1482
ഫാസ്സിസ്സു്റ്റെന്നുവിളിക്കുന്നതിലു് ബീജേപ്പീഗവണു്മെ൯റ്റിനസ്വസ്ഥതയെങ്കിലു് 540അംഗപാ൪മെ൯റ്റിലു് 143പ്രതിപക്ഷാംഗങ്ങളെയും പുറത്താക്കിയിട്ടു് നി൪ണ്ണായകനിയമബില്ലുകളു്പാസ്സാക്കിയ ലോകവൃത്തികേടുകാണിച്ചതെന്തിനു്? ഫാസ്സിസ്സു്റ്റാണെന്നതി൯റ്റെ പരമതെളിവല്ലേയതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Marc Olivier Jodoin. Graphics: Adobe SP.
ഫാസ്സിസ്സു്റ്റെന്നുവിളിക്കുന്നതിലു് ബീജേപ്പീഗവണു്മെ൯റ്റിനസ്വസ്ഥതയെങ്കിലു് 540അംഗപാ൪മെ൯റ്റിലു് 143പ്രതിപക്ഷാംഗങ്ങളെയും പുറത്താക്കിയിട്ടു് നി൪ണ്ണായകനിയമബില്ലുകളു്പാസ്സാക്കിയ ലോകവൃത്തികേടുകാണിച്ചതെന്തിനു്? ഫാസ്സിസ്സു്റ്റാണെന്നതി൯റ്റെ പരമതെളിവല്ലേയതു്? ജനാധിപത്യത്തി൯റ്റെ തൂണുകളെന്നു് സ്വയംഭാവിക്കുന്ന മാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും ലെജിസ്ലേച്ചറി൯റ്റെയും കൂടിച്ചേ൪ന്നുള്ള ജനാധിപത്യക്കശാപ്പാണിതെന്നുതെളിയാ൯ അയോധ്യാക്കേസ്സുപോലെയും ബാബരിമസ്സു്ജ്ജിദ്ദുകേസ്സുപോലെയും മുസ്ലിംപെണു്കുട്ടികളുടെ മുഖത്തട്ടക്കേസ്സുപോലെയും ഇതുകേസ്സായിജുഡീഷ്യറിവിധിപറയാ൯ മാസങ്ങളോവ൪ഷങ്ങളോ കാത്തിരിക്കേണു്ടതില്ല- അതുവിധിയെന്തായിരിക്കുമെന്നു് ജനങ്ങളു്ക്കെല്ലാമിപ്പോഴേയറിയാം.
ഇത്രയുംവലിയൊരുജനാധിപത്യക്കശാപ്പായ ഫാസിസ്സു്റ്റുനീക്കംനടന്നിട്ടും മു൯കാലങ്ങളിലു്നിന്നുവ്യത്യസു്തമായി, റിലയ൯സ്സി൯റ്റെയും ബീജേപ്പീയുടെയും ഉദയകാലത്തിനുമു൯പുള്ളതിലു്നിന്നുവ്യത്യസു്തമായി, അന്നുതന്നെപ്രതികരിക്കുന്ന പഴയസ്വഭാവത്തിലു്നിന്നുവ്യത്യസു്തമായി, ഇ൯ഡൃ൯മാധ്യമങ്ങളിലൊരുപ്രതികരണവും കാണാത്തതെന്തുകൊണു്ടാണു്? ഇ൯ഡൃയിലേതെങ്കിലുമൊരുമാധ്യമത്തിലു് ഇതിനെയപലപിച്ചുകൊണു്ടും ഇതുതടയേണു്ടതാണെന്നുപറഞ്ഞുകൊണു്ടും ഒരുവരിയെങ്കിലുംകണു്ടുവോ?
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെ ബീജേപ്പീവിരുദ്ധതയവകാശപ്പെട്ടുകൊണു്ടു് പുറമ്പോക്കിലു്ക്കിടക്കുന്നപാ൪ട്ടികളോ ബീജേപ്പീവിരുദ്ധപ്പ്രസംഗങ്ങളു്നടത്തി രാഷ്ട്രീയയൂള൯മാരെയും മരയോന്തുകളെയും ഞെട്ടിവിറപ്പിച്ചുവിജൃംഭിപ്പിച്ചുകൊണു്ടിരിക്കുന്ന പിണറായിവിജയനെപ്പോലുള്ള മുഖ്യമന്ത്രിമാരോ രാജ്യത്തെ 143പാ൪ലമെ൯റ്റുമണ്ഡലങ്ങളിലെജനങ്ങളുടെ പ്രാതിനിധ്യവും സമ്മതവുമില്ലാതെ ഇ൯ഡൃ൯ പീനലു് കോഡും ഇ൯ഡൃ൯ ക്രിമിനലു് പ്രൊസീജ്യുവ൪ കോഡും ഇ൯ഡൃ൯ തെളിവുനിയമവുംപോലുള്ള അവരെമുഴുവ൯ബാധിക്കുന്ന ഇ൯ഡൃയിലെ ഏറ്റവുംനി൪ണ്ണായകനിയമങ്ങളു് ബാക്കിമണ്ഡലങ്ങളിലെജനങ്ങളുടെ പ്രതിനിധികളു്മാത്രംകൂടിച്ചേ൪ന്നിരുന്നു് ഏകപക്ഷീയമായിപ്പാസ്സാക്കിയതാണുഫാസ്സിസമെന്നു് ഒരുവാക്കെങ്കിലുംമിണു്ടുന്നതുകേട്ടോ?
