Wednesday 18 September 2024

1666. മരണവീട്ടിലു്ച്ചീട്ടുകളിക്കുന്നവരെയും മദ്യപിക്കുന്നവരെയും മൃതദേഹംവെച്ചഴിമതിനടത്തുന്നവരെയും കുഷു്ഠരോഗികളെവ്യഭിചരിക്കുന്നവരെയും കാണണമെങ്കിലു് മന്ത്രിസഭയിലോട്ടുനോക്കിയാലു്മതി- കേരളത്തിലെപ്പുതിയ മൃതദേഹക്കുംഭകോണം!

1666

മരണവീട്ടിലു്ച്ചീട്ടുകളിക്കുന്നവരെയും മദ്യപിക്കുന്നവരെയും മൃതദേഹംവെച്ചഴിമതിനടത്തുന്നവരെയും കുഷു്ഠരോഗികളെവ്യഭിചരിക്കുന്നവരെയും കാണണമെങ്കിലു് മന്ത്രിസഭയിലോട്ടുനോക്കിയാലു്മതി- കേരളത്തിലെപ്പുതിയ മൃതദേഹക്കുംഭകോണം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


വയനാട്ടിലെ മുണു്ടക്കൈ ചൂരലു്മലയെന്നിവിടങ്ങളിലെ മനുഷ്യനഷ്ടത്തെയും പ്രകൃതിനാശത്തെയുംസംബന്ധിച്ചും അതിലു് ഗവണു്മെ൯റ്റുചെലവാക്കിയ തുകയെയും ചെലവാക്കാനുദ്ദേശിച്ചതുകയെയും സംബന്ധിച്ചും രണു്ടുകണക്കുകളു് ഗവണു്മെ൯റ്റിലു്നിന്നുപുറത്തുവന്നു. ഒന്നു് മൊത്തം എത്രതുക വേണു്ടിവരുമെന്നതിനെക്കുറിച്ചു് ദുരിതസഹായംചോദിച്ചുകൊണു്ടു് കേന്ദ്രഗവണു്മെ൯റ്റിനയച്ച കത്തിലെ വിവരങ്ങളു്. രണു്ടാമത്തേതു് യഥാ൪ത്ഥത്തിലു് ഗവണു്മെ൯റ്റു് എന്തുചെയു്തു, ഇതിനകമെത്രരൂപ യഥാ൪ത്ഥത്തിലു് ചെലവാക്കി എന്നുചോദിച്ചുകൊണു്ടു് ഒരുവ്യക്തിയുടെപരാതി സ്വയം റിട്ടുകേസ്സാക്കിയ കേരളാഹൈക്കോടതിയുടെ ക്വൊറിയു്ക്കു് ഗവണു്മെ൯റ്റുനലു്കിയ മറുപടിയിലുള്ള വിവരങ്ങളു്. ഇതുരണു്ടുംകൂടിച്ചേ൪ത്തുവായിച്ചാലു് ഒരുപൗരനുമനസ്സിലാകുന്നതു് പത്തുരൂപചെലഴിച്ചിട്ടു് ഹൈക്കോടതിയിലു് അതിനു് ആയിരംരൂപയുടെകണക്കുകൊടുത്തിട്ടു് കേന്ദ്രഗവണു്മെ൯റ്റിനോടു് അതിനു് ഒരുലക്ഷംരൂപയുടെ സഹായംചോദിച്ചെന്നാണു്. നമ്മളു് ചിലരെപ്പറയാ൯ ചിലവാക്കുകളന്വേഷിച്ചുനടക്കാറുണു്ടു്. ഇതുചെയു്തകേരളത്തിലെമുഖ്യമന്ത്രി പിണറായിവിജയനെയും അയാളുടെമന്ത്രിസഭയെയും പറയാനുള്ളവാക്കുകളന്വേഷിച്ചുനടക്കുകയാണു് ഇതറിഞ്ഞശേഷം കേരളസമൂഹമിന്നു്. ബീഭത്സ൯, സമൂഹവിരുദ്ധ൯, കാപാലിക൯, ഡ്രാക്കുള, ശവംതീനിയെന്നീലളിതപദങ്ങളു്പോരാതെവന്നു.

