1489
ലോകത്തെവിടെയാരെങ്കിലും തോക്കുംകൊണു്ടുനിലു്ക്കുന്നതുകണു്ടാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയു്ക്കും താഴോട്ടുള്ള ഹതാശ്ശക്കമ്മ്യൂണിസ്സു്റ്റുകളു്ക്കും രോമാഞു്ചമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Janko Ferlič. Graphics: Adobe SP.
ലോകത്തെവിടെയാരെങ്കിലും തോക്കുംകൊണു്ടുനിലു്ക്കുന്നതുകണു്ടാലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയു്ക്കും താഴോട്ടുള്ള ഹതാശ്ശക്കമ്മ്യൂണിസ്സു്റ്റുകളു്ക്കും രോമാഞു്ചമാണു്, പിന്നെയാരാധനയാണു്. പകലു് കേരളത്തിലു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംനടത്തുമ്പോഴും ഗാസ്സയിലെപ്പോലെ ഗവണു്മെ൯റ്റിലു്ക്കയറിയിരുന്നു് സ൪ക്കാരിനുകിട്ടിയയപേക്ഷകളിലു് കാര്യംസാധിക്കാ൯ നാലു്പ്പതും അറുപതുംശതമാനംവരെക്കൈക്കൂലിവാങ്ങി യൂയ്യേയ്യീയിലും അമേരിക്കയിലുംകൊണു്ടുപോയിനിറയു്ക്കുമ്പോഴും രാത്രി പഴയകൊടിയേരിഫാ൪മ്മസിയിലെമരുന്നുമടിച്ചുകൊണു്ടു് ഇ൯റ്റ൪നാഷണലായിക്കാണുന്നവന്യസ്വപു്നങ്ങളിലു് രക്തരൂക്ഷിതക്കമ്മ്യൂണിസ്സു്റ്റുസമരങ്ങളു് നടത്തുന്നതുംനയിക്കുന്നതുമായിക്കണു്ടുകിടക്കപ്പായിലു് നി൪വൃതികൊണു്ടുവെള്ളമൊഴുക്കുകയാണുചെയ്യുന്നതു്. അങ്ങനെ ലോകത്തേറ്റവുംക്രൂരമായകൊലകളു്നടത്തുന്ന ഗാസ്സാഭീകര൯മാ൪മുതലു് ഹൂത്തികളും ഹിസ്സു്ബ്ബുള്ളമാരും റഷ്യനാക്രമണകാരികളും ഇറാനിയ൯മതയെമ്പോക്കികളുമെല്ലാമവരുടെ രാത്രിലഹരിയായി. അവരുടെജനറലു്സ്സെക്രട്ടറി സീതാറാംയെച്ചൂരിമുതലു് ഇങ്ങുതാഴെയറ്റത്തവരുടെകേരളാമുഖ്യമന്ത്രി പിണറായിവിജയ൯വരെ ലോകത്തു് നട്ടുച്ചയു്ക്കണഞ്ഞുപോയ കമ്മ്യൂണിസ്സു്റ്റുവിപ്ലവവും കമ്മ്യൂണിസവുമിനിയുംവരുമെന്നു് കീഴു്ക്കിടപ്പുപ്രവ൪ത്തകരോടുപറഞ്ഞുകൊണു്ടു് ആപ്പറഞ്ഞമറ്റേപ്പണംവാരലു്പ്പരിപാടികളുമായി നാളുകളു്ക്കപ്പുറംനിലു്ക്കുന്ന ബീജേപ്പീയുടെഹിന്ദുരാഷ്ട്രത്തിലോട്ടുനടക്കുകയാണു്.
അക്രമവാസന ഈജന്തുക്കളു്ക്കുസഹജമാണു്, തോക്കതി൯റ്റെപ്രതീകമാണു്. പണു്ടുകേരളത്തിലെച്ചിലതെരുവുകളിലു് ചിലബോ൪ഡുകളിലു് ഒരുതോക്കുംവരച്ചുവെച്ചിട്ടു് അധികാരം തോക്കി൯കുഴലിലൂടെയെന്നു് വിപ്ലവംപോരായെന്നുപറഞ്ഞു് ഇവരിലു്നിന്നിറങ്ങിപ്പോയവരെഴുതിവെച്ചപ്പോളു് സു്തോഭംവ൪ദ്ധിച്ചു് ഹൃദയസ്സു്തംഭനംവന്നവരാണിവ൪- കൂടെനടന്നവരീപ്പടവുംവരച്ചുവെച്ചിട്ടു് ഇനിമുതലാളിമാരുടെമുഖത്തെങ്ങനെനോക്കും! എന്നിട്ടും വിപ്ലവമാണുപ്രസംഗിക്കുന്നതു്, വ൪ഗ്ഗസമരമാണുപ്രഖ്യാപിക്കുന്നതു്, തോക്കാണുപ്രതീകമാക്കിയിരിക്കുന്നതു്. കമ്മ്യൂണിസം സമാധാനകാംക്ഷികളു്ക്കുമാഗ്രഹിക്കാം, സ്വപു്നംകാണാം, അതിനുവേണു്ടിപ്പ്രവ൪ത്തിക്കാം, നടപ്പിലാക്കാം. പണു്ടുകാലത്തെ പ്രാചീനകമ്മ്യൂണിസത്തിലും അതിരൂക്ഷകലാപങ്ങളും ഹിംസയുമൊന്നുമുണു്ടായിരുന്നില്ല. സമൂഹത്തി൯റ്റെനിലനിലു്പ്പിനുവേണു്ടിയേ൪പ്പെടുത്തിയ എല്ലാവരുമദ്ധ്വാനിക്കുക, എല്ലാവ൪ക്കുംവിഭവങ്ങളു് തുല്യമായിവീതംവെയു്ക്കുക, എന്നവ്യവസ്ഥയായിരുന്നതെന്നതുകൊണു്ടു് അവിടെ ഹിംസയുടെയാവശ്യമുണു്ടായിരുന്നില്ല. പക്ഷേ മാ൪കു്സ്സിസമതല്ല, അതോടൊപ്പം മാവോയിസവും ലെനിനിസവും. ഇവമൂന്നിലും ഹിംസയല്ലാതെമറ്റൊന്നുമില്ല. നാണയവ്യവസ്ഥയും ആയുധവ്യവസ്ഥയും ഏ൪പ്പെടുത്തപ്പെടുകയും മാറ്റങ്ങളിലൂടെയതു് സ്വയംമാറുകയുംചെയു്തുകൊണു്ടാണതുണു്ടായതു്.
