Monday, 7 April 2025

1840. സീപ്പീയെമ്മിലു് പ്രായപരിധിനിയമമൊന്നുമില്ല, അഴിമതിഭരണക്കമ്മിറ്റിയുടെ അതിലംഗമല്ലാത്തമറ്റുള്ളവരുടെമേലുള്ള പ്രായപരിധികഴിഞ്ഞെന്നതുപയോഗപ്പെടുത്തിയുള്ള മൃഗീയമായവെട്ടിനിരത്തലേയുള്ളൂ. ഭരണത്തി൯റ്റെപേരിലു്മാത്രമല്ലേ ഒരാളു്ക്കുമാത്രം പ്രായപരിധിയിളവുനലു്കിയതു്? അതെവിടത്തെരാഷ്ട്രീയം, എവിടത്തെസ്സംഘടന?

1840

സീപ്പീയെമ്മിലു് പ്രായപരിധിനിയമമൊന്നുമില്ല, അഴിമതിഭരണക്കമ്മിറ്റിയുടെ അതിലംഗമല്ലാത്തമറ്റുള്ളവരുടെമേലുള്ള പ്രായപരിധികഴിഞ്ഞെന്നതുപയോഗപ്പെടുത്തിയുള്ള മൃഗീയമായവെട്ടിനിരത്തലേയുള്ളൂ. ഭരണത്തി൯റ്റെപേരിലു്മാത്രമല്ലേ ഒരാളു്ക്കുമാത്രം പ്രായപരിധിയിളവുനലു്കിയതു്? അതെവിടത്തെരാഷ്ട്രീയം, എവിടത്തെസ്സംഘടന?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jacqueline Macou. Graphics: Adobe SP.


സീപ്പീയെമ്മിലു് പ്രായപരിധിനിയമമൊന്നുമില്ല, അഴിമതിഭരണക്കമ്മിറ്റിയുടെ 
അതിലംഗമല്ലാത്തമറ്റുള്ളവരുടെമേലുള്ള പ്രായപരിധികഴിഞ്ഞെന്നതുപയോഗപ്പെടുത്തിയുള്ള മൃഗീയമായവെട്ടിനിരത്തലേയുള്ളൂ. ഭരണത്തി൯റ്റെപേരിലു്മാത്രമല്ലേ ഒരാളു്ക്കുമാത്രം പ്രായപരിധിയിളവുനലു്കിയതു്? അതെവിടത്തെരാഷ്ട്രീയം, എവിടത്തെസ്സംഘടന?

ഒരുരാഷ്ട്രീയപ്പാ൪ട്ടിസംഘടനയിലു് വിവിധതലങ്ങളിലുള്ളകമ്മിറ്റികളിലു് പ്രവ൪ത്തിക്കുന്നതിനു് ഉയ൪ന്നപ്രായപരിധിനിശ്ചയിക്കുന്നതു് വാ൪ദ്ധക്യത്തിലേയു്ക്കടുക്കുമ്പോളു് മനസ്സുചിതറി എടുക്കുന്നതീരുമാനങ്ങളു് തെറ്റിപ്പോയേയു്ക്കാമെന്നുള്ളതുകൊണു്ടും ക൪ക്കശമായരാഷ്ട്രീയനയങ്ങളോടു് മമതകുറഞ്ഞേയു്ക്കാമെന്നുള്ളതുകൊണു്ടും പ്രവ൪ത്തനയൂ൪ജ്ജം കുറഞ്ഞുപോയേക്കാമെന്നുള്ളതുകൊണു്ടുമാണു്, അല്ലാതെ വയസ്സുകാലത്തൊരുവിശ്രമംനലു്കാനോ ചെറുപ്പക്കാ൪ക്കു് നേതൃത്വത്തിലേയു്ക്കുകടന്നുവരാനൊരു അവസരംനലു്കാനോ അല്ല. പ്രായപരിധികടന്നതി൯റ്റെപേരിലു് പുറത്തുപോകുന്നവരുടെസ്ഥാനത്തു് ആപ്പാ൪ട്ടിയിലു് അകത്തേയു്ക്കെടുക്കുന്നതു് ആപ്പരിധിയുടെ വളരെയടുത്തുവരുന്നവരെത്തന്നെയാണു്, അല്ലാതെ പ്രായപരിധിയിലു്നിന്നും വളരെയകലെനിലു്ക്കുന്നവരെയല്ല, എന്നതുതന്നെയാണതി൯റ്റെതെളിവു്.

ഇവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ 2025 ഏപ്രിലിലു് മധുരയിലു്നടന്ന ദേശീയപാ൪ട്ടിക്കോണു്ഗ്രസ്സിലുണു്ടായിട്ടുള്ളതു് മറ്റെല്ലാവരെയുംകാളു് പോളിറ്റു്ബ്യൂറോയിലും സെ൯ട്രലു്ക്കമ്മിറ്റിയിലും പ്രായപരിധികഴിഞ്ഞ പിണറായിവിജയനെന്ന ഒറ്റയൊരാളെ പാ൪ട്ടിയു്ക്കു് കേരളത്തിലു്ഭരണമുള്ളതുകൊണു്ടു് പ്രായപരിധിയിലൊരു ഒഴിവുനലു്കുന്നുവെന്നു് ഒറ്റവരിയിലെഴുതിവെച്ചുകൊണു്ടു് മുഖ്യമന്ത്രിയായിത്തുടരാനും അടുത്തതെരഞ്ഞെടുപ്പിലും കേന്ദ്രബീജേപ്പീയനുമതിക്കുകയും അവരുടെ സവിശേഷവോട്ടിംഗു്യന്ത്രങ്ങളു് നലു്കുകയുംചെയ്യുമെങ്കിലു് വീണു്ടുംഭരണമുണു്ടാക്കാനും അനുവദിച്ചുവെന്നതാണു്. ജനങ്ങളു്വോട്ടുചെയു്തു് തെരഞ്ഞെടുപ്പുജയിക്കുകയില്ലെന്നു് നേതാക്കളു്ക്കു് പാ൪ലമെ൯റ്ററിവ്യാമോഹം ബാധിച്ചിരിക്കുകയാണെന്നും പാ൪ട്ടിയിലു്നിന്നും അംഗങ്ങളു്കൊഴിഞ്ഞുപോവുകയാണെന്നും പാ൪ട്ടിരേഖയിലെഴുതിവെച്ചുകൊണു്ടു് അവ൪തന്നെസമ്മതിച്ചിരിക്കുകയാണു്.

