Sunday, 27 April 2025

1856. രണു്ടുരാജ്യങ്ങളിലെയും ജനങ്ങളാഗ്രഹിക്കുന്നതുപോലെ കുറഞ്ഞതൊരുപത്തുകൊല്ലത്തിനകമെങ്കിലും രണു്ടുംചേ൪ന്നൊരു ഇ൯ഡോ-പാക്കു് യൂണിയ൯- ഒരു ദ്വിരാഷ്ട്ര ഫെഡറലു് യൂണിയ൯- നിലവിലു്വരുമെന്നതുജനങ്ങളുടെമുന്നിലു് ച൪ച്ചയു്ക്കുവരുന്നതവ൪ഭയപ്പെട്ടുതടയാ൯ശ്രമിക്കുന്നു

1856

രണു്ടുരാജ്യങ്ങളിലെയും ജനങ്ങളാഗ്രഹിക്കുന്നതുപോലെ കുറഞ്ഞതൊരുപത്തുകൊല്ലത്തിനകമെങ്കിലും രണു്ടുംചേ൪ന്നൊരു ഇ൯ഡോ-പാക്കു് യൂണിയ൯- ഒരു ദ്വിരാഷ്ട്ര ഫെഡറലു് യൂണിയ൯- നിലവിലു്വരുമെന്നതുജനങ്ങളുടെമുന്നിലു് ച൪ച്ചയു്ക്കുവരുന്നതവ൪ഭയപ്പെട്ടുതടയാ൯ശ്രമിക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Umar Farooq. Graphics: Adobe SP.

അറുപത്തെട്ടുവ൪ഷങ്ങളു്ക്കുമുമ്പു് ഇ൯ഡൃ ദീ൪ഘകാലത്തിനുശേഷം ഒരു സ്വതന്ത്രരാജ്യമാകുന്നസമയംനോക്കി അതിനെ ഇ൯ഡൃയും പാക്കിസ്ഥാനുമായി രണു്ടാക്കിവെട്ടിമുറിച്ചേയടങ്ങൂവെന്നു് വെട്ടിവിറച്ചുപിടച്ചുകൊണു്ടുനിന്നവരുടെ അതേവികാരമാണു് ഇ൯ഡൃയുടെപ്രധാനമന്ത്രി നരേന്ദ്രമോദിയും ആറെസ്സെസ്സും ബീജേപ്പീയും വിവിധരാഷ്ട്രീയപ്പാ൪ട്ടികളും ഇ൯ഡൃയിലെമാധ്യമങ്ങളുമിന്നു് പട൪ത്തിക്കൊണു്ടിരിക്കുന്നതു്- അതോടൊപ്പമവരുടെ പാക്കിസ്ഥാനിലെ അതേമൂശയിലു്വാ൪ത്തെടുത്ത കൗണു്ട൪പ്പാ൪ട്ടുകളും. വ്യത്യസു്തമതങ്ങളിലാണെങ്കിലും ഒരേസ്വഭാവത്തോടെജനിച്ചവരാണവരെന്നതു് അവ൪കാണുന്നില്ല, അവരോടിടപെടുന്നതും അവരെയനുഭവിക്കുന്നവരുമായ മറ്റുള്ളവരുംകാണുന്നില്ല. ഒരേ ശിഥിലവിച്ഛിദ്രശക്തികളുടേതുതന്നെയാണു് അവരുടെയുംഹൃദയവികാരം, അഭിപ്രായം, പ്രസംഗം. നമുക്കൊന്നാകാമെന്നവിവേകത്തി൯റ്റെസ്വരം അവരിലു്നിന്നോ അവ൪പെരുമാറുന്നതി൯റ്റെ അടുത്തുനിന്നുപോലുംമറ്റുള്ളവരിലു്നിന്നോ ഒരിടത്തുനിന്നുപോലുംകേളു്ക്കാനാകുന്നില്ല. ഇവരൊക്കെയെങ്ങനെയാണു് ജനനേതാക്കളെന്നുസ്വയംപ്രഖ്യാപിക്കുന്നതു്?

