1854
ഇ൯ഡൃയുടെ പ്രതിരോധവകുപ്പാണോ വിദേശകാര്യവകുപ്പാണോ ഇ൯ഡൃയും പാക്കിസ്ഥാനുമായിബന്ധപ്പെട്ടപ്രശു്നങ്ങളു് പരിഹരിക്കേണു്ടതു്? വിദേശകാര്യവകുപ്പി൯റ്റെ പരാജയമല്ലേ പ്രതിരോധവകുപ്പിനു് ജോലിയുണു്ടാക്കിവെയു്ക്കുന്നതു്? ഇത്രയുംവ൪ഷമായി ഈപ്പ്രശു്നം പരിഹരിക്കപ്പെടാതെതുടരുന്നുവെങ്കിലു് അതിനുചിലകാരണങ്ങളില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃയുടെ പ്രതിരോധവകുപ്പാണോ ഇ൯ഡൃയുടെ വിദേശകാര്യവകുപ്പാണോ ഇ൯ഡൃയും പാക്കിസ്ഥാനുമായിബന്ധപ്പെട്ടപ്രശു്നങ്ങളു് പരിഹരിക്കേണു്ടതു്? വിദേശകാര്യവകുപ്പി൯റ്റെ പരാജയമല്ലേ പ്രതിരോധവകുപ്പിനു് ജോലിയുണു്ടാക്കിവെയു്ക്കുന്നതു്? ഇത്രയുംവ൪ഷമായി ഈപ്പ്രശു്നം പരിഹരിക്കപ്പെടാതെതുടരുന്നുവെങ്കിലു് അതിനുചിലകാരണങ്ങളില്ലേ?
ഇ൯ഡൃയുടെ കാഷു്മീ൪പോലുള്ളസംസ്ഥാനങ്ങളിലു് തുട൪ച്ചയായി ഭീകരാക്രമണങ്ങളു്നടക്കുന്നതു് (തുട൪ച്ചയായെന്നുപറഞ്ഞാലു് ദിനംപ്രതിയെന്നല്ല!) ഇ൯ഡൃയിലെ ബീജേപ്പീഗവണു്മെ൯റ്റി൯റ്റെകൈയ്യിലു് ഈപ്പ്രശു്നം പരിഹാര്യമല്ലെന്നും ജനങ്ങളീപ്പൊതുപ്പ്രശു്നം ഇപ്പോഴത്തെയീഗവണു്മെ൯റ്റിനെ അതിനാശ്രയിക്കാ൯കഴിയില്ലെന്നുകണു്ടസ്ഥിതിയു്ക്കു് അതിനുപുറത്തെടുത്തു് സ്വന്തമായിച്ച൪ച്ചചെയ്യേണു്ടതുണു്ടെന്നുമല്ലേ സൂചിപ്പിക്കുന്നതു്? കോ൪പ്പറേറ്റുകളവരുടെ വാണിജ്യ-നിക്ഷേപകയാവശ്യത്തിനും വള൪ച്ചയു്ക്കുംവേണു്ടിരൂപീകരിച്ചുകൈമാറുന്നതല്ലാതെ ലോകത്തി൯റ്റെയാക്ഷേപത്തിനുപാത്രമായിക്കൊണു്ടു് ഇതിലൊന്നുമൊരുകാഴു്ച്ചപ്പാടേയില്ലാതെതുടരുന്ന ഒരുഗവണു്മെ൯റ്റി൯റ്റെ ഇതുപോലുള്ളവയിലുള്ളവിലയിരുത്തലുകളു് (വസു്തുതകളെത്തമ്മിലു്ഘടിപ്പിക്കുന്നയുക്തിയില്ലാത്ത വിശദീകരണങ്ങളും) സ്വന്തംകാഴു്ച്ചപ്പാടുകളായി ജനങ്ങളു്സ്വീകരിക്കണമെന്നുണു്ടോ?
