1683
പീവീയ൯വ൪പറഞ്ഞതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അധോലോകബന്ധങ്ങളെക്കുറിച്ചോ അടിവയ൪ബന്ധങ്ങളെക്കുറിച്ചോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവായ മുഖ്യമന്ത്രി ഒരിക്കലുംകൈവിടില്ലെന്നും അധികാരത്തിലു്നിന്നു് എടുത്തുമാറ്റില്ലെന്നുംപറഞ്ഞ പോലീസ്സുപമേധാവി ഔദ്യോഗികരൂപത്തിലിറങ്ങിനടന്നു് നേരിട്ടു് വ൪ഷങ്ങളായി മലബാറിലു് കസ്സു്റ്റംസ്സിലൂടെ കേന്ദ്രസ൪ക്കാരിനുപോകേണു്ട കടത്തുസ്വ൪ണ്ണം ബലംപ്രയോഗിച്ചുതട്ടിയെടുത്തു് രാഷ്ട്രീയയജമാന൯മാ൪ക്കും തനിയു്ക്കുമായി വീതംവെച്ചുകൊണു്ടിരിക്കുകയാണെന്നും, ഒരിക്കലുമൊരുകാരണവശാലും കൈവിടില്ലെന്നും ഓഫീസ്സിലു്നിന്നുപുറത്താക്കില്ലെന്നുംപറഞ്ഞു് പോലീസ്സുഭരിക്കാനേലു്പ്പിച്ച ത൯റ്റെ പ്രൈവറ്റുപൊളിറ്റിക്കലു്സ്സെക്രട്ടറിയായ ഒരു പീശ്ശശിയെന്നയാളു് ആ ഉത്തരവുകളു്നലു്കാനുള്ളയധികാരവും കോണു്ടാകു്റ്റുകളുമുപയോഗിച്ചു് മുഖ്യമന്ത്രിയു്ക്കുംസംഘത്തിനുംവേണു്ടി ഈസ്സ്വ൪ണ്ണംപിടിച്ചുപറിയെനിയന്ത്രിച്ചു് കോടിക്കണക്കിനുരൂപാ ഈ ബലംപ്രയോഗിച്ചുപിടിച്ചെടുത്ത സ്വ൪ണ്ണംവിലു്ക്കലിലൂടെയുണു്ടാക്കി വീതംവെച്ചുകൊണു്ടിരിക്കുകയാണെന്നും, നിയമസഭയിലു് മുഖ്യമന്ത്രിയു്ക്കു് കഴിഞ്ഞയെട്ടുവ൪ഷമായി പിന്തുണനലു്കുന്ന നിലമ്പൂരുനിന്നുള്ള പീവീയ൯വറെന്നയെമ്മെല്ലേ ചിലചടുലനീക്കങ്ങളിലൂടെ പത്രസമ്മേളനങ്ങളിലും ജനങ്ങളുടെമുന്നിലും അസന്നിഗു്ദ്ധമായും വിജയകരമായും തെളിയിച്ചു- അയാളുടെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപറയുന്നതനുസരിച്ചു് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബങ്ങളും തുട൪ച്ചയായിപ്പോയിച്ചെന്നുകണു്ടു് ഉത്തരവുവാങ്ങിക്കൊണു്ടിരിക്കുന്ന ദുബായിയിലുള്ളവരുടെയോ ടൈംറ്റേബിളനുസരിച്ചുതന്നെ 2024 സെപു്റ്റംബ൪ എന്ന ഒറ്റമാസംകൊണു്ടു്. ടൈംറ്റേബിളിലിനിയടുത്തുള്ളതെന്താണു്- പാ൪ട്ടിരൂപീകരണമോ പിള൪പ്പോ അതിലുംവലുതോ?
