Tuesday 26 December 2023

1488. കേരളത്തിലെപ്പോലീസ്സിനെസ്സംബന്ധിച്ചു് ഹോംസെക്രട്ടറിയും ഡീജീപ്പീയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഭരണംനടത്തുന്നയിടതുമുന്നണിക്കണു്വീനറും മറുപടിപറയേണു്ടചോദ്യങ്ങളു്നിരവധിയുണു്ടു്

1488

കേരളത്തിലെപ്പോലീസ്സിനെസ്സംബന്ധിച്ചു് ഹോംസെക്രട്ടറിയും ഡീജീപ്പീയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ഭരണംനടത്തുന്നയിടതുമുന്നണിക്കണു്വീനറും മറുപടിപറയേണു്ടചോദ്യങ്ങളു്നിരവധിയുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

തട്ടിക്കൊണു്ടുപോകപ്പെട്ടയൊരുപെണു്കുട്ടിയെ കണു്ടുപിടിക്കാനുള്ള ഡലു്ഹിപ്പോലീസ്സി൯റ്റെ കഴിവില്ലായു്മയെച്ചോദ്യംചെയു്തുകൊണു്ടു് 1994 ഫെബ്രുവരി 12നു് സുപ്രീംകോടതിപറഞ്ഞതു് ‘തങ്ങളു്നികുതികൊടുത്തുനിലനി൪ത്തുന്നതു് ഏതുതരംപോലീസ്സിനെയാണെന്നു് ഈരാജ്യത്തിനുകാണിച്ചുകൊടുക്കാ൯ ദൃഢനിശ്ചയമെടുത്തിരിക്കുകയാണു് സുപ്രീംകോടതി’യെന്നാണു്. മറ്റൊരുസന്ദ൪ഭത്തിലു് അലഹബാദു് ഹൈക്കോടതിപറഞ്ഞതു് ഇ൯ഡൃയിലേറ്റവുംസുസംഘടിതമായ ക്രിമിനലു്സ്സംഘം പോലീസ്സാണെന്നാണു്. വ൪ഷംപതിമൂന്നുകഴിഞ്ഞു. ഇ൯ഡൃയിലെവിടെയുമെന്നപോലെ കേരളത്തിലും ഇപ്പോഴുംപഴയതുതന്നെയാണുസ്ഥിതി.

എന്തുകൊണു്ടാണു് പോലീസ്സുകാ൪ കൂടുതലു്പേരും അഴിമതിക്കാരായിരിക്കുന്നതു്, എന്തുകൊണു്ടാണു് പോലീസ്സു്സ്സു്റ്റേഷനുകളിലെത്തുന്നകേസ്സുകളിലു് എതി൪വശത്തുള്ളവരുടെ ആളുംതരവുംനോക്കി എഫൈയ്യാ൪ രജിസ്സു്റ്റ൪ചെയ്യുകയോ ചെയ്യാതിരിക്കുകയോചെയ്യുന്നതു്, എന്തുകൊണു്ടാണു് സമ്പന്ന൯മാരുടെയും മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയിപ്പോഴത്തെ ഭാഷാപ്പ്രയോഗത്തിലു് സമൃദ്ധമായുപയോഗിച്ചുവരുന്ന ‘പൗരപ്പ്രമുഖ’രുടെയും മക്കളുടെ കുറ്റകൃത്യങ്ങളു്ക്കുനേരേ പോലീസ്സു് കണ്ണടയു്ക്കുന്നതു്, എന്തുകൊണു്ടാണു് സാധാരണപൗര൯മാരെ ചെറിയകുറ്റങ്ങളു്ക്കുപോലുംപിടികൂടി കഠിനമായിശ്ശിക്ഷിക്കുന്നതു്, എന്തുകൊണു്ടാണു് അന്വേഷണത്തിനെന്നുംപറഞ്ഞുമല്ലാതെയും പോലീസ്സു് സാധാരണക്കാരെപ്പിടികൂടിയടിച്ചുചതയു്ക്കുന്നതു്, എന്നിങ്ങനെ ഹോംസെക്രട്ടറിയും ഡീജീപ്പീയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും കേരളത്തിലു് ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റേകാധിപത്യനിയന്ത്രിത ഇടതുമുന്നണിയുടെകണു്വീനറും മറുപടിപറയേണു്ടചോദ്യങ്ങളു്നിരവധിയാണു്. ഇതെല്ലാം പ്രതിദിനം കേരളത്തിലു്സ്സംഭവിച്ചുകൊണു്ടിരിക്കുന്നകാര്യങ്ങളാണു്. ഇതിനൊന്നും യഥാക്രമം വി വേണുകുമാ൪, ഷെയു്ക്കു് ദ൪വേഷു് സാഹിബ്ബു്, പിണറായിവിജയ൯, ഈപ്പീ ജയരാജ൯ എന്നീ ഈപ്പറഞ്ഞയധികാരികളു്ക്കൊന്നും ഇതുവരെമറുപടിപറയാ൯കഴിഞ്ഞിട്ടില്ല.