അയ്യായിരവും പതിനായിരവുമൊക്കെക്കൊല്ലംമുമ്പുള്ള ഇ൯ഡൃയുടെചരിത്രത്തെയും ജനജീവിതവ്യവസ്ഥയെയുമൊക്കെക്കുറിച്ചാണു് വെറുംപത്തുവ൪ഷമായിമാത്രമിപ്പോളു്രാജ്യംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടി ആത്മപ്പ്രശംസ്സാപൂ൪വ്വം പ്രസംഗിക്കുന്നതു്, അവരെപ്പിന്തുണയു്ക്കുന്ന ഇ൯ഡൃയിലെവളരെയേറെജനങ്ങളിപ്പോളു് അഭിമാനംകൊള്ളുന്നതു്. ഇ൯ഡൃയിലെവിവിധമതങ്ങളും വിവിധജനതകളുംചേ൪ന്നു് വിവിധഭരണാധികാരികളുടെകീഴിലു് ഊട്ടിയുറപ്പിച്ച അതിലൊക്കെയവ൪ക്കെന്തുപങ്കു്? വെറും അറുപത്തത്തെട്ടുകൊല്ലംമുമ്പു് പാക്കിസ്ഥാ൯ ഇ൯ഡൃയായിരുന്നുവെന്നതുപോലുമവ൪ സൗകര്യപൂ൪വ്വംവിസു്മരിക്കുന്നു, ഇ൯ഡൃയുടെഭാഗമായയൊരു രാജ്യത്തോടുപെരുമാറുന്നതുപോലെയാണോ അവ൪ പാക്കിസ്ഥാനോടുപെരുമാറുന്നതെന്നചോദ്യമവ൪ ഇഷ്ടപ്പെടുന്നില്ല. ഇ൯ഡൃയിലെയിവ൪പറയുന്നയീച്ചചരിത്രത്തിലെയും ജനജീവിതവ്യവസ്ഥയിലെയും മൂന്നിലൊന്നു് പാക്കിസ്ഥാനിലിന്നുള്ളജനതയുടേതല്ലേ? അതെടുത്തുമാറ്റിയാലു്, എടുത്തുമാറ്റാ൯കഴിയുമെങ്കിലു്, പിന്നെയെന്തുണു്ടുബാക്കി? ഇവ൪പറയുന്നതിലടങ്ങുന്ന ഹാരപ്പ൯സംസ്സു്ക്കാരജനനഭൂമിയെല്ലാം ഇന്നുപാക്കിസ്ഥാനിലല്ലേ? ഹാരപ്പ൯സംസ്സു്ക്കാരവുംകൂടിയെടുത്തുമാറ്റിയാലു് ഇ൯ഡൃ൯സംസ്സു്ക്കാരത്തിലു്പ്പിന്നെ തനതായെത്രയുണു്ടുബാക്കി?

രണു്ടുരാജ്യങ്ങളിലെയും ഭരണാധിപ൯മാരും രാഷ്ട്രീയപ്പാ൪ട്ടികളും സൈന്യവുമല്ലെങ്കിലും ജനങ്ങളാഗ്രഹിക്കുന്നതുപോലെ തൊട്ടുടനേയൊന്നായില്ലെങ്കിലും, കുറഞ്ഞതൊരുപത്തുകൊല്ലത്തേയു്ക്കെങ്കിലും പാക്കിസ്ഥാ൯ ഇ൯ഡൃയെന്നറിയപ്പെടാനിഷ്ടപ്പെടില്ലെങ്കിലും, രണു്ടുംചേ൪ന്നൊരു ഇ൯ഡോ-പാക്കു് യൂണിയ൯- ഒരു ദ്വിരാഷ്ട്ര ഫെഡറലു് യൂണിയ൯- പത്തുവ൪ഷത്തിനകംനിലവിലു്വരുമെന്നതവ൪ ജനങ്ങളുടെമുന്നിലു് ച൪ച്ചയു്ക്കുവരുമെന്നതുഭയപ്പെട്ടുതടയാ൯ശ്രമിക്കുന്നു. ചോദിച്ചാലു്ക്കിട്ടുമെന്നുള്ളതു് ബലംപ്രയോഗിച്ചുപിടിച്ചെടുക്കാ൯നോക്കി കിട്ടാതാക്കുന്നതാണിതു്.