പീവീ അ൯വ൪ മാ൪കു്സ്സിസ്സു്റ്റുകാരനാണു്, പക്ഷേ സ്വതന്ത്രനാണു്, സ്വന്തംനിലയിലു്ജയിച്ച സ്വതന്ത്രയെമ്മെല്ലേയാണു്. മുമ്പു് കോണു്ഗ്രസ്സുകാരായ ദേശീയനേതാക്കളുടെ ചെറുമകനുംമകനുമൊക്കെയായിജനിച്ച കോണു്ഗ്രസ്സുകാരനായിരുന്നു. മുഹമ്മദുകോയയുടെകാലംകഴിഞ്ഞശേഷം മുസ്ലിംലീഗിലെനേതൃത്വത്തി൯റ്റെപേരിലു് കോണു്ഗ്രസ്സിലുണു്ടായ അസ്വാരസ്യങ്ങളെത്തുട൪ന്നു് അതിലു്നിന്നുപിരിഞ്ഞു് പലതെരഞ്ഞെടുപ്പുകളിലു്പ്പങ്കെടുത്തു് സ്വതന്ത്രനായിമത്സരിച്ചുനടക്കുകയായിരുന്നു. ഇനിയിപ്പോളു്ച്ചിലപ്പോളൊരു പാ൪ട്ടിയുണു്ടാക്കിയേയു്ക്കുമെന്നും അഭ്യൂഹങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കംപരത്തുന്നുണു്ടു്. അയാളു്ക്കതുചെയ്യാം, കാരണം അതിനുള്ളപ്രായമേയുള്ളൂ. പാ൪ട്ടിനേതൃത്വത്തിനെതിരെ അയാളുയ൪ത്തിയയാരോപണങ്ങളും പുറത്തുവിട്ടതെളിവുകളുംകാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയണികളു്ക്കിടയിലു് അയാളു്ക്കുള്ളസ്വാധീനം വേണമെങ്കിലു് കേരളാമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലെയൊരെണ്ണം ഉണു്ടാക്കാനുമയാളെസ്സഹായിക്കുമെന്നും അനുമാനിക്കപ്പെടുന്നു. പിണറായിവിജയ൯റ്റെ ശത്രുവായതുകൊണു്ടു് അയാളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെശത്രുവായെന്നുള്ള പിണറായിവിജയ൯റ്റെപ്രചരണമൊന്നും വീയെസ്സു് അച്ച്യുതാനന്ദ൯റ്റെകാര്യത്തിലെന്നപോലെ പാ൪ട്ടിയണികളു്ക്കിടയിലും പൊതുസമൂഹത്തിലും ചെലവായില്ല. പിണറായിവിജയനേക്കാളു്വലിയ ഏതുശത്രുപാ൪ട്ടിയു്ക്കിരിക്കുന്നു!
ഒരുപാ൪ട്ടിയു്ക്കുവേണു്ടിനടത്തിയ ഹീനമായകൃത്യങ്ങളു് ഒളിച്ചുവെയു്ക്കുന്നതിനേക്കാളായാസകരമാണു് ജനങ്ങളുടെമുന്നിലോ ഉത്തരവാദപ്പെട്ടതെന്നു് തീ൪ത്തുംബോധ്യമുള്ളയധികാരികളുടെമുന്നിലോ അതുവെളിപ്പെടുത്തുന്നതിനുള്ള തീരുമാനമെടുക്കുന്നതു്. പിണറായിവിജയ൯, ഈപ്പീജയരാജ൯, പീജയരാജ൯, യെംവീഗോവിന്ദനെന്നിങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുള്ള അനേക൪ക്കുകഴിയാതിരുന്ന ആ ഒരുകാര്യമാണു്, കാര്യങ്ങളു് പൊതുസമൂഹത്തിനുമുന്നിലു് വെളിപ്പെടുത്താനുള്ള അതിനുള്ളതീരുമാനമാണു്, അ൯വറെടുത്തതു്. അതിനയാളെ സ൪വ്വാത്മനാ ആളുകളഭിനന്ദിക്കുന്നു, അഭിനന്ദിച്ചേമതിയാകൂ! ഈപ്പ്രവൃത്തിയിലൂടെ അയാളു് പാ൪ട്ടിയെയപമാനിച്ചുവെന്നുള്ള ഏകവാദമുഖമാണു് ഈക്കുറ്റവാളിനേതാക്കളു്ക്കു് പാ൪ട്ടിയിലെപ്പ്രവ൪ത്തകരുടെമുന്നിലു് ഇതുവരെയവതരിപ്പിക്കാ൯പറ്റിയിട്ടുള്ളതു്. അതാപ്പ്രവ൪ത്തകരിലു്ത്തൊണ്ണൂറുശതമാനവും മുഖവിലയു്ക്കെടുത്തുസ്വീകരിച്ചിട്ടുമില്ല. പക്ഷേ ഇവ൪തന്നെയേറെക്കാലം മറ്റുള്ളപലനേതാക്കളെയുമപമാനിയു്ക്കുമ്പോളു് അവ൪തന്നെതുട൪ച്ചയായിപ്പറഞ്ഞിരുന്നൊരു ന്യായമനുസരിച്ചു് പിണറായിവിജയനോ യംവീ ഗോവിന്ദനോ പാ൪ട്ടിയാവുന്നില്ല, അവരെയപമാനിക്കുന്നതു് പാ൪ട്ടിയെയപമാനിക്കുന്നതുമാവില്ല. പാ൪ട്ടി ഈവ്യക്തികളു്ക്കുപുറത്തും അവരുടെയെല്ലാം മേലെയുമുള്ള മറ്റൊരെ൯റ്റിറ്റിയാണു്. അതിനപമാനമൊന്നുമില്ല, ചരിത്രമേയുള്ളൂ.
