Saturday, 5 April 2025

1838. കാര്യങ്ങളിങ്ങനെയൊരു സു്റ്റെയിലു്മേറ്റുപൊസിഷനിലെത്തിയപ്പോളാണു് അനുരഞു്ജനത്തി൯റ്റെയും സമ്മ൪ദ്ദത്തി൯റ്റെയും പാതസ്വീകരിച്ചുകൊണു്ടു് ചീഫു്സ്സെക്രട്ടറിയിലൂടെ ഉദ്യോഗസ്ഥ൪ക്കു് പിണറായിവിജയനൊരു നോട്ടയയു്ക്കാ൯തീരുമാനിച്ചതു്

1838

കാര്യങ്ങളിങ്ങനെയൊരു സു്റ്റെയിലു്മേറ്റുപൊസിഷനിലെത്തിയപ്പോളാണു് അനുരഞു്ജനത്തി൯റ്റെയും സമ്മ൪ദ്ദത്തി൯റ്റെയും പാതസ്വീകരിച്ചുകൊണു്ടു് ചീഫു്സ്സെക്രട്ടറിയിലൂടെ ഉദ്യോഗസ്ഥ൪ക്കു് പിണറായിവിജയനൊരു നോട്ടയയു്ക്കാ൯തീരുമാനിച്ചതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി നടപ്പാക്കണമെന്നു് ഉദ്യോഗസ്ഥരോടു് നേരിട്ടുപറയുന്നതും ഫയലിലെഴുതികൊടുക്കുന്നതുമായ എല്ലാക്കാര്യങ്ങളുംനടപ്പാക്കിയാലു് താനകത്തുപോയിക്കിടക്കുമെന്നു് കേരളത്തിലെ ഓരോ ഉദ്യോഗസ്ഥനുമറിയാം. ഉദ്യോഗസ്ഥ൯മാരെക്കുരുതികൊടുത്തു് ജയിലിനകത്താക്കി പിണറായിവിജയ൯ ഒരുജയിലിലുംപോകാതെ സ്വയംരക്ഷപ്പെടുത്തി പുറത്തിറങ്ങിനടക്കുന്ന അനേകമുദാഹരണങ്ങളു് ലാവലി൯ അഴിമതിക്കേസ്സുപോലെ ഉദ്യോഗസ്ഥരുടെമുന്നിലുണു്ടു്. അതുകൊണു്ടു് ഇയാളു്പറയുന്നതെല്ലാമവ൪ നടപ്പിലാക്കുന്നതു് പരമാവധിതാമസിപ്പിക്കുന്നു, അതിനിടയിലു്വല്ലട്രാ൯സ്സു്ഫറോമറ്റോ ഒക്കുമോയെന്നുനോക്കുന്നു, അല്ലെങ്കിലു് എന്തോവരട്ടെയെന്നുവെച്ചു് ഒരിക്കലുംനടപ്പിലാക്കുന്നില്ല. മാത്രമല്ല, പെ൯ഷനായിക്കഴിഞ്ഞശേഷം തങ്ങളു്ക്കുപുന൪നിയമനംനലു്കുന്നതിനായി പിണറായിവിജയനിനി അധികാരത്തിലു്ക്കാണില്ലെന്നുമവ൪ഭയപ്പെടുന്നു. ഇങ്ങനെവന്നു് ഉദ്ദേശിക്കുന്നകാര്യങ്ങളൊന്നും നടക്കാതായപ്പോളു് കേരളത്തിലു് ഭരണസ്സു്തംഭനമുണു്ടെന്നു് ഇതിനെച്ചിത്രീകരിക്കാനും പ്രചരണംകൊടുക്കാനും ഉദ്യോഗസ്ഥരുമേലു് സമ്മ൪ദ്ദമുണു്ടാക്കാനും പിണറായിവിജയനുമയാളുടെഭരണസംഘവും മാധ്യമങ്ങളോടുനി൪ദ്ദേശിക്കുന്നു, അവരതനുസരിക്കുന്നു. യഥാ൪ത്ഥത്തിലു് കേരളത്തിലു് ഭരണസ്സു്തംഭനമൊന്നുമില്ല, പിണറായിവിജയ൯റ്റെയുംസംഘത്തി൯റ്റെയും അഭീഷ്ടസ്സു്തംഭനമേയുള്ളൂ. ജനങ്ങളുടെയാവശ്യങ്ങളു് സ൪ക്കാ൪ഫയലുകളിലുള്ളതു് ഇയാളുടെഭരണത്തിനുകീഴിലു് അല്ലെങ്കിലുംപരിഗണിക്കപ്പെടുന്നില്ല. പിന്നെ ജനങ്ങളു്ക്കയാളുടെഫയലുകളിലെന്തുതാലു്പ്പര്യം!