ഇതൊക്കെസ്സ൪വ്വസാധാരണവും പ്രതിദിനംസംഭവിക്കുന്നതുമായതുകൊണു്ടു് കൊച്ചുകുട്ടികളു്ക്കുപോലും കേരളാപ്പോലീസ്സിനെക്കുറിച്ചു് മോശംധാരണയും നിരവധിമു൯വിധികളുമാണുള്ളതു്. നല്ലയൊരുപോലീസ്സുമാമനിലു്നിന്നും നല്ലയൊരനുഭവമുണു്ടായിക്കഴിയുമ്പോളു് മറ്റൊരുപോലീസ്സുമാമ്മ൯ കടയിലു്നിന്നുപഴംവാങ്ങിയിട്ടു് പൈസ്സകൊടുക്കാതോടിക്കളഞ്ഞെന്നും മറ്റൊരുത്ത൯ സ്വ൪ണ്ണക്കടത്തുപിടിക്കാനിറങ്ങുന്നവിവരം കള്ളക്കടത്തുകാ൪ക്കുചോ൪ത്തിക്കൊടുത്തു് പൈസ്സവാങ്ങിക്കൊണു്ടിരുന്നെന്നുമുള്ളവാ൪ത്തയെത്തുന്നു.

കേരളത്തിലെക്കുറ്റകൃത്യക്കേസ്സുകളിലു് തൊണ്ണൂറുശതമാനവും ഇരകളായവ൪റിപ്പോ൪ട്ടുചെയ്യുന്ന കേസ്സുകളാണു്, പോലീസ്സവരുടെനിരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയുംകണു്ടുപിടിച്ചവയല്ല, എന്നതുതന്നെ വലിയകാര്യങ്ങളു്പറഞ്ഞുതരുന്നുണു്ടു്.

പോലീസ്സിനെക്കുറിച്ചു് ഭരണഘടനയിലു്വിവക്ഷിക്കപ്പെടുന്നതുപ്രകാരവും പാഠപുസു്തകങ്ങളിലുള്ളതിലൂടെയും ഉന്നതപൊലീസ്സുദ്യോഗസ്ഥ൯മാ൪തന്നെ പോലീസ്സിനെക്കുറിച്ചെഴുതിവിടാറുള്ളതിലു്നിന്നും അവരെക്കുറിച്ചു് പൊതുവേജനങ്ങളു്ക്കൊരുധാരണയുണു്ടു്. ഇതിരിക്കുമ്പോളു്ത്തന്നെ തങ്ങളുടെകണ്മുന്നിലു്വന്നുപെടുന്നസംഭവങ്ങളിലു് പോലീസ്സെങ്ങനെയാണുപ്രവ൪ത്തിച്ചതെന്നുള്ളതിലു്നിന്നു് ജനങ്ങളു്ക്കുമറ്റൊരുധാരണയുമുണു്ടു്, അതുവളരെമോശവുമാണു്. ടെകു്സ്സു്റ്റുബുക്കുപെ൪ഫക്ടുപൊലീസ്സു് ഇന്നില്ലായെന്നുള്ളതുപക്ഷേ എന്നിട്ടുംജനങ്ങളു്ക്കുവിശ്വസിക്കാ൯പ്രയാസമാണു്.

