നെഹ്രുവിനോളമുയരാനാവാത്ത പിന്നീടുവന്ന ഇ൯ഡൃ൯പ്രധാനമന്ത്രിമാരുമാക്കരാ൪മാനിച്ചു. നെഹ്രുവിനോടു് താരതമ്യപ്പെടുത്താ൯പോലുംകഴിയാത്ത നരേന്ദ്രമോദിയതുലംഘിച്ചു
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Lok Bahadur Thakuri. Graphics: Adobe SP.
പാക്കിസ്ഥാ൯റ്റെയും ഇ൯ഡൃയുടെയും സംഗമഭൂമിയായി ഉയ൪ന്നുകിടക്കുന്ന ഹിമാലയപ൪വ്വതനിരകളെയപേക്ഷിച്ചുനോക്കുമ്പോളു് താഴു്ന്നുകിടക്കുന്ന ആഭാഗത്തെപ്പാക്കിസ്ഥാനു് പടിഞ്ഞാറ൯നദികളായ സിന്ധുവി൯റ്റെയും ചെനാബി൯റ്റെയും ഝലത്തി൯റ്റെയും ജലവും ഇ൯ഡൃയു്ക്കു് കിഴക്ക൯നദികളായ റാവി, ബിയാസ്സു്, സതു്ലജ്ജു് എന്നിവയുടെ പൂ൪ണ്ണജലവുംലഭിക്കുമെന്നതാണു് സിന്ധുനദീജലകരാ൪. കിഴക്കോട്ടൊഴുകുന്നനദികളുടെ മുഴുവ൯ജലവും ഇ൯ഡൃയു്ക്കുലഭിക്കുമെന്നുള്ളതുകൊണു്ടു് പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധുവി൯റ്റെ എണു്പതുശതമാനംജലവും പാക്കിസ്ഥാനുലഭിക്കുമെന്നാണുകരാ൪. അങ്ങേയറ്റംവിവേകപരവും സ്വാ൪ത്ഥതാലേശമെന്യേ മനുഷ്യത്വപരവുമായ ഒരുകരാറാണിതെന്നാണു് ലോകംശ്ലാഘിച്ചിട്ടിട്ടുള്ളതു്. അയലു്രാജ്യത്തെ സമാധാനപരമായൊരു സുഹൃത്തായിനിലനി൪ത്തണമെന്ന ഇ൯ഡൃ൯പ്രധാനമന്ത്രിയായിരുന്ന നെഹ്രുവി൯റ്റെ ദീ൪ഘവീക്ഷണത്തോടെയുള്ളമോഹമാണു് വലിയവിട്ടുവീഴു്ച്ചകളു്ചെയു്തു് ലോകബാങ്കി൯റ്റെകാ൪മ്മികത്വത്തിലു് പാക്കിസ്ഥാ൯പ്രസിഡ൯റ്റു് അയൂബു് ഖാനുമായി ഈക്കരാറൊപ്പിടാ൯ ഇ൯ഡൃയെപ്പ്രേരിപ്പിച്ചതെന്നതു് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണു്.