സ്വന്തമായിക്കാര്യമായവരുമാനമൊന്നുമില്ലാത്ത കാഷു്മീരി൯റ്റെസ്ഥിരംവരുമാനമായ ടൂറിസംതക൪ത്തു് ആസ്സംസ്ഥാനത്തെദരിദ്രവും പരാശ്രിതവുമാക്കുന്നതിനുള്ളനീക്കമല്ലേ ഇതി൯റ്റെപിന്നിലുള്ളതു്? ആദ്യമാക്രമണങ്ങളു്നടത്തിയുംനടത്തിച്ചും ടൂറിസംതക൪ത്തു് ജനങ്ങളു്ക്കുവരുമാനമില്ലാതാക്കിയിട്ടു് പുറകേ ടൂറിസംമേഖലയിലു്പ്പുതിയതൊഴിലവസരങ്ങളു് അവരുണു്ടാക്കിനലു്കുമെന്നുപറഞ്ഞു് ഭരണത്തി൯റ്റെപുറകിലുള്ളകോ൪പ്പറേറ്റുകളെ അവിടെക്കുടിയിരുത്തി അവരെക്കാലുറപ്പിക്കുന്നതിനുള്ളശ്രമങ്ങളല്ലേ കാഷു്മീരിനെമൊത്തം കേന്ദ്രത്തി൯റ്റെകൈയ്യിലാക്കിവെച്ചുകൊണു്ടു് ബീജേപ്പീനടത്തിക്കൊണു്ടിരിക്കുന്നതു്? ഭീകരവാദികളു്ക്കെന്നപോലെ ഇ൯ഡൃയുടെഭരണനേതൃത്വത്തിനും അവിടെനടക്കുന്നമനുഷ്യമരണങ്ങളുടെയും തൊഴിലു്സ്സു്തംഭനത്തി൯റ്റെയുമുത്തരവാദിത്വത്തിലു്നിന്നും ഒഴിഞ്ഞുനിലു്ക്കാനാകുമോ? ഭീകരവാദികളിലു്നിന്നതുപ്രതീക്ഷിക്കണു്ടെങ്കിലും ഒരുഗവണു്മെ൯റ്റിലു്നിന്നും ആയൊരുത്തരവാദിത്വമല്ലേപ്രതീക്ഷിക്കുന്നതു്? ഭരണനേതൃത്വത്തി൯റ്റെ രാഷ്ട്രീയവീഴു്ച്ചകളു്ക്കു് രാജ്യത്തിനകത്തുംപുറത്തുമുള്ള ടൂറിസ്സു്റ്റുകളു് അവിടെച്ചെന്നുസ്വയംകൊല്ലപ്പെടേണു്ടതുണു്ടോ? ഭരണനേതൃത്വത്തി൯റ്റെ സുരക്ഷാവീഴു്ച്ചകളല്ലേ പഹലു്ഗാമിലു്ച്ചെന്നവ൪ കൂട്ടമായിക്കൊല്ലപ്പെടുന്നതിനിടയാക്കിയതു്?
കാഷു്മീരിനുള്ള പ്രത്യേകപദവിയില്ലാതാക്കിയതാണു് ഈയാക്രമണങ്ങളു്ക്കു് പ്രചോദനവുംകാരണവുമായി ഇ൯ഡൃയിലുംവിദേശത്തുമുള്ള പലമാധ്യമങ്ങളുംപറയുന്നതു്. ഇ൯ഡ്യാക്കാ൪ക്കുമിപ്പോളതു് ബോധ്യമായിട്ടുണു്ടു്. ഈപ്പദവിയില്ലാതാക്കി ഈസ്സാഹചര്യമൊരുക്കിയതു് ഭീകരവാദികളാണോ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റാണോ? എത്രസാഹസംകാട്ടിയാണുബീജേപ്പീ ഭരണഘടനയിലനുവദിച്ചുനലു്കി കാഷു്മീരിനു് ബീജേപ്പീയധികാരത്തിലു്വരുന്നതുവരെയുണു്ടായിരുന്ന ആപ്പ്രത്യേകപദവിയെടുത്തുകളഞ്ഞു് ഈസ്സാഹചര്യമൊരുക്കിയതു്! അതിനുവേണു്ടിമാത്രം ഭരണഘടനയിലെ ബന്ധപ്പെട്ടയാ൪ട്ടിക്കിളു് നീക്കംചെയു്തുകൊണു്ടു് ആ ഭരണഘടനപോലുമവ൪ഭേദഗതിചെയു്തു, അട്ടിമറിച്ചു. പ്രത്യേകപദവിനീക്കംചെയു്താലും സംസ്ഥാനപദവിയവശേഷിക്കേണു്ടതല്ലേ? അതുപോലുമവ൪പിന്നാലെനീക്കംചെയു്തു. കാഷു്മീരൊരുശത്രുപ്പ്രദേശംപോലെ ഇതൊക്കെയെന്തിനുവേണു്ടി, ആരാവശ്യപ്പെട്ടിട്ടു്, ആ൪ക്കുവേണു്ടി? അവിടമാദ്യമായിത്തുറന്നുകൊടുത്തു് തങ്ങളുടെകോ൪പ്പറേറ്റുകളെ അവിടെച്ചുവടുറപ്പിക്കുകയല്ലാതെ അതുകൊണു്ടെന്തുദ്ദേശമാണുണു്ടായിരുന്നതു്? ജനങ്ങളുടെക്ഷേമവുംസ്വസ്ഥതയുമാണു് ലക്ഷൃമായിരുന്നതെങ്കിലു് നേരത്തേയുള്ളതിനേക്കാളാളുകളെക്കൊല്ലുന്ന കടുത്തഭീകരാക്രമണങ്ങളല്ലേയിപ്പോളവിടെനടക്കുന്നതു്? ബീജേപ്പീപ്പിന്തുണയോടെ കോ൪പ്പറേറ്റുകളു്കടന്നുചെല്ലുന്നതി൯റ്റെ നാളു്വഴിയിലെയൊരു സ്വാഭാവികയെ൯ട്രിയായി ജനങ്ങളു്ക്കീയാക്രമണയാസൂത്രണങ്ങളെ തള്ളിക്കളയാനാകുമോ?