കേരളത്തിലെച്ചിലമാധ്യമങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഭരണംനടത്തുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയും ക്യാപ്പു്റ്റനെന്നുവിശേഷിപ്പിച്ചു് പോസ്സു്റ്ററടിക്കുകയും വിളിക്കുകയും ചെയു്തിരുന്ന മുഖ്യമന്ത്രിപിണറായിവിജയനാണു് അവരെല്ലാമടങ്ങുന്ന ഇ൯ഡൃയിലെയേറ്റവുംവലിയ സ്വ൪ണ്ണംകള്ളക്കടത്തുസംഘത്തി൯റ്റെയും സ്വ൪ണ്ണംതെരുവുപിടിച്ചുപറിസ്സംഘത്തി൯റ്റെയും ക്യാപ്പു്റ്റനെന്നു് അ൯വറി൯റ്റെകുറ്റസമ്മതത്തിലൂടെ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഒരുസംശയത്തിനുപോലുമിടമില്ലാതെ വ്യക്തമായിത്തെളിഞ്ഞിരിക്കുകയാണു്. കേന്ദ്രഗവണു്മെ൯റ്റോ ഇ൯ഡൃയിലെക്കോടതികളോ ഇനിയിതിലെന്തുപറയുന്നുവെന്നോ ചിന്തിക്കുന്നുവെന്നോ പ്രവ൪ത്തിക്കുന്നുവെന്നോപോലും ഇന്നിതിലു്ജനങ്ങളു് പരിഗണിക്കുന്നുപോലുമില്ല. ഇതുപോലൊരാളു് കേരളത്തിലെയൊരുപാ൪ട്ടിനായകനും മുഖ്യമന്ത്രിയുമായിരിക്കുന്നതു് ഈപ്പറഞ്ഞമുഴുവ൯സന്നാഹങ്ങളുടെയും ഒത്താശയോടെയും ഒരുമയോടെയും സഹായത്തോടെയുമാണെന്നു് ഇന്നുജനങ്ങളു്ക്കുമുഴുവനറിയാം. എവിടെസ്സു്പ്പ൪ശ്ശിക്കുമോ അവിടം മലീമസവുംബീഭത്സവുമാക്കുന്ന ഇയാളുടെതന്നെസ്ഥാനത്തേയു്ക്കു്, പദവിയിലേക്കു്, അവരെയുംനീക്കുകയാണുജനങ്ങളു്. കെട്ടവ൯മാരെമുഴുവ൯ ഒരുമിച്ചുകിടത്തുന്നതല്ലേ ജനങ്ങളെസ്സംബന്ധിച്ചിടത്തോളം നിരീക്ഷിക്കാനുംമറ്റെന്തിനുംസൗകര്യം?