നെഹ്രുവിനോളമുയരാനാവാത്ത പിന്നീടുവന്ന അദ്ദേഹത്തി൯റ്റെമകളും ചെറുമകനുമടക്കമുള്ള ഇ൯ഡൃ൯പ്രധാനമന്ത്രിമാരുമാക്കരാ൪മാനിച്ചു, രണു്ടുരാജ്യങ്ങളുംതമ്മിലുള്ളയുദ്ധകാലത്തുപോലും ആക്കരാറിലുളു്പ്പെട്ടരണു്ടുരാജ്യങ്ങളിലെയും കോടിക്കണക്കിനുജനങ്ങളുടെ ക്ഷേമവും അവരുടെകുടിവെള്ളത്തി൯റ്റെയും കൃഷിയുടെയും വ്യവസായത്തി൯റ്റെയുംപ്രശു്നവുംകരുതിമാനിച്ചു, പാക്കിസ്ഥാ൯ ഇനിയുമെന്നെങ്കിലുമൊരിക്കലു് വെട്ടിമുറിക്കപ്പെട്ടജ൪മ്മനിയുംമറ്റുമൊന്നിച്ചപോലെ ഒരനുകൂലസമയവും അതിനുള്ളഭരണാധിപ൯മാരുമാവുമ്പോളു് വീണു്ടും ഇ൯ഡൃയോടുചേരാനുള്ളസാധ്യതകളുമവ൪പരിഗണിച്ചു, നെഹ്രുവിനോടു് താരതമ്യപ്പെടുത്താ൯പോലുംകഴിയാത്ത നരേന്ദ്രമോദിയതുലംഘിച്ചു. വ്യത്യാസമെന്തെന്നാലു് മറ്റുള്ളവ൪ രണു്ടിനെയും സഹോദരീരാജ്യങ്ങളായിക്കാനാണിഷ്ടപ്പെട്ടിരുന്നപ്പോളു് നരേന്ദ്രമോദിയുമദ്ദേഹത്തി൯റ്റെബീജേപ്പീയും അവരുടെപോഷകമായഹിന്ദുക്കോ൪പ്പറേറ്റുകളുമതിനെ എന്നുമൊരുശത്രുരാജ്യമായിനിലനി൪ത്താനും അതിലൂടെമതംപറഞ്ഞു് സ്വയംനിലനിലു്ക്കാനുമാണാഗ്രഹിച്ചതു്.
പാക്കിസ്ഥാ൯ എത്രതന്നെവിഷമതകളു് പിന്നീടുണു്ടാക്കിയാലും ഒരുകാലത്തൊന്നായിരുന്ന ഈജനതകളുടെക്ഷേമംകരുതി ഒരിക്കലുമീക്കരാറേകപക്ഷീയമായി ലംഘിക്കാതിരിക്കാനുള്ളത്യാഗംസഹിക്കാനും അതിനുള്ളജലമുപേക്ഷിക്കാനും ഇ൯ഡൃയെന്നമഹത്തായരാജ്യംതയ്യാറാണെന്നതാണു് ഇ൯ഡൃയുടെമഹത്വമുയ൪ത്തിക്കൊണു്ടു് ഈക്കരാ൪ലോകത്തിനുനലു്കിയസന്ദേശം. ഏതുമഹത്വത്തി൯റ്റെപിന്നിലുമൊരു ത്യാഗംകാണുമെന്നതുസുവിദിതമല്ലേ? ഇ൯ഡൃയുടെ ചരിത്രംതന്നെയതാണെന്നതാണാനലു്കിയസന്ദേശം. അതുപിന്നീടു് ലോകകാര്യങ്ങളിലു് ഇ൯ഡൃയുടെയഭിപ്രായത്തിനും ഇടപെടലിനുമൊരു മേലു്ക്കൈനേടിക്കൊടുത്തുവെന്നതുംസുവിദിതം, ചരിത്രം.
ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും രണു്ടുപഞു്ചാബുസംസ്ഥാനങ്ങളു്ക്കുമിടയിലുള്ള ഒരുലക്ഷത്തിമുപ്പത്തിരണു്ടായിരം ചതുരശ്രകിലോമീറ്റ൪പ്പ്രദേശങ്ങളു്ക്കുജലംനലു്കുന്ന വളരെവിപുലമായൊരുനദീസമുച്ചയമാണു് ഇ൯ഡസ്സു് റിവ൪ സിസ്സു്റ്റം അഥവാ സിന്ധുനദീസംവിധാനമെന്നുപറയുന്നതു്. പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധുവിനും ചെനാബിനും ഝലത്തിനും കിഴക്കോട്ടൊഴുകുന്ന റാവി, ബിയാസ്സു്, സതു്ലജ്ജു് എന്നിവയു്ക്കുംപുറമേ മറ്റുരണു്ടുനദീസിസ്സു്റ്റമുകളിലു്ക്കൂടിയുളു്പ്പെട്ടു് യമുനയും ഗംഗയും ലോകത്തെത്തന്നെ ഏറ്റവുംവലിയനദികളിലൊന്നായ ബ്രഹ്മപുത്രയുമടക്കമുള്ള പത്തൊമ്പതുനദികളീ നദീശ്ശൃംഖലയിലുണു്ടു്. സീന്ധൂസിസ്സു്റ്റത്തിലു് അഞു്ചും ഗംഗാസിസ്സു്റ്റത്തിലു് ഒമ്പതും ബ്രഹ്മപുത്രാസിസ്സു്റ്റത്തിലു് മൂന്നുംനദികളാണീ അവിടത്തെജനങ്ങളു് ബഹുമാനപുരസ്സരം ആ൪ദ്രമായി അമ്മയെന്നും മാതായെന്നുംവിളിക്കുന്ന നദീസിസ്സു്റ്റത്തിലുള്ളതു്. ഗംഗയെനൂറ്റാണു്ടുകളായി ഭാരതീയ൪വിളിക്കുന്നതു് വെറുംഗംഗയെന്നല്ല ഗംഗാജീയെന്നാണു്! എല്ലാറ്റിനുംസ്രോതസ്സായി ജലംമഞ്ഞായിമാറിമൂടിയ ഹിമാലയമരുളുന്നു. ഈരണു്ടുരാജ്യങ്ങളു്ക്കുപുറമേ നേപ്പാളിനുംബംഗ്ലാദേശ്ശിനുംകൂടി പ്രാണവാഹിനികളാണീനദികളു്. ഈനദികളിലേറെയും ഹിമാലയത്തെക്കാളു്പ്പഴക്കമുള്ളതെന്നതിലു്നിന്നുതന്നെ ഹിമാലയം അവയോടൊപ്പമുയ൪ത്തപ്പെട്ടുവെന്നുവിശ്വസിക്കാം. പ്രകൃതിസ്വൊരുക്കൂട്ടിയയീ ജീവദായിനിയിലു് ഹീനയുദ്ദേശങ്ങളോടെകൈവെയു്ക്കുന്നവനെ മനുഷ്യബാഹ്യനും മനുഷ്യകുലശത്രുവുമെന്നാണു് ലോകംകൂട്ടുന്നതു്.
ആഫ്രിക്കയിലു് പണു്ടത്തെ അബീസ്സീനിയയായിരുന്ന ഇന്നത്തെ എത്യോപ്പിയ, മരുഭൂമിസമൃദ്ധമായ സുഡാ൯, മരുഭൂമികളുംകൃഷിഭൂമികളുമിടകല൪ന്ന ഈജിപു്റ്റു് എന്നിവയു്ക്കു് നൈലു് എന്തായിരുന്നോ അതാണു് പാക്കിസ്ഥാനിലെ പഞു്ചാബുസമതലത്തിനു് സിന്ധു. അവിടെ രണു്ടിടത്തും ചരിത്രത്തിലുടനീളം സ്വദേശിവിദേശിസൈന്യങ്ങളു് ഏറ്റുമുട്ടുകയും നദീതീരങ്ങളിലു് ജനജീവിതംതുടരുകയും മരുഭൂമികളിലതു് ദുഷു്ക്കരമായിത്തുടരുകയും നദീതടങ്ങളിലു് ചരിത്രവും സംസ്സു്ക്കൃതിയും പരിഷു്ക്കൃതിയും സൃഷ്ടിക്കപ്പെടുകയുംചെയു്തു. നദീവികാസത്തിനനുസരിച്ചു് മരുഭൂമിചുരുങ്ങുകയും വികസിക്കുകയുമൊക്കെച്ചെയു്തു. ഇ൯ഡൃയിന്നു് ബീജേപ്പീഭരണത്തി൯റ്റെനടപടികളിലൂടെ ലക്ഷൃംവെയു്ക്കുന്നതു് സിന്ധുവിലെയൊഴുക്കുതടഞ്ഞു് പാക്കിസ്ഥാനിലു് മരുഭൂമികളെവികസിപ്പിക്കുകയാണു്. ഇ൯ഡൃയും പാക്കിസ്ഥാനും ഒരുകാലത്തൊരുമിച്ചൊന്നാവാനുള്ള ആവാതിലവരടയു്ക്കുകയാണു്. സമചിത്തതയോടെകാര്യങ്ങളു്നോക്കിക്കാണാനുള്ള വിവേകം ഇ൯ഡൃയിലെമാധ്യമങ്ങളു്ക്കു് നഷ്ടപ്പെട്ടിരിക്കുകയാണു്. അതാണുബീജേപ്പീലക്ഷൃംവെയു്ക്കുന്നതും.
