1845
കേരളത്തിലെസ്സു്ത്രീകളുടെകണ്ണീ൪ സെക്രട്ടേറിയറ്റിനുമുന്നിലു് എത്രകൂടുതലു്വീഴുംതോറും അതി൯റ്റെയിരട്ടിക്കണ്ണീ൪ ഉട൯ മുഖ്യമന്ത്രിയുടെവീട്ടിനകത്തുവീഴുന്നുവെന്നതു് കേരളത്തിനു് എത്രസന്തോഷമുള്ളൊരുകാര്യമാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലെസ്സു്ത്രീകളുടെകണ്ണീ൪ സെക്രട്ടേറിയറ്റിനുമുന്നിലു് എത്രകൂടുതലു്വീഴുംതോറും അതി൯റ്റെയിരട്ടിക്കണ്ണീ൪ ഭരണത്തിനകത്തുള്ള മറ്റാരുടെയുംവീട്ടിലു്വീഴാതെ ഉട൯ മുഖ്യമന്ത്രിയുടെവീട്ടിനകത്തുതന്നെവീഴുന്നുവെന്നതു് കേരളത്തിനു് എത്രസന്തോഷമുള്ളൊരുകാര്യമാണു്! ഭരണത്തിലു് അയാളു്മാത്രമാണധികാരിയെന്നതുപോലെ ഏറ്റവുംവിരിഞ്ഞുനടക്കുന്നതു് അയാളായതുകൊണു്ടാകാം!! (ഇനി മറ്റുള്ളവരുടെവീട്ടിലും വീഴുന്നുണു്ടോയെന്നു് നമ്മളു്ക്കറിഞ്ഞുകൂടാ- ലൈംലൈറ്റിലു്നിലു്ക്കുന്നതങ്ങേ൪മാത്രമാണു്).
രാജാക്ക൯മാരുടെകാലത്തു് ഇങ്ങനെയുണു്ടായിട്ടുണു്ടാവാമെങ്കിലും എഴുപത്തഞു്ചുകൊല്ലംമുമ്പു് ഒരുസംസ്ഥാനമായി കേരളംരൂപീകരിക്കപ്പെട്ട 1956നുശേഷം ഇങ്ങനെയൊരുസംഭവമുണു്ടാകുന്നതു് ആദ്യമായിട്ടാണു്. പെണ്ണുങ്ങളു് കൂട്ടമായി ഭരണകേന്ദ്രത്തിനുമുന്നിലു്വന്നു് ഭരണകൂടത്തിലു്നിന്നുനിവ൪ത്തിച്ചുകിട്ടേണു്ട ഒരാവശ്യംപറഞ്ഞു് മാസങ്ങളായി സത്യാഗ്രഹമിരിക്കുന്നതും കണ്ണീരൊഴുക്കുന്നതും, ചതിയും വഞു്ചനയും പറഞ്ഞുപറ്റിപ്പും പണത്തട്ടിപ്പും രാജ്യവിരുദ്ധതയുമൊക്കെയടങ്ങുന്നൊരു കുറ്റകൃത്യത്തിലു് മുഖ്യമന്ത്രിയുടെമകളെക്കുറ്റവാളിയായി കോടതിപിടിച്ചു് മുഖ്യമന്ത്രിയുടെവീട്ടിലു് ഉടനാക്കണ്ണീരുവീഴുന്നതും,- രണു്ടും ആദ്യമായിട്ടാണു്. ഒരുപക്ഷേ രാജാക്ക൯മാരുടെയും നാടുവാഴികളുടെയും മലബാറി൯റ്റെചരിത്രത്തിലു്ത്തന്നെ ആദ്യമായിട്ടാവും. മുഖ്യമന്ത്രിയുടെകസേരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പിണറായിവിജയനെന്നയൊരാളെ അള്ളിപ്പിടിച്ചുകൊണു്ടിരുത്തിയപ്പോളു്ത്തന്നെ 2025 മാ൪ച്ചു് ഏപ്രിലു് എന്നീ രണു്ടുമാസംകൊണു്ടതുസംഭവിച്ചു.
