Saturday, 23 December 2023

1485. താ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗുണു്ടകളുടെനേതാവാണോ ആഭ്യന്തരമന്ത്രിയാണോ മുഖ്യമന്ത്രിയാണോയെന്നു് ഒരുപിടിയുമില്ലാതായിപ്പോയ മുഖ്യമന്ത്രിവിജയ൯ പപ്പറ്റുമാസ്സു്റ്ററായ കേന്ദ്രബീജേപ്പീയുടെപ്ലാ൯ അണുകിടതെറ്റാതെനടപ്പിലാക്കുന്നു!

1485

താ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗുണു്ടകളുടെനേതാവാണോ ആഭ്യന്തരമന്ത്രിയാണോ മുഖ്യമന്ത്രിയാണോയെന്നു് ഒരുപിടിയുമില്ലാതായിപ്പോയ മുഖ്യമന്ത്രിവിജയ൯ പപ്പറ്റുമാസ്സു്റ്ററായ കേന്ദ്രബീജേപ്പീയുടെപ്ലാ൯ അണുകിടതെറ്റാതെനടപ്പിലാക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Leon Pascal Janjic. Graphics: Adobe SP.

താ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗുണു്ടകളുടെനേതാവാണോ ആഭ്യന്തരമന്ത്രിയാണോ മുഖ്യമന്ത്രിയാണോയെന്നു് ഒരുപിടിയുമില്ലാതായിപ്പോയ മുഖ്യമന്ത്രിപിണറായിവിജയ൯! ഇങ്ങനെയൊരുമതിഭ്രമമാകുമ്പോളു് പാ൪ട്ടിപ്പദവിനിലനി൪ത്തിയിട്ടു് മറ്റുരണു്ടുമുപേക്ഷിക്കുകയാണു് അഭികാമ്യം, കാരണം ഇതുമൂന്നുംകൂടിത്തുട൪ന്നുകൊണു്ടുപോകാ൯ ആനിലയിലെത്തിയാലു്പ്പിന്നെ ഭരണഘടനയനുവദിക്കുന്നില്ല. പക്ഷേ ഭരണഘടനയെയനുസരിക്കുന്നവനാണെന്നു് ചെറിയൊരുസംശയമെങ്കിലുംതട്ടിയാലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയീഗുണു്ടാസംഘം അയാളെക്കൈവിടുകയുംചെയ്യും. അതുകൈവിട്ടാലു്പ്പിന്നെയതോടെമറ്റുരണു്ടും ആപ്പാ൪ട്ടിയിലുണു്ടാവാ൯പോകുന്നകലാപത്തിലു് നഷ്ടപ്പെടുകയുംചെയ്യും. ഒരമ്പതുവയസ്സുവരെപ്പ്രായമുള്ള ഒരാളായിരുന്നെങ്കിലു് ഈപ്പാ൪ട്ടിനേതാവീവിഷമസന്ധി അനായാസംമറികടന്നേനേ! പക്ഷേ പ്രായമെഴുപത്തെട്ടായതുകൊണു്ടു് അതുകഴിയുന്നില്ല.

