കനത്തയോഹരിനഷ്ടംനേരിടുന്ന അമേരിക്കയിലെക്കോടീശ്വര൯മാരെല്ലാംകൂടി പതിനായിരംബില്യണു്ഡോള൪നലു്കിയാലു് ട്രംപീ പകരച്ചുങ്കയുദ്ധംനി൪ത്തും! അതുകണു്ടുകൊണു്ടല്ലാതെയെന്താണു് ട്രംപീത്തീരുവയുദ്ധംതുടങ്ങിയതുതന്നെ? ഇങ്ങനെദൈവംകളിക്കാനൊരാളെയനുവദിക്കണോയെന്നു് അവ൪ചോദിക്കുകയാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
അമേരിക്കയിലെക്കോടീശ്വര൯മാരെല്ലാംകൂടി പതിനായിരംബില്യണു്ഡോള൪നലു്കിയാലു് ട്രംപീ പകരച്ചുങ്കയുദ്ധംനി൪ത്തും! രണു്ടുമാസംകൊണു്ടവ൪ക്കുണു്ടാകുന്ന നൂറുബില്യണു്ഡോളറി൯റ്റെയോഹരിനഷ്ടം പന്തണു്ടുമാസത്തേതാകുമ്പോളു്ത്തന്നെ ആപ്പണംകൊടുത്താലവ൪ക്കുവ൯ലാഭമല്ലേ? അതുകണു്ടുകൊണു്ടല്ലാതെയെന്താണു് ട്രംപീത്തീരുവയുദ്ധംതുടങ്ങിയതുതന്നെ? കൊടുത്തില്ലെങ്കിലു് അതുകൊടുക്കുന്നതുവരെയീത്തീരുവയുദ്ധം അമേരിക്കയിലെജനങ്ങളുടെചെലവിലു് അയാളു്നടത്തിക്കൊണു്ടുപോകും. അമേരിക്ക൯പ്രസിഡ൯റ്റി൯റ്റെ അതുല്യക്കസേരയിലിരുന്നു് തമുപ്പുണു്ടാക്കിയാലു് അതവസാനിപ്പിക്കാ൯ ആപ്പണത്തിന൪ഹതയില്ലേയെന്നാണു് അയാളുടെമനസ്സിനകത്തു്. ഓഹരിനഷ്ടംനേരിടുന്ന അമേരിക്കയു്ക്കകത്തുമാത്രമല്ല വിദേശത്തുമുള്ളകുത്തകക്കോടീശ്വര൯മാ൪ പണംകൊണു്ടുകൊടുത്താലതുംസ്വാഗതം! ഇതിലു് അമേരിക്കയിലു്നിന്നും ലോകത്തെയടക്കിഭരിച്ചുകൊണു്ടിരിക്കുന്ന ആമസ്സോണും ഫെയിസ്സു്ബുക്കുമെല്ലാംപെടുന്നു. ടെസ്ലയുടെ എലോണു് മസ്സു്ക്കുമാത്രം ഭരണട്ടീമിലുള്ളതുകൊണു്ടും ഇതുപോലെപലകുതന്ത്രത്തി൯റ്റെയും ഉപജ്ഞാതാവായതുകൊണു്ടും ഒന്നുംകൊടുക്കണു്ടായിരിക്കും!
അമേരിക്ക൯ചരിത്രത്തിലെയേറ്റവുംവലിയയൊരു കോ൪പ്പറേറ്റുകൈക്കൂലിയുമായിരിക്കുമതു്. മുന്നമേരിക്ക൯പ്രസിഡ൯റ്റുമാ൪ക്കൊന്നും ഇതുപോലെയിത്രവലിയ വിദേശനിക്ഷേപകസ്സൗകര്യമുള്ള കമ്പനികളും സ്ഥാപനങ്ങളുമില്ലായിരുന്നതിനാലു് അതുവളരെസ്സൗകര്യവുമായിരിക്കും- അവ൪ അയാളു്ക്കങ്ങനെയവിടെയെല്ലാമുള്ളകമ്പനികളിലു് ആപ്പണംകൊണു്ടുചെന്നുനിക്ഷേപിച്ചാലു്മതി. വിദേശത്തുള്ളയയാളുടെകമ്പനികളിലെ വിദേശനിക്ഷേപകരുടെകാര്യത്തിലാണെങ്കിലു് ഭരണത്തിലുള്ളസ്ഥാനമുപയോഗിച്ചു് അഴിമതിനടത്തിയതാണെന്നുപറയുകയുമില്ല, അതമേരിക്ക൯താലു്പ്പര്യങ്ങളു്ക്കെതിരുമല്ല- ഒരുസാധാരണനിക്ഷേപകപ്പ്രവാഹംപോലെയതു് കടന്നുപോകും. ട്രംപമേരിക്ക൯പ്രസിഡ൯റ്റായയുട൯ പലകമ്പനികളുടെയുമോഹരിനിക്ഷേപമുയ൪ന്നില്ലേ, ചിലതുതാഴു്ന്നില്ലേ? ഇതുമങ്ങനെയേകൂട്ടൂ!