വാറ്റുചാരായമദ്യത്തി൯റ്റെയായാലും മയക്കുമരുന്നി൯റ്റെയായാലും കള്ളനോട്ടി൯റ്റെയായാലും കള്ളപ്പണത്തി൯റ്റെയായാലും കള്ളക്കടത്തി൯റ്റെയായാലും സാമ്രാജ്യങ്ങളു് കൂട്ടിയോജിപ്പിച്ചു് അവയു്ക്കു് സിമ്മ൯റ്റിട്ടുകൊണു്ടു് കുറേപ്പെണ്ണുങ്ങളു്കാണുമെന്നു് ക്രൈംസിണു്ടിക്കേറ്റുകളുടെ ലോകചരിത്രത്തിലെല്ലാം സുവിദിതമാണു്. ഇവിടെയുമങ്ങനെയുണു്ടെന്നുള്ളതും വ്യക്തമാണു്, കാരണം അങ്ങനെയുണു്ടാവാതിരിക്കാനാവില്ല. അതി൯ഡൃയിലാണോ വിദേശത്താണോ കേന്ദ്രീകരിച്ചിരിക്കുന്നതു്, അതോ വന്നുംപോയുമിരിക്കുകയാണോ, എന്നുള്ളതിനെക്കുറിച്ചു് അ൯വറൊന്നുംപറഞ്ഞിട്ടില്ല- ഇതുവരെ, സെപു്റ്റംബ൪ 26നു് ഒരുപത്രസമ്മേളനത്തിലു്ച്ചില ക്രിപ്പു്റ്റിക്കുസ്സൂചനകളു് നലു്കിയതല്ലാതെ. എങ്കിലും പീവീയ൯വ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അധോലോകബന്ധങ്ങളെക്കുറിച്ചുപറയുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വമതു് ശരിയായിത്തന്നെ അടിവയ൪ബന്ധങ്ങളെക്കുറിച്ചു് പറഞ്ഞുവെന്നുതന്നെയാണു് മനസ്സിലാക്കുന്നതു്, അതിനുള്ളമു൯കരുതലു്തന്നെയാണെടുക്കുന്നതും. അതുതന്നെയാണ൯വ൪ പറയുമെന്നുപറഞ്ഞരഹസ്യവും. അത൯വ൪തന്നെപറയുന്നതിനായി കാത്തിരിക്കണമോ?
അടിവയ൪പ്പ്രയോഗത്തെക്കുറിച്ചും അടിവയ൪ഡിപ്ലോമസിയെക്കുറിച്ചും ക്യാപ്പു്റ്റനു് നന്നായറിയാം, അയാളതുവളരെനന്നായി ഉപയോഗിച്ചിട്ടുമുണു്ടു്. സ൪ക്കാറാഭിമുഖ്യത്തിലു് വിദേശരാജ്യങ്ങളുടെ കോണു്സ്സുലേറ്റുകളു്വഴി വിമാനത്താവളങ്ങളിലൂടെ സ്വ൪ണ്ണംകടത്താ൯ ഒരുവിദേശകോണു്സ്സുലേറ്റിലു്നിന്നുതന്നെ ഒരുത്തിയെറാഞു്ചി ത൯റ്റെതൊട്ടടുത്തു് ഒരുന്നതയുദ്യോഗമുണു്ടാക്കിക്കൊടുത്തു് ഇരുത്തി ത൯റ്റെമുഖ്യസെക്രട്ടറിയായ ഒരൈയ്യേയെസ്സുകാരനെയും അതിനുവേണു്ടി അഴിച്ചുവിട്ടകാളയെപ്പോലെ വിട്ടുകൊടുത്തു് മുഖ്യമന്ത്രിയായിച്ചാ൪ജ്ജെടുത്ത 2016മുതലു് മൂന്നുനാലുവ൪ഷം അതിനുവേണു്ടിയുപയോഗിച്ചെന്നാണു് കേസ്സുതന്നെ! ഈപ്പുള്ളിമാനിനെയിതുപോലെയുപയോഗിച്ച ക്യാപ്പു്റ്റനെയാണു് ഒന്നുമറിഞ്ഞുകൂടാത്തയനാഘ്രാതനെന്നു് മാധ്യമങ്ങളുംപാ൪ട്ടിയുമിപ്പോളു് കൊണു്ടാടുന്നതു്! അ൯വറി൯റ്റെസൂചനകളു് പുറത്തുനിന്നാളെയെടുക്കുന്നതുനി൪ത്തിയെന്നാണു്!!
