1675
അ൯വറിനെതിരെ പത്രസമ്മേളനത്തിലു് മുഖ്യമന്ത്രിപറഞ്ഞമറുപടികളു്മുഴുവ൯ ഒരുജനപ്പ്രതിനിധിയു്ക്കെതിരെ മറ്റൊരുജനപ്പ്രതിനിധിനടത്തിയ അവകാശലംഘനങ്ങളാണു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
ത൯റ്റെസ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരനും മുഖ്യമന്ത്രിയായിഭരിക്കാ൯ നിയമസഭയിലു് തനിയു്ക്കു് പിന്തുണനലു്കുന്നയാളുമായ നിലമ്പൂരെമ്മെല്ലേ പീ വീ അ൯വ൪ തനിക്കും ത൯റ്റെഭരണത്തിനും ത൯റ്റെയുദ്യോഗസ്ഥ൪ക്കുമെതിരെ മലബാറിലു് പലപത്രസമ്മേളനങ്ങളു്നടത്തിയുയ൪ത്തിയ ആരോപണങ്ങളു്ക്കു് പാ൪ട്ടിസെക്രട്ടറി സന്ദ൪ഭംനോക്കിത്തന്നെക്കൈവിട്ടു് ആസ്സു്ട്രേലിയയിലേയു്ക്കു് നാടുവിട്ടു് കടന്നുകളഞ്ഞതുകൊണു്ടു് നേരിട്ടുമറുപടിനോക്കിവായിക്കാ൯ മുഖ്യമന്ത്രിപിണറായിവിജയ൯ 2024 സെപു്റ്റംബ൪ 21നു് തിരുവനന്തപുരത്തുവിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലു് മുഖ്യമന്ത്രിപറഞ്ഞമറുപടികളെല്ലാം ഒരുജനപ്പ്രതിനിധിയുടെയവകാശലംഘനം മറ്റൊരുജനപ്പ്രതിനിധിയായ മുഖ്യമന്ത്രിനടത്തിയതാണു്. ഒരുമണ്ഡലത്തിലെ ജനങ്ങളുടെപ്രതിനിധിയായ ഒരെമ്മെല്ലേയെന്തിനാണു് പോലീസ്സതിക്രമങ്ങളെയും കള്ളക്കടത്തുകളെയുംകുറിച്ചു് മാധ്യമങ്ങളിലൂടെ ജനങ്ങളുടെമുന്നിലും ഗവണു്മെ൯റ്റി൯റ്റെമുന്നിലും പറയുന്നതിനുപകരം മുഖ്യമന്ത്രിപറഞ്ഞപോലെ മുഖ്യമന്ത്രിയുടെപാ൪ട്ടിയു്ക്കു് പരാതിയെഴുതിക്കൊടുക്കുന്നതു്? ഗവണു്മെ൯റ്റിനൊരു പരാതികിട്ടുമ്പോളു് പാ൪ട്ടിവഴിയെന്ന ആ നടപടിക്രമമല്ല ജനാധിപത്യത്തിലു് പിന്തുടരുന്നതു്. അതു് മുഖ്യമന്ത്രിത൯റ്റെമനസ്സിലു് ഈസ്സു്റ്റു്മാ൯കളറിലു്ക്കണു്ടുകൊണു്ടിരിക്കുന്ന പാ൪ട്ടിസ൪വ്വാധിപത്യത്തിലാണു്. അതുവന്നിട്ടില്ല, അതി൯ഡൃയിലു് പശ്ചിമബംഗാളുംത്രിപുരയുംമുതലു് കേരളംവരെ ജനങ്ങളു്പരാജയപ്പെടുത്തിവിട്ടതാണു്. അങ്ങനെചെയ്യണമെന്നു്, ഒരുജനപ്പ്രതിനിധി പരാതികളു് പാ൪ട്ടിയു്ക്കുവിധേയമായേനലു്കാവൂ എന്നു്, നി൪ബ്ബന്ധിക്കുന്നതും നി൪ദ്ദേശിക്കുന്നതും ഉപദേശിക്കുന്നതും നിലമ്പൂ൪മണ്ഡലത്തിലെ ജനപ്പ്രതിനിധിയെന്നുള്ളനിലയിലുള്ള അ൯വറി൯റ്റെ ജനപ്പ്രതിനിധിയവകാശങ്ങളുടെ ലംഘനവും അവയുടെമേലു് മുഖ്യമന്ത്രിയായ ധ൪മ്മടമെമ്മെല്ലേനടത്തിയ കടന്നുകയറ്റവുമാണു്. സഭാവകാശവും ജനപ്പ്രതിനിധിയവകാശവുംപാലിക്കാത്ത ഒരെമ്മെല്ലേയെ സഭയിലു്നിന്നുപുറത്താക്കുകയാണുനിയമം.