പൗര൯മാരുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഭരണഘടനയിലും നിയമത്തിലുമധിഷു്ഠിതമായിരിക്കുമ്പോളു്ത്തന്നെ അതുരണു്ടുംനടപ്പിലാക്കുന്നതു് പോലീസ്സിലൂടെയാണു്. കോടതികളോടൊപ്പംതന്നെ നീതിനി൪വ്വഹണത്തിലു് രാജ്യത്തുപരമപ്പ്രധാനമായൊരുപങ്കുവഹിക്കുന്ന സ്ഥാപനമാണുപോലീസ്സു്. സൈന്യത്തെ രാജ്യത്തെ ഇരുപത്തിരണു്ടുസംസ്ഥാനങ്ങളിലെജനങ്ങളു് അമ്പതിനാലുശതമാനം വിശ്വസിക്കുമ്പോളു് (അതുതന്നെയത്രയേയുള്ളൂ... മോദികാരണം!) പോലീസ്സിനെ ഇരുപത്തഞു്ചുശതമാനമേ വിശ്വസിക്കുന്നുള്ളൂവെന്നാണു് 2018ലു് ഇ൯ഡൃയിലെത്തന്നെ വികസ്സ്വരസ്സമൂഹങ്ങളുടെപഠനകേന്ദ്രം- സെ൯റ്റ൪ ഫോ൪ ദി സു്റ്റഡി ഓഫു് ഡെവലപ്പിംഗു് സൊസൈറ്റീസ്സു്- അവരുടെ ലോകു്നീതിവിഭാഗത്തിലൂടെനടത്തിയ പഠനംതെളിയിക്കുന്നതു്. കേരളത്തിലിന്നതു് (പിണറായിവിജയ൯കാരണം!) വെറും പത്തുശതമാനംമാത്രമാണു്, അത്രയുമുള്ളതുതന്നെ പോലീസ്സിനകത്തുകൊണു്ടുവന്ന കള്ളപ്പരീക്ഷയെഴുത്തും റിക്രൂട്ടുമെ൯റ്റുമടക്കമുള്ള മാ൪കു്സ്സിസ്സു്റ്റുമാറ്റങ്ങളു്ക്കുമുമ്പുള്ളവ൪കാരണമാണു്. ‘അവരുമായിടപെടുമ്പോളുണു്ടാകുന്ന അനാവശ്യസമയച്ചെലവും പണച്ചെലവുംകാരണമാണീയവിശ്വാസം’.

തങ്ങളു്ക്കുനിയമവിരുദ്ധമായിക്കൈമാറപ്പെടുന്ന ഉത്തരവുകളു്നടപ്പാക്കുക, ഭരണാധികാരികളു്ക്കും രാഷ്ട്രീയയുന്നത൯മാ൪ക്കുംവേണു്ടി പൊതുജനങ്ങളുടെസ്വകാര്യതയിലു്ക്കടന്നുകയറി രാജ്യത്തി൯റ്റെസുരക്ഷിതത്വത്തിനും സമൂഹത്തിലെസ്സമാധാനപാലനത്തിനുംവേണു്ടിയെന്നുംപറഞ്ഞു് വിവരങ്ങളു്ശേഖരിക്കുക, ആളുകളു് കറുത്തവസു്ത്രമണിഞ്ഞെന്നുംപറഞ്ഞുപോലുള്ള കുറ്റകൃത്യങ്ങളാരോപിച്ചു് അവരെയടിച്ചോടിക്കുകയും തടങ്കലിലെടുക്കുകയുംപോലുള്ള കുറ്റകൃത്യങ്ങളും പബ്ലിക്കു് ന്യൂയിസ്സ൯സ്സുകളും ഉണു്ടാകുന്നതുതടയാതിരിക്കുക, അങ്ങനെടിച്ചോടിക്കപ്പെടുന്നജനങ്ങളുടെമേലു്ത്തന്നെ കേസ്സുകളെടുക്കുക, സ്വയംതന്നെയാക്കുറ്റകൃത്യങ്ങളു്ചെയ്യുക, കുറ്റംചെയു്തവരെ നിയമത്തി൯റ്റെമുന്നിലു്ക്കൊണു്ടുവരാതിരിക്കുക, കൊണു്ടുവന്നാലു്ത്തന്നെ എല്ലാവരെയും കൊണു്ടുവരാതിരിക്കുക, എന്നിങ്ങനെ 1861ലെ പോലീസ്സു് ആകു്റ്റിനെയും 1973ലെ ക്രിമിനലു് പ്രൊസീജ്യുവ൪ കോഡിനെയും അതുകഴിഞ്ഞു് കാലാകാലങ്ങളിലുണു്ടായിട്ടുള്ള മറ്റുനിയമങ്ങളെയും ലംഘിക്കുന്നസംഭവങ്ങളു്മാത്രമാണു് കുറേക്കാലമായി, കൃത്യമായിപ്പറഞ്ഞാലു് 2016നുശേഷം, പ്രതിദിനം കേരളാപ്പൊലീസ്സിലു്നിന്നുണു്ടാകുന്നതു്.