ആപ്പ്രത്യേകപദവിതുട൪ന്നിരുന്നെങ്കിലു് ആ൪ക്കു് എന്തുചേതമാണുണു്ടാകുമായിരുന്നതു്? ആ൪ക്കുമൊരുചേതവുമുണു്ടാക്കാതെ അനേകദശാബ്ദമതുതുട൪ന്നതെങ്ങനെ? ഇ൯ഡൃയുടെഭരണംകിട്ടിയശേഷം ബീജേപ്പീമാത്രമതിലസ്വസ്ഥമായതെന്തുകൊണു്ടു്? ജമ്മു-കാഷു്മീരിനാ പ്രത്യേകപദവിയുണു്ടായിരുന്നപ്പോളു് എത്രയോകാര്യങ്ങളാണതിലൂടെയിതുപോലെ ജമ്മു-കാഷു്മീരിലെന്നല്ല ഇ൯ഡൃയിലു് പ്രതിദിനമൊഴിവായിക്കൊണു്ടിരുന്നതു്! എന്തൊക്കെക്കാര്യങ്ങളാണു് പ്രതിദിനമൊഴിവായിക്കൊണു്ടിരുന്നതു് എന്നുള്ളതി൯റ്റെപട്ടികയെടുത്തിട്ടു് പ്രത്യേകപദവിയെടുത്തുകളഞ്ഞു് അവസംഭവിപ്പിക്കുകയല്ലേബീജേപ്പീചെയ്യുന്നതു്? ഒരുസംസ്ഥാനത്തോടുമവിടത്തെജനങ്ങളോടും കേന്ദ്രഗവണു്മെ൯റ്റു് പ്രത്യേകശത്രുതയോടെ, വ്യക്തമായിപ്പറഞ്ഞാലു് ഇ൯ഡൃയിലെയേകമുസ്ലിംഭൂരിപക്ഷസംസ്ഥാനമായ കാഷു്മീരിനോടു് ഹിന്ദുമേധാവിത്വപരമായശത്രുതയോടെ, പെരുമാറുന്നതു് രാജ്യത്തെ റിപ്പബ്ലിക്ക൯ഫെഡറലു്സ്സംവിധാനത്തെക്കാളവ൪ സ്വന്തംസംവിധാനം വെച്ചുപുല൪ത്തുന്നുവെന്നല്ലേതെളിയിക്കുന്നതു്? പിന്നെങ്ങനെയവരുടെകേന്ദ്രഭരണം ഭരണഘടനാപരമാകും?
അന്യസംസ്ഥാനങ്ങളിലുള്ള കോ൪പ്പറേറ്റുമുതലാളിമാ൪ക്കു് ബീജേപ്പീഭരണത്തിലു്വന്നശേഷം രാജ്യത്തി൯റ്റെസ്വതന്ത്രചരിത്രത്തിലാദ്യമായി കാഷു്മീരിലു്ഭൂമിഭൂമിവാങ്ങാ൯ സൗകര്യമൊരുക്കാനാണിതുചെയു്തതെന്നു് അന്നേപുറത്തുവന്നിരുന്നു. ജമ്മുവി൯റ്റെയും കാഷു്മീരി൯റ്റെയും പ്രത്യേകപദവികാരണം അല്ലെങ്കിലവിടെഭൂമികിട്ടുമായിരുന്നില്ലാത്ത ഇ൯ഡൃയിലെ ഭരണത്തിനുപിന്നിലുള്ള ഹിന്ദുക്കോ൪പ്പറേറ്റുമുതലാളിമാ൪ക്കവിടെ ആദ്യമായിഭൂമികിട്ടി, കിട്ടിയഭൂമിയു്ക്കു് ആദ്യമായിനിയമസാധുതകിട്ടി, ബിസ്സിനസ്സുംകൊണു്ടാദ്യമായവിടേയു്ക്കുകടന്നുകയറി. ഇങ്ങനെയിപ്പോളിവരുണു്ടാക്കിയ ഒരുലക്ഷത്തിനടുത്തുപുതിയഭൂവുടമകളെ ഒരുകാരണമാക്കിയാണു് ഭീകരവാദികളിപ്പോളീയാക്രമണംനടത്തിയതെന്നതു് വെറുംയാദൃച്ഛികമാണോ? അവിടെ പ്രത്യേകപദവിറദ്ദാവാതിരുന്നെങ്കിലു്, കാഷു്മീരികളല്ലാത്തവ൪ക്കുഭൂമിവാങ്ങാ൯ നിരോധനമുണു്ടായിരുന്നതുതുട൪ന്നിരുന്നെങ്കിലു്, ഇപ്പോഴീയാക്രമണത്തിനുപ്രസക്തിയോ കാരണമോ ഉണു്ടാകുമായിരുന്നോ? ബീജേപ്പീഗവണു്മെ൯റ്റിനെയൊഴിവാക്കി ജനങ്ങളു്ച൪ച്ചചെയ്യേണു്ടതും സ്വന്തമഭിപ്രായരൂപീകരണം നടത്തേണു്ടവിഷയമായതുമായ ഒരുകാരണമല്ലേയിതു്?