ഇതു് എസ്സു്റ്റിമേറ്റാണു്, അതു് പ്രൊപ്പോസ്സലാണു്, മറ്റതു് ആകു്ഷ്വലു് എകു്സ്സു്പ്പെ൯ഡിച്ചറാണു്, എന്നൊക്കെപ്പലവാക്കുകളു്മാറ്റിമാറ്റിപ്പറഞ്ഞു് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയടങ്ങുന്നമന്ത്രിസഭയും രക്ഷപ്പെടാ൯ശ്രമിക്കുന്നുണു്ടെങ്കിലും ഒന്നുംഫലിക്കുന്നില്ല, നീയൊക്കെവെട്ടിച്ചതു് മൊത്തമെത്രയെന്നുപറഞ്ഞാലു്മതിയെന്ന ജനങ്ങളുടെകൂരമ്പിനുമുന്നിലു് നോക്കിക്കുനിഞ്ഞുനിന്നുവായിക്കാ൯ ഒരുത്തനുമെഴുതിക്കൊടുത്തയൊന്നുമില്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസമുന്നതനേതാവു് പിണറായിവിജയ൯ കൂനിക്കൂടിക്കുനിഞ്ഞുവിളറിനിലു്ക്കുന്നു. ഇതഭിനയമാണെന്നുപുറകേപറയാം.

വയനാടു് ഉരുളു്പൊട്ടലു്- പ്രകൃതിക്ഷോഭദുരന്തത്തിലേതു് മുഖ്യമന്ത്രിയും കൂട്ടുപ്രതി റവന്യൂമന്ത്രിരായനുംപറയുന്നപോലെ കള്ളക്കണക്കല്ല, കള്ള൯മാരുടെകണക്കാണു്. അതുപുറത്തുള്ളവരുണു്ടാക്കിവിട്ടകള്ളക്കണക്കല്ല, അകത്തുനിന്നുതന്നെപോന്നതാണു്, ഹൈക്കോടതിയു്ക്കും കേന്ദ്രഗവണു്മെ൯റ്റിനുമെഴുതിസ്സമ൪പ്പിച്ചതാണു്, അഡ്വക്കേറ്റുജനറലും ചീഫു്സ്സെക്രട്ടറിയുമൊപ്പിട്ടതാണു്. വെറുംവെട്ടിപ്പിനും പണമോഷണത്തിനുംമാത്രംവേണു്ടി ഒരു സബോ൪ഡിനേറ്റുഗവണു്മെ൯റ്റു് ഒരു സെ൯ട്രലു്ഗവണു്മെ൯റ്റിനെഴുതികൊടുത്ത ആക്കൊടിയകള്ളക്കണക്കിലൂടെ അവസാനത്തെയാക്കസേരയിലു് ഇന്നാളോമറ്റോകൊണു്ടിരുത്തിയ പുണ്യാളത്തിയുടെകള്ളത്തരവുംപൊളിഞ്ഞു. ഒരാളിനു് 75000രൂപയുടെ ശവസംസ്സു്ക്കാരമെന്നുപറയുമ്പോളു് അതൊരുരാജകീയസംസ്സു്ക്കാരമാണു്. ഹൈക്കോടതിയിലീത്തുകപറഞ്ഞപ്പോളു് കേന്ദ്രത്തോടുചോദിച്ചതു് സ്വ൪ണ്ണശ്ശവപ്പെട്ടിയു്ക്കടക്കം ഒന്നരലക്ഷംരൂപയാണു്, ഒരാളു്ക്കു്. ഇങ്ങനെയെത്രയോയിനങ്ങളു്ക്കാണു് വ്യത്യസു്തമായമൂന്നുകണക്കുകളു്വീതം പിണറായിവിജയനും രായനും ഈയുദ്യോഗസ്ഥരുംചേ൪ന്നു് എഴുതിയുണു്ടാക്കിയതു്! ഇതു് ഉദ്യോഗസ്ഥ൯മാരാണുചെയു്തതു്, ഇതു് മുഖ്യമന്ത്രിയുടെയറിവോടെയാണുചെയു്തതു്, എന്നൊക്കെ ഇവരുടെരക്ഷകരും ജാമ്യമെടുപ്പുകാരുമായ മാധ്യമങ്ങളും പ്രതിപക്ഷനേതാവുവീഡീസ്സതീശ്ശനുംപറഞ്ഞു് പതിവായിച്ചെയ്യുന്നതുപോലെയല്ല, പിണറായിവിജയനുംരായനുമാണിതുചെയു്തതു്, അവരാണുകള്ളക്കണക്കെഴുതിയീപ്പണം കൊണു്ടുപോയതു്.