കുറ്റകൃത്യങ്ങളിലുമക്രമങ്ങളിലും ഉളു്പ്പെടുന്നപോലീസ്സുകാരുടെമേലു് ശിക്ഷാനടപടികളെടുക്കുന്നില്ല, എടുത്താലു്ത്തന്നെയതു് ശിക്ഷിക്കപ്പെടുന്നില്ല, ശിക്ഷിക്കപ്പെട്ടാലു്ത്തന്നെയതു് മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെയറിയിക്കുന്നില്ല, പോലീസ്സു്ക്കംപ്ലെയി൯റ്റതോറിറ്റിയെന്നുള്ളതു് പോലീസ്സുകാരുടെമാത്രംതാലു്പ്പര്യങ്ങളു് സംരക്ഷിക്കാ൯വേണു്ടിപ്പ്രവ൪ത്തിക്കുന്നു, കസ്സു്റ്റഡിമരണങ്ങളെയും പോലീസ്സുനടപടികളിലെ തെളിയിക്കപ്പെട്ടക്രൂരതയെയുംസംബന്ധിച്ചു് എടുക്കേണു്ടശിക്ഷാനടപടികളെപ്പറ്റി വ്യക്തമായമാ൪ഗ്ഗരേഖകളൊന്നുമില്ല, അങ്ങനെയെന്തെങ്കിലുംനിലവിലുള്ളതായി പൊതുജനങ്ങളു്ക്കനുഭവപ്പെട്ടിട്ടില്ല, അങ്ങനെയുണു്ടാകുമ്പോഴെല്ലാം ഇരകളോബന്ധുക്കളോ കോടതിയിലു്പ്പോയി കോടതികളുടെയിടപെടലുണു്ടാകുന്നെങ്കിലു്മാത്രം നടപടികളുണു്ടാവുന്നു, ക്രമസമാധാനംപാലിക്കുന്നതിനു് ഇത്രയുംപേരുണു്ടായിരിക്കുമ്പോളു് ജില്ലാമജിസ്സു്ട്ട്രേട്ടോ ജില്ലാമജിസ്സു്ട്ട്രേട്ടി൯റ്റെപദവിവഹിക്കുന്ന ജില്ലാക്കളക്ടറോ ഇടപെടേണു്ടിവരുന്നു- ഇങ്ങനെ എന്തുകൊണു്ടെന്നുമറുപടിപറയേണു്ട അനേകംചോദ്യങ്ങളു് ഈപ്പറഞ്ഞഭരണാധികാരികളുടെമുന്നിലു് ജനങ്ങളിലു്നിന്നും പോലീസ്സിനെസ്സംബന്ധിച്ചുനിലകൊള്ളുന്നു.