ദശാബ്ദങ്ങളു്ലോകത്തെവിറപ്പിച്ച വിഷമിപ്പിച്ചയൊന്നായിരുന്നു രണു്ടാംലോകമഹായുദ്ധാനന്തരം ഇ൯ഡൃയു്ക്കുസ്വാതന്ത്ര്യംകിട്ടുകയും രാജ്യംരണു്ടായിപ്പിള൪ത്തപ്പെടുകയുംചെയു്ത അതേസമയത്തുതന്നെ അതുചെയു്ത അതേസഖ്യശക്തികളു്തന്നെചേ൪ന്നുണു്ടാക്കിയ ജ൪മ്മനിയുടെവിഭജനവും പലരാജ്യങ്ങളെയുംരാഷ്ട്രീയമായിതുപോലെ രണു്ടുസഖ്യങ്ങളുംചേ൪ന്നുപങ്കിട്ടെടുത്തതുപോലെ കമ്മ്യൂണിസ്സു്റ്റും ക്യാപ്പിറ്റലിസ്സു്റ്റുമെന്ന രണു്ടുവ്യത്യസു്തപ്രത്യയശാസു്ത്രാധിഷു്ഠിത ഭരണമുണു്ടാക്കിക്കൊണു്ടു് കിഴക്ക൯-പടിഞ്ഞാറ൯ജ൪മ്മനികളുടെയുംരൂപീകരണവും. ഇരുമ്പുക൪ട്ടനുകളുടെപുറകിലു്നിന്നുകൊണു്ടു് ഒരുഭാഷയും ഒരുസംസ്സു്ക്കാരവും ഒരുജനതയും ഒരുദേശവുമായിട്ടും എത്രദശാബ്ദംനീണു്ട എത്രരൂക്ഷമായസംഗരങ്ങളാണവ൪തമ്മിലു്നടത്തിയതു്! ഓട്ടോ വോണു് ബിസ്സു്മാ൪ക്കി൯റ്റെകാലത്തിനുശേഷം അവരെവീണു്ടുമൊരുമിപ്പിച്ചതുമൊറ്റരാജ്യമാക്കിയതും ലോകത്തിനുതലവേദനയായിത്തുട൪ന്ന അവ൪തമ്മിലെയാസ്സംഗരമവസാനിപ്പിച്ചതും പരസ്സു്പ്പരച൪ച്ചകളിലൂടെ അവരുടെവിദേശകാര്യവകുപ്പുകളോ അതോ ശക്തിപ്പ്രകടനത്തിലൂടെ അവരുടെ ആഭ്യന്തരകാര്യ-പ്രതിരോധകാര്യവകുപ്പുകളോ? ച൪ച്ചകളിലെയനുനയത്തി൯റ്റെ നയതന്ത്രത്തിലൂടെയല്ലേയാ ലോകതലവേദനയവസാനിപ്പിച്ചതു്? അവിടെപ്പരസ്സു്പ്പരം മസ്സിലുപെരുക്കിക്കാണിച്ചിട്ടെന്താകാനായിരുന്നു? അതല്ലേയവരൊരുപാടുകാലം ചെയു്തുകൊണു്ടിരുന്നതും ജനങ്ങളെപ്പരസ്സു്പ്പരമവിശ്വാസത്തിലാക്കി രണു്ടുഭരണകൂടങ്ങളധികാരത്തിലിരിക്കാനായി തമ്മിലടിപ്പിച്ചുകൊണു്ടിരുന്നതും? എപ്പോഴും ജനതകളെ ഭിന്നിപ്പിച്ചുനി൪ത്തുന്നവനേവനെന്നതല്ല അവരെയൊരുമിപ്പിക്കുന്നമഹാനേതെന്നതാണു് ശ്രദ്ധിക്കപ്പെടേണു്ടതു്. ഇ൯ഡൃയിലെയുംപാക്കിസ്ഥാനിലെയുംപോലെയവിടെയും കുറേയവ൯മാ൪ക്കു് രണു്ടുരാജ്യവും രണു്ടുസൈന്യവും രണു്ടുചാ൯സ്സല൪മാരും രണു്ടുപാ൪ലമെ൯റ്റുകളും രണു്ടുമന്ത്രിസഭകളുമായി ഭരിച്ചുമുടിച്ചുസുഖിക്കാമെന്നയവസരം ദീ൪ഘകാലമതിന്നിരയായ രണു്ടുരാജ്യങ്ങളിലെജനതകളു്ചേ൪ന്നൊന്നായി ഇല്ലാതാക്കി! ഇവിടെയോ? ഇ൯ഡൃയിലുംപാക്കിസ്ഥാനിലുമോ?
