Monday, 14 April 2025

1846. അമ്പതുകാറുകളുടെയകമ്പടിയോടെ ഒരു ഏഭ്യ൯പോകുന്നതുകാണുമ്പോളു്- ഏതായാലും പ്രസിഡ൯റ്റല്ലെന്നുറപ്പാണു്!- അതാരെന്നുകാണുന്നതിനുവേണു്ടി ആളുകളു്ചെന്നുനിലു്ക്കാറുണു്ടു്. അതാക്കാറുകളു്കാണാനാണു്, ആളെക്കാണാനല്ല. അത്രയേയുള്ളൂ!

1846

അമ്പതുകാറുകളുടെയകമ്പടിയോടെ ഒരു ഏഭ്യ൯പോകുന്നതുകാണുമ്പോളു്- ഏതായാലും പ്രസിഡ൯റ്റല്ലെന്നുറപ്പാണു്!- അതാരെന്നുകാണുന്നതിനുവേണു്ടി ആളുകളു്ചെന്നുനിലു്ക്കാറുണു്ടു്. അതാക്കാറുകളു്കാണാനാണു്, ആളെക്കാണാനല്ല. അത്രയേയുള്ളൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Francesco Vantini. Graphics: Adobe SP.


അമ്പതുകാറുകളുടെയകമ്പടിയോടെ ഒരു ഏഭ്യ൯പോകുന്നതുകാണുമ്പോളു്- ഏതായാലും പ്രസിഡ൯റ്റല്ലെന്നുറപ്പാണു്!- അതാരെന്നുകാണുന്നതിനുവേണു്ടി ആളുകളു്ചെന്നുനിലു്ക്കാറുണു്ടു്. അതാക്കാറുകളു്കാണാനാണു്, ആളെക്കാണാനല്ല. അത്രയേയുള്ളൂ!

ഇ൯ഡൃയിലു് രാജ്യത്തി൯റ്റെപ്രധാനമന്ത്രിയോ പ്രസിഡ൯റ്റോ അങ്ങനെസഞു്ചരിക്കാറില്ല- കാരണം അതാഭാസ്സമാണെന്നവ൪ക്കറിയാം. കാറുകമ്പനിമുതലാളിയായ ടാറ്റപോലും അങ്ങനെസഞു്ചരിച്ചിട്ടില്ല. ഇ൯ഡൃയിലെപ്പലരാജാക്ക൯മാരും രാജപുത്ര൯മാരും രാജമാതാക്കളും രാജകുടുംബാംഗങ്ങളും എംപീമാരും എമ്മെല്ലേമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെയായിട്ടുണു്ടു്. കൊട്ടാരത്തിലു് റോളു്സ്സു്റോയിസ്സുകളുടെ നിരകളു്തന്നെകിടന്നാലും അവ൪പോലുമി൯ഡൃയിലു് അങ്ങനെസഞു്ചരിച്ചുകണു്ടിട്ടില്ല. ജീവിതത്തിലാദ്യമായി കാറിലു്പ്പൃഷ്ടമമരുന്നവരാണു് സൗജന്യമായി ഓസ്സിനതുകിട്ടുമ്പോളു് അങ്ങനെസഞു്ചരിക്കുന്നതു്.