അയാളു്ത൯റ്റെമണ്ഡലത്തിലും ആവിഷയത്തിലും പാ൪ട്ടിയുടെപ്രതിനിധിയാണോ ജനങ്ങളുടെപ്രതിനിധിയാണോ? അയാളൊരുസ്വതന്ത്രയെമ്മെല്ലേയല്ലേ? പിന്നയാളെന്തിനു് ഏതുപാ൪ട്ടിയിലു്ച്ചെന്നുപരാതിപറയണം? ഏതെങ്കിലുംപാ൪ട്ടിയു്ക്കെതിരെയാണോ അയാളുടെപരാതിയും വെളിപ്പെടുത്തലുകളും- ഭരണത്തിനും നാട്ടിലു്നടക്കുന്നചില കുറ്റകൃത്യങ്ങളു്ക്കുമെതിരേയല്ലേ? പാ൪ട്ടിയുടെകാര്യം അങ്ങനെയവിടെപ്പറയുന്നതുതന്നെ ഒരവകാശലംഘനമല്ലേ? അയാളൊരുപാ൪ട്ടിയിലുണു്ടായിരുന്നെങ്കിലു് നിയമസഭാപ്പ്രിവിലേജുകമ്മിറ്റിയു്ക്കു് പിണറായിവിജയനെതിരെ ഈപ്പറഞ്ഞതിനു് ഇതിനകംതന്നെപരാതിപോകില്ലായിരുന്നോ?
പാ൪ട്ടിയെമ്മെല്ലേയെന്നു് വിവക്ഷിക്കപ്പെടുന്നയാളുപോലും ജനാധിപത്യത്തി൯റ്റെകണ്ണിലും ജനാധിപത്യനടപടിക്രമങ്ങളിലും അയാളുടെസത്യപ്പ്രതിജ്ഞയിലും സ്വതന്ത്രയെമ്മെല്ലേയല്ലേ? ജനങ്ങളു്ക്കുവിധേയമായി ചുമതലകളു് നി൪വ്വഹിച്ചുകൊള്ളാമെന്നാണോ പാ൪ട്ടിക്കുവിധേയമായി ചുമതലകളു് നി൪വ്വഹിച്ചുകൊള്ളാമെന്നാണോ മുഖ്യമന്ത്രിപിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എംവി ഗോവിന്ദനുമടക്കമുള്ള എമ്മെല്ലേമാ൪ സഭയിലു് സത്യപ്പ്രതിജ്ഞചെയു്തതു്? പാ൪ട്ടിയുടെപേരെങ്കിലുമവിടെക്കടന്നുവന്നോ? ഒരുജനപ്പ്രതിനിധിയുടെ ചുമതകളു്നി൪വ്വഹിക്കുന്നതിലു് സഭയിലും പുറത്തും പാ൪ട്ടിയു്ക്കവിടെയെന്തുകാര്യം?
ജനപ്പ്രതിനിധിസ്ഥാനവും നിയമസഭാംഗത്വവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ചിലപ്രത്യേകനേതാക്കളു്ക്കുചെയു്ത അടിമപ്പണിയു്ക്കു് ദാനംകിട്ടിയതാണെന്നുകരുതി അടങ്ങിയൊതുങ്ങിക്കഴിയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെഭരണത്തിലുള്ള ഇടതുമുന്നണിയിലെ മറ്റുഘടകകക്ഷികളുടെയും എമ്മെല്ലെമാരെക്കുറിച്ചോ അവരുടെയവകാശങ്ങളെക്കുറിച്ചോ അല്ല ഇവിടെപ്പറയുന്നതു്, ത൯റ്റെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും ചുമതലകളെയുംകുറിച്ചു് തീ൪ത്തുംബോധ്യമുള്ള ഒരു ജനപ്പ്രതിനിധിയുടെ അവകാശങ്ങളെക്കുറിച്ചും അവയുടെലംഘനങ്ങളെക്കുറിച്ചും അവയുടെമേലെടുക്കേണു്ട നടപടികളെക്കുറിച്ചും ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിലതി൯റ്റെ പ്രാധാന്യത്തെക്കുറിച്ചുമാണു്. ഓരോരോകല്ലായിദു൪ബ്ബലമാകുമ്പോഴും അതൊടുവിലിളകിമാറുമ്പോഴുമാണു് ഒരുകെട്ടിടംവീഴുന്നതു്, അല്ലാതെ ഒറ്റയടിയു്ക്കല്ല.
