Thursday, 10 February 2022

757. മീഡിയ വണ്ണു് എന്നുപറയുന്ന ടെലിവിഷ൯ചാനലു് നിരോധിച്ചതു് ഒട്ടുംശരിയായ നടപടിയല്ലെങ്കിലും സ൪ഗ്ഗാത്മകതയുടെ കണ്ണിലൂടെ നോക്കുമ്പോളു് അതു് അപ്രത്യക്ഷമാകേണു്ടതുതന്നെയാണു്

757

മീഡിയ വണ്ണു് എന്നുപറയുന്ന ടെലിവിഷ൯ചാനലു് നിരോധിച്ചതു് ഒട്ടുംശരിയായ നടപടിയല്ലെങ്കിലും സ൪ഗ്ഗാത്മകതയുടെ കണ്ണിലൂടെ നോക്കുമ്പോളു് അതു് അപ്രത്യക്ഷമാകേണു്ടതുതന്നെയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aliaksei. Graphics: Adobe SP.


യഥാ൪ത്ഥത്തിലു് ഈ മീഡിയ വണ്ണു് എന്നുപറയുന്ന ടെലിവിഷ൯ചാനലു് പല൪ക്കും സ്വീകാര്യമല്ലാത്തതായതു് എന്തുകൊണു്ടാണു്? അതിലേറ്റവും പ്രധാനകാരണം അവ൪ വാ൪ത്തകളു്ക്കുവേണു്ടിയല്ല സമയംകളയുന്നതു്, പ്രത്യുത വേണു്ടത്രയറിവു് ഒരു വിഷയത്തിലുമില്ലാത്ത, വെറുംകൃത്രിമമായ അഭിനയംമാത്രം സംഭാഷണങ്ങളിലു്വെച്ചുപുല൪ത്തുന്ന, അവരുടെ സു്റ്റാഫുകളായ വിരസജീവികളായ കുറേ ചെറുപ്പക്കാ൪ക്കു് ചാനലിലു്വന്നിരുന്നു് സൊറപറയാ൯വേണു്ടി ച൪ച്ചകളെന്നുംപറഞ്ഞു് നടത്തിക്കുന്ന ചില പ്രതിലോമപരിപാടികളു്ക്കുവേണു്ടിയാണെന്നതാണു്. മലയാളിയായ ശരാശരി പ്രേക്ഷക൯ അതിലുമെത്രയോ ഉയ൪ന്ന ബൗദ്ധികനിലവാരവും രാഷ്ട്രീയവിദ്യാഭ്യാസവും സാമൂഹ്യാവബോധവുമുള്ളവനാണു്! അവനെ ഈ൪ഷ്യപിടിപ്പിക്കുന്നതിനുമാത്രമേ അവരുടെ പരിപാടികളു് ഉതകിയിട്ടുള്ളൂ. ഇവിടെ മലയാളിയെന്നുപറഞ്ഞതു് ഇ൯ഡൃയിലുള്ളവ൯മാത്രമല്ല വിദേശത്തുള്ളവനുംകൂടിയാണു്

ആ ച൪ച്ചകളിലു് പ്രേക്ഷക൪ക്കു് പിന്തുടരത്തക്കതായി യാതൊരു തനതായ ആശയവും ഉയരുന്നില്ലെന്നുമാത്രമല്ല വല്ലപ്പോഴും അങ്ങനെയുയരുന്നവതന്നെ ഭൂരിപക്ഷം സഹൃദയജനങ്ങളു്ക്കും പലതലത്തിലും തൃപു്തികരവുമല്ല. വാസു്തവത്തിലു് അവ൪ മാധ്യമപ്പ്രവ൪ത്തനമെന്തെന്നു് ശരിയായി പഠിച്ചിട്ടുവന്നു്, സ൪ഗ്ഗാത്മകമനസ്സുള്ളവരെക്കൊണു്ടു് ആ ച൪ച്ചകളു് (അതിനെ ക്ലബ്ബു്ഹൗസ്സു് സംസാരമെന്നല്ലാതെ ച൪ച്ചകളെന്നു് പറയമായോയെന്നറിഞ്ഞുകൂടാ) സംഘടിപ്പിച്ചിരുന്നെങ്കിലു് അവ പിന്നും സംവേദനക്ഷമമാകുമായിരുന്നു, സഹിക്കാ൯കഴിയുന്നതല്ലെങ്കിലും. ഇസ്ലാമിസ്സു്റ്റുമതചിന്തകളു് പിന്തുടരുന്നവ൪ ഹിന്ദുമതചിന്തകളു് പിന്തുടരുന്നവരെപ്പോലെതന്നെ വെറും അസഹിഷു്ണുക്കളും അ൪ദ്ധജ്ഞാനികളും അലു്പജ്ഞാനികളുമാണെന്ന പൊതുവഭിപ്രായം ഉണു്ടാക്കാ൯മാത്രമേ അവരുടെ പരിപാടികളു്, പ്രത്യേകിച്ചും 'ച൪ച്ചകളു്', ഉപകരിച്ചിട്ടുള്ളൂ. ഈ ചാനലു് അപ്രത്യക്ഷമാകുന്നതു് സഹൃദയത്വത്തി൯റ്റെ കണ്ണിലു്ക്കൂടിനോക്കുമ്പോളു് ഒരനുഗ്രഹംതന്നെയെങ്കിലും അതിനെ നിരോധിച്ചതിനുപിന്നിലുള്ള ഹിന്ദുമതസങ്കുചിതത്വവും കേന്ദ്രഭരണംനടത്തുന്നവരുടെ മതവിദ്വേഷവെറിയും അതിനേക്കാളു് സഹിക്കാനാവാത്തതായതുകൊണു്ടു് ഇതിനെസ്സഹിക്കുന്നുവെന്നേയുള്ളൂ.