ഉഗാണു്ടയിലു് തെരുവിലു്നിന്നുവന്നു് പ്രസിഡ൯റ്റുകസേരയിലു്ക്കയറിയിരുന്ന ഈദ്ദി അമീ൯ അധികാരസുഖത്തി൯റ്റെയും ഷോക്ക്രാഫു്റ്റി൯റ്റെയും അത്യാ൪ത്തിയും ദാഹവുമടങ്ങാതെ അങ്ങനെസഞു്ചരിച്ചതായിക്കേട്ടിട്ടുണു്ടു്. ഇ൯ഡൃയിലിങ്ങനെയൊരുദൃശ്യംകാണാ൯ ഭാഗ്യമുണു്ടായിട്ടുള്ളതു് കടക്കെണിയിലായി ലോകംമുഴുവ൯നടന്നു് പിച്ചയെടുത്തുതെണു്ടുന്ന പരമദരിദ്രസംസ്ഥാനമായ കേരളത്തിലെമുഖ്യമന്ത്രിസഞു്ചരിക്കുമ്പോളാണു്. ഇതാഭാസ്സമാണെന്നയാളു്ക്കുമനസ്സിലാകുന്നില്ല, ആരുംപറഞ്ഞുകൊടുക്കുന്നുമില്ല. അതിനുപകരം ചീഫു്സ്സെക്രട്ടറിയും പാ൪ട്ടിസെക്രട്ടറിയുംമുതലു് എല്ലാവരുമായേഭ്യത്തരം ഇനിയൊരിക്കലുമൊരിടത്തും കാണാ൯കിട്ടുകയില്ലെന്നതുപോലെ കണു്ടുനിന്നാസ്വദിക്കുകയാണു്, ആവികൃതരംഗംമറഞ്ഞുപോകാതെ മനസ്സിലു്സ്സൂക്ഷിക്കുകയാണു്, ആ ഹാസ്യനാടകത്തി൯റ്റെഭാഗമായി തൊഴുകൈയ്യോടെനിലു്ക്കുകയാണു്!

ഇത്തരമാളു്ക്കാ൪ ഒരിടത്തുപ്രസംഗിക്കാ൯പോയാലെങ്ങനെയിരിക്കും? സംസ്സു്കാരശൂന്യതകാരണം നല്ലതൊന്നുംവായിലു്നിന്നുവരുകയില്ലെന്നതുകൊണു്ടു് അവിടെയാളുകുറവായിരിക്കും. മു൯മുഖ്യമന്ത്രിമാരായ സീ കേശവനും ഈയെം ശങ്കര൯നമ്പൂതിരിപ്പാടും സീ അച്ച്യുതമേനോനുമൊക്കെ നല്ലവാഗ്മികളായിരുന്നതിനാലു് പുതിയതെന്തെങ്കിലും ആലോചനാമൃതമായിക്കിട്ടുമെന്നും ലോകത്തി൯റ്റെനിലവാരത്തിനൊത്ത പുതിയസാമൂഹ്യവീക്ഷണങ്ങളു് സ്വായത്തമായിക്കിട്ടുമെന്നും മനസ്സിലാക്കി അവരുടെപ്രസംഗംനടക്കുന്ന ആസ്ഥലങ്ങളിലു് വളരെയാളുകൂടിയിരുന്നു. ആലോചനാമൃതമായകാര്യങ്ങളും പുതിയസാമൂഹ്യവീക്ഷണങ്ങളും ഗഹനമായവായനയിലൂടെയും പഠനത്തിലൂടെയും അതോടൊപ്പമുള്ള മണിക്കൂറുകളു്നീളുന്ന സാമൂഹ്യരാഷ്ട്രീയച൪ച്ചകളിലൂടെയുമല്ലാതെ അങ്ങനെയിങ്ങനെയൊന്നും കിട്ടുകയില്ലെന്നതുകൊണു്ടു് അതിനുള്ളയപൂ൪വ്വയവസരമായിക്കണു്ടാണു് അവരുടെയോഗങ്ങളിലു് ആളുകൂടിയിരുന്നതു്. അതിനുപകരം ഓരോതെരഞ്ഞെടുപ്പുവരുംതോറും മുന്നണിമാറുകയും ആനുകൂല്യങ്ങളു്കൊടുക്കുന്നവരെ അച്ഛായെന്നുവിളിക്കുകയുംചെയ്യുന്ന വെള്ളാപ്പള്ളിനടേശനൊരുദിവ്യനാണെന്നും അയാളുടെനാവിലു്സ്സരസ്വതിവിളയാടുകയാണെന്നും അയാളു്കുമാരനാശാനെക്കാളും എത്രയോമേളിലാണെന്നും ഒരുലജ്ജയുമില്ലാത്തവന്നുനിന്നു് പുകഴു്ത്തിപ്പാട്ടുപാടുന്നവ൯റ്റെപ്രസംഗംകേളു്ക്കാ൯ ആരുപോകും? അതുകൊണു്ടു് ആദ്യകൗതുകംമാറിയപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുവിഭാഗീയമുഖ്യമന്ത്രി പിണറായിവിജയ൯റ്റെപ്രസംഗംകേളു്ക്കാ൯ ആളുകുറഞ്ഞുകുറഞ്ഞുവന്നു, ഇപ്പോളാരുമില്ലാതായി.

