1842
അമേരിക്കയിലേയു്ക്കു് അന്യരാജ്യങ്ങളിലു്നിന്നും ഇറക്കുമതിചെയ്യുന്നവസു്തുക്കളു്ക്കു് വ൪ദ്ധിച്ചകനത്തചുങ്കംചുമത്തിയാലു് ലോകസാമ്പത്തികരംഗം തക൪ന്നുപോകുമെങ്കിലു് ഇത്രത്തോളംരാജ്യങ്ങളു് അമേരിക്കയിലേക്കുള്ളകയറ്റുമതിയിലൂടെയാണോ നിലനിലു്ക്കുന്നതു്? അമേരിക്ക൯ജനത ഇറക്കുമതിയിലൂടെമാത്രമാണോ കഴിഞ്ഞുപോകുന്നതു്? അവിടെ ഉലു്പ്പാദനമൊന്നുമില്ലേ? അതൊരലസരാജ്യമാണോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
അമേരിക്കയിലേയു്ക്കു് അന്യരാജ്യങ്ങളിലു്നിന്നും ഇറക്കുമതിചെയ്യുന്നവസു്തുക്കളു്ക്കു് വ൪ദ്ധിച്ചകനത്തചുങ്കംചുമത്തിയാലു് ലോകസാമ്പത്തികരംഗം തക൪ന്നുപോകുമെങ്കിലു് ഇത്രത്തോളംരാജ്യങ്ങളു് അമേരിക്കയിലേക്കുള്ളകയറ്റുമതിയിലൂടെയാണോ നിലനിലു്ക്കുന്നതു്? അമേരിക്ക൯ജനത ഇറക്കുമതിയിലൂടെമാത്രമാണോ കഴിഞ്ഞുപോകുന്നതു്? അവിടെ ഉലു്പ്പാദനമൊന്നുമില്ലേ? അതൊരലസരാജ്യമാണോ?
ഈരാജ്യങ്ങളു്ക്കു് അമേരിക്കയിലേക്കുള്ള കയറ്റുമതിയൊഴിവാക്കി മറ്റുരാജ്യങ്ങളിലേയു്ക്കാക്കിക്കൂടേ? ഈരാജ്യങ്ങളു്ക്കും മറ്റുരാജ്യങ്ങളു്ക്കും ഇതതിനുള്ളയൊരവസരമല്ലേ? ഉദാഹരണത്തിനു് ഇ൯ഡൃയിലേറ്റവുംനല്ലയൊരു ചെമ്മീനുണു്ടെന്നുകരുതുക! അതുനല്ലതുമേറ്റവുംമുഴുത്തതുംനോക്കി അമേരിക്കയിലേയു്ക്കുതന്നെകയറ്റുമതിചെയു്തു് അവരെത്തീറ്റിച്ചിരുന്നതുമതിയാക്കി അത്രത്തോളംലാഭംകിട്ടിയില്ലെങ്കിലു്പ്പോലും മിതമായലാഭമെടുത്തു് അതാവശ്യമുള്ള മറ്റേരാജ്യങ്ങളിലേയു്ക്കുകയറ്റുമതിചെയു്തു് കുറേക്കൂടിവിനയവുംനന്ദിയും വിവേകവുമുള്ളയൊരുജനതയെത്തീറ്റിച്ചുകൂടേ? അതുമറ്റുരാജ്യങ്ങളു്ക്കൊന്നുമാവശ്യമില്ല, അതിനു് അമേരിക്കയിലു്മാത്രമേ ഡിമാ൯ഡുള്ളൂവെങ്കിലു്, അതിനു് അമേരിക്കയിപ്പോളു്നലു്കുന്ന ഇത്രയുംവിലനലു്കില്ലല്ലോ! അമേരിക്കയിലേക്കുള്ളകയറ്റുമതിയിലൂടെകിട്ടുന്ന കോ൪പ്പറേറ്റുലാഭംവേണു്ടെന്നുവെച്ചു് മര്യാദാലാഭംമാത്രംമതിയെന്നുവെച്ചാലു് പരിഹരിക്കാവുന്നപ്രശു്നമല്ലേയിതിലുള്ളൂ?
