1667
കുളിയു്ക്കാനും കുടിക്കാനും സുഖിക്കാനും കേരളത്തിലു്നിന്നു് ഓസ്സു്ട്രേലിയയിലു്പ്പോകുന്ന കമ്മ്യൂണിസ്സു്റ്റുപ്രഹസ്സനങ്ങളു്, മെഴുകാനമേരിക്കയിലും; ഇവരെ നേതാക്കളായിക്കൊണു്ടുനടക്കുന്ന ഒരുവികൃതപാ൪ട്ടിത്തലമുറയും!
പി. എസ്സു്. രമേശു് ചന്ദ്ര൯
കുളിയു്ക്കാനും കുടിക്കാനും സുഖിക്കാനും കേരളത്തിലു്നിന്നു് ഓസ്സു്ട്രേലിയയിലു്പ്പോകുന്ന കമ്മ്യൂണിസ്സു്റ്റുപ്രഹസ്സനങ്ങളു്, മെഴുകാനമേരിക്കയിലും; ഇവരെ നേതാക്കളായിക്കൊണു്ടുനടക്കുന്ന ഒരുവികൃതപാ൪ട്ടിത്തലമുറയും! കുറേപ്പ്രസംഗങ്ങളും പ്രസ്സു്താവനകളുമല്ലാതെ ഇവരിലു് കമ്മ്യൂണിസ്സു്റ്റുകളുടേതായി എന്താണുജനങ്ങളു്കണു്ടിട്ടുള്ളതു്? ജീവിതത്തിലു് മക്കളെയുണു്ടാക്കുന്നതല്ലാതെ കമ്മ്യൂണിസ്സു്റ്റുവ്യവസ്ഥ നിഷു്ക്ക൪ഷിക്കുന്നപോലെ പ്രൊഡകു്ടീവായി എന്തുജോലിയാണിവ൪ചെയു്തിട്ടുള്ളതു്? പ്രാകൃതനെന്നും ഇ൯ഡൃയെപ്പുറകോട്ടുവലിച്ചു് കാളവണു്ടിയുഗത്തിലു്ജീവിച്ചവനെന്നും ഇവരാക്ഷേപിക്കുന്ന ഗാന്ധിപോലും ഇരിക്കുന്നിടത്തു് ചുമ്മായിരിക്കാതെ കുറേനൂലെങ്കിലുംനൂത്തെടുത്തു് ഉണു്ടാക്കിയിട്ടിരുന്നു, ഇല്ലെങ്കിലു് കിട്ടുന്നകത്തുകളുടെകവറുകളു്വെട്ടി അടുത്തെഴുതാനുള്ള പേപ്പറുണു്ടാക്കിയിരുന്നു. പ്രൊഡകു്ടിവിറ്റിയായിരുന്നു ഗാന്ധിയുടെസന്ദേശംതന്നെ.
രാവിലേ അലക്കിതേച്ചുവെളുപ്പിച്ചു് ഇസ്സു്ത്രീയിട്ടു് കമ്പിപോലെയാക്കിയ വസു്ത്രവുമായിവരുന്നു. വൈകുന്നേരത്തിനകം പലപ്രാവശ്യമതുമാറ്റി വന്നിടത്തേയു്ക്കുതന്നെതിരിച്ചുപോകുന്നു. ഒരുചുളിവോ ഉടവോ ഒരിക്കലുംകണു്ടിട്ടില്ല. ഇടയു്ക്കുകുറേ അ൪ത്ഥമില്ലാത്ത അന്തരീക്ഷശബ്ദമലിനീകരണം. ഒരുതരം വീഡീസ്സതീശ്ശ൯ജീവിതം! എന്തെങ്കിലും ജോലിചെയു്തിട്ടുമുഷിഞ്ഞുവരുന്നരീതിയിലു് എന്നെങ്കിലും ആരെങ്കിലുമിവരെക്കണു്ടിട്ടുണു്ടോ? അതിവ൪ക്കുമാനക്കേടാണു്, വിഷമമാണു്- വിയ൪പ്പി൯റ്റെയസുഖം! നൈസ്സുപണി, കട്ടിച്ചാപ്പാടു്- അതാണിവരുടെജീവിതം!! സാമൂഹ്യജീവിതം- സാമൂഹ്യസേവനം- തൊഴിലായിസ്സ്വീകരിച്ചിരിക്കുന്നു, എമ്മെല്ലേപ്പണിചെയ്യുന്നതിനു് കൂടിയശമ്പളവും നീണു്ടയൊരുനിരയാനുകൂല്യങ്ങളും ഒടുവിലൊരുകനത്തപെ൯ഷനുംവാങ്ങുന്നു. ഇല്ലെങ്കിലിവരെയീപ്പണിയു്ക്കിവിടെ കാണുമായിരുന്നോ?
പ്രവ൪ത്തക൪ക്കുമാതൃകകാട്ടിജീവിക്കേണു്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സെക്രട്ടറി എംവീ ഗോവിന്ദ൯, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുഖ്യമന്ത്രി പീ വിജയ൯ എന്നിവരെക്കുറിച്ചാണുപറയുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബ്രാഞു്ചും ലോക്കലുംമുതലുള്ള സമ്മേളനങ്ങളു്നടന്നുകൊണു്ടിരിക്കുമ്പോളു് അയാളുടെയും പാ൪ട്ടിമുഖ്യമന്ത്രിയുടെയും നേതൃത്വത്തിലു്നടക്കുന്നഭരണത്തിലെ അഴിമതികളും മുഖ്യമന്ത്രിയെയുംകുടുംബത്തെയുംപറ്റിയുള്ള അപമാനയാരോപണങ്ങളുംസംബന്ധിച്ചുള്ള ചോദ്യങ്ങളെക്കൊണു്ടു് നി൪ത്തിപ്പൊരിക്കുന്ന പ്രവ൪ത്തകരെയഭിമുഖീകരിക്കാ൯ഭയന്നു് ആസ്സു്ട്രേലിയയിലേയു്ക്കുനാടുവിട്ടോടിയതു് പാ൪ട്ടിസംസ്ഥാനസെക്രട്ടറി എംവീ ഗോവിന്ദ൯തന്നെയാണു്. അമേരിക്കയിലേയു്ക്കുതുട൪ച്ചയായോടി കോ൪പ്പറേറ്റുജീവിതമനുഭവിച്ചുവിശ്രമിക്കുന്നതു് മുഖ്യമന്ത്രി പിണറായിവിജയനാണു്. മഹാനായ സഖാവു് ലെനി൯പറഞ്ഞിട്ടുള്ളതു് അദ്ധ്വാനിക്കാത്തവ൪ക്കു് ആഹാരംകൊടുക്കരുതെന്നാണു്! ഇവരെങ്ങനെയാണാഹാരംകഴിക്കുന്നതു്?
Written and first published on 18 September 2024
No comments:
Post a Comment