ഇവരിത്രയുംവലിയകള്ള൯മാരോ എന്നുചോദിക്കുന്നതില൪ത്ഥമില്ല- ഇവരിതിനേക്കാളു്വലിയകള്ള൯മാരാണു്; പണമെവിടെക്കണു്ടാലുംമോഷ്ടിക്കും. അതു് മുഖ്യമന്ത്രിപറഞ്ഞുരക്ഷപ്പെടാ൯ശ്രമിക്കുന്നപോലെ സഹായമഭ്യ൪ത്ഥിച്ചുകൊണു്ടു് കേന്ദ്രത്തിനുകൊടുത്ത കണക്കാണെങ്കിലു് ഇത്രയുംവലിയവെട്ടിപ്പിനാണോ ഇവ൪രണു്ടുംകൂടിക്കളമൊരുക്കിയതു്? അതു് ഹൈക്കോടതിയിലെഴുതിക്കൊടുത്ത കണക്കാണെങ്കിലു് കേരളത്തിലു് ഒരുശവസംസ്സു്ക്കാരത്തിനു് എഴുപത്തയ്യായിരംരൂപയെന്നുകണു്ടു് അതെടുത്തുകൊണു്ടുപോടായെന്നു് ഹൈക്കോടതിയെന്താണുപറയാത്തതു്? റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും ഒരുയഥാ൪ത്ഥകണക്കെടുത്തിട്ടു് അതി൯മേലവസാനഭാഗത്തു് ഒന്നുംരണു്ടുംമൂന്നുംനാലുംപൂജ്യങ്ങളങ്ങുകേറ്റുകയാണു്!

ഇതിലു് സംസ്ഥാനത്തി൯റ്റെവകയായിച്ചെലവാക്കുന്ന പണത്തിലു് ജനങ്ങളു്ക്കുലു്ക്കണു്ഠയൊന്നുമില്ല, അവ൪ക്കത്ഭുതവുമില്ല. അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പെണു്ഫയലുകളിലൂടെ കൊരവളയു്ക്കുപിടിച്ചുനി൪ത്തിയിരിക്കുന്ന പിണറായിവിജയനെന്നവ്യക്തിയു്ക്കു് ഒറ്റയു്വെട്ടിത്തിന്നാനുള്ളതാണെന്നു് അവ൪ക്കുപണു്ടേയറിയാം. വല്ലദുരിതാശ്വാസവുംസഹായവും വേണു്ടിവരികയാണെങ്കിലു് അതു് വ്യക്തികളുംസ്ഥാപനങ്ങളുംതന്നെ ചെയ്യേണു്ടിവരുമെന്നുമവ൪ക്കറിയാമായിരുന്നു, അതവ൪ചെയ്യുകയുംചെയു്തു. വയനാട്ടിലീദുരന്തമുണു്ടായപ്പോളു് ത൯റ്റെദുരിതാശ്വാസനിധിയിലേയു്ക്കുപണം നലു്കണമെന്നാവശ്യപ്പെട്ടു് ഇല്ലെങ്കിലു്പ്പോലീസ്സിനെവിട്ടു് കേസ്സെടുത്തുതക൪ത്തുകളയുമെന്നു് തുള്ളിവിറച്ചുഭീഷണിപ്പെടുത്തിക്കൊണു്ടു് മുഖ്യമന്ത്രിപിണറായിവിജയ൯ പരസ്യമായിരംഗത്തുവന്നപ്പോഴേ ജനങ്ങളു്ക്കറിയാമായിരുന്നതും അവ൪ പരസ്യമായിപ്പറഞ്ഞതുമാണു് അയാളു് രഹസ്യമായി വ൯വെട്ടിപ്പിനൊരുങ്ങുകയാണെന്നു്. പക്ഷേയിതേലെവലിലാണു് കേന്ദ്രബീജേപ്പീയും നരേന്ദ്രമോദിയും അവരുടെകേന്ദ്രഗവണു്മെ൯റ്റുമെന്നു് ജനങ്ങളു്ക്കൊരു സംശയമേയുണു്ടായിരുന്നുള്ളൂ. അല്ലേങ്കിലിങ്ങനൊരു ഫ്രോഡുകണക്കെഴുതിക്കൊടുക്കുമായിരുന്നോ? പ്രധാനമന്ത്രിപിടിച്ചാലു്ക്കുഴപ്പമാണു്, ജയിലിനകത്താകും രാഷ്ട്രീയംതീരുമെന്നൊരു ഭയമുണു്ടെങ്കിലു് ഒരുമുഖ്യമന്ത്രിയും റവന്യൂമന്ത്രിയും അഡ്വക്കേറ്റുജനറലും ചീഫു്സ്സെക്രട്ടറിയുമിതുചെയ്യുമോ?

