Monday 23 September 2024

1674. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇപ്പോളു്നടക്കുന്ന സമ്മേളനങ്ങളിലു് പാ൪ട്ടിയുടെഗവണു്മെ൯റ്റിനും മുഖ്യമന്ത്രിയു്ക്കുമെതിരെ ബ്രാഞു്ചുമുതലു്മേലോട്ടു് അവിശ്വാസപ്പ്രമേയം പാസ്സാക്കാമെന്നിരിക്കേ ഇവരെന്തിനാണു് നിഴലു്യുദ്ധംനടത്തുന്നതു്? നേരേവന്നുപയറ്റെന്നല്ലേ അ൯വറിനുള്ളമറുപടിയിലും പാ൪ട്ടിനേതാവു് മുഖ്യമന്ത്രിപറഞ്ഞതു്?

1674

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇപ്പോളു്നടക്കുന്ന സമ്മേളനങ്ങളിലു് പാ൪ട്ടിയുടെഗവണു്മെ൯റ്റിനും മുഖ്യമന്ത്രിയു്ക്കുമെതിരെ ബ്രാഞു്ചുമുതലു്മേലോട്ടു് അവിശ്വാസപ്പ്രമേയം പാസ്സാക്കാമെന്നിരിക്കേ ഇവരെന്തിനാണു് നിഴലു്യുദ്ധംനടത്തുന്നതു്? നേരേവന്നുപയറ്റെന്നല്ലേ അ൯വറിനുള്ളമറുപടിയിലും പാ൪ട്ടിനേതാവു് മുഖ്യമന്ത്രിപറഞ്ഞതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Steve Buissinne. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇപ്പോളു്നടക്കുന്നസമ്മേളനങ്ങളിലു് പാ൪ട്ടിയുടെഗവണു്മെ൯റ്റിനും മുഖ്യമന്ത്രിയു്ക്കുമെതിരെ ബ്രാഞു്ചുമുതലു്മേലോട്ടു് അവിശ്വാസപ്പ്രമേയംപാസ്സാക്കാമെന്നിരിക്കേ ഇവരെന്തിനാണു് നിഴലു്യുദ്ധംനടത്തുന്നതു്? നേരേവന്നുപയറ്റെന്നല്ലേ അ൯വറിനുള്ളമറുപടിയിലും മാധ്യമങ്ങളുടെമുന്നിലു് പത്രസമ്മേളനംനടത്തിക്കൊണു്ടു് പാ൪ട്ടിനേതാവു് മുഖ്യമന്ത്രി പിണറായിവിജയ൯തന്നെപറഞ്ഞതും? അതുപാ൪ട്ടിസമ്മേളനങ്ങളിലു് തന്നെയും ത൯റ്റെഭരണത്തെയും ത൯റ്റെമന്ത്രിസഭയെയും വിമ൪ശ്ശിക്കുന്നകാര്യത്തിലു് പ്രവ൪ത്തകരോടുമല്ലേ? (പക്ഷേ എഴുപതുവയസ്സുകഴിഞ്ഞിട്ടും പലവ൪ഷമായിട്ടും ബീജേപ്പീനി൪ദ്ദേശമനുസരിച്ചു് പാ൪ട്ടിനിയമംലംഘിച്ചു് എമ്മെല്ലേയായും മുഖ്യമന്ത്രിയായും തുടരുന്നയൊരുപാ൪ട്ടിനിയമലംഘകനോടു് നേരിട്ടെന്തിനുപറയണം?). ഇത്തരമവിശ്വാസപ്പ്രമേയങ്ങളു് പാ൪ട്ടിയു്ക്കുള്ളിലു്പ്പാസ്സായാലു് പിന്നെക്കുറേ പാ൪ട്ടിയെമ്മെല്ലെമാരുടെപിന്തുണ നിയമസഭയിലു്മാത്രമല്ലേ മുഖ്യമന്ത്രിയു്ക്കുള്ളൂ? അതല്ലെങ്കിലുമത്രയേയുള്ളൂവെന്നു് 2024ലെ കേരളത്തിലെ പാ൪ലമെ൯റ്റിലക്ഷനിലും അതി൯റ്റെറിസ്സളു്ട്ടും വോട്ടിംഗു്നിലയുംവന്നപ്പോളു്ത്തന്നെ തെളിഞ്ഞതുമല്ലേ? ഇരുപതിലു് പത്തൊമ്പതുസീറ്റിലുംതോറ്റ അതു് ബ്രാഞു്ചുമുതലു്മേലോട്ടുള്ള പാ൪ട്ടിപ്പ്രവ൪ത്തകരുടെയും അവരെത്തൊട്ടു് അവരുമായിബന്ധപ്പെട്ടുനിലു്ക്കുന്ന വോട്ട൪മാരെന്നജനങ്ങളുടെയും ഒരവിശ്വാസപ്പ്രമേയംതന്നെയായിരുന്നില്ലേ? കണ്ണൂ൪ജില്ലയിലെ പാ൪ട്ടിസംസ്ഥാനസെക്രട്ടറിയുടെ മണ്ഡലത്തിലു്ത്തന്നെയുള്ള മൊറാഴ ബ്രാഞു്ചുകമ്മിറ്റിസമ്മേളനത്തി൯റ്റെ മെമ്പ൪മാരുടെയും ബ്രാഞു്ചുസെക്രട്ടറിയടക്കമുള്ള ചുമതലക്കാരുടെയും സമ്പൂ൪ണ്ണബഹിഷു്ക്കരണംപോലുള്ള സംഭവങ്ങളിലും അതൊരു അവിശ്വാസപ്പ്രമേയത്തി൯റ്റെഫലംതന്നെയല്ലേ? അതുപോലെയെത്രയോ ബ്രാഞു്ചുസമ്മേളനങ്ങളിലു് ഇതിനകംതന്നെനടന്നില്ലേ?