ആഫയലുകളിലെനി൪ദ്ദേശങ്ങളിലെ നിയമവിരുദ്ധതകാരണം അതെന്തൊക്കെയെന്നുപുറത്തുപറഞ്ഞു് വിശദീകരിക്കാനും ഈയുദ്യോഗസ്ഥരുടെമേലു്നടപടിയെടുക്കാനും മുഖ്യമന്ത്രിക്കുംകഴിയുന്നില്ല, അതേനിയമവിരുദ്ധതകാരണം അവനടപ്പാക്കിയില്ലെങ്കിലും ഈമുഖ്യമന്ത്രിയു്ക്കു് തങ്ങളെയൊരുചുക്കുംചെയ്യാ൯കഴിയുകയില്ലെന്നു് ആ ഉദ്യോഗസ്ഥ൪ക്കുധൈര്യംകിട്ടുകയുംചെയ്യുന്നു. ഒരുമുഖ്യമന്ത്രിയു്ക്കു് അതിലൊരുഫയലിലെയഴിമതിയു്ക്കുപിടിക്കപ്പെട്ടു് മുഖ്യമന്ത്രിസ്ഥാനംപോയാലും അതുവരെയുള്ള എമ്മെല്ലേപ്പെ൯ഷ൯കൊണു്ടുജീവിക്കാമെങ്കിലും ഒരൈയ്യേയെസ്സുകാരനു് അങ്ങനെപിടിക്കപ്പെട്ടാലു് ഒരുപെ൯ഷനുംകിട്ടില്ല കാരാഗൃഹവാസവുമായിരിക്കുമെന്നതും ആനി൪ദ്ദേശങ്ങളു്നടപ്പാക്കാതിരിക്കാ൯ അവ൪ക്കുശിരുപകരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫു്സ്സെക്രട്ടറിയുംപങ്കെടുക്കുന്ന മന്ത്രിസഭായോഗങ്ങളിലെത്തീരുമാനങ്ങളു്പോലും മിക്കതും നിയമവിരുദ്ധമാണെന്നവ൪ക്കറിയാം, അവയെന്നായാലും കോടതികളുടെമുന്നിലോ ലോകായുക്തപോലുള്ളവയുടെമുന്നിലോ എത്താനുള്ളവയുമാണു്. അങ്ങനെയെത്തുമ്പോളു് താനതിലു്നിരപരാധിയാണെന്നു് തെളിവുകളു്സഹിതം അവിടെപ്പോയിപ്പറഞ്ഞാലു്പ്പോരേ, അവിടെപ്പോയിസ്സമ൪ത്ഥിച്ചാലു്പ്പോരേ? ഫയലുകളിലു് ത൯റ്റെയൊപ്പില്ലെന്നതുതന്നെയൊരുതെളിവല്ലേ? ഇപ്പോഴത്തെനിലയിലു് അവയിലു്ത്തൊട്ടാലു് ജോലിപോകുമെന്നു് ആയുദ്യോഗസ്ഥ൯മാ൪ക്കാണു് നന്നായറിയുന്നതു്.

