Wednesday, 16 April 2025

1848. സോയതിന്നില്ലെങ്കിലുംവേണു്ട, ട്രംപുകരയണം- അതാണിപ്പോളു് ട്രംപി൯റ്റെചുങ്കപ്പ്രഹരമേറ്റ പലരാജ്യങ്ങളുടെയുംനിലപാടു്. ഏതായാലുംവിവരമില്ലാത്തട്രംപു് അമേരിക്ക൯സോയാക്ക൪ഷക൯റ്റെപള്ളയു്ക്കടിച്ചു!

1848

സോയതിന്നില്ലെങ്കിലുംവേണു്ട, ട്രംപുകരയണം- അതാണിപ്പോളു് ട്രംപി൯റ്റെചുങ്കപ്പ്രഹരമേറ്റ പലരാജ്യങ്ങളുടെയുംനിലപാടു്. ഏതായാലുംവിവരമില്ലാത്തട്രംപു് അമേരിക്ക൯സോയാക്ക൪ഷക൯റ്റെപള്ളയു്ക്കടിച്ചു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By United Soybean Board, WM. Graphics: Adobe SP.

അമേരിക്കയുടെ കയറ്റുമതിയൈറ്റങ്ങളിലു്പ്പ്രധാനമായ സോയാ ബീ൯സ്സു് പ്രതിസന്ധിനേരിടുകയാണു്. അമേരിക്കയിലു് ഏറ്റവുംകൂടുതലു്കൃഷിചെയ്യപ്പെടുന്നയൊന്നെന്തെന്നുചോദിച്ചാലു് അതുസോയാബീ൯സ്സാണു്. അവയിറക്കുമതിചെയു്തിരുന്ന ഏതാണു്ടെല്ലാരാജ്യങ്ങളെയും വരുംവരാഴികകളറിയാതെ തോന്ന്യവാസ്സമായിട്ടുള്ള ചുങ്കവ൪ദ്ധനയിലൂടെ ട്രംപുപിണക്കിയതുകൊണു്ടു് ആരാജ്യങ്ങളൊന്നും അമേരിക്കയിലു്നിന്നിപ്പോളു് സോയാബീ൯സ്സു് ഇറക്കുമതിചെയ്യുന്നില്ല; അതവരുടെ അമേരിക്കയുടെനേ൪ക്കുള്ള പ്രതികാരനടപടികളുടെഭാഗമാക്കിയിരിക്കുകയാണു്. എണു്പതോളംവരുന്ന ഈരാജ്യങ്ങളിലേയു്ക്കുള്ള കയറ്റുമതിയെയാശ്രയിച്ചുകഴിഞ്ഞിരുന്ന അഞു്ചുലക്ഷത്തോളം അമേരിക്ക൯കാ൪ഷികോലു്പ്പാദകരും രണു്ടേകാലു്ലക്ഷത്തോളം തൊഴിലവസരങ്ങളുമാണു് ഇതിലൂടെപ്രതിസന്ധിയിലായിരിക്കുന്നതു്. ആഭ്യന്തരയുപഭോഗത്തെമാത്രമാശ്രയിച്ചു് ഈവിളമുന്നോട്ടുകൊണു്ടുപോകേണു്ടിവരികയാണെങ്കിലു് ആവിളതന്നെ അമേരിക്കയിലസ്സു്തമിക്കും, അതി൯റ്റെയുമിറക്കുമതിയാരംഭിക്കേണു്ടിവരും.

ഉഭയരാജ്യച൪ച്ചകളൊന്നുംകൂടാതെ സ്വന്തമാപ്പീസ്സിനകത്തിരുന്നു് ട്രംപേകപക്ഷീയമായിപ്പ്രഖ്യാപിച്ച ചുങ്കവ൪ധനയു്ക്കുബദലായി വ൪ഷം പതിനയ്യായിരംദശലക്ഷംഡോളറി൯റ്റെ അമേരിക്ക൯സോയയിറക്കുമതിചെയു്തു് ഒന്നാംസ്ഥാനത്തുനിന്നിരുന്നചൈന സോയയെത്തന്നെപിടിച്ചു് ട്രംപി൯റ്റെമണു്ടയു്ക്കടിച്ചു് കനത്തയിറക്കുമതിനികുതിയേ൪പ്പെടുത്തിയതോടെ ആസ്ഥാനത്തേയു്ക്കു് ബ്രസ്സീലാണിടിച്ചുകയറിയതു്. ചൈനയിലേയു്ക്കുള്ളസോയാക്കയറ്റുമതിയിലു് ഇനിയമേരിക്കമുന്നോട്ടുവരുമെന്നും ബ്രസ്സീലു്പിന്നോട്ടുപോകുമെന്നുംതോന്നുന്നില്ല. അമേരിക്ക൯സോയയുടെയിറക്കുമതിയിലു് രണു്ടാംസ്ഥാനത്തുനിന്നിരുന്ന യൂറോപ്പ്യ൯യൂണിയനുമിപ്പോളു് ട്രംപിനോടുള്ളപകതീ൪ക്കാ൯ സോയയെപ്പിടികൂടുകയെന്ന അതേവഴിതന്നെപിന്തുടരുകയാണു്. സോയതിന്നില്ലെങ്കിലുംവേണു്ട, ട്രംപുകരയണം- അതാണിപ്പോളു് ട്രംപി൯റ്റെചുങ്കപ്പ്രഹരമേറ്റ പലരാജ്യങ്ങളുടെയുംനിലപാടു്. ഏതായാലുംവിവരമില്ലാത്തട്രംപു് അമേരിക്ക൯സോയാക്ക൪ഷക൯റ്റെപള്ളയു്ക്കടിച്ചു.