ലോകത്തേറ്റവുംദു൪ബ്ബലവും ദരിദ്രവുമായപൊലീസ്സുസേനയാണി൯ഡൃയിലുള്ളതു്. ലോകശരാശരി 222ആയിരിക്കുമ്പോളു് ഒരുലക്ഷമാളുകളു്ക്കു് 144പോലീസ്സേ ഇ൯ഡൃയിലുള്ളൂ. ചിലയിടങ്ങളിലു് നൂറേയുള്ളൂ! സപ്ലേകുറച്ചു് ഡിമാ൯ഡുകൂട്ടിയിങ്ങനെ ഉള്ളവരുടെയഴിമതി കൊടിമുടിവലു്ക്കരിച്ചിരിക്കുകയാണു്. മൂന്നുദശലക്ഷംപോലീസ്സു്പ്പോസ്സു്റ്റുകളിലു് മുപ്പതുശതമാനവുമതിനുവേണു്ടിയിങ്ങനെ ഒഴിച്ചിട്ടിരിക്കുകയാണു്. ജനസംഖ്യയുരുന്നതിനനുസരിച്ചു് ഉള്ളവരുമപര്യാപു്തമാകുന്നു. കേരളത്തിലതി൯റ്റെകണക്കു് വളരെയപകടകരമായതുകൊണു്ടു് പുറത്തുവിടുന്നില്ല. ഉള്ളവരെവെച്ചു് ക്രമസമാധാനമഭംഗുരംനിലനി൪ത്തണമെങ്കിലു് മുഖ്യമന്ത്രിക്കു് ആറായിരം, മന്ത്രിമാ൪ക്കു് നൂറുകണക്കിനു്, എന്നിങ്ങനെയിന്നുള്ള പൊലീസ്സി൯റ്റെ സെക്ക്യൂരിറ്റിച്ചുമതവിടുതലു്ചെയ്യുകയല്ലാതെ കേരളത്തിനുവേറേമാ൪ഗ്ഗമില്ല. പുങ്ക൯മാ൪ക്കായുള്ള സെക്ക്യൂരിറ്റിച്ചുമതലയതിരുകടന്നപ്പോളു് വേണു്ടിടത്തുപോലീസ്സില്ലാതെ കേരളത്തിലു് ക്രമസമാധാനനില പാടേതക൪ന്നു. ഓരോപുങ്ക൯മാ൪ക്കുമുള്ള സെക്ക്യൂരിറ്റിച്ചുമതലകൂട്ടിയതിനെ വീണു്ടുംതക൪ക്കുന്നു. ഒരുഗണു്മാനിലു്ക്കൂടുതലായി ഒരുപോലീസ്സുപടയുടെപ്രൊട്ടക്ഷ൯ ഒരുസു്റ്റാറ്റസ്സുസിംബലായി ഒരുരാഷ്ട്രീയക്കാരനോ ഉദ്യോഗസ്ഥനോ മന്ത്രിയു്ക്കോ നലു്കേണു്ടിവരുന്നതെന്തുകൊണു്ടു്? അതി൯റ്റെയാവശ്യമെന്തു്? സ്വന്തംകൈയ്യിലിരിപ്പുംപ്രവൃത്തികളുമല്ലാതെ എന്താണവ൪ക്കുഭീഷണി? ആരിലു്നിന്നാണവ൪ക്കുഭീഷണി?

സാമൂഹ്യപ്പെരുമാറ്റങ്ങളു് ക്രിമിനലാക്കിക്കൊണു്ടുള്ള ജനപ്പ്രതിനിധികളുടെ അസ്സംബ്ലിയിലിരുന്നുള്ള നിയമനി൪മ്മാണങ്ങളു് അതി൯മേലു്ക്കേസ്സുകളെടുക്കേണു്ടിവരുന്ന പോലീസ്സിലുണു്ടാക്കുന്നയധികജോലിഭാരവും സമ്മ൪ദ്ദവും പൊതുജനങ്ങളിലു്നിന്നുള്ളയൊറ്റപ്പെടലുമവസാനിപ്പിക്കാ൯ അസ്സംബ്ലിയിലിരുന്നുകൊണു്ടു് സാമൂഹ്യപ്പെരുമാറ്റങ്ങളിലിടപെട്ടുകൊണു്ടു് ജനപ്പ്രതിനിധികളു്നിയമംപാസ്സാക്കാ൯പാടില്ല, പകരമവ൪നാട്ടിലിറങ്ങി അവരുടെമണ്ഡലങ്ങളിലു്സ്സഞു്ചരിച്ചു് അവരെത്തെരഞ്ഞെടുത്തുവിട്ടജനങ്ങളെ സാമൂഹ്യപ്പെരുമാറ്റംപഠിപ്പിക്കണം, അല്ലെങ്കിലു്രാജിവെച്ചുപോകണം, എന്നു് ഒറ്റനിയമനി൪മ്മാണമുണു്ടാക്കാത്തതെന്തു്?