ഇ൯ഡൃയുടെകുരുമുളകു് മലേഷ്യയുടേതിരിക്കുമ്പോളു്ത്തന്നെ ഏതുതണുപ്പുരാജ്യത്തിനാണുവേണു്ടാത്തതു്- അമേരിക്കയിലു്നിന്നുള്ള കോ൪പ്പറേറ്റുലാഭമുപേക്ഷിച്ചാലു്പ്പോരേ? അപ്പോളു് കയറ്റുമതിരാജ്യങ്ങളുടെ അത്യാഗ്രഹമാണുപ്രശു്നം; അമേരിക്ക൯വിപണിനഷ്ടപ്പെടുന്നതിലൂടെ അവരുടെ കോ൪പ്പറേറ്റുസാമ്പത്തികയതിമോഹമാണുതകരുന്നതു്- ആരാജ്യത്തെജനങ്ങളുടെസാധാരണസാമ്പത്തികമല്ല. ജനങ്ങളെസ്സംബന്ധിച്ചാച്ചെമ്മീനതുമുതലു് അവരുടെനാട്ടിലവ൪ക്കുതന്നെ മിതമായമാ൪ജ്ജിനിലു് കുറഞ്ഞവിലയു്ക്കുകിട്ടും.
ഇംഗ്ലണു്ടിലുണു്ടാക്കുന്നകാറുകളുടെ കയറ്റുമതിയുടെയമ്പതുശതമാനംപോകുന്നതു് അമേരിക്കയിലേയു്ക്കാണു്. കാ൪വിലകുറയു്ക്കുമെങ്കിലവയു്ക്കു് ഇ൯ഡൃയുംനല്ലയൊരുമാ൪ക്കറ്റല്ലേ? ബ്രിട്ടീഷു്ക്കാ൪ക്കമ്പനിയായ റേഞു്ജു് റോവറി൯റ്റെ ഓരോന്നിനും അഞു്ചുകോടിരൂപയു്ക്കടുത്തുവിലയുള്ള ആഡംബരക്കാറുകളാണു് 2024 ആഗസ്സു്റ്റുമുതലു് റേഞു്ജു് റോവ൪ എസ്സു്വീ രണു് തംബോ൪ എന്നപേരിലു് രാജസ്ഥാനിലെയൊരു ദേശീയോദ്യാനത്തി൯റ്റെപേരിട്ടു് ഇ൯ഡൃയിലേയു്ക്കു് കയറ്റുമതിചെയു്തുകൊണു്ടിരിക്കുന്നതു്. അതിനൊക്കെയാണിപ്പോളി൯ഡൃയിലു് ആവശ്യക്കാരുണു്ടായിക്കൊണു്ടിരിക്കുന്നതു്. സാധാരണകാറുകളവിടെയിഷ്ടംപോലെ വേറേവിദേശക്കമ്പനികളുടേതുണു്ടു്. അമേരിക്കയിലു്നിന്നും വെണ്ണയിറക്കുമതിചെയ്യുന്നരാജ്യങ്ങളു്ക്കു് അതുനി൪ത്തിയിട്ടു് കമ്പനികളു്തന്നെ തങ്ങളുടെരാജ്യങ്ങളു്ക്കുവിലകുറച്ചുനലു്കുന്നയാ കാറുകളു്ക്കുപകരമായി അവ൪ക്കൊരാശ്വാസമായി ഇംഗ്ലണു്ടിലു്നിന്നുതന്നെയാ വെണ്ണവാങ്ങിച്ചുകൂടേ? ഇങ്ങനെയാണുലോകക്രമംമാറിമറിയുന്നതും മാറിമറിയേണു്ടതും. ഇതതിനുള്ളയൊരവസരമല്ലേ?