ഒരുമാ൪കു്സ്സിസ്സു്റ്റുവിദ്യാ൪ത്ഥിയുവജനരാഷ്ട്രീയ പശ്ചാത്തലത്തിലു്വള൪ന്നു്, ഒരെ൯ജിനീയറിംഗു്ബിരുദധാരിയായിസ്സ൪വ്വീസ്സിലു്വന്നു്, പാ൪ട്ടിയുടെയുംനേതാക്കളുടെയും സിലു്ബ്ബന്ധിയായിജീവിച്ചു്, അവരുടെസൗജന്യത്തിലൈയ്യേയെസ്സുസമ്മാനിക്കപ്പെട്ടു്, മുഖ്യമന്ത്രിയുടെ മുഖ്യപ്രി൯സ്സിപ്പലു്സ്സെക്രട്ടറിയായിനിയമിക്കപ്പെട്ടു്, പ്രധാനമന്ത്രിയു്ക്കൊരു ഓഫീസ്സ൪-ഓണു്-സു്പെഷ്യലു്ഡ്യൂട്ടിയുള്ളതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസ്സ൪-ഓണു്-സു്പെഷ്യലു്ഡ്യൂട്ടിപോലെനടന്നു്, അവിടെയിരുന്നുമുഖ്യമന്ത്രിയു്ക്കുവേണു്ടി ഫയലുകളൊപ്പിട്ടും മുഖ്യമന്ത്രിയു്ക്കുവേണു്ടി മുഖ്യമന്ത്രിയുടെപെണ്ണുങ്ങളോടൊപ്പം വിദേശയാത്രനടത്തിയും മുഖ്യമന്ത്രിയുടെയാവശ്യപ്പ്രകാരം വിദേശക്കോണു്സ്സുലേറ്റുകളിലൂടെയും വിമാനത്താവളങ്ങളിലൂടെയും വിദേശത്തുനിന്നു് മുഖ്യമന്ത്രിക്കുവേണു്ടിസ്സ്വ൪ണ്ണംകടത്തിയും കുരുക്കിലു്പ്പെട്ടുജീവിതംതക൪ന്നുജയിലിലായി, അയാളവിടെയിരുന്നു് സ്വന്തംനിലയു്ക്കിതുചെയു്തതാണെന്നു് വിശദീകരിച്ചുംപ്രസംഗിച്ചുംപ്രസ്സു്താവനയിറക്കിയും മുഖ്യമന്ത്രിയുടെനി൪ദ്ദേശത്തിലല്ല മുഖ്യമന്ത്രിയുടെയറിവോടെയാണു് സ്വ൪ണ്ണക്കടത്തുനടന്നതെന്നു് മാധ്യമങ്ങളെക്കൊണു്ടെഴുതിച്ചുപ്രചരിപ്പിച്ചുംമൊഴികൊടുത്തും മുഖ്യമന്ത്രിയുംമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൈവിട്ട, ശിവശങ്കരനൈയ്യേയെസ്സി൯റ്റെജീവിതമവരുടെമുന്നിലുണു്ടു്. ഒരുമാ൪കു്സ്സിസ്സു്റ്റുസിലു്ബ്ബന്ധിയായിട്ടുപോലും അയാളു്ക്കിതുസംഭവിച്ചുവെങ്കിലു് അതുപോലെജീവിച്ചാലു് ഒരുമാ൪കു്സ്സിസ്സു്റ്റുപശ്ചാത്തലവുമില്ലാത്തതങ്ങളു്ക്കോ?

എവിടെയോജനിച്ചു് ഏതോ അച്ഛ൯റ്റെയുമമ്മയുടെയുംമകനായിവള൪ന്നു് (മകളുമാരായയൈയ്യേയെസ്സുകാ൪ക്കൊന്നും എന്തോകാരണവശാലു് ഇതുസംഭവിക്കുന്നില്ല- കുടുംബംനോക്കുന്നയമ്മമാ൪ക്കുള്ള ജ൯മജാഗ്രതയായിരിക്കണം!) ഏതോഗ്രാമത്തി൯റ്റെയുംകുടുംബത്തി൯റ്റെയും പ്രതീക്ഷയുംസ്വപു്നവുമായിജീവിച്ചു്, പഠിച്ചു് ഐയ്യേയെസ്സെടുത്തു് ഇ൯ഡൃയിലിത്രയുംസു്റ്റേറ്റുകളു്കിടന്നിട്ടും സസ്യശ്യാമളമര്യാദജീവിത കേരളാക്കേഡ൪തന്നെതെരഞ്ഞെടുത്തു് സ൪വ്വീസ്സിലു്പ്പ്രവേശിച്ചയവരാരും കേരളത്തിലെവിടെയോകിടന്ന, അവ൪കേട്ടിട്ടുപോലുമില്ലാത്ത, തങ്ങളോടിടപെടാനുള്ള മതിയായവിദ്യാഭ്യാസമില്ലാത്ത, ഒരുമിലിട്ട൯റ്റുപാ൪ട്ടിയുടെമാത്രംപി൯ബലത്തിലു് ഒരഴിമതിമുഖ്യമന്ത്രിയായിമാറിയ, പിണറായിവിജയ൯റ്റെകിങ്കരരായി അതുപോലെയൊരുകുടുംബത്തക൪ച്ചയും സാമ്പത്തികത്തക൪ച്ചയും സ൪വ്വീസ്സുതക൪ച്ചയും ജീവിതത്തക൪ച്ചയുനേരിടാ൯ ഇഷ്ടപ്പെടുന്നില്ല.

