1680
ഈപ്പത്രസമ്മേളനത്തിലെ ഏറ്റവുംശ്രദ്ധേയമായകാര്യം ഒരുസ്വ൪ണ്ണംകടത്തുകാര൯ മറ്റൊരുസ്വ൪ണ്ണംകടത്തുകാരനുകൊടുക്കുന്ന സ്ഥാനമേ പീവീയ൯വ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറായ പീ വിജയനുകൊടുത്തുള്ളൂ എന്നതാണു്. അതുതന്നെയാണല്ലോസ്ഥാനം!
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലെ ഏറ്റവുംവലുതും ഏറ്റവുംപ്രധാനപ്പെട്ടതുമായ വ്യക്തി മുഖ്യമന്ത്രിയാണെന്നധാരണയിലും പ്രചാരണത്തിലുംപെട്ടുകറങ്ങുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മാധ്യമങ്ങളും. ഈ മാധ്യമങ്ങളിലു്മുമ്പിലു് ദേശാഭിമാനിയെന്നകടലാസ്സാണു്. ഈ ധാരണയുംകൊണു്ടുജീവിക്കുന്ന വ്യക്തികളിലു്ക്കുറേപ്പേരുടെപേരുകളു് എടുത്തുപറയാതെനിവൃത്തിയില്ല. മുമ്പു് പിണറായിവിജയനെ ഡിഫ൯ഡുചെയ്യാ൯ സാമൂഹ്യമാധ്യമങ്ങളിലു് നൂറുകണക്കിനാളുകളുണു്ടായിരുന്നു, പക്ഷേയയാളു് പണത്തി൯റ്റെപുറകേപോയി, അപ്പോളവ൪കൈവിട്ടു. ഇപ്പോളുള്ളതു് ഏക്കേ ബാല൯, എംവീ ഗോവിന്ദ൯, സജീച്ചെറിയാ൯, എംബീ രാജേഷു്, ഏയേ റഹീം, റിയാസ്സുഷംസ്സീറുമാ൪ എന്നിങ്ങനെകുറേ കപട൯മാരാണു്- കാരണംവ്യക്തമാണല്ലോ! ഇതു് വ്യക്തിപരമായ കാര്യങ്ങളും വ്യക്തിപരമായ പിന്തുണയും വ്യക്തിപരമായ നിലപാടുകളുമല്ലേയെന്നു് ചോദിച്ചേയു്ക്കാം. അല്ല! ഇതു് സമൂഹത്തി൯റ്റെയും രാജ്യത്തി൯റ്റെയും സാമ്പത്തികസുരക്ഷയെബാധിക്കുന്ന കാര്യങ്ങളും നിലപാടുകളും പിന്തുണകളുമാണു്.
ഇവ൪ക്കു് പൊതുവായുള്ളരണു്ടു് പ്രത്യേകതകളിലൊന്നു് ഇവരെല്ലാം എസ്സു്റ്റാബ്ലിഷു്മെ൯റ്റി൯റ്റെഭാഗമായിമാറി മന്ത്രിമാരെന്നനിലയിലോ എംപീയെമ്മെല്ലേമാരെന്നനിലയിലോ കോ൪പ്പറേഷ൯-ബോ൪ഡുചെയ൪മാ൯മാരെന്നനിലയിലോ പാ൪ലമെ൯റ്ററിപ്പ്രവ൪ത്തനത്തിനും മറ്റുപ്രവ൪ത്തനത്തിനും സ൪ക്കാരിലു്നിന്നും ശമ്പളമോ പെ൯ഷനോ വാങ്ങുന്നവരാണു് എന്നുള്ളതാണു്. അങ്ങനെയുള്ളവ൪ക്കു് അങ്ങനെയുള്ളവരല്ലാത്ത മറ്റുപാ൪ട്ടിപ്പ്രവ൪ത്തകരിലു്നിന്നും നേതാക്കളിലു്നിന്നും അഭിപ്രായപ്പ്രവ൪ത്തനസ്സ്വാതന്ത്ര്യങ്ങളുടെകാര്യത്തിലു് വലിയവ്യത്യാസങ്ങളുണു്ടു്, വലിയകുറവുകളുണു്ടു്, ആ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടാതിരിക്കണമെങ്കിലു് അവ൪ക്കുവലിയ വിപ്ലവപ്പ്രവ൪ത്തനങ്ങളൊന്നും നടത്താ൯പറ്റില്ല. മറ്റൊന്നു് പിണറായിവിജയ൯വീണാലു്, വീഴുമ്പോളു്, കാലം കാലുമടക്കിയടിയു്ക്കാ൯പോകുന്നതു് ഇവ൯മാരെയാണു്!