അമേരിക്ക൯പ്രസിഡ൯റ്റുട്രംപു് തീരുവവ൪ദ്ധനയേ൪പ്പെടുത്തി അന്യരാജ്യങ്ങളുമായിയൊരു പ്രതികാരച്ചുങ്കവ൪ദ്ധനയാരംഭിച്ചശേഷം 2025 ഏപ്രിലു് മൂന്നു് നാലു് എന്നീ വെറുംരണു്ടുദിവസംകൊണു്ടു് ലോകത്തെയേറ്റവുംമു൯നിരയിലുള്ള അഞ്ഞൂറുകോടീശ്വര൯മാ൪ക്കുമാത്രമായിനഷ്ടപ്പെട്ടതു് ഓഹരിവിലയിടിവിലൂടെ അഞ്ഞൂറ്റിമുപ്പത്താറുബില്യണു്ഡോളറാണു്, അതായതു് അരട്ട്രില്യണു്ഡോള൪. മെകു്സ്സിക്കോയിലെയും വിയറ്റു്നാമിലെയും കോടീശ്വര൯മാരുടെവരുമാനത്തിലു് ആരണു്ടുദിവസംകൊണു്ടു് ഉയ൪ച്ചയുംതാഴു്ച്ചയുമുണു്ടായി, അവരുടെബിസിനസ്സുകളിലസ്ഥിരതയുമുണു്ടായി. അതിലു് അമേരിക്ക൯കോടീശ്വര൯മാ൪ക്കുമാത്രമുണു്ടായനഷ്ടം രണു്ടുദിവസംകൊണു്ടു് നൂറുബില്യണിലേറെഡോളറാണു്. അതിലേറ്റവുംമുന്നിലു്നിന്നതു് ഭരണത്തിലു്പ്പങ്കാളിയായ എലോണു് മസ്സു്ക്കുംതന്നെയാണു്. ടിയാ൯റ്റെ ട്രംപുവന്നശേഷം നാളിതുവരെയുള്ളമൊത്തംനഷ്ടം 130ബില്യണു്ഡോള൪! ഇങ്ങനെദൈവംകളിക്കാനൊരാളെയനുവദിക്കണോയെന്നു് അവ൪ചോദിക്കുകയാണു്!!
അമേരിക്ക൯കോടീശ്വര൯മാ൪ക്കുണു്ടായയീനഷ്ടത്തിലു് ഇവരുടെയമേരിക്ക൯കമ്പനികളുടെയുലു്പ്പന്നങ്ങളു് വിദേശത്തേയു്ക്കുകയറ്റിയയച്ചിരുന്നതിനു് അവിടെയുള്ളരാജ്യങ്ങളേ൪പ്പെടുത്തിയ അധികപ്പ്രതികാരച്ചുങ്കംകാരണമുള്ള കനത്തയോഹരിവിലനഷ്ടവുമുണു്ടു്, ഇവരുടെവിദേശക്കമ്പനികളു്ക്കവരുടെ അവിടെയുള്ളയുലു്പ്പന്നങ്ങളു് അമേരിക്കയിലേയു്ക്കുകയറ്റിയയയു്ക്കുന്നതിനു് അമേരിക്കയേ൪പ്പെടുത്തിയയധികച്ചുങ്കംകാരണമുള്ള ഓഹരിമൂല്യ-കച്ചവടമൂല്യനഷ്ടവുമുണു്ടു്. ഏതായാലുമിവരിതധികകാലം സഹിച്ചുകൊണു്ടുപോകുമെന്നുതോന്നുന്നില്ല. ട്രംപിനെക്കോണു്ഗ്രസ്സിലു്പ്പരാജയപ്പെടുത്താ൯ തലു്ക്കാലമവ൪ക്കുകഴിയുകയില്ലെന്നതുകൊണു്ടു് അവരയാളു്ക്കുപലരീതിയിലു്പ്പണമടച്ചുരക്ഷപ്പെടും, ട്രംപേ൪പ്പെടുത്തിയയീത്തീരുവയുദ്ധം പി൯വലിപ്പിക്കും. അമേരിക്കയിലെയുപഭോക്താക്കളും ഉലു്പ്പാദകരുമായജനങ്ങളുടെചെലവിലു് തനിയു്ക്കുപണമുണു്ടാക്കുന്നതിനുവേണു്ടിയിതധികകാലം ഇതേപോലെ വ൪ദ്ധിതമായരീതിയിലു്ത്തുട൪ന്നുകൊണു്ടുപോകാ൯ ട്രംപിനുംകഴിയുകയില്ല.
Written on 02 April 2025 and first published on 05 April 2025
No comments:
Post a Comment