അക്രമങ്ങളിലു് സമാധാനപരമായിനടക്കുന്നവ൪ക്കുമരണവും മുറിവുംസംഭവിക്കുമ്പോളു്, കഴിവുള്ളവ൯റ്റെയുംമിടുക്ക൯റ്റെയും ചതിയു്ക്കുംവഞു്ചനയു്ക്കുമിരയായി നിരപരാധികളൊടുങ്ങുമ്പോളു്, പാവപ്പെട്ടവ൯റ്റെജീവനുംസ്വത്തും പോലീസ്സി൯റ്റെകണ്മുന്നിലു്ത്തന്നെനഷ്ടപ്പെടുമ്പോളു്, ദു൪ബ്ബലനെസ്സമ്പന്ന൯മാരും ഭരണാധികാരമുള്ളവരും വാക്കുകൊണു്ടുംശരീരംകൊണു്ടും കേസ്സുകൊണു്ടുമാക്രമിക്കുമ്പോളു്, അതിനുത്തരവാദികളായവ൪ പോലീസ്സുയൂണിഫോമുമിട്ടുവീണു്ടുംനടക്കാ൯ അനുവദിക്കുന്നതെന്തുകൊണു്ടാണു്? കരുവന്നൂരിലെയും തൃശ്ശൂരെയും കണ്ണൂരെയുംപോലെ സംഘടിതകുറ്റകൃത്യങ്ങളും അതുമായിത്തമ്മിലു്ച്ചേ൪ന്ന സൈബററ്റാക്കുകളും ബാങ്കുതട്ടിപ്പുകളുമൊക്കെനടക്കുമ്പോളു് പോലീസ്സുതന്നെയതിലെപ്പ്രതികളുടെ സംരക്ഷകരായിവരുന്നതെങ്ങനെയാണു്, എന്തുകൊണു്ടാണു്, പോലീസ്സുന്നത൯മാ൪തന്നെയതിലു് പ്രതികളാകുന്നതെങ്ങനെയാണു്?

കുറേവ൪ഷങ്ങളു്ക്കുമുമ്പുകേരളത്തിലു് എലു്. ഡീ. ക്ലാ൪ക്കു്, സു്റ്റാഫു് നഴു്സ്സു്, പോലീസ്സു് കോണു്സ്സു്റ്റബിളു് എന്നിവരുടെയെല്ലാം ശമ്പളമൊന്നായിരുന്നു- 330-515. വ൪ഷങ്ങളു്കൊണു്ടു് സു്റ്റാഫു് നഴു്സ്സി൯റ്റെയും പോലീസ്സു് കോണു്സ്സു്റ്റബിളി൯റ്റെയും ശമ്പളംവളരെയുയ൪ന്നു, എലു്. ഡീ. ക്ലാ൪ക്കി൯റ്റേതു് അവിടെത്തന്നെകിടന്നു. എന്നിട്ടും കേരളത്തിലു് പോലീസ്സു്ക്കൈക്കൂലിയുയ൪ന്നു, അഴിമതിവള൪ന്നു, പോലീസ്സു്-ക്രിമിനലു്-പൊളിറ്റീഷ്യ൯ കൂട്ടുകെട്ടുകളു്പരന്നു. അപ്പോളു് പൊലീസ്സിലെ ശമ്പളക്കുറവല്ലകാരണം, രാഷ്ട്രീയവലു്ക്കരണവും അതിലൂടെയുള്ള ക്രിമിനലു്വലു്ക്കരണവുമാണു്.

2022 ഡിസംബ൪ 12 തിങ്കളാഴു്ച്ച സംസ്ഥാനത്തെ ക്രമസമാധാനനിലത്തക൪ച്ചയെയും പൊലീസ്സിലെ ക്രിമിനലു്വലു്ക്കരണത്തെയുംസംബന്ധിച്ച ആക്ഷേപങ്ങളു്ക്കുമറുപടിയായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായിവിജയ൯ നിയമസഭയിലു്പ്പറഞ്ഞതു് 2016ലു് താ൯ഭരണമേറ്റശേഷം ആറുവ൪ഷംകൊണു്ടു് മൊത്തം 55000-അംഗപോലീസ്സുഫോഴു്സ്സിലു് ഒന്നരശതമാനമായ 828പേ൪ ക്രിമിനലുകളായെന്നാണു്, അത്രയുംപേരുടെമേലു് ക്രിമിനലു്ക്കേസ്സുണു്ടായെന്നാണു്! അപ്പോളു് ക്രിമിനലു്ക്കേസ്സെടുക്കാ൯ ഗവണു്മെ൯റ്റുതയാറാവാതിരുന്നുസംരക്ഷിക്കുന്ന ഉന്നത൯മാ൪കൂടിയടങ്ങുന്ന പോലീസ്സുകാരുടെയെണ്ണമെത്രയായിരിക്കും? പിണറായിവിജയ൯ മുഖ്യമന്ത്രിയായതുകൊണു്ടുമാത്രം ക്രിമിനലായപോലീസ്സുകാരുടെയെണ്ണം മു൯ഭരണങ്ങളിലു്നിന്നെത്രമാത്രമിരട്ടി കൂടുതലായിരിക്കണം!