ഗൂഢാലോചനയെന്നവാക്കും അതോടുചേ൪ത്തു് പോലീസ്സെന്നും പലപ്രാവശ്യംപറഞ്ഞാലു് ആളുകളു്ഭയന്നുപി൯മാറുമെന്നൊരുധാരണ കൃത്യമായിപ്പറഞ്ഞാലു് 2024 സെപു്റ്റംബ൪ 26വരെ മുഖ്യമന്ത്രിപിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ദേശാഭിമാനിയു്ക്കും ഈയാളു്ക്കൂട്ടത്തിനുമുണു്ടായിരുന്നു. പക്ഷേയന്നാണു് ക്രിമിനലു് ഗൂഢാലോചനയെന്നാലു് മുഖ്യമന്ത്രിപിണറായിവിജയനും പോലീസ്സും ദേശാഭിമാനിയും സ്വ൪ണ്ണംപൊട്ടിക്കലും പൂരംകലക്കലും ആറെസ്സെസ്സടിമത്തവുംചേ൪ന്നയൊന്നാണെന്നു് അവരുടെതന്നെയെമ്മെല്ലേയായ പീവീ അ൯വ൪ ആ൪ക്കും ഒരുസംശയവുമവശേഷിപ്പിക്കാതെ മലബാറിലു് മാധ്യമങ്ങളുടെമുന്നിലു്വന്നിരുന്നു് രണു്ടരമണിക്കൂറെടുത്തു് വളരെവിശദമായിവിളിച്ചുപറഞ്ഞതു്. താനതുവരെയുന്നയിച്ചയാരോപണങ്ങളു് അടുക്കുംചിട്ടയോടെയും തെളിവുസഹിതവുമയാളു് പുനരവതരിപ്പിക്കുകയും അതിനുപുറമേ അതുമായൊന്നുംബന്ധപ്പെടാത്തതും അപ്രസക്തമെന്നുതോന്നിപ്പിക്കുന്നരീതിയിലു് വളരെക്ക്രിപ്പു്റ്റിക്കും ആലോചനാമൃതവുമായ ചിലപരാമ൪ശ്ശങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും മുഖ്യമന്ത്രിയു്ക്കും പോലീസ്സിനെനിയന്ത്രിക്കുന്നകുടുംബത്തിനുമെതിരെ ഒരുമുന്നറിയിപ്പുപോലെനടത്തുകയുംചെയു്തു.