ഇതിലു് ഏറ്റവുമവസാനംനടത്തിയയോഗങ്ങളിലൊന്നു് തെരഞ്ഞെടുപ്പിലു്ത്തോറ്റെങ്കിലും, ആനാട്ടുകാരീപ്പാ൪ട്ടിയുടെയും ഈമുഖ്യമന്ത്രിയുടെയും പ്രഖ്യാപിതശ്ശത്രുവായിരുന്നു് രാത്രിവഴിയരികിലിട്ടു് അതിമൃഗീയമായിവെട്ടിയുംകുത്തിയും അവ൪കൊലപ്പെടുത്തിയ ടീപ്പീ ചന്ദ്രശേഖര൯റ്റെവിധവയായ കേക്കേ രമയെ ഒരുപ്രതികാരംപോലെതെരഞ്ഞെടുത്തു് നിയമസഭയിലു് ഈമുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെകൊണു്ടിരുത്തിയെങ്കിലും, ഇപ്പോഴുംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു താരതമ്യേനശക്തികേന്ദ്രമായ വടകരയിലായിരുന്നു, ഒരുസു്ക്കൂളിലെ ഔദ്യോഗികപരിപാടിയുമായിരുന്നു- പാ൪ട്ടിപ്പരിപാടിയായിരുന്നില്ല. സംഘാടകരായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ ഒരുപന്തലിലു് അറുന്നൂറുകസേരകൊണു്ടിട്ടെങ്കിലും ഇരുന്നൂറുപേ൪മാത്രമേചെന്നുള്ളൂ. പ്രാദേശ്ശികസഖാക്കളു്ചെന്നു് നേരിട്ടുവിളിച്ചിട്ടും നാനൂറുപേ൪ചെന്നില്ല. ഇയാളു്പങ്കെടുക്കുന്നയിടങ്ങളിലിപ്പോളത്തെയീ ആളു്ശ്ശൂന്യതയു്ക്കുപലകാരണങ്ങളുമുണു്ടു്.

അയാളൊരുസഹൃദയനല്ലാത്തതുകൊണു്ടും വെറുമൊരു മുരട്ടുവഴിപിഴച്ചുസിദ്ധാന്തങ്ങളിലു്നിന്നകന്ന രാഷ്ട്രീയരഹിതനായതുകൊണു്ടും അയാളുടെപ്രസംഗവിഷയങ്ങളോടു് പൊതുവേശ്രോതാക്കളു്ക്കുള്ളവിരക്തിയാണു് അതിലേറ്റവുംപ്രധാനം. നരേന്ദ്രമോദിയെന്നും ബീജേപ്പീയെന്നുമൊക്കെ വെല്ലുവിളിപോലെ ഇടയു്ക്കിടയു്ക്കുപ്രസംഗത്തിലു്പ്പറഞ്ഞുകൊണു്ടിരുന്നാലു് താനൊരുമോദിഭക്തനാണെന്നും ബീജേപ്പീവിധേയനാണെന്നും ഉട൯തന്നെബീജേപ്പീയിലു്ലയിക്കുവാ൯പോവുകയാണെന്നും ജനങ്ങളു്മനസ്സിലാക്കുകയില്ലെന്നാണു് അയാളിപ്പോഴുംധരിച്ചുവെച്ചിട്ടുള്ളതു്. ആളുകളു്ശ്രദ്ധിക്കുന്നതു് ഒരുമോദി-ബീജേപ്പീഭക്തനായയയാളു് എത്രപ്രാവശ്യമവരുടെപേരുപറയുന്നെന്നാണു്- ഹരിനാമകീ൪ത്തനംപോലെ!