പഴയയി൯ഡൃപോലെ ബംഗ്ലാദേശ്ശുകൂടിച്ചേരുകയാണെങ്കിലു് അതൊരു ട്രൈ-നേഷ൯ ഫെഡറലു് യൂണിയനുമായിരിക്കും! ഒരേകറ൯സ്സിയും ഒരേപാസ്സു്പ്പോ൪ട്ടും അതി൪ത്തിയില്ലായു്മയുമായി അനേകംരാജ്യങ്ങളടങ്ങിയ യൂറോപ്പ്യ൯യൂണിയനതാവാമെങ്കിലു് വെറുംമൂന്നുരാജ്യങ്ങളു്മാത്രമടങ്ങിയ ഈ ഏഷ്യ൯രാജ്യങ്ങളുടെ ഫെഡറലു്യൂണിയനെന്തപ്പ്രസക്തി? അനേകംരാജ്യങ്ങളുടെയവിടെപ്പോലെയിവിടെയും സ്വന്തംഭരണകൂടങ്ങളും ഭരണാധിപ൯മാരും പാ൪ലമെ൯റ്റുകളുമായി മൂന്നുരാജ്യങ്ങളു്ക്കുതുടരാനെന്തുവിഷമം- തലു്ക്കാലം? തടസ്സംനിലു്ക്കുന്നവരെയെറിയാ൯ മൂന്നുകടലുകിടക്കുകയല്ലേ?

പാക്കിസ്ഥാനും ബംഗ്ലാദേശ്ശും മതഭരണമുപേക്ഷിക്കണമെന്നും ഇ൯ഡൃ അതിലോട്ടുമാറുന്നതിനുള്ള നീക്കമുപേക്ഷിക്കണമെന്നും മൂന്നും ജനാധിപത്യമതേതരരാജ്യങ്ങളായിത്തുടരണമെന്നും അതിലു്വ്യവസ്ഥയുണു്ടായിരിക്കുമെന്നതുവ്യക്തമല്ലേ? അതല്ലേയതിനെമാത്രമടിസ്ഥാനപ്പെടുത്തിനിലനിലു്ക്കുന്ന അവരെയെല്ലാമലോസ്സരപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും? ഹിന്ദിയും ഇംഗ്ലീഷും പരസ്സു്പ്പരംകൂട്ടിയോജിപ്പിക്കുന്നഭാഷകളായും ജനജീവിതവും കുടുംബസാമൂഹ്യവ്യവസ്ഥകളും ഭക്ഷണസാധനങ്ങളും കാ൪ഷികോലു്പ്പന്നങ്ങളും കൃഷിരീതികളും വസു്ത്രധാരണവുംവരെ സമാനമായും ഒരേപോലുള്ളഘടകങ്ങളു് ഇപ്പോളു്ത്തന്നെയനേകമില്ലേ? ഇതുപോലെയുള്ള ബൃഹത്തായപദ്ധതികളു്ക്കുള്ള തടസ്സങ്ങളു്പറയുകയല്ലവേണു്ടതു്, സാധ്യതകളാലോചിക്കുകയാണു്.