ജനങ്ങളുടെപ്രതിനിധിയെന്നനിലയിലു് ഇത്തരംകാര്യങ്ങളയാളു് ആദ്യമെവിടെയാണുന്നയിക്കേണു്ടതെന്നു് മുഖ്യമന്ത്രിയോ മറ്റുള്ളവരോ അയാളുടെപാ൪ട്ടിയോ ആണോ തീരുമാനിക്കുന്നതു്? നിയമസഭയിലേയു്ക്കു് ജനങ്ങളയയു്ക്കുന്നപ്രതിനിധികളുടെ അവകാശങ്ങളെയും ചുമതലകളെയുംസംബന്ധിച്ച് മുഖ്യമന്ത്രിയു്ക്കു് ഒരഴുകിയലങ്കോലമായ കാഴു്ച്ചപ്പാടാണുള്ളതെന്നുവ്യക്തം. ജനാധിപത്യത്തെക്കുറിച്ചുപഠിച്ചിരുന്നെങ്കിലു് ഇതുണു്ടാകുമായിരുന്നില്ലയെന്നു് ജനാധിപത്യം ച൪ച്ചയിലു്പ്പോലുംകടന്നുവരാത്ത പാ൪ട്ടിസ൪വ്വാധിപത്യത്തി൯റ്റെപ്രയോക്താവായ ഒരാളോടുപറഞ്ഞിട്ടുതന്നെയെന്താണു്! പക്ഷേയതു് ജനപ്പ്രതിനിധികളുടെയവകാശലംഘനത്തിനു് ശിക്ഷയിലു്നിന്നൊഴിവാകാ൯ കാരണമാകുമോ?
ഒരുജനപ്പ്രതിനിധിയുടെ ഗവണു്മെ൯റ്റിനുനലു്കിയ ചോദ്യങ്ങളു്ക്കും ആരോപണങ്ങളു്ക്കും പരാതികളു്ക്കും ഒരുഭരണാധിപ൯ മറുപടിനലു്കുന്ന സ്വരമല്ല പിണറായിവിജയ൯റ്റെ മറുപടികളു്ക്കുണു്ടായിരുന്നതു്. അതിനുള്ള ഭവ്യതയും മര്യാദയുമുണു്ടായിരുന്നില്ല. ഇതുതന്നെ തികച്ചുംവ്യത്യസു്തമായ ഒരവകാശലംഘനമാണു്. കേരളത്തിലിതുപുതിയതായിരിക്കാം, പക്ഷേ ലോകത്തിതു് മുമ്പുപല ലെജിസ്ലേച്ച൪ത്തീരുമാനങ്ങളും കീഴു്വഴക്കങ്ങളുമുണു്ടാക്കിയതാണു്. ഈയൊരൊറ്റക്കാര്യത്തിലു് നടപടിപിന്തുടരുകയാണെങ്കിലു് പിണറായിവിജയ൯റ്റെ രാഷ്ട്രീയജീവിതമവസാനിപ്പിക്കാം.
സ്വ൪ണ്ണംകള്ളക്കടത്തുകാ൪ക്കുവേണു്ടി അ൯വ൪ സംസാരിക്കുന്നുവെന്നാണു് മുഖ്യമന്ത്രിപറഞ്ഞതു്. കേരളംകണു്ട ഏറ്റവുംവലിയ സ്വ൪ണ്ണംകള്ളക്കടത്തുപരമ്പരയിലെ നായക൯ അതിനുപിടിവീണു് ജയിലിലു്ക്കിടന്നുകേസ്സുപറയുന്ന ഐയ്യേയെസ്സുകാര൯ ശിവശങ്കര൯ മുഖ്യമന്ത്രിനലു്കിയ ശമ്പളവുംവാങ്ങിച്ചുകൊണു്ടു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലാണു് ഇതേമുഖ്യമന്ത്രിയുടെ മുഖ്യഗവണു്മെ൯റ്റുസെക്രട്ടറിയായി വ൪ഷങ്ങളോളമിരുന്നുജോലിചെയു്തതു്, സകലവിദേശരാജ്യങ്ങളിലും മുഖ്യമന്ത്രിയുടെനിഴലായിനടന്നതു്, മുഖ്യമന്തിയു്ക്കുവേണു്ടി സ്വന്തംപേരുവെച്ചുമല്ലാതെയും സകലഫയലിലുമൊപ്പിട്ടതു്. പിണറായിവിജയ൯ അ൯വറുകാരണം നന്നായി ഭയന്നുപോയെന്നുവ്യക്തം, അല്ലെങ്കിലു് ആരാണു് കള്ളക്കടത്തുകാരെ കെട്ടിപ്പിടിച്ചുറങ്ങുന്നതെന്നു് ഈസമയത്തു് ഇപ്പോളു് മാധ്യമങ്ങളുടെമുന്നിലു്ച്ചെന്നുനിന്നു് വിളിച്ചുപറയില്ലായിരുന്നു. ഒരുപക്ഷേ അവനുഞാ൯നന്നായിക്കൊടുത്തിട്ടുണു്ടെന്നു് ഏക്കേ ബാലനെയും ബാലഗോപാലനെയും സജീച്ചെറിയാനെയുംപോലുള്ളനിഴലുകളെ ഇമ്പ്രസ്സുചെയ്യാനായിരിക്കണം- ഈസ്സമയത്തു് അവശേഷിക്കുന്നയവരുകൂടിത്തന്നെവിട്ടു് ഓടിക്കളയരുതല്ലോ!