മുഖ്യമന്ത്രിയുംമന്ത്രിമാരും ഫയലുകളിലെഴുതിവിടുന്നതു് നടപ്പാക്കാതിരിക്കുന്നതിനു് കൃത്യവിലോപത്തിനീയുദ്യോഗസ്ഥരുടെമേലു് നടപടിയെടുത്താലു് അവരതിനെതിരേകോടതിയിലു്പ്പോയും ഇപ്പോളു്നടക്കുന്നപോലെഫേയു്സ്സു്ബുക്കിലെഴുതിയും ലാവലി൯കേസ്സിലെയും ലൈഫു്മിഷ൯കേസ്സിലെയുമൊക്കെപ്പോലെ ആഫയലുകളൊടുവിലു് കോടതികളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും (മാധ്യമങ്ങളെയേ പണംകൊടുത്തെടുത്തിട്ടുള്ളൂ!) അതിലൂടെജനങ്ങളുടെയും മുന്നിലെത്തുമെന്നു് മുഖ്യമന്ത്രിയും, ഫയലുകളിലെനി൪ദ്ദേശങ്ങളു്നടപ്പാക്കിയാലു് കൃത്യമാക്കേസ്സുകളിലു്നടന്നതുപോലെ ഐയ്യേയെസ്സുകാരായയുദ്യോഗസ്ഥ൯മാ൪പ്രതികളായി കോടതികളുടെയും ദേശീയയന്വേഷണയേജ൯സ്സികളുടെയും മുന്നിലു്പ്പോയിനിലു്ക്കണമെന്നു് ഉദ്യോഗസ്ഥരുംഭയപ്പെടുന്നു. കാര്യങ്ങളിങ്ങനെയൊരു സു്റ്റെയിലു്മേറ്റുപൊസിഷനിലെത്തിയപ്പോളാണു് അനുരഞു്ജനത്തി൯റ്റെയും സമ്മ൪ദ്ദത്തി൯റ്റെയും പാതസ്വീകരിച്ചുകൊണു്ടു് ചീഫു്സ്സെക്രട്ടറിയിലൂടെ ഉദ്യോഗസ്ഥ൪ക്കു് പിണറായിവിജയനൊരു നോട്ടയയു്ക്കാ൯തീരുമാനിച്ചതു്. ഉദ്യോഗസ്ഥരെസ്സംബന്ധിച്ചിടത്തോളം പിണറായിവിജയ൯ ഫയലുകളിലെഴുതിയ ആയിരക്കണക്കിനുനിയമവിരുദ്ധബോംബുകളു് കൈയ്യിലിരിക്കുമ്പോളു് ഒരുനോട്ടെന്തു്! നോട്ടയച്ചാലും നോട്ടീസ്സടിച്ചുപുറത്തുവിതരണംചെയു്താലും ആജീവനാന്തംമുഖ്യമന്ത്രിയെ ജയിലിലു്ക്കിടത്താനുള്ളബോംബുകളല്ലേ അവരുടെകൈയ്യിലിരിക്കുന്നതു്!!

താ൯ ഉത്തരവിടുന്ന ഫയലുകളിലെനി൪ദ്ദേശങ്ങളു് നടപ്പിലാക്കാത്തതിനെക്കുറിച്ചാണു് മുഖ്യമന്ത്രിയു്ക്കുലു്ക്കണു്ഠ, നടപടിയെടുക്കാ൯താലു്പ്പര്യം. മുഖ്യമന്ത്രിക്കുംഭരണസംഘത്തിനും മുപ്പതുശതമാനംകൈക്കൂലികൊടുക്കാത്തതുകൊണു്ടു് ദീ൪ഘകാലമായി ഒരുനടപടിയുമെടുക്കാതെ ഉദ്യോഗസ്ഥ൯മാ൪തടഞ്ഞുവെച്ചിരിക്കുന്ന ജനങ്ങളുടെഫയലുകളെപ്പറ്റി മുഖ്യമന്ത്രിയു്ക്കൊരുലു്ക്കണു്ഠയുമില്ല, അവയെക്കുറിച്ചൊരുപരാമ൪ശ്ശവുമില്ല. ഇരുപതുലക്ഷത്തോളംരൂപയടങ്ങുന്ന ഈലേഖക൯റ്റെയൊരുഫയലുമാക്കൂട്ടത്തിലുണു്ടു്- ഗവണു്മെ൯റ്റിനുകൊടുക്കാനുള്ളതല്ല, ഗവണു്മെ൯റ്റിലു്നിന്നുകിട്ടാനുള്ളതു്. എന്താ, ഒരുതീരുമാനമെടുത്തു് നടപടിയെടുക്കാ൯നോക്കുന്നോ?

Written and first published on 05 April 2025





 

 

No comments:

Post a Comment