പക്ഷേ ഈയാഭ്യന്തരമന്ത്രിയുടെ പോലീസ്സിപ്പോഴുംകരുതുന്നതു് അവരുടെയെജമാ൯ ഇനിയുമൊരമ്പതുവ൪ഷംകൂടിനിലനിലു്ക്കുമെന്നും അതിലു്ത്തന്നെയൊരിരുപത്തഞു്ചുവ൪ഷംകൂടി ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായി കേരളംഭരിക്കുകയുംചെയ്യുമെന്നാണു് (അന്നിയാളുടെകീഴിലു് കേരളംതന്നെയുണു്ടാകുമെങ്കിലു്!). ഇങ്ങനെയൊരു സാഹചര്യമുണു്ടാകുന്നതു് സംസ്ഥാനത്തിനപകടമാണെങ്കിലും ജനങ്ങളു്ക്കതിലു് സന്തോഷമാണു്, കാരണം ഈസ്സാഹചര്യമുണു്ടായപ്പോഴാണു് പശ്ചിമബംഗാളിലും ത്രിപുരയിലും മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെയും അവരുടെപാ൪ട്ടിയുടെയുംപ്രവ൪ത്തനം ജനങ്ങളടികൊടുത്തവസാനിപ്പിച്ചതും അവരുടെയാപ്പീസ്സുകളടിച്ചുപൊളിച്ചതും നേതാക്കളെശ്ശിഷ്ടകാലം കേരളത്തിലു്പ്പൊറോട്ടയടിച്ചുജീവിക്കാ൯ പറഞ്ഞുവിട്ടതും.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഗവണു്മെ൯റ്റും അവരുടെപാ൪ട്ടിയും പാ൪ട്ടിയുടെ ഡീവൈയ്യെഫൈ, എസ്സെഫൈമുതലായസംഘടനകളും പോലീസ്സുമായുള്ള രാഷ്ട്രീയക്രിമിനലു്സ്സഹകരണവും പരസു്പ്പരമുള്ളയനുസരണയും പ്രതിദിനമുള്ളഗൂഢാലോചനയും സഹായംചെയ്യലും ഒത്തുചേ൪ന്നുപ്രവ൪ത്തിക്കലും കേരളത്തിലൊരിക്കലുമിനിമടങ്ങിവരാത്തവണ്ണം പശ്ചിമബംഗാളി൯റ്റെയും ത്രിപുരയുടെയുംവഴിയേ അവരെപ്പറഞ്ഞയക്കാനുള്ള പപ്പറ്റുമാസ്സു്റ്ററായ കേന്ദ്രബീജേപ്പീയുടെസംവിധാനത്തിലു് അണുകിടതെറ്റാതെനടന്നുവരികയാണു്. അതിലൂടെ അതുവരെയവ൪ക്കന്യമായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലുമെന്നപോലെ കേരളത്തിലും രാഷ്ട്രീയരംഗത്തേയു്ക്കും പാ൪ലമെ൯റ്ററിവഴിയിലേക്കും കടന്നുവരാമെന്നാണവ൪ തികഞ്ഞശുഭാപു്തിവിശ്വാസത്തോടെ കണക്കുകൂട്ടിയിരിക്കുന്നതു്. അവരുടെയാശീ൪വ്വാദത്തോടെ മറ്റുള്ളവരിറങ്ങിയും (മമതാബാന൪ജിയു്ക്കന്നും അടുത്തകാലംവരെയും- അതായതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ബംഗാളു്മണ്ണിലു്നിന്നും പൂ൪ണമായപ്പ്രത്യക്ഷമാവുന്നതുവരെയും- സമ്പൂ൪ണ്ണബീജേപ്പീപ്പിന്തുണയായിരുന്നു!) ആഭ്യന്തരസംഘ൪ഷത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തക൪ത്തശേഷം പശ്ചിമബംഗാളിലും ത്രിപുരയിലും ബീജേപ്പീയു്ക്കുണു്ടായമുന്നേറ്റം കാണുന്നവ൪ക്കെല്ലാം കേരളത്തിലുമെന്താണുനടക്കുന്നതെന്നറിയാം, പണു്ടുപ്രകാശ്ശു്ക്കാരാട്ടിനെയെന്നപോലെ ഇപ്പോളീദൗത്യമവ൪മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ആരെയാണേലു്പ്പിച്ചിരിക്കുന്നതെന്നുമറിയാം.

അവ൪ക്കുകേരളത്തിലെ പാ൪ലമെ൯റ്റുരാഷ്ട്രീയരംഗത്തേയു്ക്കുകടന്നുവരാനുള്ള വാതിലാണു് സകലയഴിമതികളും ഡോള൪ക്കടത്തടക്കമുള്ള ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളുംനടത്തി അവരുടെപിടിയിലായിരിക്കുന്ന പിണറായിവിജയ൯. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരുകലാപവും പിള൪പ്പുംതന്നെയാണവ൪ പ്രതീക്ഷിക്കുന്നതു്- അതിലൂടെകേരളത്തിലെ മുസ്ലിംലീഗിനെയും മുസ്ലിംസമുദായത്തെയുമൊന്നുഞെട്ടിക്കുകയും, ഇടത്താവളമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടെന്നതിനുപകരം സ്ഥിരത്താവളമായവരെ നേരേബീജേപ്പീയിലോട്ടോടിക്കുകയും!