പ്രതിപക്ഷമെമ്പ൪മാരെമുഴുവ൯ ചവിട്ടിപ്പുറത്താക്കിയിട്ടു് നിയമംപാസ്സാക്കുന്നതു് ബീജേപ്പീയുടെ റിലയ൯സ്സുഭരണത്തിനുകീഴിലു് ഇ൯ഡൃയിലല്ലാതെ ചിലഫാസ്സിസ്സു്റ്റുരാജ്യങ്ങളിലും പഴയമോണാ൪ക്കിക്കാലങ്ങളിലുമൊഴിച്ചു് ലോകത്തുമറ്റെവിടെയാണുനടന്നിട്ടുള്ളതു്? ഇതുരണു്ടാമത്തെപ്പ്രാവശ്യമാണു് ജനങ്ങളെവെല്ലുവിളിച്ചുകൊണു്ടു് ഈസ്സ്വഭാവം ഇ൯ഡൃയിലു്നടപ്പാകുന്നതു്. സമാനമായയേകസംഭവവും ഇ൯ഡൃയിലു്ത്തന്നെയാണുനടന്നതു്. റിലയ൯സ്സെന്ന ഇ൯ഡൃ൯ ഹിന്ദുത്തിയോക്കോ൪പ്പറേഷനുവേണു്ടി പ്രതിപക്ഷത്തെപ്പുറത്താക്കി മൂന്നുക൪ഷകബില്ലുകളു്പാസ്സാക്കിയതും സുപ്രീംകോടതിയതിലിടപെടാ൯വിസമ്മതിച്ചതും ഓ൪മ്മയില്ലേ? ഇതി൯ഡൃയിലിന്നു് എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളുംചേ൪ന്ന ഫാസ്സിസ്സു്റ്റുകളുടെ സ്വഭാവമായിമാറിയതാരുംകാണുന്നില്ലേ? അല്ലെങ്കിലീനി൪ണ്ണായകബില്ലുകളെല്ലാം പാസ്സാക്കുവാ൯ രണു്ടുസന്ദ൪ഭങ്ങളിലും ബീജേപ്പീയു്ക്കു് പ്രതിപക്ഷത്തെച്ചവിട്ടിപ്പുറത്താക്കേണു്ടിവന്നതെന്തുകൊണു്ടു്? ഇതിനെയല്ലാതെമറ്റെന്തിനെയാണു് ഫാസ്സിസമെന്നുപറയുന്നതു്? രാജ്യത്തെസ്സാമൂഹികജനജീവിതത്തി൯റ്റെയും ഭരണത്തി൯റ്റെയുമലകുംപിടിയും ഹിന്ദുയരാജകവിശ്വാസങ്ങളു്ക്കൊപ്പിച്ചുമാറ്റുന്ന ഇനിയങ്ങോട്ടുള്ളനിയമനി൪മ്മാണങ്ങളും ഇതേവഴിക്കായിരിക്കുമെന്നുള്ളസൂചനയല്ലേയിതു്?
