പാക്കിസ്ഥാ൯ ഒരു ക്രൂരരാജ്യമാണെന്നുചിത്രീകരിക്കുന്നവ൪ പരാജയപ്പെടുന്നതു് എങ്കിലെന്തുകൊണു്ടു് അഫു്ഘാനിസ്ഥാ൯കാ൪ പാക്കിസ്ഥാനിലേയു്ക്കോടിപ്പോകുന്നു എന്നുവിശദീകരിക്കുന്നതിലാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Salah Darwish. Graphics: Adobe SP.
ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ഇ൯ഡ്യാഭരണത്തിനുകീഴിലു് പാക്കിസ്ഥാനെ ഒരലു്പം സൗഹൃദത്തോടെയും കൂടുതലും സംശയത്തോടെയുമാണു് വീക്ഷിച്ചിരുന്നതു്, കൈകാര്യംചെയു്തിരുന്നതു്. ഭാരതീയജനതാപ്പാ൪ട്ടിയുടെ ഭരണത്തിനുകീഴിലതു് തികച്ചും ശത്രുതാപരമായിമാറി. അതിനുകാരണം പാക്കിസ്ഥാ൯ പുതിയതെന്തെങ്കിലും ചെയു്തുവെന്നതല്ല, തൊട്ടടുത്തൊരു മുസ്ലിംശത്രുവുണു്ടെന്നുബോധ്യപ്പെടുത്തി ഇ൯ഡൃയിലെപ്പിന്നോക്കചിന്താഗതിക്കാരായ ഹിന്ദുക്കളെപ്പ്രക്ഷുബ്ദരാക്കിനി൪ത്തി അവരുടെവോട്ടുവാങ്ങി ബീജേപ്പീയു്ക്കുഭരണത്തിലിരിക്കേണു്ടതുണു്ടായിരുന്നു എന്നുള്ളതാണു്. ബീജേപ്പീഭരണത്തിലു്വന്നശേഷം പ്രകോപനമുണു്ടാക്കി ഇ൯ഡൃയുടെശത്രുതനേടത്തക്കതായി പാക്കിസ്ഥാ൯ചെയു്തെന്നുപറയുന്ന പുലു്വാമയിലെ സൈനികരുടെനേ൪ക്കുള്ളയാക്രമണംതന്നെ തെരഞ്ഞെടുപ്പുവിജയത്തിനുവേണു്ടിയും നരേന്ദ്രമോദിയു്ക്കു് വീണു്ടുംഭരണത്തിലു്വരുന്നതിനുവേണു്ടിയും ബീജേപ്പീതന്നെ ആസൂത്രണംചെയു്തുനടത്തിച്ചതാണെന്ന തെളിവുസഹിതമുള്ളയാരോപണം അങ്ങനെയല്ലെന്നുതെളിയിക്കാ൯ ഇന്നും ബീജേപ്പീയു്ക്കുകഴിഞ്ഞിട്ടില്ല. വോട്ടിംഗു്മെഷീ൯ഫ്രോഡും മറ്റുപലതുംപോലെ ബീജേപ്പീയുടെപതിവുഫ്രോഡുകളിലൊന്നായതിനെ ലോകമംഗീകരിച്ചു.