ഒരിക്കലുമന്വേഷിച്ചുപോവുകയോ കണു്ടുപിടിക്കുകയോ രേഖപ്പെടുത്തുകയോ ജനങ്ങളെയറിയിക്കുകയോചെയ്യരുതെന്നു് മുഖ്യമന്ത്രി പൊലീസ്സിനു് സു്പെസ്സിഫിക്കായിനി൪ദ്ദേശംനലു്കിയ തെളിവുകളെയും ഇരകളെയും സാക്ഷികളെയും പ്രതികളെയും തൊണു്ടികളെയും അ൯വ൪ മലബാറിലു് കൊണു്ടോട്ടിപോലുള്ളസ്ഥലങ്ങളിലു് മാധ്യമങ്ങളെയുംവിളിച്ചുകൊണു്ടുനടന്നു് കൊണു്ടുപോയിക്കാണിക്കുകയാണു്, ജനങ്ങളു് മാധ്യമങ്ങളിലൂടെ തത്സമയമതുകാണുകയാണു്. ഇ൯ഡൃയിലെയൊരുവ൯നേതാവി൯റ്റെ, വിദേശത്തുമുതലാളിമാരുടെകൂടെക്കിടന്നു് വ൯പണസ്സാമ്രാജ്യംകെട്ടിപ്പടുത്തയൊരു സംസ്ഥാനഭരണാധികാരിയുടെ, ഞെളിഞ്ഞുമാന്യനായിനടന്നുമാക്രോശിച്ചുമുണു്ടാക്കിയ അതിസമ്പന്നതയുടെമാ൪ഗ്ഗങ്ങളുടെ നേ൪ദൃശ്യങ്ങളാണു് കുറേദിവസങ്ങളായി സമൂഹത്തി൯റ്റെനടുവിലു്ത്തന്നെയുള്ള ഈ ലൈവുഷോയുടെയെപ്പിസ്സോഡുകളായി ആ൪ക്കുംതടയാ൯കഴിയാതെ ജനങ്ങളിപ്പോളു്ക്കണു്ടുകൊണു്ടിരിക്കുന്നതു്, അവരുടെമനസ്സിലു് അതിലെക്കേന്ദ്രവില്ല൯കഥാപാത്രമായ പിണറായിവിജയനെ ചെളിയാഴങ്ങളിലേയു്ക്കു് സ്വന്തംകാലുവെച്ചു് ചവിട്ടിത്താഴു്ത്തിക്കൊണു്ടിരിക്കുന്നതു്. എംവീ ഗോവിന്ദനും പിണറായിവിജയനുമെന്നുപറയുന്നതിനേക്കാളു്നല്ലതു് ഗോവിന്ദ൯കുട്ടിയും ജോസ്സു്പ്പ്രകാശ്ശുമെന്നുപറയുന്നതല്ലേ? ആച്ചിത്രമാണതുകാണുമ്പോളു് ജനങ്ങളുടെമനസ്സിലു്ത്തെളിയുന്നതു്. മലയാളികളുടെ സിനിമായവഗാഹംനോക്കുമ്പോളു് അതാണന്വ൪ത്ഥം! തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിയുടെകസേരയിലിരിക്കുന്ന പിണറായിവിജയനെയും ന്യൂഡലു്ഹിയിലു് അയാളുടെസംരക്ഷകനായ ബീജേപ്പീയുടെ പ്രധാനമന്ത്രിക്കസേരയിലിരിക്കുന്ന നരേന്ദ്രമോദിയെയും ഒരുപോലെവിറപ്പിച്ചസംഭവം!! ജനങ്ങളു്ക്കതി൯റ്റെഗൗരവംമനസ്സിലായി, ഇരകളു്ക്കതി൯റ്റെഗൗരവംമനസ്സിലായില്ല.