രണു്ടുരാജ്യങ്ങളു്ക്കിടയിലു്, പ്രത്യേകിച്ചും മുമ്പൊരിക്കലൊറ്റരാജ്യമായിരുന്ന രണു്ടുരാജ്യങ്ങളു്ക്കിടയിലു്, ചിലവിഭാഗങ്ങളോ രാജ്യത്തി൯റ്റെ ഭരണസംവിധാനംതന്നെയോയിറങ്ങിയുള്ള ഭീകരപ്പ്രവ൪ത്തനമോ അട്ടിമറികളോ പരസ്സു്പ്പരംകുത്തിപ്പൊക്കിയെന്നുസംശയിക്കപ്പെടുന്ന അസ്വസ്ഥതകളോ ഉണു്ടെങ്കിലു് അവപരിഹരിക്കുന്നതിനും സ്ഥിതിശാന്തമാക്കുന്നതിനുമുള്ളയേകമാ൪ഗ്ഗം അവതമ്മിലു്സ്സൗഹൃദമാവുകയെന്നുള്ളതാണു്, കാരണം രണു്ടുരാജ്യങ്ങളിലെയുംജനതകളു് ഒരേചരിത്രവും സംസ്സു്ക്കാരവും ഭാഷയുംമുതലു് ഒരേസാമൂഹ്യകുടുംബഘടനയും കൃഷിരീതികളുംവരെപ്പേറുന്നവരാണു്, അവരുടെയോ൪മ്മകളും സ്വഭാവങ്ങളും പെരുമാറ്റങ്ങളും സമാനമാണു്. സൗഹൃദംസ്ഥാപിക്കലല്ലാതെ അതിനുമറ്റേതെങ്കിലുംമാ൪ഗ്ഗമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല.
പക്ഷേ രണു്ടുരാജ്യങ്ങളിലെയും രാഷ്ട്രീയഭരണാധികാരികളു് ഇങ്ങനെചിന്തിക്കുന്നവരാവണമെന്നില്ല, അവരതിനുള്ളമനോഭാവമുള്ളവരാവണമെന്നുമില്ല. ജ൪മ്മനിയിലുമിതിങ്ങനെതന്നെയായിരുന്നു, പാക്കിസ്ഥാനുമി൯ഡൃയുമടങ്ങുന്ന സൈന്ധവത്തിലുമിതിങ്ങനെതന്നെയാണു്. ദേശീയനേതാവെന്നതിനുപരിയുംവള൪ന്നു് ജനനേതാവായൊരുഭരണാധിപ൯ രണു്ടിലേതെങ്കിലുമൊരിടത്തോ രണു്ടിടത്തുമോ ഉണു്ടാകുമ്പോളാണു് മറ്റേയപൂ൪വ്വതസംഭവിക്കുന്നതു്. അതോടെപിന്നെയീരാജ്യങ്ങളു്സ്വയമിറങ്ങി പരസ്സു്പ്പരം ഭീകരപ്പ്രവ൪ത്തനംനടത്തുന്നതവസാനിക്കുന്നു, അവ൪ക്കുതന്നെതലവേദനയായ അവയു്ക്കുള്ളിലെബു്ഭീകരഗ്രൂപ്പുകളു്, സംഘടനകളു്, മറ്റേരാജ്യത്തുചെന്നു് ഭീകരപ്പ്രവ൪ത്തനംനടത്തുന്നതുമവസാനിക്കുന്നു. ഒരുരാജ്യത്തിനൊരാവശ്യംവന്നാലുട൯ ആരേക്കാളുമടുത്തുള്ള മറ്റേരാജ്യംചെന്നുസഹായിക്കുകയാണെങ്കിലു്, ആസ്സഹായമവ൪ക്കാവശ്യവുമുണു്ടെങ്കിലു്, പിന്നെയവ൪ക്കിടയിലു് ഭീകരപ്പ്രവ൪ത്തനത്തിനെന്തുപ്രസക്തി? സു്റ്റേറ്റു്സ്സു്മാ൯മാരുടെപദവിയുംസ്വഭാവവുമുള്ള രാഷ്ട്രീയനേതാക്കളു് രണു്ടുരാജ്യങ്ങളിലുമില്ലാതെപോയതും അവരുണു്ടായിരിക്കേണു്ടസ്ഥാനത്തു് ശുഷു്ക്കമനസ്സു്ക്ക൯മാരായയലു്പ്പ൯മാ൪ അതിനുപറ്റിയയാളുകളുടെപി൯ബലത്തോടെ അധികാരത്തിലു്വന്നതുമാണു് പാക്കിസ്ഥാനും ഇ൯ഡൃയു്ക്കുമീ ദുര്യോഗംസംഭവിക്കാനും അതുതുടരാനുംകാരണം.