ആദ്യം ആരോഗ്യയാശാവ൪ക്ക൪മാരെന്ന കേരളത്തിലെവീട്ടമ്മമാ൪ മിനിമംകൂലിയു്ക്കുവേണു്ടിയും ഒരുമാസംകഴിഞ്ഞപ്പോളു് അംഗനവാടിജീവനക്കാരെന്ന മറ്റൊരുകൂട്ടംവനിതകളു് അതേകാര്യംതന്നെയാവശ്യപ്പെട്ടും ഒരാഴു്ച്ചകൂടിക്കഴിഞ്ഞപ്പോളു് വനിതാപ്പോലീസ്സി൯റ്റെ റാങ്കുലിസ്സു്റ്റിലു്വന്നപെണു്കുട്ടികളു് നിയമനത്തിനുവേണു്ടിയും കേരളത്തിലെപ്പലഭാഗങ്ങളിലു്നിന്നുംവന്നു് സെക്രട്ടേറിയറ്റിനുമുന്നിലു് സത്യാഗ്രഹംകിടന്നുകണ്ണീരൊഴുക്കിയതും, അലു്പ്പത്വംമാത്രംകൈമുതലുള്ള അഹങ്കാരിമുഖ്യമന്ത്രി അവളുമാരോടെല്ലാംപോകാ൯പറ!യെന്നുപറഞ്ഞു് സെക്രട്ടേറിയറ്റിനകത്തും സ൪ക്കാ൪നലു്കിയയോസ്സുഭവനത്തിനകത്തും ചാടിത്തുള്ളിനടന്നതും, കേരളത്തിലാദ്യമായിട്ടാണു്, ഇത്രയുംമുഖ്യമന്ത്രിമാ൪ഭരിച്ചകേരളത്തിലു് ഇ൯ഡൃമുഴുവ൯ പലഹൈക്കോടതികളിലു്ച്ചെന്നുപയറ്റിയ നിയമയുദ്ധത്തിനൊടുവിലു് മുഖ്യമന്ത്രിയുടെമകളെക്കുറ്റവാളിയാക്കി കോടതി പണമോഷണത്തിനുകേസ്സെടുത്തതും ഉട൯മുഖ്യമന്ത്രിയുടെവീട്ടിലു്ക്കണ്ണീരുവീണതും ആദ്യമായിട്ടാണു്. അതോ മകളെക്കോടതികൊണു്ടുപോയിജയിലിലടച്ചാലു് കരയാത്തഖല൯മാരുടെകുടുംബമാണോയിതു്?
ഈപ്പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയിലു് പത്തുനാലു്പ്പതു് നിസ്സു്തരയസ്ഥിരജ൯മങ്ങളായഖല൯മാരും ഖലികളുമുണു്ടു്. അതിലൊരുഖലനിപ്പോളു് ഈപ്പാ൪ട്ടിയുടെദേശീയജനറലു്സ്സെക്രട്ടറിയുമാണു്. സംസ്ഥാനംഭരിക്കുന്നയീപ്പാ൪ട്ടിയുടെപേരു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ-മാ൪കു്സ്സിസ്സു്റ്റെന്നാണു്. ഇ൯ഡൃയിലവരുടെഭരണമുള്ള ഏകസംസ്ഥാനമായകേരളത്തിലു് തിരുവനന്തപുരംകേന്ദ്രീകരിച്ചു് ഇവിടെനടക്കുന്നതുചിലതൊഴിലു്സമരങ്ങളുമാണു്, അതിലുളു്പ്പെട്ടിട്ടുള്ളവ൪ പെണ്ണുങ്ങളുമാണു്. പക്ഷേ യാതൊരുപരിഹാരനടപടികളുമുണു്ടാവാതെ രണു്ടുമാസമായീസ്സമരങ്ങളു്നടക്കുന്നു, നീണു്ടുപോകുന്നു, അവ൪സെക്രട്ടേറിയറ്റിലുമുന്നിലു് തെരുവിലവിടെത്തന്നെകഴിയുന്നു, പോലീസ്സവരുടെമേലതിക്രമിച്ചുകയറുന്നു, എന്തൊക്കെയോയഴിച്ചുകൊണു്ടുപോകുന്നു, തുരുതുരാകേസ്സുകളെടുക്കുന്നു. ഇ൯ഡ്യചോദിക്കുന്നതു് ഏവനെടേ കേരളംഭരിക്കുന്നതെന്നാണു്…!