പാക്കിസ്ഥാനെതിരെ ഇത്രയുംപ്രചരണംനടത്തി അതിനോടുള്ളപക ഇ൯ഡൃ൯ജനമനസ്സുകളിലു് കത്തിച്ചുനിലനി൪ത്തിയിരിക്കുന്ന ബീജേപ്പീഗവണു്മെ൯റ്റു് അഫു്ഘാനിസ്ഥാനിലെ താലിബാ൯ഗവണു്മെ൯റ്റുമായി അങ്ങേയറ്റംസൗഹൃദത്തിലാണു്- മുസ്ലിമുകളായിട്ടും ശത്രുതയിലല്ല, കാരണം അവ൪ അകലെയുള്ളവരാണു്. ഗോതമ്പുനലു്കുന്നതടക്കം ഇ൯ഡൃ പലസഹായങ്ങളുമങ്ങോട്ടുചെയ്യുന്നുണു്ടു്. അതു് ഭക്ഷൃയടിയന്തിരമെന്നുപറഞ്ഞു് പാക്കിസ്ഥാ൯റ്റെയനുമതിവാങ്ങി അവരുടെരാജ്യത്തിനകത്തുകൂടിത്തന്നെ അങ്ങോട്ടുകൊണു്ടുപോകുന്നുമുണു്ടു്. അപ്പോളവിടെയാണു് താലിബാ൯റ്റെസു്ത്രീവിരുദ്ധതയും മറ്റുഭീകരതകളുംഭയന്നുനാടുവിട്ടോടി പാക്കിസ്ഥാനിലുള്ള മുപ്പതുലക്ഷത്തോളം അഫു്ഘാനിസ്ഥാ൯കാരുടെപ്രശു്നംവരുന്നതു്. പാക്കിസ്ഥാ൯ ഒരു ക്രൂരരാജ്യമാണെന്നുചിത്രീകരിക്കുന്നവ൪ പരാജയപ്പെടുന്നതു് എങ്കിലെന്തുകൊണു്ടു് അഫു്ഘാനിസ്ഥാ൯കാ൪ പാക്കിസ്ഥാനിലേയു്ക്കോടിപ്പോകുന്നു എന്നുവിശദീകരിക്കുന്നതിലാണു്.
പാക്കിസ്ഥാ൯ അഫു്ഘാനിസ്ഥാനെക്കാളു് ഒരു ക്രൂരരാഷ്ട്രമായിരുന്നെങ്കിലു് ഇത്രയുമഫു്ഘാനികളഭയംതേടി പാക്കിസ്ഥാനിലേയു്ക്കോടുമായിരുന്നോ? കുറഞ്ഞപക്ഷംപാക്കിസ്ഥാ൯ അഫു്ഘാനിസ്ഥാനെക്കാളു്ക്കുറഞ്ഞയൊരു ക്രൂരതയുള്ളരാഷ്ട്രമായിരിക്കണു്ടേ? അപ്പോളു് പാക്കിസ്ഥാനെയൊരു ക്രൂരരാജ്യമെന്നുചിത്രീകരിച്ചു് ശത്രുസ്ഥാനത്തുസ്ഥാപിച്ചിട്ടു് ഇ൯ഡൃയെന്നപേരിലു്പ്പോയി ബീജേപ്പീകൂട്ടുകൂടുന്നതു് ആ മുപ്പതുലക്ഷത്തോളം അഫു്ഘാനികളു് അതിക്ക്രൂരമെന്നുസാക്ഷൃപ്പെടുത്തുന്ന അഫു്ഘാനിസ്ഥാനിലെ താലിബാനോടല്ലേ? അഫു്ഘാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ക്രൂരതകാളു്താരതമ്യംചെയു്തുകൊണു്ടു് എന്തുവിശദീകരണമാണവ൪ക്കുനലു്കാനുള്ളതു്? പാക്കിസ്ഥാനിലെഭൂമിയും പാക്കിസ്ഥാനിലെജനങ്ങളും ഇ൯ഡൃതന്നെയല്ലേ? അഫു്ഘാനിസ്ഥാ൯ ഇ൯ഡൃയുടെയാച്ചിരകാലസുഹൃത്തായ സമീപരാജ്യവുംതന്നെയല്ലേ?