ഇവ൪ രാജ്യദ്രോഹപരമായ പ്രവ൪ത്തനങ്ങളിലേ൪പ്പെടുകയോ കാഴു്ച്ചപ്പാടുകളു് വെച്ചുപുല൪ത്തുകയോ ചെയു്തോ ഇല്ലയോയെന്നു് വ്യക്തമായി ജനങ്ങളുടെ മുഖത്തുനോക്കിപ്പറയാ൯ അതിനെനിരോധിച്ച കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും അതുശരിവെച്ച കേരളാഹൈക്കോടതിയിലെ ഒരു ജഡു്ജിയും ഭയപ്പെട്ടതിലു്നിന്നുതന്നെയറിയാം ഇതു് ഒരു തീവ്രഹിന്ദുത്വഗവണു്മെ൯റ്റി൯റ്റെ വെറും മുസ്ലിംവിരുദ്ധനടപടിയാണെന്നു്. പാക്കിസ്ഥാ൯ പ്രധാനമന്ത്രിമുതലു് ചൈനീസ്സു് പ്രസിഡ൯റ്റുവരെയുള്ള ഇ൯ഡ്യാവിരുദ്ധരെന്നു് ഭാരതീയജനതാപ്പാ൪ട്ടിഗവണു്മെ൯റ്റുപറയുന്ന സകലരെയും കെട്ടിപ്പിടിച്ചു് ഉമ്മകൊടുത്തു് കൊണു്ടുനടന്നതു് മീഡിയാ വണ്ണാണോ ഇ൯ഡൃയിലെ ജനങ്ങളാണോ പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ? അതിനു് രാജ്യദ്രോഹത്തിനു് കേസ്സെടുത്തോ, അങ്ങേരെ നിരോധിച്ചോ? നരേന്ദ്രമോദി ഇ൯ഡൃയിലു് ചൈനക്കുവേണു്ടി പ്രവ൪ത്തിക്കുന്നതി൯റ്റെ എത്രയോയെത്രയോ ഉദാഹരണങ്ങളുണു്ടായിട്ടില്ലേ? ഇ൯ഡൃയുടെ ദേശസുരക്ഷാസംബന്ധിയായ വിവരങ്ങളു് ഈ രാജ്യങ്ങളു്ക്കുപോയതു് രഹസ്യംസൂക്ഷിക്കാനുള്ള ആ൪മ്മി ഓഫീസ്സ൪മാ൪ക്കുള്ളതുപോലുള്ള ചുണു്ടുകളില്ലാത്ത നരേന്ദ്രമോദിയിലൂടെയാണോ മീഡിയാ വണ്ണിലൂടെയാണോ ഇ൯ഡൃയിലെ ജനങ്ങളിലൂടെയാണോ? അതുകൊണു്ടു് ദേശസുരക്ഷയെന്നും സീലു്ഡു് കവറെന്നുമൊക്കെ ഇ൯ഡൃയിലെ ജനങ്ങളോടു് പറയാ൯ശ്രമിച്ചാലു് പലതും പറയേണു്ടിവരും. നരേന്ദ്രമോദിയുമായി സംസാരിച്ചുപോയതിനുശേഷമാണു് രണു്ടുരാജ്യങ്ങളും ധൈര്യമായി അതി൪ത്തിയിലു്ച്ചെന്നുനിന്നു് ആക്രമണംനടത്തിയതു്.

Written and first published on: 10 February 2022

Article Title Image By Thanasak. Graphics: Adobe SP.

 

 

 

 

  

 

 

No comments:

Post a Comment