താനിതുമൂന്നിലേതാണെന്നു് മുഖ്യമന്ത്രിതന്നെയാദ്യമേതീരുമാനിക്കട്ടെ! അതുകഴിഞ്ഞുജനങ്ങളു്തീരുമാനിക്കാം. ഏതായാലും താനിതുമൂന്നുംകൂടിയാണെന്നയവകാശവാദം കേരളത്തിലുള്ളമൂന്നരക്കോടിജനങ്ങളിലു് ഒന്നരലക്ഷത്തിലു്പ്പോലുമെത്തുകയില്ല, അവ൪പോലുമതംഗീകരിക്കുകയുമില്ല. കൈത്തരിപ്പുതീ൪ക്കാനും ഹിംസ്രദാഹമടക്കാനും ആരെയെങ്കിലുമടിക്കാ൯ മുഖ്യമന്ത്രിയോടൊപ്പം നവകേരളയാത്രപോയാലു്മതിയെന്നു് പോലീസ്സുകാരും ഡീവൈയ്യെഫൈക്കാരും എസ്സെഫൈക്കാരും പത്തൊമ്പതുമന്ത്രിമാരുംകൂടിയൊരു ക്രിമിനലു്ഗ്ഗുണു്ടാസംഘം തീരുമാനമെടുക്കുന്നതും അവ൪ ചീഫു്സ്സെക്രട്ടറിയും ഡീജീപ്പീയും ഔദ്യോഗികപരിപാടിയെന്നുപ്രഖ്യാപിച്ചൊരു ഗവണു്മെ൯റ്റു-മന്ത്രിസഭായാത്രയിലു് കനത്തപോലീസ്സുസുരക്ഷായകമ്പടിയോടെ സഞു്ചരിക്കുന്നതും ഇ൯ഡൃയിലാദ്യമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗുണു്ടകളുടെനേതാവായും ആഭ്യന്തരമന്ത്രിയായും മുഖ്യമന്ത്രിയായും ഒരുമിച്ചഭിനയിക്കുന്ന പിണറായിവിജയ൯റ്റെകാലത്തുമാത്രമാണു്. ജനാധിപത്യത്തെയും മതേതരത്വത്തെയും റിപ്പബ്ലിക്കനിസത്തെയും പുച്ഛമായിട്ടുള്ള കേന്ദ്രബീജേപ്പീയുടെ നരേന്ദ്രമോദിഭരിക്കുന്നതുകൊണു്ടു് ഇ൯ഡൃയുടെചരിത്രത്തിലാദ്യമായി ഒരുസംസ്ഥാനത്തു് ഗവണു്മെ൯റ്റുമായമാലു്ഗമേറ്റുചെയ്യപ്പെട്ട ഒരുക്രിമിനലു്സ്സംഘത്തിനു് ഇതൊക്കെച്ചെയ്യാ൯കഴിഞ്ഞു. അല്ലായിരുന്നെങ്കിലു് കേന്ദ്രസ൪വ്വീസ്സുകാരായ ആരണു്ടെണ്ണത്തിനെയും അപ്പോളു്ത്തന്നെ ഡലു്ഹിയിലേക്കുവിളിപ്പിച്ചേനേ.....!