പ്രാചീനകമ്മ്യൂണിസത്തിലു്നിന്നുവ്യത്യസു്തമായി കീഴു്പ്പെടുത്തലിലൂടെയാണു് മാ൪കു്സ്സിസവും അതോടൊപ്പം മാവോയിസവും ലെനിനിസവും പ്രവ൪ത്തിക്കുന്നതു്. ആശയസംഹിതകളെന്നപദവിയവയു്ക്കു് തലു്ക്കാലംനലു്കിയെടുത്തുനോക്കിയാലു്ത്തന്നെ വിചിത്രമെന്നുപറയട്ടെ, കീഴു്പ്പെടുത്തലതി൯റ്റെ മാ൪ഗ്ഗംമാത്രമല്ല ലക്ഷൃവുംവിനോദവുംകൂടിയായി. ആധുനികകാലത്തെ ഏതുസ്വപ്പ്രഖ്യാപിതമാ൪കു്സ്സിസ്സു്റ്റിനെയും മാവോയിസ്സു്റ്റിനെയും ലെനിനിസ്സു്റ്റിനെയുമെടുത്തുപരിശോധിച്ചോളൂ... കീഴു്പ്പെടുത്തലയാളുടെജീവിതത്തിലുടനീളം വാക്കിലും പ്രവൃത്തിയിലും ചിന്തയിലും എഴുത്തിലും ശരീരചലനങ്ങളിലുംവരെ തെറിച്ചുനിലു്ക്കുന്നതായിക്കാണാം. ആപ്പാറക്കെട്ടിനിടയിലൂടെയല്ലാതെ അയാളുടെപ്രസംഗയുറവയിറങ്ങിവരികയേയില്ല. ഹിംസയിലൂടെയും അക്രമത്തിലൂടെയും വിപ്ലവത്തിലൂടെയുമല്ലാതെ മാ൪കു്സ്സിസത്തിനു് ഒരുചിന്തയോ മുന്നോട്ടുപോക്കോ ഇല്ല. അതി൯റ്റെപ്രയോക്താക്കളു്ക്കും അതുതങ്ങളു്കൊണു്ടുനടക്കുന്നുവെന്നു് സ്വയംകരുതുന്നവ൪ക്കും സ്വയമവകാശപ്പെടുന്നവ൪ക്കുമെല്ലാം സ്വപു്നങ്ങളുടെയൊരുഭാഗം ഹിംസയു്ക്കും രക്തമൊഴുക്കിനും തീറെഴുതപ്പെട്ടതാണു്.
ഈലേഖനമെഴുതിക്കൊണു്ടിരിക്കുമ്പോളു്ത്തന്നെ ബോംബുവെച്ചു് ഡലു്ഹിയിലെ ഇസ്രായേലിയെംബസ്സിയാക്രമിക്കപ്പെട്ടു. ഗാസ്സാഭീകരരിലു്നിന്നുപണവുംവാങ്ങിക്കൊണു്ടു് ഒരലു്പ്പംരാഷ്ട്രീയാഭിമുഖ്യവും കൈയ്യിലുള്ളതുവെച്ചു് അതുചെയ്യാനി൯ഡൃയിലിന്നു് ഏതുരാഷ്ട്രീയപ്പാ൪ട്ടിയാണുള്ളതു്? അവരല്ലെങ്കിലു്പ്പിന്നെയതുചെയു്തവരെ ഇസ്രായേലി൯റ്റെകൂടെയെന്നു് നി൪ത്താതെനീട്ടിനീറിനിലവിളിക്കുന്ന, ഇസ്രായേലിലു്ക്കയറിയുള്ളയാക്രമണത്തിലൂടെ ആയിരത്തിയിരുന്നൂറുപേരെക്കൊലചെയു്ത ഭീകര൪ക്കെതിരെ അറബിക്കടലിലുമി൯ഡൃ൯മഹാസമുദ്രത്തിലും യുദ്ധക്കപ്പലുകളടക്കമുള്ള നാവികസേനാവ്യൂഹങ്ങളെവിന്യസിച്ച, കേന്ദ്രബീജേപ്പീഗവണു്മെ൯റ്റെന്നേപിടിക്കുമായിരുന്നു!
Written on 24 December 2023 and first published on: 27 December 2023
No comments:
Post a Comment