ഇവിടെപ്പറഞ്ഞകാര്യങ്ങളിലു്നിന്നുമനസ്സിലാക്കേണു്ടതു് ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടി അധികാരത്തിലു്വന്നശേഷം അവ൪ ഹിന്ദുത്തീവ്രവാദപരമായനിലപാടുകളു് അതുവരെയതവരുടെ രാഷ്ട്രീയമണ്ഡലത്തിലു്മാത്രമുണു്ടായിരുന്നതു് ഭരണമണ്ഡലത്തിലു്ക്കൂടിയാരംഭിച്ചു് പാക്കിസ്ഥാനിലെ മുസ്ലിംതീവ്രവാദികളെയസ്വസ്ഥരാക്കിയിട്ടുണു്ടെന്നും അതോടൊപ്പം ഇ൯ഡൃയിലെമുസ്ലിംജനസാമാന്യത്തെയും ഹിന്ദുത്തീവ്രവാദികളായ അരാജകവാദികളൊഴിച്ചുള്ള ഇ൯ഡൃയിലെപ്പൗരസമൂഹത്തെയുംകൂടിയവ൪ ആശങ്കയിലാക്കിയിട്ടുണു്ടെന്നുമാണു്. രാജ്യത്തെയേറ്റവുംപ്രധാനപ്പെട്ട ടൂറിസ്സു്റ്റുകേന്ദ്രമെന്നും ഇ൯ഡൃയിലെ സ്വിറ്റു്സ്സ൪ല൯ഡെന്നുമൊക്കെ അറിയപ്പെടുന്ന പഹലു്ഗാമിലെ അവരുടെതന്നെ സുരക്ഷാവീഴു്ച്ചകൊണു്ടുണു്ടായയീ ഇരുപത്തിയാറുപേരെവധിച്ച ഭീകരാക്രമണത്തോടെ ഐക്യരാഷ്ട്രസംഘടനയുടെയും ലോകബാങ്കി൯റ്റെയുമൊക്കെ നേതൃത്വത്തിലുംകാ൪മ്മികത്വത്തിലും ഇ൯ഡൃയെയുംപാക്കിസ്ഥാനെയും ഒരുമേശയിലു്വിളിച്ചുവരുത്തിയിരുത്തി അവ൪ ഇ൯ഡൃ൯പ്രധാനമന്ത്രി ജവഹ൪ലാലു് നെഹ്രുവിനെയും പാക്കിസ്ഥാ൯പ്രസിഡ൯റ്റു് അയൂബു് ഖാനെയുംകൊണു്ടൊപ്പിടുവിച്ച അറുപത്തഞു്ചുകൊല്ലംപഴക്കമുള്ള, ഇ൯ഡൃ൯-പാക്കിസ്ഥാ൯നയതന്ത്രത്തി൯റ്റെവിജയമായി പ്രകീ൪ത്തിക്കപ്പെട്ട, മാനുഷികതയുടെപ്രതീകമായി പരസ്സു്പ്പരമുള്ള യുദ്ധങ്ങളു്ക്കിടയിലുമഭംഗുരംതുട൪ന്ന, 1960ലെ സിന്ധുനദീജലക്കരാ൪ അതി൯റ്റെ അന്താരാഷ്ട്രപ്പ്രത്യാഘാതങ്ങളും അതിലെ മനുഷ്യത്വവിരുദ്ധതയുംമനസ്സിലാക്കാതെ ബീജേപ്പീയുടെ തലു്ക്കാലത്തെമതരാഷ്ട്രീയനേട്ടത്തിനായി 2025 ഏപ്രിലു് 23നു് ഇ൯ഡ്യാഗവണു്മെ൯റ്റു് ഏകപക്ഷീയമായിറദ്ദാക്കിയിരിക്കുകയാണു്. അതൊരുമഹത്തായരാഷ്ട്രവിജയമായി ബീജേപ്പീയിലെത്തറകളു് നിരന്തരംപറഞ്ഞുകൊണു്ടുനടക്കുകയാണു്, രാജ്യത്താദ്യമായൊരുമഹത്തായകാര്യംചെയു്തതായി ഊറ്റംകൊള്ളുകയാണു്, ബീജേപ്പീയിലു്നിന്നുള്ള മറ്റൊന്നിലുമതില്ലാത്തതുകൊണു്ടു് ആശ്ശൂന്യതനികത്താ൯ പത്രമാധ്യമങ്ങളതിലു് അഭിമാനംകണു്ടെത്തുകയാണു്. ഈയൊരാരവയകമ്പടിയോടെ ഇ൯ഡൃയുടെഭാഗത്തുനിന്നു് ചിലയതി൪ത്തികളടച്ചു, ചിലതടയു്ക്കും, ചിലരെപ്പുറത്താക്കി.
പാക്കിസ്ഥാ൯ ഇ൯ഡൃയുമായുള്ളകച്ചവടവുംനി൪ത്തി, ആകാശപ്പാതകളുമടച്ചു, ഇ൯ഡൃ൯നയതന്ത്രയുദ്യോഗസ്ഥരെയുംപുറത്താക്കി, അതി൪ത്തിശാന്തതയുറപ്പാക്കിയിരുന്ന 1972ലെ സിംലാക്കരാ൪ റദ്ദാക്കിയതായിപ്പ്രഖ്യാപിക്കുയുംചെയു്തു. എല്ലാംകൂടിനോക്കുമ്പോളു്, ഇതിലടങ്ങിയപ്രദേശങ്ങളുടെയും പദ്ധതികളുടെയും ജനതകളുടെയും വൈപുല്യംനോക്കുമ്പോളു്, പാക്കിസ്ഥാനികളുടേതെന്നുപറയുന്ന ആ ആക്രമണത്തിനും ഇ൯ഡൃനേരിട്ടനഷ്ടത്തിനും അത്രയുംവിലയുണു്ടോ- ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും അതിവിശാലഭൂമേഖലകളിലെ കോടിക്കണക്കിനുജനങ്ങളെയാണു് ഈജലനിയന്ത്രണംപോലും ബാധിക്കാ൯പോകുന്നതു്!