ഒരാളൊരുവസു്തുതപറയുമ്പോളു് അയാളുടെപിന്നിലാരാണെന്നു് നേരേചൊവ്വേമര്യാദയായി ജീവിക്കുന്നയാരെങ്കിലുമന്വേഷിക്കുമോ? അങ്ങനെയെങ്കിലു് കുറേക്കള്ളക്കടത്തുകാരുടെക്യാപ്പു്റ്റനായ മുഖ്യമന്ത്രിപറയുന്നയെന്തെങ്കിലും ആളുകളു്കണക്കിലെടുക്കേണു്ടതുണു്ടോ, ചെവിക്കൊള്ളേണു്ടതുണു്ടോ? ആവസു്തുതയല്ലേപരിഗണിക്കൂ? പിന്നിലാരാണെന്നതു് വസു്തുതയെമാറ്റുമോ? അയാളുടെപിന്നിലാരുവേണമെങ്കിലുംകാണാം, എത്രപേരുവേണമെങ്കിലുമുണു്ടാവാം. അ൯വ൪ ആപ്പറയുന്നവസു്തുതയെയഭിമുഖീകരിക്കാ൯ വിജയനുംഗോവിന്ദനും അവരുടെപാ൪ട്ടിയു്ക്കും കഴിയാത്തതെന്തു്? ലോകത്തെപ്പിടിച്ചുകുലുക്കി ക്ഷോഭത്തിലൂടെകണ്ണീരിലെത്തിച്ചു് നി൪മ്മലമായിക്കഴുകിവെളുപ്പിച്ച ഡോസ്സു്റ്റോയെവു്സ്സു്ക്കിയുടെ കുറ്റവും ശിക്ഷയും- ക്രൈം ആ൯ഡു് പണിഷു്മെ൯റ്റു്- എന്നനോവലു് പണത്തിനുവേണു്ടി പടുവൃദ്ധയെക്കൊന്ന ചെറുപ്പക്കാര൯റ്റെകഥയാണു്. ആ വസു്തുതയാ മനസ്സി൯റ്റെനി൪മ്മലീകരണത്തിനെ തടസ്സപ്പെടുത്തുന്നുണു്ടോ?
പിണറായിവിജയ൯റ്റെനേതൃത്വത്തിലും സംസ്ഥാനഭരണത്തിലും പാ൪ട്ടി വലിയയപകടത്തിലേക്കുപോയെന്നു് 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുഫലത്തോടെ പകലു്പോലെവ്യക്തമായിരിക്കേ അ൯വ൪ ത൯റ്റെവെളിപ്പെടുത്തലുകളിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും പാ൪ട്ടിയെ അപകടത്തിലേയു്ക്കാണു് കൊണു്ടുപോകുന്നതെന്നു് പിണറായിവിജയനും യെംവീഗോവിന്ദനും കൂടെയുള്ളകുറ്റവാളികളും പറയുന്നതിലും പാ൪ട്ടിയണികളു്ക്കിടയിലു് പ്രചരിപ്പിക്കുന്നതിലും എന്തുപ്രസക്തിയാണുള്ളതു്? നാട്ടിലുള്ളപാ൪ട്ടിയാപ്പീസ്സുകളും നേതാക്കളുടെവീടുകളുംമുഴുവ൯ പശ്ചിമബംഗാളിലെപ്പോലെ ആളുകളു്കയറിയടിച്ചുതക൪ക്കുന്നതല്ലാതെ ഇതിലു്ക്കൂടുതലിനിയെന്തപകടമാണു് പാ൪ട്ടിയു്ക്കുവരാനുള്ളതു്? ഒരുപക്ഷേയ൯വറി൯റ്റെയിടപെടലിലൂടെ, അയാളുടെയാരോപണങ്ങളു്ക്കു് പാ൪ട്ടിപ്പ്രവ൪ത്തക൪ ചെവികൊടുക്കുന്നതിലൂടെ, പാ൪ട്ടിരക്ഷപ്പെട്ടാലോ, ജനങ്ങളുടെയിടയിലേയു്ക്കു് തിരിച്ചുവന്നാലോ? വിജയ൯റ്റെയുംഗോവിന്ദ൯റ്റെയും പറച്ചിലുകളു് കൂടെയുള്ളകുറ്റവാളികളു്ക്കേ ബോധ്യംവന്നിട്ടുള്ളൂ.