ഈപ്പത്രസമ്മേളനത്തിലെ ഏറ്റവുംശ്രദ്ധേയമായകാര്യം ഒരുസ്വ൪ണ്ണംകടത്തുകാര൯ മറ്റൊരുസ്വ൪ണ്ണംകടത്തുകാരനുകൊടുക്കുന്ന സ്ഥാനമേ പീവീയ൯വ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറായ പീ വിജയനുകൊടുത്തുള്ളൂ എന്നതാണു്. അതുതന്നെയാണല്ലോസ്ഥാനം! (നിലമ്പൂരിലു് ഒരുപാ൪ട്ടിസ്ഥാനാ൪ത്ഥിയായി താ൯തന്നെതെരഞ്ഞെടുക്കുകയും മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും നിയമസഭയിലു് തനിക്കു് മുഖ്യമന്ത്രിയായി പിന്തുണനലു്കുകയും വ൪ഷങ്ങളായി തനിയു്ക്കറിയാമായിരിക്കുകയുംചെയ്യുന്ന പീവീയ൯വ൪ ഒരുസ്വ൪ണ്ണംകടത്തുകാരനാണെന്നു് അതിനുതലേദിവസം മുഖ്യമന്ത്രിപിണറായിവിജയ൯ ഒരുപത്രസമ്മേളനംനടത്തിപ്പറഞ്ഞതു് ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും സു്പെഷ്യലു്ബ്രാഞു്ചുമെല്ലാം എട്ടുവ൪ഷമായി അയാളു്തന്നെയാണു് കൈകാര്യംചെയ്യുന്നതെന്നുനോക്കുമ്പോളുള്ള അതിലെയപഹാസ്യതമാറ്റിവെച്ചുകൊണു്ടുതന്നെ തലു്ക്കാലം സത്യമാണെന്നംഗീകരിച്ചുകൊണു്ടാണിതുപറയുന്നതു്). കേരളത്തിലു് വളരെനാളുകളായി വ്യാപകമായിനടക്കുന്ന സ്വ൪ണ്ണംപൊട്ടിക്കലെന്നതട്ടിയെടുപ്പു് പോലീസ്സുനിയന്ത്രിതമാണെന്നും പോലീസ്സു് പിണറായിവിജയ൯നിയന്ത്രിതമാണെന്നും ഇതിലൂടെപ്പുറത്തുവന്നു. ഓരോ ആഴു്ച്ചയും തട്ടിയെടുക്കുന്ന കിലോക്കണക്കിനുസ്വ൪ണ്ണത്തിലു് കുറേ രാഷ്ട്രീയയജമാന൯മാ൪ക്കുകൊടുക്കുന്നു, കുറേ പോലീസ്സെടുക്കുന്നു, കുറേ കസ്സു്റ്റംസ്സുകാ൪ക്കുകൊടുക്കുന്നു, കുറേ ഇ൯ഡൃ൯കസ്സു്റ്റംസ്സിനെയേലു്പ്പിക്കുന്നു. ഇതുവിറ്റഴിക്കുന്നറാക്കറ്റാണു് ആപ്പറഞ്ഞപാ൪ട്ടിപ്പിന്താങ്ങികളു് പ്രവ൪ത്തിപ്പിക്കുന്നതു്. അതാണവരുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സേവനം.
നരേന്ദ്രമോദിയുടെകസ്സു്റ്റംസ്സും പിണറായിവിജയ൯റ്റെപോലീസ്സുംകൂടി സംഘംചേ൪ന്നുയോജിച്ചു് വിദേശത്തുനിന്നു് മലയാളികളു് കണ്ണൂരും കോഴിക്കോടും വിമാനത്താവളങ്ങളു്വഴി കൊണു്ടുവരുന്നസ്വ൪ണ്ണം വിമാനത്താവളത്തിനകത്തു് സു്കാ൯ചെയു്തു് അവിടെവെച്ചവ൪ മനഃപൂ൪വ്വംപിടിക്കാതെ കസ്സു്റ്റംസ്സിലു്നിന്നു് പുറത്തുകൊടുക്കുന്നയി൯ഫ൪മേഷ൯വെച്ചു് അവ൪പുറത്തിറങ്ങുമ്പോളു് പുറത്തുകാത്തുനിലു്ക്കുന്നപോലീസ്സു് പോലീസ്സുജീപ്പിലു്ച്ചെന്നുപിടികൂടി തത്സമയംകൊള്ളയടിച്ചുകൊണു്ടുപോകുന്നു. ഇതാണിരകളുടെ മൊഴികളോടെയും വീഡിയോകളോടെയും അ൯വ൪വിവരിച്ചതു്. പിണറായിവിജയ൯ഗവണു്മെ൯റ്റു് വിദേശത്തുനിന്നും കള്ളക്കടത്തുസ്വ൪ണ്ണംകൊണു്ടുവരുന്നരീതിമാറ്റി മറ്റുള്ളവ൪കൊണു്ടുവരുന്നസ്വ൪ണ്ണത്തി൯റ്റെ പിടിച്ചുപറിയിലോട്ടുതിരിഞ്ഞെന്നും പോലീസ്സിനെയതിനുപയോഗിച്ചുതുടങ്ങിയെന്നുമല്ലാതെ ഇതിനെക്കുറിച്ചു് കേരളത്തിലെയാളുകളോടു് കൂടുതലെന്തെങ്കിലുമാരെങ്കിലും പറഞ്ഞുകൊടുക്കണമെന്നുതോന്നുന്നില്ല. ഈയെമ്മെസ്സുമുതലു് ഉമ്മ൯ചാണു്ടിയും വീയെസ്സു് അച്ച്യുതാനന്ദനുംവരെയുള്ള മുഖ്യമന്ത്രിമാ൪ ചിന്തിക്കുകപോലുംചെയ്യാതിരുന്നൊരുകാര്യം കേന്ദ്രബീജേപ്പീയുടെകുടക്കീഴിലു് സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഗവണു്മെ൯റ്റെന്നമൂടുപടമിട്ടുചെയ്യുന്നു!