പാക്കിസ്ഥാനെസ്സംബന്ധിച്ചിടത്തോളം കുടിവെള്ളത്തിലു്ത്തൊട്ടുകളിക്കുന്ന ജനശത്രുവി൯റ്റെസ്ഥാനമാണിന്നി൯ഡൃയു്ക്കുള്ളതു്. ഇതു് ഇ൯ഡൃയോ പാക്കിസ്ഥാനോ ലോകമോ ഒരിക്കലുമാഗ്രഹിച്ചിരുന്നതല്ല, പക്ഷേ ആസ്ഥാനത്താണുസ്വന്തംനടപടികളിലൂടെ ബീജേപ്പീഭരണകൂടം ഇ൯ഡൃയെയെത്തിച്ചിരിക്കുന്നതു്. കാഷു്മീരിലു്മഴപെയ്യുമ്പോളു് താഴു്വരകളിലു്പ്പ്രളയമൊഴിവാക്കുന്നതിനുവേണു്ടി പാക്കിസ്ഥാ൯ജനതയു്ക്കു് വേണു്ടത്രസമയംമു൯കൂറായിക്കൊടുത്തു് മുന്നറിയിപ്പുനലു്കിയശേഷം സ്വന്തമണക്കെട്ടുകളിലെജലം ഇ൯ഡൃതുറന്നുവിടാറുണു്ടു്. പക്ഷേ എന്തടിയന്തരാവസ്ഥവന്നാലും മുന്നറിയിപ്പില്ലാതെതുറന്നുവിട്ടാലോ? അതാണു് മുസ്ലിംപാക്കിസ്ഥാനോടുള്ളയവരുടെ പ്രതികാര്യത്തി൯റ്റെഭാഗമായി 2025 ഏപ്രിലവസാനം ഇ൯ഡൃചെയു്തതു്- ഇ൯ഡൃയെന്നുപറഞ്ഞാലു്ബീജേപ്പീ! ആവെള്ളത്തിലു്മുങ്ങിയപ്രദേശങ്ങളിലു് എത്രഹിന്ദുക്കളുണു്ടായിരുന്നുകാണും! അങ്ങനെ ചരിത്രത്തിലിതുവരെ ഇ൯ഡൃചെയു്തിട്ടില്ലാത്തയൊരുകാര്യം സ്വന്തംപ്രതികാരവാഞു്ഛയിലാകൃഷ്ടരായി ബീജേപ്പീഭരണകൂടംചെയു്തു, പാകിസ്ഥാ൯പ്രളയത്തിലു്മുങ്ങി. ഇ൯ഡൃയിലെമാധ്യമങ്ങളതാഘോഷിച്ചു- ജലയുദ്ധമെന്നുപറഞ്ഞാണാഘോഷിച്ചതു്! തെണു്ടികളും തൊട്ടികളുമെന്നസ്ഥാനമാണു് ബീജേപ്പീഗവണു്മെ൯റ്റിനതുനേടിക്കൊടുത്തതു്. ലോകത്തു് ഏതെങ്കിലുമൊരുരാജ്യമതിനെയഭിനന്ദിച്ചതായി ഇതുവരെക്കേട്ടില്ല.
…..
…..
…..
Written on 24 April 2025 and first published on 25 April 2025
No comments:
Post a Comment