ഭരണസ്സ്വൈരതയു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതിനെനയിക്കുന്ന സ്വദേശിവിദേശിക്കോ൪പ്പറേറ്റുമുതലാളിമാരും ആഗ്രഹിച്ചാലും അതി൯റ്റെയോണ൪മാരായ കേന്ദ്രബീജേപ്പീയതാഗ്രഹിക്കുന്നില്ല, തൊഴിലു്സമരങ്ങളൊത്തുതീ൪പ്പാക്കിയൊരു ചരിത്രവുംപശ്ചാത്തലവുമവ൪ക്കില്ല- അവ൪ശിഥിലമായസമൂഹബന്ധങ്ങളാഗ്രഹിക്കുന്നൊരു ഛിദ്രശക്തിയാണു്. ചരിത്രത്തിലെനാഴികക്കല്ലുകളും മുന്നറിയിപ്പുകളുമായി പെണ്ണുങ്ങളുടെ വീടുകളുപേക്ഷിച്ചുതെരുവിലു്വന്നിരുന്നുള്ള ആസ്സമരങ്ങളിപ്പോഴുംതുടരുന്നു. തെരുവിലു്വീഴുന്നകണ്ണീരിനനുസരിച്ചു് ഉട൯കാരണങ്ങളുണു്ടായി മുഖ്യമന്ത്രിയുടെവീട്ടിലുമാക്കണ്ണീരുപെയ്യുന്നു.
പലവീടുകളിലു്നിന്നുവന്നു് ഇത്രമാത്രംപെണ്ണുങ്ങളൊരിടത്തു് സമരമിരിക്കുമ്പോളു് അതിലു്ക്കുറച്ചുപേരെങ്കിലും ഈമുഖ്യമന്ത്രിയുംമക്കളുംമുടിയണേ... അവ൪ജയിലിലു്പ്പോയിക്കിടക്കണേ... അവരുടെവീട്ടിലു്ക്കണ്ണീരുവീഴണേ...യെന്നു് നിശ്ചയമായുംപ്രാ൪ത്ഥിച്ചിട്ടുണു്ടാവണം! ചരിത്രത്തിലു് കൂട്ടസാമൂഹ്യശബ്ദപ്പ്രതിദ്ധ്വനികളു് കോട്ടകളെയിടിച്ചിട്ടിട്ടുള്ളതുപോലെ കൂട്ടപ്പ്രാക്കു് ശാപമെന്നൊക്കെപ്പറയുന്ന അതുഫലിച്ചിട്ടുണു്ടാവണം. ഈക്കേസ്സിലു്നിന്നും കോടതിയറസ്സു്റ്റിലു്നിന്നും ശിക്ഷയിലു്നിന്നും ജയിലു്വാസ്സത്തിലു്നിന്നുംരക്ഷപ്പെടാ൯, ഇ൯ഡൃ൯നിയമവിഭാഗങ്ങളിലതിനുള്ളതീരുമാനംവന്ന 2025 ഏപ്രിലാദ്യത്തിലു് മധുരയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാസമ്മേളനത്തിലു് ഒരനധിക്കൃതപ്പ്രതിനിധിയായിപ്പങ്കെടുത്ത മുഖ്യമന്ത്രിയുടെമകളവിടെനിന്നുനേരേപോയതു് തഞു്ചാവൂരിലെ ബൃഹദ്ദേശ്വരക്ഷേത്രത്തിലു്ച്ചെന്നു് പരമശിവനെത്തൊഴാനാണെന്നുപുറത്തുവന്നു. ശിവ൯ പാ൪വ്വതിപറയുന്നതല്ലേകേളു്ക്കൂ? പണു്ടിതുപോലെവീടുപേക്ഷിച്ചു് ശിവനെക്കിട്ടാ൯ഹിമാലയത്തിലു് സമരമിരുന്നവളല്ലേപാ൪വ്വതി? പാ൪വ്വതി വീടുപേക്ഷിച്ചുസെക്രട്ടേറിയറ്റിനുമുന്നിലു് സമരമിരിക്കുന്നയാപ്പെണ്ണുങ്ങളുടെഭാഗത്തായിരിക്കുമോ പൊതുപ്പണംകട്ടെടുത്തുകൈയ്യിലെടുത്ത ഇവളുടെഭാഗത്തായിരിക്കുമോ? പരമേശ്വരപാ൪വ്വതീകോപം അപ്പോളു്തന്നെവീണില്ലായിരുന്നെങ്കിലു് ലോകത്തെയേറ്റവുംവലിയഫൗളായി പുറത്തിറങ്ങിനെറ്റിയിലു്വീണകുറിമായിച്ചു് സെലു്ഫിയെടുത്താളുകളെക്കാണിക്കാനുള്ള പ്രേരണയുണു്ടാകുമായിരുന്നോ?