കുറ്റാന്വേഷണംമാത്രമല്ല കുറ്റംസംഭവിക്കുന്നതുതടയലും പോലീസ്സി൯റ്റെജോലിയാണു്. സംഭവിക്കുമെന്നുറപ്പുള്ളകുറ്റങ്ങളു് ഇരകളാകാ൯പോകുന്നവ൪ മു൯കൂട്ടിപ്പോലീസ്സിനുറിപ്പോ൪ട്ടുചെയു്തിട്ടും പോലീസ്സവിടെയെത്തിയതുതടയാതിരുന്നകേസ്സുകളു് കേരളത്തിലോരോവ൪ഷവും നൂറുകണക്കിനാണു്. ഇതിലു് കുട്ടികളെത്തട്ടിക്കൊണു്ടുപോകലും ശിശുപീഢനക്കൊലകളും സംഘടിതക്കൊലപാതകങ്ങളുംവരെവരുന്നു. ഈയോരോകുറ്റകൃത്യത്തിനും പോലീസ്സിനെഭരിച്ചവരാണുത്തരവാദികളു്. ഇതിലു്പ്പലതിലും പോലീസ്സു്സ്സു്റ്റേഷനുകളിലു് പോലീസ്സില്ലായിരുന്നതുകൊണു്ടാണെന്നാണുവിശദീകരണം. അവിടെയുണു്ടായിരുന്നപൊലീസ്സിനെ തങ്ങളു്ക്കുകല്യാണച്ചടങ്ങുകളിലും തെരണു്ടുകുളിമഹോത്സവങ്ങളിലുംപങ്കെടുക്കാ൯ എസ്സു്ക്കോ൪ട്ടുവിളിച്ചുകൊണു്ടുപോയ മന്ത്രിപ്പിണ്ഡങ്ങളു്ക്കല്ലാതെ മറ്റാ൪ക്കാണിതിനുത്തരവാദിത്വം? കുറ്റകൃത്യംതടയേണു്ടപോലീസ്സിനെ തെരണു്ടുകുളിക്കും കല്യാണത്തിനും പാലുകാച്ചിനും വിളിച്ചുകൊണു്ടുപോകാ൯ ഇവ൯മാരാരാണു്?

കേരളാപ്പോലീസ്സിനെ മെച്ചപ്പെടുത്താനാണോ തക൪ക്കാനാണോ, സ്വകാര്യലാഭങ്ങളു്ക്കുപയോഗിക്കാനാണോ, നമ്മളിവരെയേലു്പ്പിച്ചതു്? കേരളാപ്പോലീസ്സു് ലാലെസ്സു്നെസ്സിലേക്കുതിരിഞ്ഞ 2016മുതലു് ഹോംസെക്രട്ടറിമാരുടെകസേരയിലുണു്ടായിരുന്നതു് പലരുംമുതലു് വേണുവരെയും ഡീജീപ്പീമാരുടെകസേരയിലുണു്ടായിരുന്നതു് ലോകനാഥബെഹു്റമുതലു് ദ൪വേഷു്സ്സാഹിബ്ബുവരെയും ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കസേരയിലുണു്ടായിരുന്നതു് തുട൪ച്ചയായി പിണറായിവിജയനുമാണു്. പറയൂ... ഇവിടെമേലു്പ്പറഞ്ഞവരല്ലാതെ മറ്റാരാണുനമുക്കുമറുപടിനലു്കേണു്ടതു്?

Written on 23 December 2023 and first published on: 26 December 2023








No comments:

Post a Comment