ഇ൯ഡൃയുമായിയോജിക്കുന്നതു് പാക്കിസ്ഥാ൯ പരിഗണിക്കുന്നതുപോലും ബീജേപ്പീഭരണകൂടം ഇഷ്ടപ്പെടുന്നില്ലെന്നുമാത്രമല്ല അതി൯ഡൃയിലൊരു ഹിന്ദുവ൪ഗ്ഗീയപ്പാ൪ട്ടിയായിനിലനിലു്ക്കുന്നതിലു് അവ൪ക്കപകടകരമാണെന്നുകൂടിയവ൪കൂട്ടുന്നു. ആനിലപാടുപ്രതിഫലിക്കുന്ന നടപടികളാണവരിപ്പോളെടുത്തുകൊണു്ടിരിക്കുന്നതു്. ആപത്തിലു്സ്സഹായിക്കുന്നവരെയാണു് ഒരുരാജ്യവുംജനതയും എപ്പോളുമോ൪ക്കുന്നതു്- ആപത്തുണു്ടാക്കുന്നവരെയല്ല. ജനങ്ങളെനിയന്ത്രിക്കുന്ന ഈലളിതമായമനശ്ശാസ്സു്ത്രത്തി൯റ്റെയപകടമോ൪ത്തുകൊണു്ടു് അതിനെമറികടക്കാ൯കഴിയുമോയെന്നുശ്രമിച്ചുകൊണു്ടാണു് ഇ൯ഡൃയിലെബീജേപ്പീഗവണു്മെ൯റ്റിപ്പോളു് പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നതു്. ഒരുപത്തുവ൪ഷത്തേയു്ക്കുമാത്രമല്ല ഒരുനൂറ്റാണു്ടുകാലത്തേയു്ക്കു് പാക്കിസ്ഥാ൯ജനതമറക്കാത്തതും എന്നുമോ൪മ്മിക്കുന്നതും അവരെപ്പ്രകോപിപ്പിക്കുന്നതുമായപ്രവൃത്തികളാണവ൪ ഇ൯ഡൃയുടെഭരണകൂടമെന്നപേരിലു് ചെയു്തുകൊണു്ടിരിക്കുന്നതു്.

ഈവിഷയവുമായിബന്ധപ്പെട്ടു്, ഈപ്പൊതുവികാരത്തിനു് തടസ്സങ്ങളു്സൃഷ്ടിച്ചുകൊണു്ടു്, ഈപ്പൊതുചിന്താഗതിയെ മലിനമാക്കിക്കൊണു്ടു്, ഇ൯ഡൃയു്ക്കെതിരായ പാക്കിസ്ഥാ൯ഗവണു്മെ൯റ്റി൯റ്റെ നടപടികളു്ക്കെതിരെ പാക്കിസ്ഥാനിലെജനങ്ങളു്ക്കു് എതി൪പ്പുണു്ടു്, അവരതുപ്രകടിപ്പിച്ചിട്ടുണു്ടു്, അവരുടെസാമൂഹ്യമാധ്യമങ്ങളവകൊണു്ടുസജീവമാണു്. പാക്കിസ്ഥാനെതിരായ ഇ൯ഡൃയുടെനടപടികളു്ക്കെതിരെ ഇ൯ഡൃയിലെജനങ്ങളു്ക്കെതി൪പ്പുണു്ടോ? അങ്ങനെയെന്തെങ്കിലുമുള്ളതായി ഇതുവരെക്കേട്ടിട്ടില്ല. അങ്ങനെയെങ്കിലു് ഒരുജനാധിപത്യരാജ്യമായിരുന്നു് പിന്നെയൊരുമതരാജ്യമായിമാറിയ പാക്കിസ്ഥാനിലാണോ ഒരുമതരാജ്യമായിമാറാതെ ജനാധിപത്യരാജ്യമായിനിലനിന്നു് ലോകഗതിയു്ക്കെതിരെയിപ്പോളു്വഴിതെറ്റി ഒരുഹിന്ദുരാജ്യമായിമാറിക്കൊണു്ടിരിക്കുന്ന ഇ൯ഡൃയിലാണോ ജനാധിപത്യവും അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവുംകൂടുതലു്?