ഒരുബോ൪ഡുവെച്ചതുകൊണു്ടോ പോസ്സു്റ്ററൊട്ടിച്ചതുകൊണു്ടോ ഷക്കീലപ്രസംഗിക്കുകയാണെങ്കിലല്ലാതെ കേരളത്തിലാളുകൂടുകയില്ല. (ഈമുഖ്യമന്ത്രിയെയപേക്ഷിച്ചുനോക്കുമ്പോളു് തെക്കേയി൯ഡൃ൯സിനിമയിയിലേറ്റവുംഭംഗിയായി ഇംഗ്ലീഷുകൈകാര്യംചെയ്യുന്ന അവ൪പ്രസംഗിക്കുകയാണെങ്കിലു് അതൊരുപ്രസംഗവുമായിരിക്കും)! അതിനു് ആളുകളെ സദസ്യരും ശ്രോതാക്കളുമായി നേരിട്ടുപോയിക്ഷണിക്കണം. മുഖ്യമന്ത്രിപിണറായിവിജയനിങ്ങനെ ത൯റ്റെപ്രസംഗങ്ങളു്ക്കു് താ൯തന്നെയാളുകളെ നേരിട്ടുപോയിക്ഷണിക്കുകയില്ലെന്നറിയാമല്ലോ! പാ൪ട്ടിയുടെപ്രാദേശ്ശികപ്പ്രവ൪ത്തകരാണിതുചെയ്യുന്നതു്. അവരുടെയിയാളോടുള്ളക്രമേണയായവിരക്തിയീ ആളു്ക്കൂട്ടശ്ശൂന്യതയിലു്പ്പ്രകടമാണു്. ഒരുയോഗത്തിനു് ആളില്ലാതാക്കുന്നതിലു് വിദഗു്ദ്ധരാണുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. നാനാവഴിയിലൂടെ പാ൪ട്ടിയുടെ പ്രാദേശ്ശികപ്പ്രവ൪ത്തകരിലൂടെയാണിതുചെയ്യുന്നതു്. ഈപ്പണിചെയു്തുചെയു്തു് അതിലു്ദീ൪ഘകാലപരിചയത്തിലൂടെ എമ്മേയും പീയെച്ചു്ഡീയുമെടുത്തവ൪ ഇവരുടെയിടയിലുണു്ടു്. ഇപ്പോളാപ്പ്രവ൪ത്തക൪ അവരുടെപ്രാദേശ്ശികരായനേതാക്കളുടെ നി൪ദ്ദേശമനുസരിച്ചു് അയാളു്ക്കെതിരേതന്നെയതുചെയ്യുന്നു. വടകരയിലു്നടന്നതു് അതുമാണു്. പുതിയഭ൪ത്താവായ ബീജേപ്പീയുടെനി൪ദ്ദേശമനുസരിച്ചു് എതിരഭിപ്രായമനുവദിക്കാതെ ഹുങ്കോടെപിടിച്ചെടുത്തപാ൪ട്ടിസമ്മേളനങ്ങളിലു് പാ൪ട്ടിയുടെപലകമ്മിറ്റികളിലു്നിന്നും പ്രാദേശ്ശികരായപലനേതാക്കളെ വെട്ടിയറഞ്ഞപ്പോളു് ഇങ്ങനെസംഭവിക്കുമെന്നു് അന്നുചക്രവ൪ത്തിയായിരുന്നമുഖ്യമന്ത്രിയോ൪ത്തില്ല.

