Monday, 7 April 2025

1841. ഡൊണാളു്ഡു് ട്രംപു് ഇ൯ഡൃ൯വിപണിയുടെയും സമ്പദു്വ്യവസ്ഥയുടെയും സുഹൃത്തോ ശത്രുവോയെന്നു് വെളിവുള്ളയാരെങ്കിലും ആ നരേന്ദ്രമോദിയു്ക്കുപറഞ്ഞുകൊടുക്കുമോ? ഇ൯ഡൃയിലു്ക്കെട്ടുന്ന ട്രംപുടവറുകളു് ഉട൯തടയേണു്ടതല്ലേ?

1841

ഡൊണാളു്ഡു് ട്രംപു് ഇ൯ഡൃ൯വിപണിയുടെയും സമ്പദു്വ്യവസ്ഥയുടെയും സുഹൃത്തോ ശത്രുവോയെന്നു് വെളിവുള്ളയാരെങ്കിലും ആ നരേന്ദ്രമോദിയു്ക്കുപറഞ്ഞുകൊടുക്കുമോ? ഇ൯ഡൃയിലു്ക്കെട്ടുന്ന ട്രംപുടവറുകളു് ഉട൯തടയേണു്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Damian Kamp. Graphics: Adobe SP.

ഡൊണാളു്ഡു് ട്രംപു് ഇ൯ഡൃ൯വിപണിയുടെയും സമ്പദു്വ്യവസ്ഥയുടെയും സുഹൃത്തോ ശത്രുവോയെന്നു് വെളിവുള്ളയാരെങ്കിലും ആ നരേന്ദ്രമോദിയു്ക്കുപറഞ്ഞുകൊടുക്കുമോ? ഇ൯ഡൃയിലു്ക്കെട്ടുന്ന ട്രംപുടവറുകളു് ഉട൯തടയേണു്ടതല്ലേ? ലോകംമുഴുവ൯സാമ്പത്തികത്തക൪ച്ചയും ആ സ്ഥാനത്തു് അവരുടെയധിനിവേശവും നടത്തുന്നതിനുവേണു്ടി ഒരുദീ൪ഘകാലപദ്ധതിയുടെഭാഗമായി അമേരിക്ക൯പ്രസിഡ൯റ്റുകസേരയിലവ൪ കയറ്റിയിരുത്തിയിരിക്കുന്ന ട്രംപി൯റ്റെനേരിട്ടുള്ളനേതൃത്വത്തിലു് അമേരിക്ക൯കോ൪പ്പറേറ്റുകളു്നടത്തുന്ന കുതന്ത്രത്തേരോട്ടത്തിലു് ഇപ്പോളു്നടക്കുന്നതുപോലെയാണെങ്കിലു് ഭാവിയിലെ ഇ൯ഡ്യാവിരുദ്ധസാമ്പത്തികപ്പ്രവ൪ത്തനത്തി൯റ്റെ ഹെഡു്ക്ക്വാ൪ട്ടേഴു്സ്സുകളാവാ൯പോവുകയല്ലേ ഈട്ടവറുകളു്? മോദിപോയിക്കുനിഞ്ഞുനിന്നുസമ്മതംപറയുന്നു, ട്രംപി൯റ്റെടവറുകളു്വരുന്നു, എലോണു്മസ്സു്ക്കി൯റ്റെകാറുകളു്വരുന്നു- എന്താണി൯ഡൃയിലു്നടക്കുന്നതു്? മോദിയങ്ങുപോകും, പക്ഷേബാക്കിയുള്ള ഇ൯ഡൃയിലെജനങ്ങളല്ലേ ഈമാരണങ്ങളു്ചുമക്കേണു്ടതു്? രാജ്യത്തിനെതിരേപ്രവ൪ത്തിക്കുകയും രാജ്യത്തി൯റ്റെ സമ്പദു്വ്യവസ്ഥതക൪ക്കുകയുംചെയ്യുന്ന ശക്തികളു്ക്കെതിരെ അതിഭീകരനടപടികളെടുക്കുമെന്നു് ലോകംമുഴുവ൯ചെന്നു് നെടുനീളെപ്പ്രസംഗിച്ചുനടക്കുന്ന മോദി യാഥാ൪ത്ഥശത്രുവന്നപ്പോളു് ഒളിച്ചിരിക്കുന്നതെന്തിനു്? നടപടിയെടുത്തുകാണിക്കാത്തതെന്തു്? പരിമിതമായവിഭവങ്ങളോടെയും അന്താരാഷ്ട്രബന്ധങ്ങളില്ലാതെയും ഇ൯ഡൃയു്ക്കകത്തുതന്നെയുള്ള തിരിച്ചടിക്കാ൯പാങ്ങില്ലാത്തവനെതിരെയല്ലേ ഇപ്പോളു്നടപടികളെടുത്തുകൊണു്ടിരിക്കുന്നതു്?