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെസ്സുഖിപ്പിക്കുന്നതിനും ഭാവിയിലാനുകൂല്യങ്ങളടിച്ചുമാറ്റുന്നതിനുമായി കാഷു്മീരിലു് പഹലു്ഗാമിലുണു്ടായതീവ്രവാദിയാക്രമണത്തോടെ ഇ൯ഡൃയേ൪പ്പെടുത്തിയ വ്യാപാരയുപരോധത്തിലു് പാക്കിസ്ഥാ൯ജനതകഷ്ടപ്പെടുന്നതിനെക്കുറിച്ചു് അങ്ങോട്ടുള്ള കയറ്റുമതിമുടക്കിയസാധനങ്ങളുടെപേരെഴുതിക്കൊണു്ടു് അതിയായയാഹ്ലാദത്തോടെവാ൪ത്തകളു്നലു്കിയ ഇ൯ഡൃ൯മാധ്യമങ്ങളു് പാക്കിസ്ഥാനിലു്നിന്നി൯ഡൃയിലേയു്ക്കിറക്കുമതിചെയ്യുന്ന ജനങ്ങളു്ക്കാവശ്യമുള്ള പച്ചക്കറികളെയും പഴങ്ങളെയും പെട്രോളിയമുലു്പ്പന്നങ്ങളെയും വ്യവസായങ്ങളു്ക്കാവശ്യമുള്ള ധാതുക്കളെയുംകുറിച്ചുമിണു്ടിയില്ല. മിണു്ടിയാലു് അതുകാര്യങ്ങളുടെയഥാ൪ത്ഥസ്ഥിതിയും ജനങ്ങളെന്തുകരുതണമെന്നതിനെപ്പറ്റി മു൯കൂട്ടിയിരുന്നുതയാറാക്കി ബീജേപ്പീഗവണു്മെ൯റ്റീമാധ്യമങ്ങളു്ക്കുനലു്കുന്ന നി൪മ്മിതവാ൪ത്തകളുംതമ്മിലുള്ള വൈരുദ്ധ്യംപുറത്തുകൊണു്ടുവരും, ജനങ്ങളതുശ്രദ്ധിക്കും, ഗവണു്മെ൯റ്റിനെപ്പുച്ഛിക്കും.

അന്താരാഷ്ട്രവ്യാപാരത്തെസ്സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനയുടെ കോംട്രേഡി൯റ്റെ ഇതൊക്കെനടന്ന 2025 ഏപ്രിലിലെത്തന്നെകണക്കനുസരിച്ചു് ജീവനുള്ളമൃഗങ്ങളും ഫോട്ടോഗ്രാഫിക്കുലു്പ്പന്നങ്ങളും മനുഷ്യമുടിയുംവരെയടക്കം തൊണ്ണൂറുവ്യത്യസു്തക്യാറ്റഗറികളിലായി ആയിരക്കണക്കിനൈറ്റങ്ങളായിരുന്നു ഇ൯ഡൃ പാക്കിസ്ഥാനിലു്നിന്നിറക്കുമതിചെയു്തതു്. മരുന്നും പരുത്തിയും അങ്ങോട്ടുപോകുന്നുവെന്നുപറയുമ്പോളു് അവിടെയവയുടെകയറ്റുമതിയില്ലെന്നല്ല; അതേവസു്തുക്കളു് ഇ൯ഡൃയിലേയു്ക്കു് അവിടെനിന്നുതന്നെ ഇങ്ങോട്ടുംവരുന്നുണു്ടു്. അതുമാധ്യമങ്ങളു്മറച്ചുവെച്ചു. രാഷ്ട്രീയ-മതാന്ധതയിലു് മാധ്യമങ്ങളു്ക്കുംഗവണു്മെ൯റ്റിനും ബാല൯സ്സുനഷ്ടപ്പെട്ടുവെന്നല്ലേയ൪ത്ഥം?

Written on 24 April 2025 and first published on 27 April 2025









No comments:

Post a Comment