അമേരിക്കയിലേയു്ക്കേറ്റവുംകൂടുതലു് കയറ്റുമതിചെയ്യുന്നരാജ്യങ്ങളു് ചൈനയും മെകു്സ്സിക്കോയും ക്യാനഡയും ജപ്പാനും ജ൪മ്മനിയുമാണു്. അതിനുപകരമായി അമേരിക്കയിലു്നിന്നേറ്റവുംകൂടുതലു് ഇറക്കുമതിചെയ്യുന്നരാജ്യങ്ങളിലു് മറ്റുനാലിനെയുംപോലെ ജ൪മ്മനിവരുന്നുമില്ല. അപ്പോളു് അമേരിക്ക൯ജനതയു്ക്കാവശ്യമുള്ള ഉലു്പ്പന്നങ്ങളുണു്ടെങ്കിലു് തത്തുല്യമായി അമേരിക്കയിലു്നിന്നിറക്കുമതിചെയ്യാതെതന്നെ വ്യാപാരക്കരാറുകളുണു്ടാക്കി അവിടേയു്ക്കുകയറ്റുമതിചെയ്യാവുന്നതേയുള്ളൂ. ഇങ്ങനെയൊരുവ്യാപാരനയം മറ്റുരാജ്യങ്ങളു്സ്വീകരിക്കുന്നതിലൂടെ അമേരിക്കപോലുള്ളരാജ്യങ്ങളു്ക്കു് അതിലുണു്ടാകുന്ന വ്യാപാരമിച്ചനഷ്ടത്തെപ്പറ്റി ആ മറ്റുരാജ്യങ്ങളു് ആലോചിച്ചുവിഷമിക്കേണു്ടതില്ല- അലസരാജ്യങ്ങളു്ക്കെല്ലാമതുണു്ടാകും.
അവരുടെ ഏറ്റവുംവലിയമൂന്നുവ്യാപാരപ്പങ്കാളികളായ ചൈനയും മെകു്സ്സിക്കോയും ക്യാനഡയുമായിത്തന്നെ 2022ലു്ത്തന്നെയമേരിക്ക അറുന്നൂറുബില്യണു്ഡോളറി൯റ്റെ വ്യാപാരമിച്ചനഷ്ടത്തിലാണോടിക്കൊണു്ടിരുന്നതു്. ജപ്പാനടക്കം മറ്റുരാജ്യങ്ങളുമായുള്ളതുപുറമേ! 2025ലു് ട്രംപുപ്രസിഡ൯റ്റായിവന്നു് വിവരമില്ലാത്തയീവ്യാപാരച്ചുങ്കയുദ്ധം പ്രഖ്യാപിച്ചതിലൂടെ ഈവ്യാപാരനഷ്ടം കുതിച്ചുയ൪ന്നുകൊണു്ടിരിക്കുകയാണു്. ഇതുതാലു്ക്കാലികമാണെന്നും അമേരിക്കയു്ക്കൈശ്വര്യകാലംവരികയാണെന്നുമൊക്കെയാണു് അയാളു്പറഞ്ഞുകൊണു്ടിരിക്കുന്നതു്, പക്ഷേയിതോടെ, ഇതിലൂടെ, ലോകവ്യാപാരക്രമംതന്നെമാറുന്നതയാളു്കാണുന്നില്ല, കാരണമതിലെ എല്ലാക്കണക്കുകളുമയാളു്ക്കുലഭ്യമല്ല.
ഏതുരാജ്യത്തുമെന്നപോലെ അവരുടെയുമിറക്കുമതികളു് ഉപഭോക്താക്കളു്ക്കു് ഏറ്റവുംകുറഞ്ഞവിലയു്ക്കു് സാധനങ്ങളു്നലു്കാനും ജനങ്ങളുടെ ജീവിതനിലവാരമുയ൪ത്താനും, കയറ്റുമതികളു് രാജ്യത്തെത്തൊഴിലവസരങ്ങളും സമ്പത്തുംവ൪ദ്ധിപ്പിക്കാനുമാണു്. പക്ഷേയിപ്പോളു് അമേരിക്കയിലെയുപഭോക്താക്കളു്ക്കു് സാധനങ്ങളു്കിട്ടുന്നുപോലുമില്ല, ജീവിതം ഇല്ലായു്മയിലേയു്ക്കുമടങ്ങി, കയറ്റുമതിനഷ്ടംകാരണം സമ്പത്തുകുറഞ്ഞുകൊണു്ടിരിക്കുകയുമാണു്. അതിനനുസരിച്ചു് സാധനവിലകളുയരുകയുംചെയ്യുന്നു, തൊഴിലില്ലായു്മകൂടുകയുംചെയ്യുന്നു. അതാണുട്രംപി൯റ്റെ ഐശ്യര്യയമേരിക്ക! അമേരിക്കരുടെപ്രധാനഭക്ഷണമായ മുട്ടയു്ക്കു് കൊള്ളവിലയായെന്നുമാത്രമല്ല സു്റ്റോറുകളിലവയു്ക്കു് റേഷനുമേ൪പ്പെടുത്തിയിരിക്കുന്നു. ഐശ്യര്യയമേരിക്കപട്ടിണികിടക്കുന്നതാദ്യമായാണു്!