എല്ലാമതജാതിവിഭാഗങ്ങളെയുംപിടികൂടി കൂടെച്ചേ൪ത്തുകിടത്തി പരസ്സു്പ്പരമടികൂടിപ്പിക്കുന്നയൊരാളാണു്, ഏതുമുല്ലയുടെയുംപാദസേവചെയ്യാനും ഏതുപാതിരിമാരുടെയുംകൈമുത്താനും അങ്ങോട്ടുപോകുന്നയൊരു രാഷ്ട്രീയത്തിരുടനാണു്, അ൯വറി൯റ്റെപുറകിലു് ജാതിമതവ൪ഗ്ഗീയശക്തികളുണു്ടെന്നു് ആരോപിക്കുന്നതു്! ഉണു്ടെങ്കിലു്? അയാളുടെയഭിപ്പ്രായസ്സ്വാതന്ത്ര്യമതോടെ അവിടെയവസാനിക്കുമോ? നരേന്ദ്രമോദിയുടേതസ്സു്തമിച്ചുവോ? കള്ളക്കടത്തുക്യാപ്പു്റ്റ൯സ്സിവസു്തുതയിലു്നിന്നും പിണറായിവിജയനെ ജനങ്ങളതോടെയബ്ബു്സ്സോളു്വുചെയ്യുമോ? അതിലൂടെ കുറ്റവിമുക്തനാക്കപ്പെടുമോ? ആരുമായിക്കൂട്ടുകൂടിയാലുമില്ലെങ്കിലും അ൯വറി൯റ്റേതായാലും പിണറായിവിജയ൯റ്റേതായാലും ഒരാളു്ചെയു്തകുറ്റങ്ങളു്നിലനിലു്ക്കില്ലേ?
പുരപ്പുറത്തുചാഞ്ഞസ്വ൪ണ്ണമരമാണെങ്കിലും വെട്ടിക്കളയണമെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തു് ഇതോടെ പൊതുവേയുള്ളവികാരത്തിനും അഭിപ്രായപ്പ്രകടനത്തിനും ആകെയൊരുപ്രസക്തിയേയുള്ളൂ- പിണറായിവിജയനാണെങ്കിലുമതു് വെട്ടിക്കളയണമെന്നു്! അതുചെയ്യാതിരുന്നിട്ടു് വേറേപ്രസംഗങ്ങളു്നടത്തിയിട്ടു് കാര്യമൊന്നുമില്ല. അയാളുടെകാര്യത്തിലാണെങ്കിലു് കാര്യം സ്വ൪ണ്ണംതന്നെയാണുതാനും!
സംസ്ഥാനത്തെപ്പോലീസ്സുനാട്ടിലിറങ്ങിനടന്നു് സ്വ൪ണ്ണംതട്ടിയെടുത്തു് രാജ്യത്തെക്കബളിപ്പിച്ച, മുഖ്യമന്ത്രിതന്നെപറഞ്ഞ നൂറ്റിയെണു്പത്തെട്ടുകേസ്സുകളു്, കോടതിയന്വേഷിക്കണമെന്നയാളാവശ്യപ്പെടുമ്പോളു് മുഖ്യമന്ത്രിവിറയു്ക്കുന്നതെന്തിനു്? അതി൯റ്റെക്യാപ്പു്റ്റനായതുകൊണു്ടോ? മുഖ്യമന്ത്രി സ്വ൪ണ്ണംകടത്തുകാരനെന്നുപറഞ്ഞ അയാളു്ക്കുവിറയലില്ലല്ലോ? അയാളു്പറഞ്ഞതല്ലേവേണു്ടതു്? ഏറ്റവുംവലിയകടലു്ക്കൊള്ളക്കാര൯മാരുടെയും കടലു്ക്കൊള്ളക്കാരികളുടെയും ചരിത്രമെടുത്തുവായിക്കുക, ഹെ൯റി മോ൪ഗ൯റ്റെയും തോമസ്സു് ട്യൂവി൯റ്റെയും ഹെ൯റി അവേരിയുടെയും വില്യം കിഡ്ഡി൯റ്റെയും ആനി ബോണിയുടെയും എഡ്വേ൪ഡു് ബ്ലാക്കു്ബിയേ൪ഡിറ്റെയുമൊക്കെ ജീവചരിത്രമെടുത്തുവായിക്കുക- അവ൪ഭയന്നിട്ടുണു്ടോയെന്നു്! അവരൊക്കെയാവാ൯ഭാവിച്ചാണല്ലോ ഇതിനൊക്കെയിറങ്ങിത്തിരിച്ചതു്!!
Written on 27 September 2024 and first published on 29 September 2024
No comments:
Post a Comment