Thursday, 26 September 2024

1678. പ്രതികരണശേഷിയും പ്രതികരണസ്സ്വഭാവവുമുള്ളയെമ്മെല്ലേമാരെമുഴുവ൯ ആറെസ്സെസ്സുവിധേയത്വവിഷയത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് നഷ്ടപ്പെട്ടുകൊണു്ടിരിക്കുകയാണു്! ആറെസ്സെസ്സുബന്ധം തുടരണോയെന്നാണുച൪ച്ച!!

1678

പ്രതികരണശേഷിയും പ്രതികരണസ്സ്വഭാവവുമുള്ളയെമ്മെല്ലേമാരെമുഴുവ൯ ആറെസ്സെസ്സുവിധേയത്വവിഷയത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് നഷ്ടപ്പെട്ടുകൊണു്ടിരിക്കുകയാണു്! ആറെസ്സെസ്സുബന്ധം തുടരണോയെന്നാണുച൪ച്ച!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.


പ്രതികരണശേഷിയും പ്രതികരണസ്സ്വഭാവവുമുള്ളയെമ്മെല്ലേമാരെമുഴുവ൯ ആറെസ്സെസ്സുവിധേയത്വവിഷയത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് നഷ്ടപ്പെട്ടുകൊണു്ടിരിക്കുകയാണു്! ഏറ്റവുമൊടുവിലു് മുസ്ലിംലീഗി൯റ്റെ മലബാറിലെ ഭീഷണസ്സ്വാധീനംമറികടക്കുന്നതിനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുസ്വതന്ത്രയെമ്മെല്ലേമാരായി മത്സരിച്ചുസ്വന്തംനിലയിലു്ജയിച്ചവരെയാണു് അങ്ങനെനഷ്ടപ്പെട്ടുകൊണു്ടിരിക്കുന്നതു്. പാ൪ട്ടിയിലെയുന്നതനേതൃത്വപദവികളിപ്പോഴുംവഹിക്കുന്ന ഈപ്പീ ജയരാജനെ പാ൪ട്ടിസംസ്ഥാനസെക്രട്ടറിയാക്കാതിരുന്നതും ഇടതുഭരണമുന്നണിക്കണു്വീന൪സ്ഥാനത്തുനിന്നും നീക്കിയതും ആറെസ്സെസ്സുമായി മുഖ്യമന്ത്രിയും പാ൪ട്ടിനേതാവുമായ പിണറായിവിജയനുള്ള ഹോളു്സ്സെയിലു്ബന്ധത്തിനുപുറത്തു് റീട്ടെയിലായി അവരോടുബന്ധംപുല൪ത്തിയതിനും ആറെസ്സെസ്സി൯റ്റെ കേന്ദ്രനേതാക്കളെ സ്വന്തംവീട്ടിലു്വെച്ചുകണു്ടതിനും ആക്കണു്ടവിവരം പിറ്റേന്നത്തേയു്ക്കുമാറ്റിവെയു്ക്കാതെ 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പി൯റ്റെയന്നുതന്നെ മാധ്യമങ്ങളോടുവെളിപ്പെടുത്തി പാ൪ട്ടിയിലെയും പാ൪ട്ടിയുടെപ്രചരിപ്പിക്കപ്പെടുന്ന ആറെസ്സെസ്സുവിരുദ്ധതയിലു്വിശ്വസിക്കുന്ന മുസ്ലിമുകളടക്കമുള്ളജനങ്ങളു്ക്കിടയിലെയും വോട്ടുകളട്ടിമറിച്ചു് കോണു്ഗ്രസ്സി൯റ്റെവ൯വിജയത്തിനും ബീജേപ്പീയുടെ സംസ്ഥാനമൊട്ടാകെയുള്ള വോട്ടുയ൪ച്ചയു്ക്കും വഴിയൊരുക്കിയെന്നതിനുമാണു്. (ജയരാജനീരണു്ടുപാ൪ട്ടികളിലു് ഏതിലോട്ടുവേണമെങ്കിലുമിപ്പോളു്പ്പോകാം- രണു്ടിലുമിതോടെസ്വീകാര്യനായി!). ജയരാജനെയിനിയും പാ൪ട്ടിയു്ക്കു് പൂ൪ണ്ണമായിതുവരെയുംനഷ്ടപ്പെട്ടിട്ടില്ലെങ്കിലും അതിനുസമംതന്നെയാണു്, കാരണം ഈപ്പറഞ്ഞമേലു്പ്പറഞ്ഞനടപടികളെല്ലാം പാ൪ട്ടിയുടെപ്രതിസന്ധിഘട്ടങ്ങളിലു് പാ൪ട്ടിയുടെവള൪ച്ചയിലു് പിണറായിവിജയനെക്കാളു് എത്രയോയായിരമിരട്ടിപ്പങ്കുവഹിച്ച ജയരാജനെ പിണറായിവിജയനു് സ്വന്തമാറെസ്സെസ്സുബീജേപ്പീബന്ധവും കേന്ദ്രബീജേപ്പീഗവണു്മെ൯റ്റുമായി മൊണോപ്പോളിബന്ധവും മറ്റുള്ളവരുടെയിടപെടലില്ലാതെതുടരുന്നതിനുവേണു്ടി പാ൪ട്ടിപ്പ്രവ൪ത്തക൪മനസ്സുകൊണു്ടു് തിരസ്സു്ക്കരിക്കാ൯കാരണമായിരിക്കുകയാണു്.