മറുരാജ്യങ്ങളു്ക്കു് പഴയപോലെയമേരിക്കയിലേയു്ക്കു് സമയമാകുമ്പോളു് (അന്നുകയറ്റുമതിചെയ്യാ൯ സാധനങ്ങളുണു്ടെങ്കിലു്) കയറ്റുമതിപുനരാരംഭിക്കാ൯മടിയൊന്നുമില്ല, കാരണം ഇതമേരിക്കയുടെനയമായല്ലയവ൪കാണുന്നതു്, ട്രംപി൯റ്റെമാത്രംനയമായാണു്. അമേരിക്കയിലെ രാഷ്ട്രീയകാലാവസ്ഥമാറുകയാണെങ്കിലു് കയറ്റുമതിയവ൪പുനരാരംഭിക്കും, അമേരിക്ക൯ജനത പഴയജീവിതരീതിയിലേയു്ക്കുമടങ്ങും. ട്രംപി൯റ്റെയീനയംകാരണം തുല്യയളവിലു്ക്കഷ്ടപ്പാടുകളു് മറുരാജ്യങ്ങളുമനുഭവിക്കുന്നുണു്ടെങ്കിലും അവ൪ക്കവതാലു്ക്കാലികംമാമാണു്, വിശാലമായലോകത്തു് പുതിയമാ൪ക്കറ്റുകളവ൪കണു്ടെത്തും. കരാ൪ലംഘനമില്ലാതെ അതുചെയ്യുന്നതിനാണു് അമേരിക്കയീച്ചുങ്കവ൪ദ്ധനയിലൂടെയും നിയന്ത്രണങ്ങളിലൂടെയും തങ്ങളുമായി നേരത്തേയുണു്ടാക്കിയകരാറുകളു് ലംഘിക്കുകയാണെന്നവ൪ തുട൪ച്ചയായിപ്പറഞ്ഞുകൊണു്ടിരിക്കുന്നതു്. അമേരിക്കലംഘിച്ചാലവ സാധനങ്ങളമേരിക്കയിലേയു്ക്കയക്കാതെ മറ്റുരാജ്യങ്ങളിലേയു്ക്കയച്ചു് അവ൪ക്കുംലംഘിക്കാമല്ലോ! അതിനുനീതീകരണമായല്ലോ!!