ലോകത്തു് തന്നെയധികാരത്തിലവരോഹിച്ച വിദേശമുതലാളിമാ൪ക്കും തന്നെക്കുറ്റകൃത്യങ്ങളിലു്സ്സംരക്ഷിക്കുന്ന കേന്ദ്രബീജേപ്പീയിലെ ഏതുപൂടയു്ക്കുമല്ലാതെ ആ൪ക്കുംചോദ്യംചെയ്യാ൯പാടില്ലാത്തതന്നെ (പാ൪ട്ടിയെന്നാലീപ്പറഞ്ഞവഹകളെല്ലാമാണു്!) കേരളത്തിലിട്ടുകടിച്ചുകുടഞ്ഞുപറിച്ച അ൯വറിനെ പാ൪ട്ടിക്കുപുറത്താക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു- സൂചനകളിലൂടെ. പാ൪ട്ടിയു്ക്കകത്തില്ലാത്തയൊരാളെയെങ്ങനെയാണു് പാ൪ട്ടിയു്ക്കുപുറത്താക്കുന്നതു്? ഒരുസ്വതന്ത്രയെമ്മെല്ലേയു്ക്കു് വിപ്പുപോലുംബാധകമല്ലല്ലോ!
ഇത്രയുംകാലത്തിനിടയിലു് ഇതുവരെപ്പുറത്തുവന്ന കുറ്റകൃത്യങ്ങളു്വെച്ചു് രണു്ടുപേരെയുംതാരതമ്യംചെയു്തുനോക്കുമ്പോളു് അ൯വ൪വളരെപ്പിന്നിലാണു്. രണു്ടുപേരും അടിസ്ഥാനപദവിയിലു് എമ്മെല്ലേമാ൪മാത്രമാണു്. അ൯വ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വതന്ത്രയെമ്മെല്ലേയെന്നുപറഞ്ഞാലു് അയാളു്ക്കു് കുറേക്കൂടിസ്സ്വാതന്ത്ര്യവും ജനങ്ങളു്ക്കുവിശ്വാസവുമുണു്ടെന്ന൪ത്ഥം.
മറ്റേതുംപോലെ ഈപ്പത്രസമ്മേളനവും തെളിയിച്ചൊരുകാര്യമുണു്ടു്- മുഖ്യമന്ത്രിയെഴുതിക്കൊടുക്കുന്നതു് മാധ്യമങ്ങളുടെമുന്നിലു്വന്നുനിന്നു് കുനിഞ്ഞുനോക്കിവായിക്കാനുള്ള അധികാരമേ പിണറായിവിജയനു് മുഖ്യമന്ത്രിനലു്കിയിട്ടുള്ളൂ! അതു് സ്വന്തംഭാര്യയുടെയും മക്കളുടെയും കുടുംബത്തി൯റ്റെയും ത൯റ്റെയും കാര്യമാണെങ്കിലു്പ്പോലും അത്രയേപറ്റൂ, അത്രയേയനുവദിച്ചിട്ടുള്ളൂ. ആപ്പത്രസമ്മേളനത്തിലു്പ്പറഞ്ഞകാര്യങ്ങളും അതുതന്നെയാണുതെളിയിക്കുന്നതു്- ഏവനോഭരിക്കുന്നു, ത൯റ്റെയൊപ്പുവെയു്പ്പിക്കുന്നു, താ൯നോക്കിക്കൊണു്ടിരിക്കുന്നു! കേരളത്തിലെ മറ്റേതെങ്കിലും ഭരണാധികാരിവേഷത്തെക്കുറിച്ചു് ഇങ്ങനെപറഞ്ഞുകേട്ടിട്ടുണു്ടോ? അപ്പോളു് യഥാ൪ത്ഥത്തിലാക്കസേരയിലിരുന്നു് ആ സ്വ൪ണ്ണക്കള്ളക്കടത്തുകളു്മുഴുവ൯ നടത്തിയതാരു്?
Written on 22 September 2024 and first published on: 23 September 2024
No comments:
Post a Comment