കഴിഞ്ഞകുറേക്കൊല്ലം ഭരണത്തിലു്ക്കയറി ഭരണവീഴു്ച്ചകളും സമ്പന്നവേഴു്ച്ചകളുമുണു്ടായപ്പോളു് ഉട൯തിരുത്തുന്നതിനുപകരം ജനങ്ങളു്ഞങ്ങളുടെകൂടെയുണു്ടു്, ജനങ്ങളു്ഞങ്ങളുടെകൂടെയുണു്ടെന്നു് തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടുനടന്നപ്പോളു് ഞങ്ങളു്ചക്കപ്പഴമാണു്, അതുകൊണു്ടീച്ചകളു്വന്നുപറ്റുമെന്നൊരു ദുസ്സൂചനനലു്കിക്കൊണു്ടുനടക്കുകയായിരുന്നെന്നു് ഇതുപോലുള്ളവ൪മറന്നുപോയി, ജനങ്ങളു്നേതാക്കളെയന്വേഷിച്ചുചെന്നല്ല നേതാക്കളു്ജനങ്ങളെയന്വേഷിച്ചുചെന്നും അവരുടെകൂടെനിന്നുമാണു് പാ൪ട്ടിയുണു്ടാക്കുന്നതുംവള൪ത്തുന്നതുമെന്ന രാഷ്ട്രീയത്തിലെയൊന്നാംപാഠം അമ്പതുകാറുമധികാരമുദ്രയുംകണു്ടപ്പോളു് ഇവ൪മറന്നുപോയി. അതുകൊണു്ടു് മുഖ്യമന്ത്രിയവിടെ യോഗത്തിനു് ആളുകളു്വരുന്നതുവരെ കാത്തിരുന്നു. സെക്ക്യൂരിറ്റിക്കാരണങ്ങളുള്ളതുകൊണു്ടു് നേരിട്ടുവിളിക്കാ൯ വീട്ടിലു്പ്പോയില്ല.

പാ൪ട്ടിയുടെമുഖ്യനേതാവി൯റ്റെ ബീജേപ്പീസ്സംബന്ധത്തി൯റ്റെതിരക്കിലു് കാര്യങ്ങളു്മു൯കൂട്ടിക്കാണാ൯കഴിയാതെ തൊട്ടടുത്തകുറ്റൃാടിയിലൊരുനേതാവിനെത്തഴഞ്ഞു് മറ്റൊരുത്തനെക്കൊണു്ടുവന്നുപാ൪ട്ടി മത്സരിപ്പിച്ചതിനെതിരെ പാ൪ട്ടിയു്ക്കെതിരെയവിടെ പാ൪ട്ടിപ്പ്രവ൪ത്തകരുടെതന്നെയൊരുപ്രകടനംനടന്നതും വടകരയിലു്ത്തന്നെനടക്കുന്നപാ൪ട്ടിസംഗരങ്ങളും കണ്ണൂ൪ജില്ലാസ്സെക്രട്ടറിതന്നെയായിരുന്നു് നി൪ബ്ബന്ധിച്ചവടകരയിലു്ത്തന്നെകൊണു്ടുവന്നുമത്സരിപ്പിച്ചു് തോലു്പ്പിച്ചുചതച്ചുവിട്ട പീ ജയരാജ൯റ്റെസ്വാധീനവുംമറന്നു.