കേന്ദ്രത്തി൯റ്റെപൈസ്സയാണുപറ്റുന്നതെങ്കിലു് ദുരിതാശ്വാസത്തിനു് മനുഷ്യമരണവും കന്നുകാലിനഷ്ടവുംമുതലു് പുതിയവീടുനി൪മ്മിച്ചുനലു്കുന്നതുവരെയുള്ള ഓരോന്നിനും എത്രരൂപയാണനുവദിക്കേണു്ടതെന്നുള്ളതിനു് കേന്ദ്രത്തി൯റ്റെമാനദണ്ഡങ്ങളുമുണു്ടു്- ഒരുമനുഷ്യനഷ്ടത്തിനു് പതിനായിരംരൂപ, ഒരുപുതിയവീടുനി൪മ്മിച്ചുനലു്കാ൯ ഒന്നേകാലു്ലക്ഷംരൂപ എന്നിങ്ങനെ. ഇതുതികയില്ലെന്നുകാണിച്ചും ഈമാനദണ്ഡങ്ങളിലുള്ളതല്ലാതെ ചെലവിനങ്ങളുണു്ടെന്നുകാണിച്ചും ഒരുസംസ്ഥാനത്തിനുവേണമെങ്കിലു് കൂടുതലു്പണമാവശ്യപ്പെടാം. രണു്ടിലേതിലാണെങ്കിലും എത്രരൂപയനുവദിക്കണമെന്നതു് കേന്ദ്രത്തി൯റ്റെ ഒരുരാഷ്ട്രീയതീരുമാനമാണു്. അതുനിലവിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റാണെടുക്കേണു്ടതു്.

ലാവലിന്നഴിമതിക്കേസ്സിലു് കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവും മുഖ്യമന്ത്രിയുമായ പിണറായിവിജയനെശ്ശിക്ഷിക്കണു്ടെന്നും അതിനുവേണു്ടി സീബീയ്യൈയ്യിലൂടെകേസ്സു് വലിച്ചുനീട്ടിക്കൊണു്ടുപോകണമെന്നും ഒരുരാഷ്ട്രീയതീരുമാനമാണവരെടുത്തതു്, അതു് നടപ്പാക്കിക്കൊണു്ടുമിരിക്കുന്നു, കാരണമതിലൂടെ കേരളത്തിലെയേറ്റവുംവലിയയൊരുപാ൪ട്ടിയും ഭരണപ്പാ൪ട്ടിയുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പിടിച്ചെടുത്തു് ഇംഗിതമനുസരിച്ചു് യഥേഷ്ടമെടുത്തുപയോഗിക്കാ൯ വഴിയൊരുങ്ങി. വയനാടുപ്രകൃതിദുരന്തത്തിലു് ഗുണകാംക്ഷി മുഖ്യമന്ത്രിപിണറായിവിജയ൯തന്നെയായിട്ടും കൂടുതലു്കൊടുക്കണു്ട, പിണറായിവിജയനത്യാവശ്യം വെട്ടിക്കാനുള്ളതുമാത്രംകൊടുത്താലു്മതിയെന്നു് ഒരുരാഷ്ട്രീയതീരുമാനമവരെടുത്തു. ആദ്യത്തേതു് പിണറായിവിജയനുമാത്രംലാഭമുള്ളതീരുമാനം, അതുകൊണു്ടതിലു്പ്പരിധികളില്ല. രണു്ടാമത്തേതു് പിണറായിവിജയനൊരലു്പ്പംലാഭമുണു്ടെങ്കിലും കേരളത്തിലെജനങ്ങളു്ക്കുംകൂടി പ്രയോജനമുള്ളൊരുതീരുമാനം. അതുകൊണു്ടതിലു്പ്പരിധികളുണു്ടു്. ആദ്യത്തേതിലെയുത്സാഹവും രണു്ടാമത്തേതിലെവിമുഖതയും മനസ്സിലാക്കാവുന്നതേയുള്ളൂ. ഹിന്ദുമതയാധിപത്യരാഷ്ട്രീയത്തിനു് അഴിമതിബന്ധിതമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുളു്ക്കൊള്ളാ൯ വിഷമമില്ലെന്നും, ഏതുവൃത്തികെട്ടയഴിമതിക്കാരനെയും സ്വന്തംചിറകിലൊളിച്ചുപിടിക്കാ൯ മടിയില്ലെന്നും തിരിച്ചുമങ്ങനെയാണെന്നും ആണു് ആ മനസ്സിലാക്കപ്പെട്ടിരിക്കുന്നതു്.

ഒരുകള്ള൯റ്റെയേറ്റവുംവലിയയാശ്വാസം ആക്കള്ളമങ്ങുപിടിക്കപ്പെടുകയാണു്, അതടിച്ചുവിശദീകരിച്ചുരക്ഷപ്പെടുകയാണു്, അതുവരെയുള്ളമാനസ്സികസംഘ൪ഷമങ്ങു് മാറുകയാണു്, അപ്പണമതോടെകൈയ്യിലു് സുരക്ഷിതമാവുകയാണു്. ഇതാണിതുപുറത്തോട്ടുവന്നതി൯റ്റെപിന്നിലു്- പിണറായിവിജയ൯റ്റെ എല്ലാപ്പരിപാടികളിലുമെന്നപോലെ!

Written on 17 September 2024 and first published on 18 September 2024








 

 

No comments:

Post a Comment