ഇ൯ഡൃ൯സമ്പദു്വ്യവസ്ഥയു്ക്കു് അടുത്തകാലത്തേറ്റവുംതിരിച്ചടിയും തക൪ച്ചയുംനലു്കിയതു് മോദിയുടെയുടമയായ അദാനിയുടെ വിദേശത്തുചെന്നുവരെനടത്തിയ ഓഹരിക്കൃത്രിമമാണു്. തങ്ങളുടെതന്നെതക൪ച്ചയായിക്കൂട്ടി പൊതുമേഖലാപ്പണമെടുത്താണു് മോദിയതുനികത്തിയതു്. ഇപ്പോളു് കഴുത്തൊടിഞ്ഞുകിടന്ന അതേസമ്പദു്വ്യവസ്ഥയു്ക്കു് അതിനേക്കാളു്വലിയതക൪ച്ചനലു്കിയിരിക്കുന്നതു് (ഇരുപതുലക്ഷംകോടിയുടെനഷ്ടം; രൂപയുടെയുംവിലയിടിഞ്ഞു!) അങ്ങേരുടെ അതിനേക്കാളു്വലിയയുടമയായ ട്രംപാണു്. രാജ്യംതക൪ക്കുന്നവരോടുമാത്രം മോദിയിങ്ങനെകൂട്ടുകൂടിനടന്നാലു് രാജ്യത്തെജനങ്ങളെന്തുചെയ്യണമെന്നു് പാ൪ലമെ൯റ്റിലു്ബഹുഭൂരിപക്ഷമംഗങ്ങളുമുള്ള ഭാരതീയജനതാപ്പാ൪ട്ടിതന്നെ ജനങ്ങളോടുപറഞ്ഞുകൊടുക്കട്ടെ! അല്ലെങ്കിലു് ഇവരുടെയെല്ലാറ്റി൯റ്റെയുംമേലെയെന്നുപറയുന്ന രാഷ്ട്രീയസ്വയംസേവകസംഘംപറയട്ടെ! ശാഖകളിലു് ഏതൊക്കെനിബന്ധനകളു്പാലിച്ചാലു് മുസ്ലിമുകളു്ക്കുംപോകാമെന്നു് ആറെസ്സെസ്സുമേധാവിപൊടുന്നനെ പറഞ്ഞുകൊണു്ടുനടക്കുന്നതു് ഇപ്പോളീച്ചോദ്യംവരുമെന്നുപേടിച്ചാണു്. ലോകംമുഴുവ൯ ട്രംപുകാരണം ക്രൂഡോയിലി൯റ്റെവിലകൂപ്പുകുത്തിയപ്പോളു് മോദിയും ആറെസ്സെസ്സും ബീജേപ്പീയും ഇ൯ഡൃയിലു് അതിലു്നിന്നുണു്ടാക്കുന്ന പെട്രോളി൯റ്റെവിലകുത്തനെകൂട്ടി, ഗാ൪ഹികപാചകവാതകത്തി൯റ്റെവിലയുംകൂട്ടി, അതിനാണീയസംബന്ധമിപ്പോളു്ത്തന്നെ പറഞ്ഞുകൊണു്ടുനടക്കുന്നതു്!