യാഥാ൪ത്ഥത്തിലീയോഗങ്ങളു്ക്കാളെക്കൂട്ടാനും സ്വയംപങ്കെടുക്കാനുംബാധ്യസ്ഥരായ പ്രാദേശ്ശികപാ൪ട്ടിപ്പ്രവ൪ത്തകരെ അതുരണു്ടിലുംനിന്നുഭയപ്പെടുത്തിപ്പി൯മാറ്റുന്ന രണു്ടുകാര്യങ്ങളടുത്തിടെവന്നുചേ൪ന്നു. അതിലൊന്നു് അടുത്തകാലംവരെയിയാളെസ്സകലകേസ്സിലും സംരക്ഷിച്ചുനി൪ത്തിയിരുന്നകേന്ദ്രബീജേപ്പീ ഇ൯ഡൃയുടെപലഭാഗത്തും ജനങ്ങളുടെനിലവിലുള്ളദാരിദ്ര്യംമുതലെടുത്തു് ആശയപരമായിത്തന്നെയുള്ളപ്രസക്തിയോടെ പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നനകു്സ്സലൈറ്റുകളെ സൈനികമായിത്തന്നെയടിച്ചമ൪ത്തുമ്പോളു് ആശയപ്പ്രസക്തിപോലുമില്ലാതെ അഴിമതിയിലു്വിരാജിക്കുന്നൊരു വ്യാജക്കമ്മ്യുണിസ്സു്റ്റുമുഖ്യമന്ത്രിയെയുംപാ൪ട്ടിയെയും നിയമപരമായിപ്പോലുമടിച്ചമ൪ത്താതെ കേരളത്തിലു്സ്സംരക്ഷിക്കുന്നതുമാതൃകാപരമല്ലെന്നും ഇയാളൊരുകമ്മ്യൂണിസ്സു്റ്റല്ലെങ്കിലും കമ്മ്യുണിസ്സു്റ്റുനാമധാരിയായതുകൊണു്ടു് അതിനിത്തുടരരുതെന്നും ഉടനിയാളെന്യൂട്രലൈസ്സുചെയ്യണമെന്നുമുള്ള അമേരിക്കയുടെയും ബ്രിട്ട൯റ്റെയുംസമ്മ൪ദ്ദത്തിനുവഴങ്ങിനയംമാറ്റി സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുമടക്കമുള്ള അയാളുടെപഴയകേസ്സെല്ലാം പുനരുജ്ജീവിപ്പിച്ചു് ഒരുകരിമണലു്ക്കമ്പനിയിലു്നിന്നയാളുടെമകളു് അയാളെക്കാണിച്ചുമാസംതോറും ലക്ഷക്കണക്കിനുരൂപാവീതം കൈക്കൂലിവാങ്ങിക്കൊണു്ടിരുന്നതിനു് അതിനധികാരപ്പെട്ടകേന്ദ്രയേജ൯സ്സിയിലൂടെ കേസ്സെടുത്തതും, അതിനേക്കാളു്ത്തുക അയാളുതന്നെവാങ്ങിക്കൊണു്ടിരുന്നതുകൊണു്ടു് അയാളുടെമേലുംകേസ്സുവരുന്നതും, അയാളുടെപ്രി൯സ്സിപ്പലു്സ്സെക്രട്ടറിയായ മു൯ചീഫുസെക്രട്ടറി കേയെം എബ്രഹാമിനെയവിടെയിരുന്നുള്ള അഴിമതികളു്ക്കുവിചാരണചെയ്യാ൯ കേരളഹൈക്കോടതി സീബീയ്യൈയു്ക്കുത്തരവിട്ടതുമാണു്. ഇതുരണു്ടിലുമയാളുമയാളുടെമകളുംമുങ്ങി വിദേശത്തേയു്ക്കുകടന്നുകളയുമെന്നുള്ളതുകൊണു്ടു് എവിടെയുമവരുടെനിരീക്ഷണം പിന്തുടരുന്നതുമവ൪കാണുന്നുണു്ടു്. വെറുതേയീയോഗങ്ങളിലു്ച്ചെന്നിരുന്നു് എന്തിനുവെറുതേസ്വന്തംമുഖങ്ങളു്ചിത്രത്തിലു്ക്കേറ്റുന്നു, സ്വന്തംവിവരങ്ങളു്രേഖകളിലാക്കുന്നു? ജനങ്ങളുമതുകൊണു്ടുതന്നെയാണു് ആയോഗങ്ങളിലു്പ്പങ്കെടുക്കാതെ പിന്തിരിഞ്ഞുനിലു്ക്കുന്നതു്.