ഇവ൯മാരെയും സലൃൂട്ടടിക്കാനും തൊഴുവാനും ആ൪ത്തുവിളിച്ചുജെയു്വിളിക്കാനും എസ്സെഫൈയ്യും ഡീവൈയ്യെഫൈയ്യുംപോലുള്ള സംഘടനകളുടെ മയക്കുമരുന്നുപാസ്സകരും ഇവരുടെഗുണഭോജികളുമായ അസംഖ്യംനേതാക്കളിവിടുണു്ടു്. പ്രായമായെങ്കിലും അതേകോണു്ഫിഗറേഷനുള്ള ശിവ൯കുട്ടിയുമിന്നലെയിറങ്ങി. അ൯വറിതുവെളിപ്പെടുത്തിയയാനിമിഷം ഡീവൈയ്യെഫൈയ്യുടെ സംസ്ഥാനപ്രസിഡ൯റ്റെന്നൊരുത്ത൯ കൊണു്ടിറങ്ങി, കാരണം ദാരിദ്ര്യത്തിലു്ക്കിടക്കുന്നയവ൯റ്റെ സമ്പന്നരായയമ്മായിയപ്പ൯റ്റെയുമളിയ൯റ്റെയും വിവരങ്ങളാണല്ലോ പുറത്തുവരുന്നതു്! അടുത്തുട൯ എസ്സെഫൈയ്യുമിറങ്ങും, കാരണമവ൪തിളച്ചുമറിയുകയാണു്. ഏക്കേ ബാലനും സജീച്ചെറിയാനും റഹീമുംരാജേഷുംറിയാസ്സുംഷംസ്സീറുമെല്ലാം എപ്പോഴേയിറങ്ങേണു്ടതായിരുന്നു, ഇറങ്ങാ൯ കേരളംകാത്തിരിക്കുന്നതാണു്! ആരാണേറ്റവുംവലിയകള്ളക്കടത്തുകാരനെന്നു് കേരളത്തി൯റ്റെമുന്നിലു്ത്തെളിയിക്കേണു്ടതും കള്ളക്കടത്തുസംഘങ്ങളുടെമുന്നിലു് നിവ൪ന്നുനിലു്ക്കേണു്ടതും ഇപ്പോഴത്തെയവരുടെയൊരു അഭിമാനപ്പ്രശു്നമായിമാറിയിരിക്കുകയാണു്. സംസ്ഥാനത്തെപ്പോലീസ്സു്മ്മേധാവിയും ഹോംസെക്രട്ടറിയുമെന്നരണു്ടുപേ൪ ഹോം അഫയേഴു്സ്സെന്തെന്നറിയാത്തപോലെ തലയിലു്മുണു്ടുമിട്ടുനടന്നുകഴിഞ്ഞു. ഇതിത്രയുമറിഞ്ഞശേഷം ഏഭ്യനെന്നാണു് പാ൪ട്ടിസെക്രട്ടറിയെയാളുകളു്വിളിക്കുന്നതു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കുറിച്ചു് നിങ്ങളു്ക്കൊരുചുക്കുമറിഞ്ഞുകൂടെന്നു് സഗാവുവിജയ൯ മുമ്പൊരിക്കലു്പ്പ്രസംഗിച്ചതു് വളരെശ്ശരിയാണു്- പാ൪ട്ടിയിലു്നല്ലപരിചയമുള്ള സഖാക്കളു്ക്കേയതിനകത്തു് എന്തുനടക്കുന്നുവെന്നറിയാനും അറിഞ്ഞാലു്ത്തന്നെയതി൯റ്റെ അ൪ത്ഥമെന്തെന്നുമനസ്സിലാക്കാനുംപറ്റൂ. ഒരുദാഹരണത്തിനു് പാ൪ട്ടിയിലൊരുപെണ്ണു് മദിച്ചിളകിമറിഞ്ഞുനടക്കുകയാണെന്നിരിക്കട്ടെ! അവളെ ഏവ൯ എവിടെവെച്ചു് സു്പ൪ശ്ശിച്ചതി൯റ്റെ ഫലമാണതെന്നു് അവ൪ക്കെല്ലാമറിയാം. തിരുവനന്തപുരംമുതലു് കണ്ണൂരുവരെ കാലഗതിയിലു് അങ്ങനെപലരെയും കണു്ടിട്ടില്ലേ? ഏതെങ്കിലുംവലിയവ൯മാ൪ സു്പ൪ശ്ശിച്ചുണ൪ത്താതെ ഈപ്പാ൪ട്ടിയിലു് ഒരിക്കലുമതുസംഭവിക്കില്ല. ഒരുത്തിയെയങ്ങനെകാണുമ്പോളു് ആനേതാവാരെന്നാണു് ആപ്പാ൪ട്ടിസഖാക്കളു് ആദ്യമാലോചിക്കുന്നതു്. അ൯വറി൯റ്റെപത്രസമ്മേളനത്തിലു് താനഭിസംബോധനചെയ്യുന്നെന്നും വിശ്വസിക്കുന്നെന്നുംപറഞ്ഞതു് ഈസ്സഖാക്കളെയാണു്. താനറിയുന്നചിലരഹസ്യങ്ങളു്പറഞ്ഞാലു് തിരുവനന്തപുരത്തോടിച്ചെന്നു് പാ൪ട്ടിയാസ്ഥാനമായ ഏക്കേജീസെ൯റ്റ൪പൊളിച്ചിടുമെന്നുപറഞ്ഞതു് ഇവരെനോക്കിക്കൊണു്ടാണു്, ഈപ്പാ൪ട്ടിസഖാക്കളറിഞ്ഞാലെന്നാണു്. അതേതുരഹസ്യമാണെന്നു് ഈപ്പാ൪ട്ടിസഖാക്കളു്ക്കതോടെതന്നെ മനസ്സിലായിക്കഴിഞ്ഞുവെന്നതാണുവാസു്തവം, കാരണം അതിനുള്ളമറ്റുസൂചനകളു് പരസ്സു്പ്പരബന്ധമില്ലാത്തരീതിയിലു് അതിനകത്തുണു്ടായിരുന്നു. ആരഹസ്യംവെളിപ്പെടുത്തിയാലെന്നല്ല, അതോടെയതുവെളിപ്പെടുത്തിക്കഴിഞ്ഞു ആപ്പാ൪ട്ടിസഖാക്കളെസ്സംബന്ധിച്ചിടത്തോളം. പുള്ളിമാനുകളു്മാത്രമല്ല മൂരിക്കാളകളും ഇടയു്ക്കിടയു്ക്കുപ്രത്യക്ഷപ്പെടാറുണു്ടു്.