പ്രധാനമായും അമേരിക്കയിറക്കുമതിചെയ്യുന്നവസു്തുക്കളു് അവരുടെവ്യവസായങ്ങളു് നടത്തിക്കൊണു്ടുപോകുന്നതിനുള്ള ധാതുക്കളും ലോഹങ്ങളും, ജനങ്ങളെനിലനി൪ത്തുന്നതിനുള്ള ഭക്ഷൃവസു്തുക്കളുമാണു്. ഇവ അവയു്ക്കവ൪തന്നെ വ്യാപാരനിയന്ത്രണങ്ങളേ൪പ്പെടുത്തിയിട്ടുള്ള ഉത്തരകൊറിയ, അഫു്ഘാനിസ്ഥാ൯, റഷ്യ എന്നിവിടങ്ങളിലു്നിന്നുപോലുമിറക്കുമതിചെയ്യുന്നു. അവ൪ക്കാവശ്യമുള്ള വ്യാവസായികയുലു്പ്പന്നങ്ങളു് അവ൪ വേറേരാജ്യങ്ങളിലു്നിന്നാണിറക്കുമതിചെയ്യുന്നതു്. പക്ഷേ അവ൪ക്കാവശ്യമുള്ളതുകൊണു്ടു് അവരിറക്കുമതിചെയ്യുന്ന ധാതുക്കളു്ക്കും ലോഹങ്ങളു്ക്കും ഭക്ഷൃവസു്തുക്കളു്ക്കും അവയമേരിക്കയിലേയു്ക്കു് കയറ്റുമതിചെയ്യുന്നരാജ്യങ്ങളു്ക്കു് അവയു്ക്കു് അമേരിക്കയിലല്ലാതെ മറ്റുരാജ്യങ്ങളിലുംമാ൪ക്കറ്റുകിട്ടുകില്ലേ? ഇവരിറക്കുമതിചെയ്യുന്ന ക്രൂഡോയിലിനും മരുന്നുണു്ടാക്കാനുള്ളവസു്തുക്കളു്ക്കും അവകയറ്റുമതിചെയ്യുന്നരാജ്യങ്ങളു്ക്കു് എവിടെയാണുമാ൪ക്കറ്റുകിട്ടാത്തതു്? ക്രൂഡോയിലു് ആ൪ക്കുകൊടുത്താലുംവാങ്ങിച്ചുകൊള്ളും!
സു്റ്റീലുമുതലു് സെമിക്കണു്ടക്ടറുകളു്വരെയുണു്ടാക്കാനാവശ്യമായ, സാമ്പത്തികാഭിവൃദ്ധിയെയടയാളപ്പെടുത്തുന്ന, സിലിക്കമുതലു് കോപ്പറും ലിഥിയവുംവരെയുള്ള, അയ്യായിരത്തഞ്ഞൂറുവ്യത്യസു്തധാതുക്കളും വ൪ഷംതോറും രണു്ടേമുക്കാലു്ട്ട്രില്യണു്ഡോളറി൯റ്റെ കച്ചവടവുമായി മൊത്തംലോകകച്ചവടത്തി൯റ്റെ രണു്ടാംസ്ഥാനത്തേക്കുനീങ്ങുന്ന ധാതുക്കളു്, അനേകമിരട്ടിച്ചുങ്കമേ൪പ്പെടുത്തി അമേരിക്കവാങ്ങിയില്ലെങ്കിലു് അവകയറ്റുമതിചെയ്യുന്നരാജ്യങ്ങളിലു്നിന്നു് അവയിലു്പ്പലതുംകയറ്റുമതിയുംകൂടിച്ചെയ്യുന്ന ആസ്സു്ട്രേലിയയും ക്യാനഡയും ഇ൯ഡൃയും മെകു്സ്സിക്കോയും റഷ്യയും തൈവാനും തായു്ലാ൯ഡും മലേഷ്യയുംവാങ്ങും, വ്യവസായയുലു്പ്പപന്നങ്ങളായിമാറ്റും, വിലു്ക്കും. മിനറലു്സ്സു് എല്ലാവ൪ക്കുമാവശ്യമുള്ളതാണു്. അമേരിക്കയിറക്കുമതിചെയ്യുന്ന മറ്റുവസു്തുക്കളു്ക്കും ലോകത്തു് ഇതുതന്നെയാണുസ്ഥിതി. അവയിലോരോന്നിനും മറ്റുരാജ്യങ്ങളിലുംഡിമാ൯ഡുണു്ടു്. ഉലു്പ്പാദകരാജ്യങ്ങളു്ക്കവ എവിടെവേണമെങ്കിലുംവിലു്ക്കാം, അമേരിക്കയുമായുള്ള കരാറുകളു്പുതുക്കാതിരിക്കാം, ലംഘിക്കാം. അമേരിക്കയു്ക്കുമാത്രമായാവശ്യമുള്ള കയറ്റുമതിവിഭവങ്ങളു്കുറവാണു്. അങ്ങനെയുണു്ടോയെന്നുതന്നെസംശയമാണു്.
Written on 07 April 2025 and first published on 09 April 2025
Article Title Image By Adobe Stock. Graphics: Adobe SP.
No comments:
Post a Comment