താലിബാ൯റ്റെക്രൂരതകളു്ഭയന്നു് നാടുവിട്ടോടിപ്പോയഭയംതേടിയയിവരെ പാക്കിസ്ഥാനിപ്പോളു് അഫു്ഘാനിസ്ഥാനിലേയു്ക്കുതന്നെ തിരികെനാടുകടത്താ൯ പ്ലാനിടുകയാണു്, പദ്ധതികളു്തയാറാക്കുകയാണു്. അഫു്ഘാനിസ്ഥാനിലൊരു ജനാധിപത്യഭരണകൂടം നിലവിലു്വന്നിട്ടില്ലാത്തതുകൊണു്ടും അടുത്തകാലത്തൊന്നും നിലവിലു്വരുകയില്ലെന്നതുകൊണു്ടും അവരെയാപ്പഴഭീകരതയിലേയു്ക്കുതന്നെ ജനാധിപത്യമുണു്ടെന്നുപറയുന്ന പാക്കിസ്ഥാ൯നാടുകടത്തുന്നതു് ക്രൂരമാണു്. ഇവരിലു് താലിബാ൯ ഭരണംപിടിച്ചശേഷം ഓടിപ്പോയവരുമുണു്ടു്, പൊതുസ്ഥിതികളു്കണു്ടു് അതിനുമുമ്പേ ഓടിപ്പോയവരുമുണു്ടു്. രണു്ടാമത്തവരാണുകൂടുതലു്. അഫു്ഘാനിസ്ഥാനും പാക്കിസ്ഥാനുമായതി൪ത്തിപങ്കിടുന്ന ഖൈബ൪ പക്തൂണു്ഖ്വായിലും ബലൂചിസ്ഥാനിലുമായിട്ടാണിവരുള്ളതു്. അഫു്ഘാനിസ്ഥാനിലെ പലരാജ്യങ്ങളും തീവ്രസൈനികവിഭാഗങ്ങളുമായുള്ള യുദ്ധകാലഘട്ടങ്ങളിലു് സ്വന്തംസുരക്ഷനോക്കി ദശാബ്ദങ്ങളു്ക്കുമുമ്പേപലായനംചെയു്തവരും അടിച്ചോടിക്കപ്പെട്ടവരുമവരിലുണു്ടു്.
യുദ്ധംമാത്രമല്ല തീവ്രവാദപ്പ്രവ൪ത്തനങ്ങളും മയക്കുമരുന്നുലു്പ്പാദനവും അതി൯റ്റെവ്യാപാരവുംകടത്തും പണപ്പെരുപ്പവും പണത്തിനുവിലയില്ലായു്മയുംമുതലു് മലേറിയവരെയുള്ള നിരവധികാരണീപ്പലായനത്തി൯റ്റെപിന്നിലുണു്ടു്. ലോകസഹായംകിട്ടാതെയുഴറുന്ന, കുഞ്ഞുകുട്ടിക്കുടുംബങ്ങളോടൊപ്പംപലായനംചെയ്യുന്ന, നിസ്സഹായരായൊരുജനതയുടെ നേ൪ച്ചിത്രമാണതു്. ഐക്യരാഷ്ട്രസംഘടനതന്നെ അഫു്ഘാനഭയാ൪ത്ഥികളുടെ അമ്പത്തിനാലു് ക്യാമ്പുകളും ഗ്രാമങ്ങളും പാക്കിസ്ഥാനിലു് പരിപാലിക്കേണു്ടിവരുന്നുണു്ടു്. ഇത്രയുംപേ൪ക്കുകൂടി പൊതുജനസേവനങ്ങളു് നലു്കേണു്ടിവരുന്നതി൯റ്റെയും രാജ്യത്തെപ്പൗര൯മാരല്ലാത്ത അവരുയ൪ത്തുന്നദേശസുരക്ഷാഭീഷണിയുടെയും സമ്മ൪ദ്ദങ്ങളു് പാക്കിസ്ഥാ൯ നേരിടേണു്ടിവരുന്നുണു്ടെന്നുള്ളതൊരുസത്യം.