അമേരിക്കയിലെജനങ്ങളു്ക്കാവശ്യമുള്ളവസു്തുക്കളു് നി൪മ്മിച്ചുനലു്കി ഒരുവിധംകഴിഞ്ഞുവന്നിരുന്ന അനേകംരാജ്യങ്ങളു്ക്കു് അവരുടെകയറ്റുമതിയി൯മേലു് അമേരിക്കയിലുള്ളയിറക്കുമതിക്കു് പെട്ടെന്നുകനത്തചുങ്കംചുമത്തി ആരാജ്യങ്ങളുടെ സമ്പദു്വ്യവസ്ഥയെമുഴുവ൯ തക൪ത്തുകൊണു്ടിരിക്കുന്ന ട്രംപു്, ഇ൯ഡൃയിലു്നിന്നങ്ങോട്ടുള്ളകയറ്റുമതിക്കു് മറ്റുരാജ്യങ്ങളെയപേക്ഷിച്ചു് എന്തെങ്കിലുംചുങ്കയിളവുപ്രഖ്യാപിച്ചിട്ടുള്ളതായി ആ൪ക്കുമറിഞ്ഞുകൂടാ. കാലക്രമേണകാര്യങ്ങളു്മനസ്സിലാക്കി ട്രംപുമായിബന്ധപ്പെട്ടയെന്തിനെയും യൂറോപ്പിലുള്ള മറ്റുരാജ്യങ്ങളു്കൈയ്യൊഴിഞ്ഞാലും ഏഷ്യയിലെങ്കിലുംനിലനിലു്ക്കുന്നതിനുവേണു്ടി ഇത്രയുംരാജ്യങ്ങളു്കിടന്നിട്ടും ലോകത്തേറ്റവുംകൂടുതലു് ട്രംപുടവറുകളുള്ളരാജ്യമാക്കി നരേന്ദ്രമോദിയുമായുള്ളധാരണയിലു് ഇ൯ഡൃയെമാറ്റിക്കൊണു്ടിരിക്കുമ്പോഴും അമേരിക്കയിലേക്കുള്ളകയറ്റുമതിയിലു് ഇ൯ഡൃയു്ക്കുസൗജന്യങ്ങളൊന്നുമില്ല. അപ്പോളു് ഇ൯ഡൃയു്ക്കുനഷ്ടപ്പെടുന്നയാസ്സൗജന്യങ്ങളു് നരേന്ദ്രമോദിക്കും ബീജേപ്പീയു്ക്കും ഭരണത്തിലവരുടെമുകളിലുള്ള കോ൪പ്പറേഷനുകളു്ക്കും ട്രംപുനലു്കുന്നുണു്ടായിരിക്കണം- ഇ൯ഡൃയു്ക്കുനഷ്ടപ്പെടുന്നതി൯റ്റെ തുല്യതുകയു്ക്കുള്ളസൗജന്യങ്ങളു്! ഇ൯ഡൃയെവിറ്റു് ട്രംപിനുവാതിലു്തുറന്നുകൊടുത്തു് ആപ്പണവും വേണമെങ്കിലാവശ്യംവരുമ്പോളു് രാഷ്ട്രീയാഭയവുമവ൪വാങ്ങുന്നുണു്ടായിരിക്കണം!!

ബ്രിട്ടനും ഫ്രാ൯സ്സിനും ജ൪മ്മനിക്കുംനലു്കാത്ത എന്തുസൗജന്യമാണു് ട്രംപു് ഔദ്യോഗികമായി ഇ൯ഡൃയു്ക്കുനലു്കാ൯പോകുന്നതു്? അപ്പോളാസ്സൗജന്യമെല്ലാം മോദിക്കും ബീജേപ്പീയു്ക്കുമായിരിക്കണം! അതി൯റ്റെപ്രതീകമാണാട്ടവറുകളു്!!

Written on 06 April 2025 and first published on 07 April 2025

 



 




No comments:

Post a Comment