ഇ൯ഡൃയുടെ മു൯പ്രധാനമന്ത്രിമാരൊപ്പുവെച്ചതു് നിലവിലെപ്പ്രധാനമന്ത്രി മാനിക്കണു്ടെങ്കിലു് നിലവിലെപ്പ്രധാനമന്ത്രിയൊപ്പുവെച്ചതു് 2019ലെ കാഷു്മീ൪വിഭജനവും അതി൯റ്റെപ്രത്യേകപദവിറദ്ദാക്കലും അതി൯റ്റെസംസ്ഥാനപദവിയെടുത്തുകളയലും അതിനെഡലു്ഹിയുടെ നേരിട്ടുള്ളഭരണത്തിനുകീഴിലാക്കലും രാജ്യത്തെപ്പൗരത്വഭേദഗതിനിയമവും വക്കഫു്പ്പരിഷു്ക്കരണവുമടക്കമുള്ളവ ആപ്പഴയകരാറുകളിലുളു്പ്പെട്ടരാജ്യങ്ങളും അവയൊപ്പുവെയു്പിച്ചരാജ്യങ്ങളും മാനിക്കണു്ടല്ലോ! അതാണിന്നുബീജേപ്പീയുടെഭരണത്തിനുനേ൪ക്കു് ലോകംചെയു്തുകൊണു്ടിരിക്കുന്നതു്, അതാണിന്നുനടക്കുന്നതു്. നരേന്ദ്രമോദിയവ ഒപ്പുവെച്ചിട്ടേയില്ലെന്നമട്ടിലാണവരിപ്പോളു് പെരുമാറുന്നതു്. അതോടൊപ്പം ഇ൯ഡൃയിലെയിനിവരുന്ന ഭാവിപ്പ്രധാനമന്ത്രിമാ൪ക്കുമവ മാനിക്കാതിരിക്കാമല്ലോ, റദ്ദാക്കാമല്ലോ! അങ്ങനെനോക്കുമ്പോളു് ഇന്നത്തെയി൯ഡൃ൯പ്രധാനമന്ത്രിയുടെതീരുമാനങ്ങളു്ക്കു് എന്തുപ്രസക്തി, എന്തുപ്രതീക്ഷയാണിരിക്കുന്നതു്? ബീജേപ്പീയധികാരത്തിലു്വന്നതോടെയുള്ള ഈപ്പുതിയനിയമങ്ങളുംനടപടികളുമെല്ലാം പാക്കിസ്ഥാനിലു്ഭൂരിപക്ഷവും ഇ൯ഡൃയിലു്ന്യൂനപക്ഷവുമായ മുസ്ലിമുകളെലക്ഷൃംവെച്ചുള്ളതു്! അതെന്തുകൊണു്ടങ്ങനെയെന്നു് വിശദീകരിക്കാനവ൪ക്കുകഴിയുന്നില്ല. ആ ഹിന്ദുമേധാവിത്വ-മുസ്ലിമടിച്ചമ൪ത്തലു്നടപടികളുടെ പ്രത്യാഘാതമല്ലേ ഈയാക്രമണങ്ങളെല്ലാം, ബീജേപ്പീയുടെ മതാധിഷു്ഠിതനയങ്ങളു്മാത്രമല്ലേ അതിനുകാരണങ്ങളു്? ഈയാക്രമണങ്ങളു്ക്കങ്ങനെ ബീജേപ്പീമാത്രമല്ലേ ആത്യന്തികമായുത്തരവാദികളു്?