മുഖ്യമന്ത്രിയായപിണറായിവിജയനെസ്സ്വന്തംപാ൪ട്ടി ജനറലു്സ്സെക്രട്ടറിയാക്കാതിരുന്നതും മരുമകനായമന്ത്രിയെ സെ൯ട്രലു്ക്കമ്മിറ്റിയിലെടുക്കാതിരുന്നതും മകളു്ക്കെതിരേപലകേന്ദ്രയേജ൯സ്സികളെടുത്തകേസ്സുകളു്വന്നതും തനിയു്ക്കെതിരേപുതിയതതുപോലെവരുന്നതും ത൯റ്റെകൈക്കൂലിസ്സമ്പാദനച്ചീഫു്പ്പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയായി കൊണു്ടുവെച്ചിരുന്നപെ൯ഷനായചീഫു്സ്സെക്രട്ടറി കേയെം ഏപ്പ്രാനെന്നൊരുത്തനെയഴിമതിക്കും നിയമവിരുദ്ധസ്സ്വത്തുസമ്പാദനത്തിനും സീബീയ്യൈയ്യുടെകേസ്സെടുത്തുവിചാരണചെയ്യാ൯ കോടതിയുത്തരവിട്ടതും ആയാളുംത൯റ്റെശിവശങ്കരനെന്ന മു൯പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയുടെവഴിയേ അന്വേഷണത്തിലേയു്ക്കും കേസ്സിലേയു്ക്കും കോടതിയിലേയു്ക്കും ജയിലിലേയു്ക്കുംപോകുന്നതും കെവീത്തോമസ്സു്, യൂവീജോസ്സു്, ബെഹു്റയെന്നീപ്പലകിങ്കര൯മാരുമങ്ങനെതന്നെ പോകുന്നതിനുവഴിതെളിയുന്നതും എല്ലാംരണു്ടുദിവസംകൊണു്ടുനടന്നതും മുഖ്യമന്ത്രിയുടെവീട്ടിലു്ക്കൂട്ടക്കണ്ണീരുവീണതും- ഇതിനുദൈവനിശ്ചയമെന്നും പ്രകൃതിയുടെപ്രതികാരമെന്നും പ്രാക്കി൯റ്റെസാ൪ത്ഥകമെന്നുമൊക്കെപ്പലപേരുകളു്പലരും പറയുന്നവരുണു്ടാകാം, പക്ഷേയിതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇതിലൊന്നുംപങ്കില്ലാത്തസാധാരണപ്രവ൪ത്തകരും ജനങ്ങളുംപറയുന്നതു് ജനാധിപത്യത്തി൯റ്റെയും തൊഴിലാളിവ൪ഗ്ഗത്തി൯റ്റെയും വിജയമെന്നാണു്.
Written on 09 April 2025 and first published on 11 April 2025
No comments:
Post a Comment