാര൯മാരെല്ലാം ആ സംസ്ഥാനങ്ങളിലു്പ്പോയുള്ള സിനിമാഷൂട്ടിംഗുകളെല്ലാം ഇപ്പോളു്ത്തന്നെ അവസാനിപ്പിച്ചിരിക്കുകയാണു്. അതി൯റ്റെ അ൪ത്ഥമെന്താണെന്നും അറിയേണു്ടവ൪ക്കറിയാം.

സിനിമയിലെത്രയോപേ൪ ആത്മഹത്യചെയ്യുന്നുണു്ടു്! ഇനിയയാളു് പഴയപോലെ കൈയ്യിലഞു്ചി൯റ്റെ പൈസ്സയില്ലാതായി ആത്മഹത്യചെയ്യാനവ൪ നോക്കികൊണു്ടിരിക്കുകയാണോ? അങ്ങനെ സംഭവിക്കുന്നില്ലെന്നും അയാളു് കൈയ്യിലഞു്ചി൯റ്റെ പൈസ്സയില്ലാതാകുന്നില്ലെന്നും ഈ കേസ്സൊന്നും അയാളുടെ പണശേഖരത്തെ ബാധിക്കുന്നില്ലെന്നും കരുതുക. അതങ്ങനെയുണു്ടായാലു് മലയാളസിനിമയിലെ അവിഭാജ്യഭാഗമായ കള്ളപ്പണവ്യാപാരങ്ങളു്, മയക്കുമരുന്നുകച്ചവടങ്ങളു്, സെകു്സ്സു് റാക്കറ്റു്, ബ്ലാക്കു് മെയിലിംഗു് എന്നിവയയാളു് ചെയ്യുന്നുവെന്നേ അ൪ത്ഥമുള്ളൂ. ലാവലി൯നായകനായ പിണറായിവിജയനും പുരാവസ്സു്തുത്തട്ടിപ്പുസഹായിയായ ആ മു൯ഡീജീപ്പീയുമൊക്കെ ഉളു്പ്പെട്ടതായതിനാലു് എന്തുവേണമെങ്കിലും നടക്കാം, എന്തുവേണമെങ്കിലും സംശയിക്കാം.

Written and first published on: 04 February 2022

Article Title Image By Framestock. Graphics: Adobe SP.





 

 

 

 

 

No comments:

Post a Comment