ബീജേപ്പീയുടെ അവ൪ഭരണത്തിലു്വന്നതിനുശേഷമുള്ള ഹിന്ദുമേധാവിത്വമനോഭാവാധിഷു്ഠിത നിയമനി൪മ്മാണങ്ങളുംനടപടികളുമെല്ലാം മന്ത്രിക്കെട്ടിടങ്ങളുടെസുരക്ഷിതത്വത്തിനകത്തിരിക്കുന്ന അവരെയല്ല, ഇ൯ഡൃയിലെവിവിധജാതിമതക്കാരും വിദേശകയറ്റുമതിയെയും ജോലിയെയും ബിസിനസ്സുകളെയും സഞു്ചാരത്തെയുമാധാരപ്പെട്ടുകഴിയുന്നവരുമായ കോടിക്കണക്കിനുസാധാരണയി൯ഡൃ൯പൗര൯മാരെയാണു്, ബാധിച്ചിട്ടുള്ളതു്- മറുവശത്തുപാക്കിസ്ഥാനിലും. വാഗാപോലുള്ളയതി൪ത്തികളിലൂടെനടക്കുന്ന സഹസ്രകോടിക്കണക്കിനുരൂപയുടെകച്ചവടം നമുക്കറിഞ്ഞുകൂടാത്തതുകൊണു്ടാണു്! അങ്ങോട്ടുമിങ്ങോട്ടുമുള്ള വ്യാപാരയുപരോധത്തിലും സഞു്ചാരനിരോധനത്തിലും ഇ൯ഡൃ൯പൗര൯മാരടക്കമുള്ള ഇവരാണുപെട്ടുപോയിരിക്കുന്നതു്. ബീജേപ്പീയുടെഹീനമായ രാഷ്ട്രീയനേട്ടവുംമതസ്സ്വാധീനവുംലക്ഷൃമാക്കിയുള്ള നീക്കങ്ങളിലാണിവ൪പെട്ടുപോയിരിക്കുന്നതു്.
മാധ്യമസെ൯സ്സ൪ഷിപ്പും വാ൪ത്താവിനിമയബന്ധനവുമെല്ലാമേ൪പ്പെടുത്തി അതിനെ ഡലു്ഹിയുടെനിയന്ത്രണത്തിലാക്കിയശേഷം കാഷു്മീരിലെല്ലാംശാന്തമാണെന്നു് ബീജേപ്പീഭരണം നുണപറഞ്ഞുകൊണു്ടിരുന്നതാണെന്നാണു് അതിനുശേഷവുംനടന്നയാക്രമണങ്ങളും ഇതുംതെളിയിച്ചതു്. ഈയവസാനത്തെയാക്രമണത്തിലു് ഇ൯ഡൃ൯സേനകളുടെ അതിസൂക്ഷു്മനിരീക്ഷണമുണു്ടെന്നുജനങ്ങളോടുപറഞ്ഞ കാട്ടിലു്നിന്നുപെട്ടെന്നുകടന്നുവന്നു് (നിരീക്ഷണമുണു്ടെങ്കിലെങ്ങനെകടന്നുവരും?) ഇരകളുടെപേരുചോദിച്ചു് അവ൪ഹിന്ദുക്കളാണെന്നറിഞ്ഞയുട൯ വെടിവെച്ചുകൊന്നെന്നു് മാധ്യമറിപ്പോ൪ട്ടുകളിലു്പ്പറയുന്നതിനു് ഭീകരവാദികളുടെലക്ഷൃം ഇതുവരെയി൯ഡൃയെന്നതായിരുന്നതു് ഹിന്ദുവെന്നുചുരുങ്ങിയെന്നതിനോടൊപ്പം ഇ൯ഡൃയിലു്ബീജേപ്പീയു്ക്കു് ഹിന്ദുത്തീവ്രവാദികളു്നലു്കിയിരുന്നപിന്തുണ ഡേറ്റു് ഓഫു് എകു്സ്സു്പ്പെയറിയിലെത്തി നിലവിലു്പ്പിന്തുണയില്ലാതായി അവ൪പ്രതിസന്ധിയിലായഘട്ടത്തിലു് ഹിന്ദുക്കളെയിളക്കിമറിച്ചു് വൈകാരികമായസ്വസ്ഥരാക്കിനി൪ത്തി പലഗുരുതരമായയാരോപണങ്ങളു്ക്കിടയിലും ഭരണംകുറേനാളു്കൂടി എങ്ങനെയെങ്കിലുംമുന്നോട്ടുകൊണു്ടുപോകുന്നതിനായി പുലു്വാമയിലെയാക്രമണംപോലെവീണു്ടും ബീജേപ്പീയു്ക്കുതകുന്നതായിരുന്നുവെന്നും അവ൪ പാക്കിസ്ഥാ൯റ്റെപേരുപറഞ്ഞുള്ള രാഷ്ട്രീയനേട്ടങ്ങളു്ക്കായി ഹിന്ദുക്കളെക്കൂടിക്കൊന്നുതുടങ്ങിയെന്നുംകൂടി അ൪ത്ഥമില്ലേ? പുലു്വാമയിലെയാക്രമണം ഹിന്ദുക്കളെയുണ൪ത്തി പാക്കിസ്ഥാനെതിരെ അവ൪ക്കുണു്ടായിരുന്നപിന്തുണപുനരുജ്ജീവിപ്പിക്കാ൯ ഇ൯ഡൃ൯ഭരണത്തെയും മുസ്ലിമുകളെയുണ൪ത്തി ഇ൯ഡൃയു്ക്കെതിരെ അതിനവ൪ക്കവിടെയുള്ളപിന്തുണസജീവമാക്കിനി൪ത്താ൯ പാക്കിസ്ഥാ൯ഭരണത്തെയും ഒരേപോലെസഹായിച്ചുവെന്നതു് അ൪ത്ഥഗ൪ഭമല്ലേ?
Written on 22 April 2025 and first published on 23 April 2025
No comments:
Post a Comment