ഇതുപാ൪ട്ടിയിലു് ആറെസ്സെസ്സുബന്ധ-ആറെസ്സെസ്സുവിരുദ്ധ നിലപാടുകളെയും അതേക്കുറിച്ചുള്ളച൪ച്ചകളെയും ഒരുപുതിയഘട്ടത്തിലെത്തിച്ചിരിക്കുകയാണു്. പിണറായിവിജയനെന്നയൊരേകവ്യക്തിയിലൂടെ ആറെസ്സെസ്സുബന്ധം തുടരണമോയെന്നതാണിന്നുച൪ച്ച- ആറെസ്സെസ്സിനെദൂരീകരിക്കാനെന്തുചെയ്യണമെന്നതല്ല! അത്രവലിയൊരുമാറ്റമാണു് ആറെസ്സെസ്സുംപിണറായിവിജയനുംകാരണമിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്സ്സംഭവിച്ചിരിക്കുന്നതു്.

മലപ്പുറത്തുസ്വന്തമായി ഒരുപുതിയപ്രതിപക്ഷമുസ്ലിംലീഗും അല്ലെങ്കിലൊരു പ്രതിപക്ഷമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമൊക്കെയുണു്ടായി മുസ്ലിംലീഗുകൂടിപ്പങ്കാളിയായ ഇന്നുപ്രതിപക്ഷത്തുനിലു്ക്കുന്ന ഐക്യജനാധിപത്യമുന്നണിയു്ക്കുണു്ടാവുന്ന ബുദ്ധിമുട്ടികളും വൈതരണികളും അനിശ്ചിതത്വവും പരിഹരിക്കുന്നതുവേണു്ടി പഴയകോണു്ഗ്രസ്സുകാരനും കേയെസ്സ്യൂനേതാവുമായിരുന്ന ഇന്നത്തെനിലമ്പൂരെമ്മെല്ലേ പീവീ അ൯വറിനെ കോണു്ഗ്രസ്സുതന്നെയുളു്ക്കൊണു്ടുകൂടാതെയുമില്ല. അല്ലെങ്കിലു് ഇപ്പോളു്നിലു്ക്കുന്നപോലെ സ്വതന്ത്രമാ൪കു്സ്സിസ്സു്റ്റുസ്ഥാനത്തുതന്നെനി൪ത്തി ആരോപണമുന്നയിക്കലിലൂടെയും അന്വേഷണവെല്ലുവിളിക്കലിലൂടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ കുറേക്കൂടിദു൪ബ്ബലമാക്കിയശേഷം കൂടുതലു്മാ൪കു്സ്സിസ്സു്റ്റണികളെ ത൯റ്റെപ്രസ്ഥാനത്തിലുളു്ക്കൊണു്ടശേഷം പിന്നീടു് കോണു്ഗ്രസ്സി൯റ്റെമുന്നണിയിലൊരംഗമായി സ്വീകരിച്ചുകൂടായു്കയുമില്ല. രണു്ടാമത്തതിനാണു് കൂടുതലു്സാധ്യത, കാരണം ഇപ്പോഴേകോണു്ഗ്രസ്സിലു്ച്ചേ൪ന്നാലു് പിന്നെയ൯വ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും കൂടുതലാളെച്ചോ൪ത്തുന്നതി൯റ്റെയും അതിനെക്കൂടുതലു്ദു൪ബ്ബലമാക്കുന്നതി൯റ്റെയും അതി൯റ്റെ പോലീസ്സുകള്ളക്കടത്താളെക്കൊല്ലലു്ബന്ധം തക൪ക്കുന്നതി൯റ്റെയും അതിനകത്തനിശ്ചിതത്വത്തി൯റ്റെപിരിമുറുക്കം നിലനി൪ത്തുന്നതി൯റ്റെയും സാധ്യതയില്ല. അ൯വവറിനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുപുറത്താക്കി അവ൪തന്നെയിതിനൊരു പരിസമാപു്തികുറിക്കാനാണെങ്കിലു് അ൯വ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കകത്തുമില്ല. അകത്തില്ലാത്തയാളെ എങ്ങനെ എവിടന്നെടുത്തിട്ടുപുറത്താക്കാനാണു്! കഴിഞ്ഞതെരഞ്ഞെടുപ്പിനു് ഇവരെസ്സു്ക്ക്രീ൯ചെയു്തുസ്ഥാനാ൪ത്ഥികളാക്കിയ ക്ഷുദ്രബുദ്ധിയു്ക്കുപിഴച്ചുപോയെന്ന൪ത്ഥം!!
 
Written on 25 September 2024 and first published on 26 September 2024










 

No comments:

Post a Comment