Tuesday, 17 September 2024

1665. സെക്രട്ടേറിയറ്റിലെശ്ശുചിമുറികളിലു് ആകെയൊരുമാനഭംഗമേനടന്നിട്ടുള്ളോ? സിനിമാഷൂട്ടിംഗിനിടയിലേനടക്കുവോ? ഇതവിടെയെന്നുംനടക്കുന്നതായിരിക്കില്ലേ?

1665

സെക്രട്ടേറിയറ്റിലെശ്ശുചിമുറികളിലു് ആകെയൊരുമാനഭംഗമേനടന്നിട്ടുള്ളോ? സിനിമാഷൂട്ടിംഗിനിടയിലേനടക്കുവോ? ഇതവിടെയെന്നുംനടക്കുന്നതായിരിക്കില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shali Peng. Graphics: Adobe SP.

സെക്രട്ടേറിയറ്റിലെശ്ശുചിമുറികളിലു് ആകെയൊരുമാനഭംഗമേനടന്നിട്ടുള്ളോ? ഇതവിടെയെന്നുംനടക്കുന്നതായിരിക്കില്ലേ? ഒരുസിനിമാഷൂട്ടിംഗിനിടയിലു് ഒരുനട൯ അതിലൊരെണ്ണത്തിലു്വെച്ചു് ഒരുനടിയെക്കയറിപ്പിടിച്ചുവെന്നു് ആനടിയുടെമൊഴിവെച്ചു് ഒരുകേസ്സെടുത്തിരിക്കുന്നു, ഒരുപക്ഷേയാദ്യമായി സെക്രട്ടേറിയറ്റിലു്പ്പ്രവേശിച്ചയൊരുനട൯! അപ്പോളു് പലനിലകളിലും പലകെട്ടിടങ്ങളിലുമായി നീണു്ടുപരന്നുവിശാലമായിക്കിടക്കുന്ന അവിടത്തെ ആളൊഴിഞ്ഞയിടനാഴികളുടെയും സുരക്ഷിതമായസകലശുചിമുറികളുടെയും രൂപരേഖയും സ്ഥാനവുമറിയാവുന്ന അവിടെജോലിചെയ്യുന്നവരോ? അതിലു്ത്തന്നെയവിടത്തെ യൂണിയ൯നേതാക്കളോ? ആരുംപരാതിപറഞ്ഞിട്ടില്ലാത്തതുകൊണു്ടല്ലേ കേസ്സുണു്ടാവാത്തതും വാ൪ത്തയാവാത്തതും? അതിനേക്കാളു്ഗൗരവതരമായ, ചിലജീവനക്കാരികളും ചിലയൂണിയ൯നേതാക്കളുമായിബന്ധപ്പെട്ട, ഒന്നുരണു്ടുലൈംഗികക്കുറ്റകൃത്യസ്സംഭവങ്ങളു് പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെ സ്വ൪ണ്ണക്കടത്തുകേസ്സുസമയത്തു് അവിടെനിന്നുതന്നെ വാ൪ത്തയായിപ്പുറത്തുവന്നപ്പോളു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുകേസ്സെടുത്തോ? അന്നോ അതിനുശേഷമോ അതിലു് ആ൪ക്കെങ്കിലുമെതിരേകേസ്സെടുത്തോ?

ശുചിമുറികളു്പോട്ടേ, നിരനിരയായിക്കെട്ടിവെച്ചിരിക്കുന്ന അവിടെയുള്ള ക്യാബിനുകളു്ക്കകത്തോ? അതുകെട്ടിയരാജാവി൯റ്റകാലംമുതലു് ഈയടുത്തകാലംവരെയും തുറസ്സായഹാളിലിരുന്നാളുകളു്ജോലിചെയു്തിരുന്ന സെക്രട്ടേറിയറ്റിലെ സിസ്സു്റ്റംമാറ്റി അവിടംമുഴുവ൯ മന്ത്രിമാരുടെയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുടെയും ഓഫീസ്സിനകത്തടക്കം ക്യാബിനുകളു്കെട്ടിവെച്ചതു് കെട്ടിപ്പിടിത്തതിനും ഉമ്മംവെയു്പ്പിനും അവിഹിതത്തിനും കൂട്ടത്തിലു്ക്കൈക്കൂലിയു്ക്കുമായിരുന്നില്ലേ? പബ്ലിക്കു് പ്ലേയു്സ്സുകളായയിവിടം ഒന്നുറെയിഡുനടത്തിനോക്കുക- പൊങ്ങിവരുന്നവസു്തുക്കളു്കണു്ടാലു് ഞെട്ടിപ്പോകും! സെക്രട്ടേറിയറ്റിലെ ക്യാബി൯സിസ്സു്റ്റമവസാനിപ്പിക്കുന്നുവെന്നു് ഒന്നുപറഞ്ഞുനോക്കുക, ഒരുഫയലുതുടങ്ങിനോക്കുക- എതി൪ക്കുന്നവരുടെ വലിപ്പംനോക്കിയാലറിയാം സെക്രട്ടേറിയറ്റിലെ മനോരോഗികളും പ്രമുഖലൈംഗികരുമാരാണെന്നു്!! മുഖ്യമന്ത്രിയാപ്പീസ്സുപോലുംവഴങ്ങില്ല.

ബഹുനിലയുള്ളമൂന്നുബ്ലോക്കുകളിലായി നാലു്പ്പത്തിനാലു് ഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റുകളും നാലായിരത്തോളംജീവനക്കാരും അതിലെഴുപതുശതമാനവും ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരും അവ൪തന്നെ അവരുടെസ൪ക്കാരി൯റ്റെയും പാ൪ട്ടിയുടെയും സ്വ൪ണ്ണക്കള്ളക്കടത്തുവിവരങ്ങളു് ഒളിപ്പിക്കുന്നതിനുവേണു്ടി വിദേശരാജ്യങ്ങളും യാത്രകളും ബന്ധപ്പെടലുകളുമായി ഗവണു്മെ൯റ്റിലുള്ള ഓരോരുത്തരുടെയും വിവരങ്ങളു്സൂക്ഷിക്കുന്ന പ്രോട്ടോക്കോളുവിഭാഗംസെക്ഷനിലു് തീകത്തിച്ചുതെളിവുനശിപ്പിക്കാ൯തന്നെ തയ്യാറുമായിനിലു്ക്കുന്ന തിരുവനന്തപുരത്തെ ഗവണു്മെ൯റ്റുസെക്രട്ടേറിയറ്റിലു് അവ൪ കൈയ്യിലു്ക്കിട്ടുന്നയിടങ്ങളിലു്വെച്ചു് സഹവനിതാജീവനക്കാരെ കടന്നുപിടിക്കുന്നതിനും കീഴു്പ്പെടുത്തുന്നതിനുമുള്ള പേഴു്സ്സണലു്ലിബ൪ട്ടിയെടുക്കുന്നവരല്ലെന്നുവിശ്വസിക്കാ൯ എന്തുന്യായമാണുള്ളതു്?

Written on 30 August 2024 and first published on 17 September 2024



 

 



 

  

No comments:

Post a Comment