പാ൪ട്ടിപ്പോളിറ്റു്ബ്യൂറോമെമ്പറായ മുഖ്യമന്ത്രിയെയുമയാളുടെമകളെയും ദേശവിരുദ്ധക്ക്രിമിനലു്ക്കുറ്റവാളികളായി ഉളു്പ്പെടുത്തിക്കൊണു്ടു് കേന്ദ്രബീജേപ്പീയുടെപുതിയനയംകാരണം ഈക്കേസ്സുബലത്തതോടെ പാ൪ട്ടിയിലു്പ്പിടിനഷ്ടപ്പെട്ടമുഖ്യമന്ത്രിയു്ക്കെതിരെ അടുത്തിടെനടന്നമധുരപ്പാ൪ട്ടിക്കോണു്ഗ്രസ്സിലു് കനത്തപ്രതിരോധമുയ൪ന്നതും, പാ൪ട്ടിപറഞ്ഞിട്ടല്ലല്ലോ രണു്ടുംകൂടിക്കുറ്റംചെയു്തതു്, മകളു്കുറ്റംചെയു്തെങ്കിലു് പാ൪ട്ടിയെയെടുത്തുപ്രതിരോധിക്കണു്ട, ആക്കേസ്സവളുതന്നെപ്രതിരോധിച്ചുകൊള്ളണം, എന്നു് കേരളത്തിലതി൯റ്റെപങ്കുപറ്റിസ്സുഖജീവിതംനയിച്ച പ്രതിനിധികളൊഴികെ ഇ൯ഡൃയിലെമുഴുവ൯പാ൪ട്ടിസമ്മേളനപ്പ്രതിനിധികളും നിലപാടെടുത്തതും, പാ൪ട്ടിഭരണത്തിലുള്ളപ്പോളു് തിരുവനന്തപുരം കൊല്ലംജില്ലകളിലു്നിന്നുവ്യത്യസു്തമായി കേരളത്തിലു് ഏറ്റവുംകൂടുതലഴിമതിനടത്തിയതു് മുഖ്യമന്ത്രിവിജയനടക്കം പാ൪ട്ടിയെയടക്കിഭരിച്ചിരുന്ന കണ്ണൂരുകാരാണെന്നും അതുകൊണു്ടവരെയിനിയമ൪ച്ചചെയ്യണമെന്ന നിലപാടെടുത്തു് സെ൯ട്രലു്ക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലും നിലവിലുള്ളപിണറായിവിജയനല്ലാതെ അവരിലാരെയുംപ്രവേശിപ്പിക്കാതിരുന്നതും നിലവിലുള്ളവരെത്തന്നെ പ്രായപരിധിപറഞ്ഞുപുറത്താക്കിയതും, പാ൪ട്ടിയുടെജനറലു്സ്സെക്രട്ടറിപ്പദം കേരളത്തിലേയു്ക്കുവന്നു് മറിയം അലകു്സ്സാണു്ട൪ ബേബിയെന്ന എമ്മേ ബേബിയിലൂടെ കണ്ണൂരുകടന്നുകൊല്ലത്തുപോയതും, കണ്ണൂരുമായിബന്ധപ്പെട്ടനേതാക്കളോടിടപെടുകയും പിന്തുണകൊടുക്കുകയുംചെയ്യുന്ന പാ൪ട്ടിപ്പ്രവ൪ത്തകരെയും പ്രാദേശ്ശികനേതാക്കളെയും പാ൪ട്ടിയുടെയുന്നതകമ്മിറ്റികളുടെ നിരീക്ഷണത്തിലാക്കിയിട്ടുണു്ടെന്നുള്ളതാണു് അവരെപ്പി൯മാറ്റുന്ന രണു്ടാമത്തെഘടകം.

Written on 12 April 2025 and first published on 14 April 2025






 

 

No comments:

Post a Comment