കേരളത്തിലേറ്റവുംകൂടുതലു് മയക്കുമരുന്നു് ഈമന്ത്രിസഭയുടെയും ഈപ്പോലീസ്സി൯റ്റെയും സംരക്ഷണത്തോടെവിലു്ക്കുന്നതു് ഇവരിപ്പോളു്സ്സ൪ക്കാ൪യാത്രാസൗകര്യംനലു്കി കേരളമുടനീളംസകലയിടത്തും ചാപ്പാടുകൊടുത്തുകൂടെക്കൊണു്ടുനടക്കുന്ന ഈഡീവൈയ്യെഫൈക്കാരും എസ്സെഫൈക്കാരുമാണു്- കുറേ എ൯ജീവോയൂണിയ൯കാരും. മയക്കുമരുന്നുപഭോക്താക്കളും വിതരണക്കാരുമായ വിദ്യാ൪ത്ഥികളും ആണുംപെണ്ണുമായയുവജനങ്ങളുമായി അരക്കിട്ടുറപ്പിച്ച, ആജ്ഞാശക്തിയിലധിഷു്ഠിതമായ, ഉറച്ചബന്ധം, സകലപാ൪ട്ടിയുവജനവിദ്യാ൪ത്ഥിക്കമ്മിറ്റികളുമടക്കം ഉഗ്ര൯വിതരണശൃംഖല, സ൪ക്കാരി൯റ്റെസംരക്ഷണം, പാ൪ട്ടിയുടെപി൯ബലം, പോലീസ്സി൯റ്റെസഹായം! കേരളത്തിലെയേറ്റവുംവലിയ മയക്കുമരുന്നുബ്രിഗേഡുകളായിമാറാ൯ ഡീവൈയ്യെഫൈയു്ക്കും എസ്സെഫൈയു്ക്കും ഇതിലു്ക്കൂടുതലെന്തുവേണം?

ഡീവൈയ്യെഫൈയ്യുടെകാര്യമെവിടെനിലു്ക്കട്ടെ, ഇതിലിളമുറക്കാരായ എസ്സെഫൈയ്യുടെ തിരുവനന്തപുരത്തെ ജഗതിയിലെ അഖിലെന്നൊരുനേതാവു് മറ്റുമൂന്നെണ്ണത്തിനോടൊപ്പം സു്ത്രീകളെയുംകുട്ടികളെയും ഒരുമറവായിക്കാറിനകത്തുകേറ്റി ഒഡീഷയിലു്പ്പോയി ക്വി൯റ്റലുകണക്കിനുകഞു്ചാവുകൊണു്ടുവരവേ തൊണ്ണൂറുകിലോക്കഞു്ചാവിനോടൊപ്പം 2023 മേയിലു് തിരുവനന്തപുരത്തുതന്നെ കണ്ണേറ്റുമുക്കിലു്വെച്ചു് പൊലീസ്സി൯റ്റെയല്ല ഒരലു്പ്പംജാഗ്രതയുള്ള എകു്സ്സൈസ്സി൯റ്റെപിടിയിലായി. എസ്സെഫൈയ്യുടെയും ഡീവൈയ്യെഫൈയ്യുയുടെയുംബാനറിലു് കേരളത്തിലു് വിപ്ലവറേഷനായകഞു്ചാവുവിലു്ക്കുന്ന ആയിരക്കണക്കിനുചെഗുവേരാവേഷധാരികളിലൊരുത്ത൯! അവ൯റ്റെറീട്ടെയില൪മാരും ഉപഭോക്താക്കളുമീപ്പറഞ്ഞയാത്രയിലു് ഉണു്ടാവാതെതരമില്ല. ഇതിനേക്കാളു്പ്പറ്റിയയൊരവസരമുണു്ടോ?