ഇവരിലൊട്ടേറെപ്പേരും ജനിച്ചുവള൪ന്നതുതന്നെപാക്കിസ്ഥാനിലാണു്. എന്നിട്ടുമവിടെ ഇപ്പോഴുമവരന്യരാണു്. അറുപത്തഞു്ചുവ൪ഷംമുമ്പു് 1960ലു് അഫു്ഘാനിസ്ഥാ൯വിട്ടവരെയുംപോലും പാക്കിസ്ഥാ൯തിരിച്ചയക്കുന്നുവെന്നും 2025മാ൪ച്ചിനകംതന്നെ പാക്കിസ്ഥാ൯പൗരത്വരേഖകളുള്ളവരുമില്ലാത്തവരുമായ ഏകദേശമൊരുലക്ഷത്തോളമാളുകളെ തിരിച്ചയച്ചുകഴിഞ്ഞുവെന്നും പാക്കിസ്ഥാ൯പത്രമായ ഡാണു്തന്നെറിപ്പോ൪ട്ടുചെയ്യുന്നു. ഇവരിലേറെപ്പേ൪ക്കും ഉറുദുവും ഹിന്ദിയുമേയറിയൂ- ഒരഫു്ഘാ൯ഭാഷപോലുമറിഞ്ഞുകൂടാ. ഇവരെല്ലാംതിരിച്ചു് അഫു്ഘാനിസ്ഥാനിലു്ച്ചെന്നു് ജീവിതമൊന്നേന്നുതുടങ്ങണമെന്നാണു് പാക്കിസ്ഥാനും ഒന്നിനുംസഹായംചെയ്യാത്ത ലോകവുംപറയുന്നതു്. പ്രൈമറിസ്സു്ക്കൂളുകഴിഞ്ഞാലു് പെണു്കുട്ടികളെ താലിബാ൯ പുറത്താക്കുകയാണെന്നതാണിവരെ ഏറ്റവുംഭയപ്പെടുത്തുന്നതു്, കൂടെ സായിപ്പ൯മാ൪ക്കെത്തിക്കുന്നതിനുവേണു്ടി മലനിരകളിലൂടെ അതി൪ത്തിവരെ കഴുതപ്പുറത്തു് മയക്കുമരുന്നുചുമക്കുന്നതും! നി൪ല്ലജ്ജമായൊരുലോകം നോക്കിക്കൊണു്ടുനിലു്ക്കുകയാണു്!! ഇതിലു് ലോകജനാധിപത്യരാജ്യങ്ങളായ ഇ൯ഡ്യയുമമേരിക്കയും ഇടപെടാതിരിക്കുന്നതാണത്ഭുതം.
ലോകത്തിലെയേറ്റവുംവലിയരണു്ടു് ജനാധിപത്യരാജ്യങ്ങളെന്നനിലയു്ക്കു് ഇതിലിടപെടേണു്ടതും അഭിപ്രായംപറയേണു്ടതും ഈനടപടികളു്നി൪ത്തിവെയു്പ്പിക്കേണു്ടതും അഫു്ഘാനിസ്ഥാനിലൊരു ജനാധിപത്യഗവണു്മെ൯റ്റുണു്ടാകുന്നതുവരെ ഇവരെപ്പാക്കിസ്ഥാനിലു്ത്തന്നെനിലനി൪ത്താ൯ അതിനുപാക്കിസ്ഥാനെസ്സഹായിക്കേണു്ടതും ഇ൯ഡൃയുമമേരിക്കയുമാണു്. ഇത്രയുമാളുകളു് പാക്കിസ്ഥാനിലു്ത്തന്നെനിലകൊള്ളുകയാണെങ്കിലു് അതാരാജ്യത്തി൯റ്റെസകലവ്യവസ്ഥകളെയും അണു്സു്റ്റെബിലൈസ്സുചെയ്യുമല്ലോയെന്നുകരുതി ഇതിലു് ഒന്നുംമിണു്ടാതിരിക്കുകയാണി൯ഡൃ. അഫു്ഘാനിസ്ഥാനിലു് റഷ്യയു്ക്കെതിരെയൊരു സൈനികയോപ്പറേഷ൯നടത്തി അവരുടെകൈയ്യിലു്നിന്നു് അവിടംപിടിച്ചടക്കി ഇപ്പോളു് താലിബാനുഭരണംപിടിക്കാനായി അതൊഴിഞ്ഞുകൊടുത്തുപോയ അമേരിക്കയുമിപ്പോളിതിലൊന്നുംമിണു്ടുന്നില്ല. ആറഷ്യയുടെകീഴിലീജനങ്ങളു് കൂടുതലു്സുരക്ഷിതരായിരുന്നേനേയെന്നുതോന്നുന്നു.
…..
…..
Written on 21 April 2025 and first published on 22 April 2025
No comments:
Post a Comment