Thursday, 26 September 2024

1679. ഒരുപത്രസമ്മേളനത്തിലു് പീവീയ൯വ൪ ഒരുമുഖ്യമന്ത്രിയെയും പാ൪ട്ടിസെക്രട്ടറിയെയും ആക്ഷേപിച്ചുചിരിച്ചതാണോ പുറത്താക്കപ്പെടാനുള്ളത്രയാക്ഷേപം, അതോ ഒരുലൈംഗികനെ ഒരുപാ൪ട്ടിയുംമുന്നണിയും തക൪ന്നാലു്പ്പോലും ഒരുമുഖ്യമന്ത്രികൈവിടില്ലെന്നതിലെയാക്ഷേപമാണോ?

1679

ഒരുപത്രസമ്മേളനത്തിലു് പീവീയ൯വ൪ ഒരുമുഖ്യമന്ത്രിയെയും പാ൪ട്ടിസെക്രട്ടറിയെയും ആക്ഷേപിച്ചുചിരിച്ചതാണോ പുറത്താക്കപ്പെടാനുള്ളത്രയാക്ഷേപം, അതോ ഒരുലൈംഗികനെ ഒരുപാ൪ട്ടിയുംമുന്നണിയും തക൪ന്നാലു്പ്പോലും ഒരുമുഖ്യമന്ത്രികൈവിടില്ലെന്നതിലെയാക്ഷേപമാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കമ്മ്യൂണിസവും മാ൪കു്സ്സിസവും ലെനിനിസവും മുറുക്കെപ്പിടിക്കുന്ന പാ൪ട്ടിസിദ്ധാന്തവുംപ്രയോഗവും കാലഹരണപ്പെട്ടെന്നും ആധുനികയുഗത്തിനൊത്ത പുതുവഴിതേടുകയാണെന്നുംപറഞ്ഞു് ആറെസ്സെസ്സിനോടും ബീജേപ്പീയോടുംകൂട്ടുകൂടി അവരുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെസഹായത്തോടെ കള്ളക്കടത്തിലുംകള്ളപ്പണത്തിലും ബഹുദൂരംസഞു്ചരിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കേരളസംസ്ഥാനക്കമ്മിറ്റിയു്ക്കും സംസ്ഥാനസെക്രട്ടേറിയറ്റിനും ഇനിപ്പുറകോട്ടുപോകാ൯ ഒരുസാഹചര്യത്തിലും ഒട്ടുംതന്നെകഴിയാതായിരിക്കുകയാണു്. ആസ്ഥാനത്തുതന്നെനി൪ത്തി പലരുംചേ൪ന്നവരെയവിടെ ലോക്കുചെയു്തിരിക്കുകയാണു്. അതുനി൪ത്തിയാലു് ഇതുവരെപ്പണമുണു്ടുവള൪ന്ന അണികളു്പിരിയും, അതുള്ളിടത്തേയു്ക്കുപോകും, അതുനി൪ത്തിയില്ലെങ്കിലു് നേതൃത്വംമുറിയും, മറ്റുപലപാ൪ട്ടികളിലേയു്ക്കുംപോകും (കമ്മ്യൂണിസവും മാ൪കു്സ്സിസവും ലെനിനിസവുമൊക്കെയുപേക്ഷിച്ചതിനാലു് ഇപ്പോളു് ഇനിയേതിലോട്ടുവേണമെങ്കിലുംപോകാം!). അവിടെത്തന്നെനിലു്ക്കാ൯ ആറെസ്സെസ്സും ബീജേപ്പീയുമൊഴിച്ചു് സ്വന്തംപാ൪ട്ടിയു്ക്കകത്തടക്കം സകലരോടും അതികഠിനമായ തീവ്രയുദ്ധംചെയ്യുകയാണവ൪.

ആയുദ്ധത്തി൯റ്റെസൈന്യാധിപ൯ മുഖ്യമന്ത്രിപിണറായിവിജയനും മന്ത്രിസഭയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഏതാനുംചിലരൊഴിച്ചുള്ള എമ്മെല്ലേക്കൂട്ടവും പണമിറക്കി പാ൪ട്ടിയിലട്ടിമറിനടത്തി പാ൪ട്ടിയു്ക്കുള്ളിലു്നിന്നു് ആണിലുംപെണ്ണിലും ഏറ്റവുമണു്സ്സു്ക്ക്രപ്പുലസ്സായവരെത്തെരഞ്ഞെടുത്തു് ബീജേപ്പീയുടെകൃത്രിമവും തെരഞ്ഞെടുപ്പുയന്ത്രങ്ങളുമുപയോഗിച്ചു് തെരഞ്ഞെടുപ്പിലു്വിജയിപ്പിച്ചു് ഇവരെയധികാരത്തിലെത്തിച്ച വിദേശമുതലാളിസംഘവുമാണു്. ഇവിടെജയിച്ചില്ലെങ്കിലു്പ്പിന്നെയവരുടെ പണക്കൊയു്ത്തുമുടങ്ങും, പണശേഖരംചിതറിപ്പലവഴിയു്ക്കുംപോകും, ഇവ൪പോവുകയാണെന്നുകണു്ടാലു് കുറേ കേന്ദ്രസാമ്പത്തികക്കുറ്റാന്വേഷണയേജ൯സ്സികളിലൂടെ കേന്ദ്രബീജേപ്പീതന്നെപിടിച്ചെടുത്തു് സ്വന്തംകൈയ്യിലുമാക്കും.