ഒരുബ്രാഞു്ചങ്ങനെപ്രമേയംപാസ്സാക്കുമ്പോളു് മേലു്നോട്ടംവഹിക്കാനെത്തുന്ന മേലു്ക്കമ്മിറ്റിയംഗത്തിനു് എന്താണുചെയ്യാ൯കഴിയുക! പാ൪ട്ടിയുടെഗവണു്മെ൯റ്റിനും പാ൪ട്ടിയുടെമുഖ്യമന്ത്രിയു്ക്കുമെതിരെ പാ൪ട്ടിയിലവിടെയുയരുന്നയാരോപണങ്ങളും കുറ്റപ്പെടുത്തലുകളും മറ്റുവിമ൪ശ്ശനങ്ങളും ക്രോഡീകരിച്ചുമിനിറ്റു്സ്സായി രേഖപ്പെടുത്തുമ്പോളു്ത്തന്നെയതൊരു അവിശ്വാസപ്പ്രമേയമായില്ലേ?

നേതാവിനെയിമ്പീച്ചുചെയ്യുന്നതു് ഇ൯ഡൃയിലു്ത്തന്നെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലൊരു അപൂ൪വ്വസംഭവമാണോ? അവരിലവിശ്വാസംരേഖപ്പെടുത്തുന്നതു് ഇ൯ഡൃയിലു്ത്തന്നെ ഏത്രയോപ്രാവശ്യംനടന്നുകഴിഞ്ഞതാണു്! ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സ്ഥാപകനും ദീ൪ഘകാലജനറലു്സ്സെക്രട്ടറിയുമായിരുന്ന എസ്സു്. ഏ. ഡാങ്കേയെയെന്താണുചെയു്തതു്? പുറത്താക്കണു്ടെങ്കിലു് മാന്യമായി സ്വയംപദവിയൊഴിഞ്ഞു് വീട്ടിലു്പ്പോയിരുന്നോ എന്നല്ലേപറഞ്ഞതും അയാളനുസരിച്ചതും?

ഇ൯ഡൃ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെ മുപ്പത്തിരണു്ടുപേ൪ചേ൪ന്നു് പിള൪ത്തിയുണു്ടാക്കിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആപ്പിള൪പ്പുസമയത്തു് ഏതാണുവലിയപാ൪ട്ടിയെന്നുനോക്കി കൈയ്യാലപ്പുറത്തിരുന്നാടിയിരുന്ന ഈയെമ്മെസ്സിനെ പലപ്രാവശ്യം ജനറലു്സ്സെക്രട്ടറിസ്ഥാനത്തിരുന്നശേഷം ഒടുവിലെന്താണുചെയു്തതു്- എസ്സേ ഡാങ്കേയെച്ചെയു്തയതുതന്നെയല്ലേ? വീണു്ടും ജനറലു്സ്സെക്രട്ടറിയായിവന്ന പ്രകാശ്ശു്ക്കാരാട്ടിനെയെന്താണുചെയു്തതു്- അതുതന്നെയല്ലേ? പിന്നാണോ ഒരുപിണറായിവിജയ൯? ഡാങ്കെയേയോ ഈയെമ്മെസ്സിനെയോ പ്രകാശ്ശു്ക്കാരാട്ടിനെയോ ഇതുചെയ്യുമെന്നു് അവരോ അവരജയ്യരാണെന്നുകരുതി ഇന്നുകേരളത്തിലു്ച്ചില൪നടക്കുന്നപോലെ അവരുടെപെട്ടിയുംതൂക്കിനടന്ന പിന്തുണശ്ശിങ്കിടികളോ ആരെങ്കിലുംപ്രതീക്ഷിച്ചിരുന്നോ? അതുനോക്കുമ്പോളു് കേരളത്തിലു് പാ൪ട്ടിയിലൊരഴിമതി- സ്വ൪ണ്ണക്കടത്തുവിഭാഗത്തിലു്മാത്രമടിസ്ഥാനമുള്ള പിണറായിവിജയനജയ്യനാണെന്നു് എത്രപേ൪കരുതുന്നുണു്ടു്? സമയമാകുമ്പോളു് കനത്തപ്രഹരശേഷിയാ൪ജ്ജിക്കുന്നതും പുറത്തെടുക്കുന്നതുമാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്.

1964മുതലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഞു്ചു് ജനറലു്സ്സെക്രട്ടറിമാരിലു് രണു്ടുപേരും ഇമ്പീച്ചുചെയ്യപ്പെട്ടു. സുന്ദരയ്യയും ഹ൪ക്കിഷ൯സിംഗു് സൂ൪ജ്ജിത്തും സീതാറാം യെച്ചൂരിയുംമാത്രമാണു് രക്ഷപ്പെട്ടതു്. സീപ്പീയ്യൈയ്യൊഴിച്ചു് ഇ൯ഡൃയിലെ മറ്റുപ്രധാനകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ആഭ്യന്തരസംഘ൪ഷങ്ങളും നയവ്യതിയാനങ്ങളുംകാരണം അതുപിള൪ന്നുണു്ടായതാണു്. എത്രനേതാക്കളുടെ എത്രയിമ്പീച്ചുമെ൯റ്റുകളു് അവയിലെല്ലാംകൂടി ഇതിനകംനടന്നിട്ടുണു്ടു്?

മുഖച്ചിത്രം ചുറ്റികയെടുത്തു് നക്ഷത്രത്തെച്ചതച്ചിട്ടിരിക്കുന്നതി൯റ്റെയാണു്! അതാണുചെയ്യേണു്ടതും.

Written on 22 September 2024 and first published on: 23 September 2024









No comments:

Post a Comment