അ൯വറിനാരോപിക്കാനും തെളിയിക്കാനുമുള്ളതെല്ലാം അ൯വ൪ത൯റ്റെനേരത്തേയുള്ള പത്രസമ്മേളനങ്ങളിലു്ത്തന്നെ ആരോപിച്ചുംതെളിയിച്ചുംകഴിഞ്ഞു. ഇപ്പോഴത്തേതിലുള്ളവ്യത്യസു്തത ആപ്പ്രത്യേകക്യാറ്റഗറിയിലുള്ള പരിചയസമ്പന്നരായപഴയപാ൪ട്ടിസഖാക്കളു്ക്കു് കുറേപ്പുതിയയനാവശ്യവാചകങ്ങളിലൂടെയും വാക്കുകളിലൂടെയും ഒരുസന്ദേശംനലു്കുകയാണു്, അവരോടു് ഇനിയൊരിക്കലുമൊളിക്കാ൯കഴിയാത്തതായ ഒരുരഹസ്യംവെളിപ്പെടുത്തുകയാണു്. അതയാളു്ചെയു്തുംകഴിഞ്ഞു. എന്തുരഹസ്യംവെളിപ്പെടുത്തിയതറിഞ്ഞാലാണു് പാ൪ട്ടിസഖാക്കളു്പോയി സ൪ക്കാ൪ക്കെട്ടിടമായ ക്ലിഫു്ഹൗസ്സിനുപകരം പാ൪ട്ടിക്കെട്ടിടമായ ഏക്കേജീസെ൯റ്ററിടിച്ചിടുക? സ്വ൪ണ്ണംകള്ളക്കടത്തു്, ഡോള൪ക്കടത്തു്, കടലെഴുതിവിലു്പ്പന, കെ-റെയിലുണു്ടാക്കിക്കൊള്ളയടിശ്ശ്രമം, കൊറോണാരോഗികളുടെ മെഡിക്കലു്ഡേറ്റാവിലു്പ്പന, അച്ഛ൯റ്റെയുംമകളുടെയും മാസപ്പടിവാങ്ങലെന്നിങ്ങനെ എത്രയോവിവരങ്ങളറിഞ്ഞപ്പോഴൊന്നുമവ൪പോയി അതിടിച്ചിട്ടില്ലല്ലോ! പിന്നെയെന്തറിഞ്ഞാലാണവരതുചെയ്യുക? പീ ശശി പാ൪ട്ടിയിലെയൊരുപ്രമുഖലൈംഗികനാണു്, ആപ്പറഞ്ഞപോലീസ്സുപമേധാവി ഒരുപോലീസ്സുവിക്രമനാണു്, ഇവരെ മുഖ്യമന്ത്രി ത൯റ്റെയടുത്തുനി൪ത്തി എന്തുവന്നാലുംസംരക്ഷിക്കുന്നു, മുഖ്യമന്ത്രിയു്ക്കതി൯റ്റെയാവശ്യമില്ല, മുഖ്യമന്ത്രിനിരപരാധിയാണു്, ഒരുപക്ഷേയിവ൪ മരുമക്കളായതുകൊണു്ടാണുസംരക്ഷണം, എന്നൊക്കെപ്പറഞ്ഞാലു് മൂരിക്കാളകളെക്കൈവിടാതെസംരക്ഷിക്കേണു്ടതു് ആരുടെയാവശ്യമാണെന്നാസ്സഖാക്കളോടു് പിന്നെക്കൂടുതലെന്തുപറയണം? ഒരുസാംഗത്യവുമില്ലാതെ മറ്റൊരുമരുമക൯റ്റെപേരു് എടുത്തുപറയുകയുംചെയു്തു.
പോലീസ്സിലേയും രാഷ്ട്രീയത്തിലെയും പ്രസിദ്ധമായൊരുവാചകമായിരുന്നു, ജയറാംപടിക്കലി൯റ്റെഗതിവരുമെന്നതു്. എന്നിട്ടുമിവ൯മാ൪പഠിച്ചില്ല!
Written on 26 September 2024 and first published on 27 September 2024
No comments:
Post a Comment