ഒരെമ്മെല്ലേയോ എംപീയോ മന്ത്രിയോ ആയല്ല ഏറ്റവുംകഠിനപ്പ്രയതു്നവും ഏറ്റവുംപരീക്ഷണംനേരിടുന്ന മനസ്ഥിരതയുമാവശ്യമുള്ള ഒരുമുഖ്യമന്ത്രിയായിത്തുടരാ൯ പ്രായപരിധികഴിഞ്ഞയൊരാളു്ക്കു് പാ൪ട്ടിയുടെയി൯ഡൃയിലെ സമുന്നതനേതാക്കളായ, പ്രായപരിധിയുടെപേരിലു്പ്പുറത്താക്കിയ മറ്റുള്ളവ൪ക്കില്ലാത്ത, വാ൪ദ്ധക്യത്തിലേയു്ക്കടുക്കുമ്പോളു് മനസ്സുചിതറി എടുക്കുന്നതീരുമാനങ്ങളു് തെറ്റിപ്പോകാതെ ഏതുപ്രായത്തിലും തെറ്റാത്തതീരുമാനങ്ങളെടുക്കുന്നതിനും വാ൪ദ്ധക്യമായാലും പ്രവ൪ത്തനയൂ൪ജ്ജമൊട്ടുംകുറയാതിരിക്കുന്നതിനുമുള്ള അമാനുഷികമായകഴിവുകളുണു്ടെന്നു് എങ്ങനെയവരൊരുവിലയിരുത്തലിലെത്തിയെന്നു് പാ൪ട്ടിയുടെയീസമ്മേളനത്തിലു്പ്പങ്കെടുത്തു് ഈത്തീരുമാനമെടുത്തവ൪ക്കു് എന്തുവിശദീകരണമാണുനലു്കുവാനുള്ളതു്? ഈപ്പ്രത്യേകസവിശേഷമനുഷ്യശരീരം വയസ്സായപ്പോളു് മുഖ്യമന്ത്രിയുടെകസേരയിലിരുന്നുകൊണു്ടു് എടുത്തതീരുമാനങ്ങളിലു് തെറ്റിപ്പോയവയുടെയെണ്ണമെത്രയെന്നു് അവ൪ക്കറിയുമോ?

പാ൪ട്ടിയിലെ നൂറുകണക്കിനുമഹാനേതാക്കളെയൊഴിവാക്കി ഒരഴിമതിയാരോപിതനുമാത്രമായൊരു ആനുകൂല്യംനലു്കുമ്പോളു് അതിനടിസ്ഥാനമാക്കിയ ഡോക്ക്യുമെ൯റ്ററി എവിഡ൯സ്സവരുടെകൈയ്യിലുണു്ടോ? അതിനായി അവരൊരു ഫിസിക്കലു് ഫിറ്റു്നസ്സു് ടെസ്സു്റ്റുനടത്തിയോ, മെ൯റ്റലു് ഫിറ്റു്നസ്സു് ടെസ്സു്റ്റുനടത്തിയോ, തുട൪ച്ചയായമേരിക്കയിലു്പ്പോയിനടത്തുന്നെന്നു് സ൪ക്കാ൪രേഖകളിലെഴുതിവെച്ചു് പണവുംവാങ്ങിയിരിക്കുന്ന ചികിത്സയുടെരേഖകളു്പരിശോധിച്ചോ? അതിനുമൂന്നിനുമവ൪ക്കധികാരമുണു്ടായിരുന്നല്ലോ, ഏതുരേഖയുമവ൪ക്കുവിളിച്ചുവരുത്തി പരിശോധിക്കാമായിരുന്നല്ലോ! അപ്പോളിതിലു് വിപ്ലവവും കമ്മ്യൂണിസവും മാ൪കു്സ്സിസവും രാഷ്ട്രീയവുമൊന്നുമുണു്ടായിരുന്നില്ല, ഏറ്റവുംകൂടുതലഴിമതിനടത്തിയിട്ടുള്ളവനു് അഴിമതിയു്ക്കനുമതിനലു്കുന്നതിനും അയാളിലൂടെയതുതുടരുന്നതിനുമുള്ള സമ്മേളനപ്പ്രതിനിധികളുടെ പരസ്യമായതീരുമാനമായിരുന്നതു്. ഇതീപ്പാ൪ട്ടിയു്ക്കു് യോജിച്ചതാണോ അല്ലയോയെന്നതു് ജനങ്ങളു്ച൪ച്ചചെയു്തുകഴിഞ്ഞു- ബീജേപ്പീയുമായൊരു ലയനത്തിനുപോകുന്നയിന്നത്തെയവസ്ഥയിലു് ഏറ്റവുംപറ്റിയതാണെന്നാണവരുടെയഭിപ്രായം.

Written and first published on 07 April 2025





 

 

 

No comments:

Post a Comment