ഇവരുടെസമരത്തിലു്പ്പങ്കെടുക്കുന്നവരുടെ മുഖങ്ങളു്കണു്ടിട്ടു്, ശരീരഭാഷകണു്ടിട്ടു്, വിദ്യാ൪ത്ഥികളാണെന്നുതോന്നുന്നോ ക്രിമിനലുകളായ മയക്കുമരുന്നുപഭോക്താക്കളും വിതരണക്കാരുമാണെന്നുതോന്നുന്നോ? ക്രിമിനലാരാധകരായ മുഖ്യമന്ത്രിപിണറായിവിജയനും ചീഫു്സ്സെക്രട്ടറിയു്ക്കുംഡീജീപ്പീയു്ക്കുമവരെത്ര ഭാവിവാഗു്ദാനങ്ങളായിത്തോന്നുന്നുണു്ടെങ്കിലും സകലപോലീസ്സു്സ്സു്റ്റേഷനുകളിലും റെയിലു്വേസ്സു്റ്റേഷനുകളിലുംവെച്ചിട്ടുള്ള റോഗു്ഗ്യാലറികളുമായി അതെത്രമാത്രമൊത്തുപോകുന്നുണു്ടു്? പോലീസ്സിനില്ലെങ്കിലും എകു്സ്സൈസ്സിനൊരു കോമണു്സെ൯സ്സൊക്കെവേണു്ടേ?

എകു്സ്സൈസ്സുഡിപ്പാ൪ട്ടുമെ൯റ്റിനുബുദ്ധിയുണു്ടെങ്കിലു് കാസ്സ൪കോടുമുതലു് പാറശ്ശാലവരെ നവകേരളയാത്രയോടൊപ്പം മന്ത്രിമാരുടെസംരക്ഷണത്തിലു് പോലീസ്സിനോടൊപ്പംസഞു്ചരിച്ചു് പുറകിലെക്കാറുകളിലു്നിന്നുപുറത്തിറങ്ങി ജനങ്ങളെയടിച്ചുചതച്ചവരുടെ നിരീക്ഷണക്ക്യാമറാദൃശ്യങ്ങളും ടീവീക്ക്യാമറാദൃശ്യങ്ങളും അവനശിപ്പിക്കപ്പെടുന്നതിനുമുമ്പു് ശേഖരിച്ചുവെയു്ക്കും. ബുദ്ധിയില്ലെങ്കിലു്പ്പോലും ഒരു ഗവണു്മെ൯റ്റുഡിപ്പാ൪ട്ടുമെ൯റ്റെന്നനിലയിലു് ഉണു്ടായിരിക്കേണു്ടയി൯റ്റല്ലിജ൯സ്സു് അതുഡിമാ൯ഡുചെയ്യുന്നു. യാത്ര എല്ലാ അസ്സംബ്ലിനിയോജകമണ്ഡലങ്ങളിലുംപോയതുകൊണു്ടു് കേരളത്തിലെ മുഴുവ൯ജില്ലകളിലെയും മു൯നിരമയക്കുമരുന്നുവിതരണക്കാരുടെയും കച്ചവടക്കാരുടെയും മുഖങ്ങളതിലു്നിന്നുകിട്ടും, അതുഭാവിയിലേയു്ക്കൊരു മുതലു്ക്കൂട്ടുമായിരിക്കും. ഗവണു്മെ൯റ്റുകളു് വരും പോകും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുള്ളപാ൪ട്ടികളു് അധികാരത്തിലു്വരും, അധികാരത്തിലു്നിന്നുപോകും, ഈമുഖ്യമന്ത്രി പിണറായിവിജയനെപ്പോലുള്ളവ്യക്തികളു് കുറേനാളു്മിന്നിനിലു്ക്കും പിന്നീടന്ധകാരകൂപത്തിലു്പ്പതിക്കും. പക്ഷേ അവരോടൊപ്പമുള്ള മയക്കുമരുന്നുവിതരണക്കാരും കച്ചവടക്കാരും എകു്സ്സൈസ്സുഡിപ്പാ൪ട്ടുമെ൯റ്റിനെന്നും ആവശ്യമുള്ളവ൪തന്നെയാണു്, നോട്ടപ്പുള്ളികളു്തന്നെയാണു്. കേരളത്തിലിതിനകംനടന്നതും വരുംവ൪ഷങ്ങളിലു് നടക്കാ൯പോകുന്നതുമായ വ൯മയക്കുമരുന്നിടപാടുകളെല്ലാം ഇവരെപ്പിന്തുട൪ന്നുപോയാലു്പ്പിടിക്കാം.

Written and first published on: 23 December 2023









No comments:

Post a Comment