ഇ൯ഡൃ൯ജനാധിപത്യത്തിനെതിരെയുള്ള ഒരു വ൯ഗൂഢാലോചനയാണിവിടെനടന്നതെന്നു്, നടക്കുന്നതെന്നു്, ഒരുശബ്ദംപോലുമൊരിടത്തുംനമ്മളു്കേട്ടില്ല. ജനാധിപത്യത്തി൯റ്റെചേരിയിലിന്നു് എകു്സ്സിക്ക്യുട്ടീവോ ലെജിസ്ലേച്ചറോ ജുഡീഷ്യറിയോ മാധ്യമങ്ങളോ ഇലക്ഷ൯കമ്മീഷനെപ്പോലുള്ള ഭരണഘടനാസ്ഥാപനങ്ങളോ ഒന്നുമില്ല, യാതൊന്നുമില്ല, ആരുമില്ല. അവിടെ ജനങ്ങളു്മാത്രമേയുള്ളൂ! അവരില്ലാതെജനാധിപത്യമുണു്ടാവില്ലല്ലോ!! അവ൪നിലു്ക്കുന്നിടമാണല്ലോജനാധിപത്യം!!! മറ്റവരെല്ലാം മറ്റതി൯റ്റെഭാഗങ്ങളു്മാത്രമാണു്. ദ്രുതഗതിയിലുള്ളരാഷ്ട്രീയഭരണച്ചലനങ്ങളിലൂടെയും ജനസമ്മതമില്ലാത്ത സ്വേച്ഛാപരമായനിയമനി൪മ്മാണങ്ങളിലൂടെയും സ്വയംനീങ്ങിനീങ്ങി മറ്റവരെല്ലാം ജനാധിപത്യത്തി൯റ്റെയുംജനങ്ങളുടെയും എതി൪വശത്തുവന്നു. അവിടെയാണിപ്പോളു്നിലു്പ്പു്.
പണു്ടുമുസ്ലിംചക്രവ൪ത്തിഭരണത്തിനുകീഴിലു് ഇ൯ഡൃയിലു് ജസിയയെന്നൊരു തലവരിപ്പണമുണു്ടായിരുന്നുവെന്നു് ചരിത്രപുസു്തകങ്ങളിലെഴുതിവെച്ചിരിക്കുന്നതുകണു്ടിട്ടില്ലേ? പണു്ടുണു്ടായിരുന്നു, ഇന്നുണു്ടെന്നല്ല, ആയെഴുതിവെച്ചിരിക്കുന്നതു്. പിലു്ക്കാലനിയമനി൪മ്മാതാക്കളതുറദ്ദുചെയു്തു, അപരിഷു്ക്കൃതമെന്നുവിധിയെഴുതി, തള്ളിക്കളഞ്ഞു. അതുപോലെപോകാ൯പോകുന്നതല്ലേ ബീജേപ്പീഭരണത്തിലു്മുളച്ച മതകോ൪പ്പറേഷനുകളുടെ ദശവ൪ഷനിലനിലു്പ്പിനായി ഭരണഘടനയെയും റിപ്പബ്ലിക്കനിസത്തെയും ജനാധിപത്യത്തെയും ഭരണഘടനാസ്ഥാപനങ്ങളുടെയും ജനാധിപത്യത്തൂണുകളുടെയും പി൯ബലത്തോടെയട്ടിമറിച്ചുള്ള ഈ ഹിന്ദു മതത്തിയോക്കോ൪പ്പറേറ്റുനിയമനി൪മ്മാണങ്ങളും?
ഇ൯ഡൃയിലെ നൂറ്റിനാലു്പ്പത്തിമൂന്നു് പാ൪ലമെ൯റ്റുമണ്ഡലങ്ങളിലുള്ള കോടിക്കണക്കിനുജനങ്ങളോടുചോദിക്കാതെയും അവരുടെയഭിപ്രായമറിയാതെയും അവരുടെസമ്മതംവാങ്ങാതെയും അവരെബാധിക്കുന്നനിയമങ്ങളു്നി൪മ്മിക്കുന്നതിനു് തങ്ങളു്മാത്രമാലോചിച്ചാലു്മതിയെന്നുകരുതുന്നതിനെയാണു് ഫാസ്സിസമെന്നുപറയുന്നതു്. അല്ലെങ്കിലീനിയമനി൪മ്മാണങ്ങളിലു് കോ൪പ്പറേറ്റുരാഷ്ട്രീയമുറികളിലു് തീരുമാനമെടുക്കുന്നതിനുപകരം അതിനുമുമ്പു് ജനങ്ങളെന്തുപറയുന്നുവെന്നറിയുന്നതിനുവേണു്ടി ജനാധിപത്യരീതിയിലു് നാഷണലു് റെഫറണു്ഡംനടത്താത്തതെന്തു്? ഭാരതീയജനതാപ്പാ൪ട്ടിയെ ഫാസ്സിസ്സു്റ്റെന്നുവിളിക്കുന്നതിനവരെതിരാണെന്നും അതിനെതിരേയവരെവിടെയൊക്കെയോചില കേസ്സുകളു്കൊടുത്തിട്ടുണു്ടെന്നുംകേട്ടു. അവരെപ്പിന്നെന്താണുവിളിക്കേണു്ടതു്- ജനാധിപത്യപ്പാ൪ട്ടിയെന്നോ? മതതിയോക്കോ൪പ്പറേറ്റുപാ൪ട്ടിയെന്നോ?
Written on 20 December 2023 and first published on: 21 December 2023
No comments:
Post a Comment