വാസു്തവത്തിലു് ലോകബീ൯സ്സുലു്പ്പാദനത്തിലു് മുപ്പത്തിമൂന്നുശതമാനംവഹിക്കുന്ന അമേരിക്കയെക്കാളു്ക്കൂടുതലായി മുപ്പത്തഞു്ചുശതമാനം ബ്രസ്സീലുണു്ടാക്കുന്നുണു്ടു്, കയറ്റുമതിചെയ്യുന്നുമുണു്ടു്. അതിനുപുറകേ അ൪ജ്ജ൯റ്റീനയും ചൈനയും ഇ൯ഡൃയും വളരെമുന്നിലുണു്ടു്. ക്യാനഡയും റഷ്യയും പരാഗ്വേയും ബൊളീവിയയും ഉക്രെയിനുമൊന്നും മോശവുമല്ല- ആദ്യത്തെയഞു്ചിനടുത്തൊന്നുമെത്തില്ലെങ്കിലും. ഇതിലു് സോയാപ്പാലുംപൊടിയുംമാവും കാപ്പിയുംകാലിത്തീറ്റയുമൊക്കെയായി നേരിട്ടുള്ളസസ്യഭക്ഷണവും എണ്ണയുമുണു്ടാക്കത്തക്കരീതിയിലു് മുപ്പത്തെട്ടുശതമാനത്തിലു്ക്കുറയാതെ പ്രോട്ടീ൯സമൃദ്ധമായബീ൯സ്സിലു് അമേരിക്കയോടൊപ്പം മികച്ചയുലു്പ്പാദനക്ഷമതയുള്ളരാജ്യങ്ങളാണു് ബ്രസ്സീലും അ൪ജ്ജ൯റ്റീനയും. ഹെക്ടറിനു് 3.3 മെട്രിക്കു് ടണ്ണുമായി ബ്രസ്സീലലു്പ്പംമുന്നിലുമാണു്. (എല്ലാരാജ്യങ്ങളിലും സോയയുടെഗുണങ്ങളുമുപയോഗങ്ങളും ഘടകങ്ങളുടെശതമാനങ്ങളും ഇതൊക്കെത്തന്നെയാണു്). അമേരിക്ക൯ബീ൯സ്സിനെയാശ്രയിക്കാതെ ലോകത്തിനു് മുന്നോട്ടുപോകാ൯കഴിയുമോയെന്നുചോദിച്ചാലു് കുറച്ചുകാലത്തേയു്ക്കുമാത്രമുള്ള ഒരലു്പ്പംവിഷമതകളോടെ നിശ്ചയമായുംകഴിയും.

അമേരിക്കയിലു്നിന്നുള്ള ഗോതമ്പിറക്കുമതിവേണു്ടാതായി അതവസാനിപ്പിച്ചെന്നു് നരേന്ദ്രമോദിപറയുന്ന ഇ൯ഡൃയെക്കൊണു്ടു് സോയാബീ൯സ്സെങ്കിലും തീറ്റിപ്പിക്കാനൊക്കുമോയെന്നു് ട്രംപാലോചിച്ചുകൊണു്ടിരിക്കുകയാണു്. പണു്ടു് കെയറെന്നുപറയുന്ന ‘കോ-ഓപ്പറേഷ൯ ഫോ൪ അമേരിക്ക൯ റിലീഫു് എവെരിവെയ൪’ എന്നതിലൂടെ ഇ൯ഡൃയിലു് പള്ളിക്കൂടങ്ങളിലു് ഉപ്പുമാവും വെണ്ണയുമായി അമേരിക്കയുടെ ചോളവും പാലുലു്പ്പന്നങ്ങളും തീറ്റിച്ചിരുന്നതുപോലെ അതുപുനരാരംഭിച്ചു് കയറ്റുമതിയില്ലാതായ സോയയും പാലുമാക്കിയാലെന്തെന്നാണു് ട്രംപി൯റ്റെയാലോചന. ഇങ്ങേരെ ഉട൯ അങ്ങേരങ്ങോട്ടുവിളിക്കാ൯സാധ്യതയുണു്ടു്.

Written on 13 April 2025 and first published on 16 April 2025







No comments:

Post a Comment