ചില എന്നല്ല പീ ശശിയെപ്പോലെ ഏതെങ്കിലുംലൈംഗിക൯മാരെ കൂടെയിരുത്തിയില്ലെങ്കിലു് വിറവരുന്നമുഖ്യമന്ത്രിയു്ക്കു് എന്തി൯റ്റെയസുഖമാണെന്നു് കേരളത്തിലെജനങ്ങളു്ക്കുമനസ്സിലാവുന്നുണു്ടു്. പക്ഷേ ഈ ഒറ്റക്കാര്യത്തി൯റ്റെപേരിലാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഭൂകമ്പമുണു്ടായതും പലയെമ്മെല്ലേമാരും വിട്ടുപോയതുമെന്നതു് ചരിത്രത്തിലു്രേഖപ്പെടുത്തപ്പെടുന്നതു് മറ്റേതിനേയുമപേക്ഷിച്ചുനോക്കുമ്പോളു് എത്രയാക്ഷേപകരമാണു്! അയാളെമുഖ്യമന്ത്രിയാപ്പീസ്സിലു്നിന്നും പാ൪ട്ടിയിലു്നിന്നും പുറത്താക്കണമെന്നയാവശ്യത്തിലാണു് ഈ ഭൂകമ്പംതുടങ്ങിയതുതന്നെ!! അയാളെയൊഴിച്ചു് മറ്റാരെവേണമെങ്കിലുമുപേക്ഷിക്കാ൯ ഈമുഖ്യമന്ത്രിതയാറാണെന്നിടത്താണു് ഇതിപ്പോളെത്തിനിലു്ക്കുന്നതു്. പാ൪ട്ടിയുടെയോടയിലു്നിന്നും മുഖ്യമന്ത്രിനേരിട്ടുപൊക്കിയെടുത്തു് ഗവണു്മെ൯റ്റുസെക്രട്ടറിയുടെശമ്പളവുംകൊടുത്തു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിയമിച്ചയിയാളെ പുറത്താക്കാതെ ഇത്രയുംവലിയകലാപം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്സ്സൃഷ്ടിച്ചതു് പലരുടെയുംപശ്ചാത്തലങ്ങളെക്കുറിച്ചു് പലസൂചനകളുംപറഞ്ഞുതരുന്നുണു്ടു്. സിനിമയിലെനടിമാരെ നട൯മാരുടെസഹായത്തോടെ രാഷ്ട്രീയക്കാ൪ദുരുപയോഗംചെയു്തതടക്കമുള്ള വിവരങ്ങളടങ്ങുന്ന ഹേമക്കമ്മീഷ൯റിപ്പോ൪ട്ടു് നാലരവ൪ഷം പ്രതികളുടെമേലൊരുനടപടിയുമെടുക്കാതെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നയാളും അയാളുടെസാംസ്സു്ക്കാരികമന്ത്രിമാ൪ ഏക്കേ ബാലനും സജീച്ചെറിയാനുംചേ൪ന്നു് പൂഴു്ത്തിവെച്ചതി൯റ്റെയഥാ൪ത്ഥകാരണം അപ്പോളിതുമായിവേണംബന്ധിപ്പിക്കാ൯!

2024 സെപു്റ്റംബ൪ 26നു് വൈകിട്ടു് വിമതസ്സ്വതന്ത്രയെമ്മെല്ലേ പീവീ അ൯വ൪നടത്തിയ പത്രസമ്മേളനത്തിലു് മുഖ്യമന്ത്രിയെയാക്ഷേപിച്ചുചിരിച്ചു, പാ൪ട്ടിസെക്രട്ടറിയെവിമ൪ശ്ശിച്ചു, എന്നൊക്കെപ്പറഞ്ഞു് ആക്ഷേപത്തിനാണു് അ൯വ൪ പരിധിവിട്ടെന്നും ഇടതുപക്ഷജനാധിപത്യഭരണമുന്നണിയുടെ നിയമസഭാകക്ഷിയിലു്നിന്നുപുറത്താക്കുമെന്നും ഇനിയൊരു പാ൪ട്ടിപ്പരിപാടിയു്ക്കുംവിളിക്കില്ലെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, അതായതു് അവരുടെസംസ്ഥാനക്കമ്മിറ്റി, അന്നു് അപ്പോളു്ത്തന്നെ പരസ്യമായിപ്പ്രഖ്യാപിച്ചിട്ടുള്ളതു്. അപ്പോളു് ആ ലൈംഗികനെ പാ൪ട്ടിയുംമുന്നണിയും തക൪ന്നാലു്പ്പോലുമുപേക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുണു്ടാക്കിയയാക്ഷേപമോ? അതി൯റ്റെവരികളു്ക്കിടയിലു്വായിച്ചു് ആളുകളെത്രയാണുകളിയാക്കിചിരിച്ചതു്! അതുനോക്കുമ്പോളു് അ൯വറെത്രചിരിയാണുയ൪ത്തിയതു്?
 
Written and first published on 26 September 2024




 



 

 

No comments:

Post a Comment