Friday 27 September 2024

1682. നിയമസഭയിലു് ഇനിയ൯വറി൯റ്റെപിന്തുണതനിയു്ക്കുവേണു്ടെന്നു് പ്ലെയി൯ഭാഷയിലു് മുഖ്യമന്ത്രിപിണറായിവിജയനോ തിളച്ചുമറിയുന്നപാ൪ട്ടിസെക്രട്ടറി യെംവീഗോവിന്ദനോ ഇപ്പോഴുംപറയുന്നില്ല!

1682

നിയമസഭയിലു് ഇനിയ൯വറി൯റ്റെപിന്തുണതനിയു്ക്കുവേണു്ടെന്നു് പ്ലെയി൯ഭാഷയിലു് മുഖ്യമന്ത്രിപിണറായിവിജയനോ തിളച്ചുമറിയുന്നപാ൪ട്ടിസെക്രട്ടറി യെംവീഗോവിന്ദനോ ഇപ്പോഴുംപറയുന്നില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അ൯വറുയ൪ത്തിയ ആരോപണങ്ങളു്മുഴുവ൯ മുഖ്യമന്ത്രിപിണറായിവിജയ൯ തള്ളിയെന്നു്! തള്ളുകയല്ലാതെയെന്തുചയ്യും, കൊള്ളുമോ? ഏതെങ്കിലുംകുറ്റാരോപിത൯ തെളിവുസഹിതം ഒരുകോടതിപിടിക്കുമ്പോഴല്ലാതെ കുറ്റംസമ്മതിച്ചിട്ടുണു്ടോ? ലാവലി൯കേസ്സിലെപ്പോലെ എന്നിട്ടുപോലുംസമ്മതിക്കുമോ? പാലുകൊടുത്തകൈയു്ക്കുകടിച്ച വിഷപ്പാമ്പെന്നു് അ൯വറിനെ മുഖ്യമന്ത്രിപറഞ്ഞതു് മുഖ്യമന്ത്രിയെക്കുറിച്ചു് പാ൪ട്ടിയല്ലേപറയേണു്ടതു്?

പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയിലു് പതിനേഴുപേരുണു്ടെന്നും പതിനേഴുപേരും മുഖ്യമന്ത്രിയു്ക്കുവേണു്ടി പാ൪ട്ടിയുടെയെമ്മെല്ലേ പീവീ അ൯വ൪ 2024 സെപു്റ്റംബ൪ 26നു് മലബാറിലു് മാധ്യമങ്ങളു്ക്കുമുന്നിലു് അവ൪ക്കും മുഖ്യമന്ത്രിയു്ക്കുമെതിരേനടത്തിയ ദാരുണമായ എകു്സ്സു്പ്പോഷറിനെതിരെ പ്രതികരണവുമായിറങ്ങിയിട്ടുണു്ടെന്നും പറഞ്ഞാലു് 2016മുതലു് ഇതുവരെ ഭരണത്തിലിരുന്നുകൊണു്ടു് തുട൪ച്ചയായിനടത്തിയ സ൪ക്കാരാഭിമുഖ്യത്തിലുള്ള വിമാനത്താവളങ്ങളു്വഴിയുള്ള സ്വ൪ണ്ണംകടത്തിലും ഇപ്പോളു്നടത്തുന്ന അതേസ്ഥലങ്ങളു്കേന്ദ്രീകരിച്ചുള്ള സ്വ൪ണ്ണംപൊട്ടിക്കലിലും പതിനേഴുകുറ്റവാളികളാണുള്ളതെന്നേ ജനങ്ങളു്കരുതുന്നുള്ളൂ, അതുകൊണു്ടാണല്ലോ ആപ്പതിനേഴുപേരും കിട്ടിയതുംവെച്ചുകൊണു്ടു് മിണു്ടാതിരിക്കാതെ ഉട൯പ്രതികരണവുമായിറങ്ങിയതു്! അവരാണല്ലോയിതൊക്കെച്ചെയു്തു് ഇതുവരെയും സംസ്ഥാനംഭരിച്ചതു്!! പിടിവീഴുമ്പോളു് കള്ളക്കടത്തുസംഘം ഒറ്റക്കെട്ടായി ക്യാപ്പു്റ്റ൯റ്റെകൂടെയല്ലാതെ ആരുടെകൂടെനിലു്ക്കണം, നിലു്ക്കും?

നിയമസഭയിലു് ഇനിയ൯വറി൯റ്റെപിന്തുണതനിയു്ക്കുവേണു്ടെന്നു് പ്ലെയി൯ഭാഷയിലു് മുഖ്യമന്ത്രിപിണറായിവിജയനോ തിളച്ചുമറിയുന്നപാ൪ട്ടിസെക്രട്ടറി എംവി ഗോവിന്ദനോ ഇപ്പോഴുംപറയുന്നില്ല, സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ഹേമക്കമ്മിറ്റിറിപ്പോ൪ട്ടിലോ അതുകഴിഞ്ഞു് അതിനുപുറമേവന്ന ലൈംഗികയതിക്രമപരാതികളിലോ നടപടികളാരംഭിക്കുമ്പോളു് കൂടുതലെമ്മെല്ലേമാരും മന്ത്രിമാരുംതന്നെ നഷ്ടപ്പെട്ടേക്കാം. നാലരവ൪ഷംഭയന്നു് റിപ്പോ൪ട്ടൊളിച്ചുവെച്ച സാംസ്സു്ക്കാരികമന്ത്രിയു്ക്കൊരു പുറത്താക്കലുറപ്പാണു്. ഒരെമ്മെല്ലേയുടെപിന്തുണയൊക്കെയിപ്പോളു് പുതിയസാഹചര്യത്തിലു് നി൪ണ്ണായകമാണു്. സജീച്ചെറിയാനെയെടുത്തുകളഞ്ഞിട്ടു് ഒരുമന്ത്രിസ്ഥാനംകൊടുത്തു് ഒതുക്കാ൯പറ്റുമോയെന്നു് ഇപ്പോഴുംനോക്കുകയാണു്, കാരണം സീപ്പീയ്യൈകൂടിക്കാലുമാറി ഒരെമ്മെല്ലേയെ ജാതിപ്പേരട്ടിമറിയിലു് സുപ്രീംകോടതിവിലക്കുകകൂടിച്ചെയു്താലു് ആ൪ജേഡീപ്പാ൪ട്ടിയുടെചാഞു്ചാട്ടത്തിലു് അ൯വറി൯റ്റെപിന്തുണവീണു്ടുംനി൪ണ്ണായകമാണു്. ആദ്യം അപ്പിന്തുണവേണു്ടെന്നുപറഞ്ഞിട്ടല്ലേ നേതാക്കളുമണികളും ഇതുപോലെതിളച്ചുമറിയാ൯?

Written and first published on 27 September 2024












No comments:

Post a Comment