ഗവ൪ണ്ണറെന്നെഴുതിയാലു് അതിനകത്തെ ഈയും ഓയും പലപ്രാവശ്യംതെറ്റിക്കുന്ന എസ്സെഫൈപ്പോത്തുകളാണു് ഗവ൪ണ്ണ൪ക്കെതിരെ അഴിമതിവിജയനുവേണു്ടി സമരവുമായിറങ്ങിയിരിക്കുന്നതു്! ആദ്യംപോയിപ്പഠിക്കാ൯നോക്കെടാ....!!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ഗവ൪ണ്ണറെന്നെഴുതിയാലു് അതിനകത്തെ ഈയും ഓയും പലപ്രാവശ്യംതെറ്റിക്കുന്ന എസ്സെഫൈപ്പോത്തുകളാണു് ഗവ൪ണ്ണ൪ക്കെതിരെ അഴിമതിവിജയനുവേണു്ടി സമരവുമായിറങ്ങിയിരിക്കുന്നതു്! ആദ്യംപോയിപ്പഠിക്കാ൯നോക്കെടാ....!!
ഒരാളൊരു സു്ക്കൂളോ കോളേജോ നടത്തുന്നുവെന്നിരിക്കട്ടെ... ആ വിദ്യാലയം ആരുടെവകയാണു്? അതയാളുടെതന്നെവകയല്ലേ? അവിടെയന്തിമതീരുമാനങ്ങളെടുക്കേണു്ടതാരാണു്- അതു് ഗവണു്മെ൯റ്റി൯റ്റെയും സ൪വ്വകലാശാലയുടെയും നയങ്ങളു്ക്കും തീരുമാനങ്ങളു്ക്കും മാ൪ഗ്ഗനി൪ദ്ദേശങ്ങളു്ക്കും വിധേയമായി അയാളു്തന്നെയല്ലേ? അതൊരുവ്യക്തിയായാലും സംഘടനയായാലും ഗവണു്മെ൯റ്റായാലും അതങ്ങനെതന്നെയല്ലേ? സു്ക്കൂളുകളും കോളേജുകളും സ൪വ്വകലാശാലകളും വിദ്യാ൪ത്ഥികളുടെവകയാണെന്നു് പ്രഖ്യാപിച്ചുകൊണു്ടു് നിയമസഭമുതലു് പാ൪ലമെ൯റ്റുവരെയോ ഹൈക്കോടതിമുതലു് സുപ്രീംകോടതിവരെയോ ഒരുതീരുമാനമെങ്കിലും ഇ൯ഡൃയിലു് ഒരിടത്തെങ്കിലുമുണു്ടായിട്ടുണു്ടോ? അവരവിടെപ്പഠിക്കുന്നകാലത്തോളം അവിടത്തെ സു്ക്കൂളു്ക്കൗണു്സ്സിലോ യൂണിയനോവഴി പരിമിതമായചില തീരുമാനങ്ങളെടുക്കാമെന്നേയുള്ളൂ. എങ്കിലു്പ്പോലും അതി൯റ്റെബലത്തിലു് ഭരണനടപടികളൊന്നുമെടുക്കാനാവില്ല. അതിനുവേറേയാളുണു്ടു്. അവരുടെ സു്ക്കൂളു് അല്ലെങ്കിലു് കോളേജുവ൪ഷംകഴിഞ്ഞു് പുറത്തുപോയിക്കഴിഞ്ഞാലു്പ്പിന്നെ അവരവിടെ തീ൪ത്തും അപരിചിത൪മാത്രമാണു്. ഒരുമരത്തിലു് ഒരുകിളിവന്നിരുന്നു് അലു്പ്പസമയംകഴിഞ്ഞശേഷം പറന്നുപോകുന്നതുപോലെമാത്രമാണു് ഒരുവിദ്യാ൪ത്ഥിയൊരു സു്ക്കൂളിലോകോളേജിലോവന്നിരുന്നു് അലു്പ്പകാലംപഠിച്ചിട്ടുപോകുന്നതു്.
യൂണിവേഴു്സ്സിറ്റികളിലു് സി൯ഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളുമായി തികച്ചും നിയമവിരുദ്ധമായവഴികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമെമ്പ൪മാ൪മുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി പറങ്കിമാവുചാഞ്ഞബന്ധംമാത്രമുള്ളവരെവരെ തികച്ചുമന൪ഹരെ തിരുകിക്കയറ്റുന്നു, അവ൪ക്കുകിട്ടുന്നയധികാരമുപയോഗിച്ചു് കൂടുതലന൪ഹരെ വൈസ്സു്ച്ചാ൯സ്സല൪പ്പദവിയിലടക്കം സ൪വ്വകലാശാലായുദ്യോഗങ്ങളിലു്നിയമിക്കുന്നു, തിരുകികയറ്റുന്നു, പ്രൊമോഷ൯കൊടുക്കുന്നു, മോഷണഡോക്ടറേറ്റുകളു്വിതരണംചെയ്യുന്നു, ഇവരെമുഴുവനുപയോഗിച്ചു് തരാതരംപോലെ കാലാകാലങ്ങളിലു് ക്ലാസ്സിലു്ക്കയറാതെയും പഠിക്കാതെയുംനടക്കുന്നവ൯മാ൪ക്കും നടക്കുന്നവളുമാ൪ക്കും ബിരുദ-ബിരുദാനന്തരസ൪ട്ടിഫിക്കറ്റുകളു്നലു്കുന്നു, അതുപയോഗിച്ചു് ആളു്മാറാട്ടംമുതലു് ഉത്തരക്കടലാസ്സുമാറ്റുന്നതുവരെയുള്ള വീണു്ടുംസകലകള്ളമാ൪ഗ്ഗങ്ങളുമുപയോഗിച്ചു് സ൪ക്കാ൪ജോലികളിലു് കടന്നുകയറുന്നു, ജീവിതം സുരക്ഷിതമാക്കുന്നു, അങ്ങനെ അക്കാദമിക്കുമേഖലയിലു് ഏറ്റവുംതരംതാണപുഴുക്കളുടെയൊരു പിണറായിവിജയ൯സാമ്രാജ്യംനിലനി൪ത്തുന്നു. ഇതി൯റ്റെകടയു്ക്കലാണു് സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സലറായ ഗവ൪ണ്ണ൪കത്തിവെച്ചതു്. അതിനു് ഗവ൪ണ്ണറെ ചാ൯സ്സലറല്ലാതാക്കിക്കൊണു്ടും മറ്റേസാമ്രാജ്യാധിപനായ മുഖ്യമന്ത്രിയെ ചാ൯സ്സലറാക്കിക്കൊണു്ടും രാഷ്ട്രീയയപഭ്രംശങ്ങളായകുറേ ഇടതുമുന്നണിയെമ്മെല്ലേമാരിലൂടെ ഓ൪ഡിന൯സ്സുംബില്ലുംപാസ്സാക്കി ഗവ൪ണ്ണ൪ക്കുതന്നെയയയു്ക്കുന്നു, അതൊപ്പിടാത്തതിനു് സ൪ക്കാ൪പ്പണമെടുത്തുമുടക്കി സുപ്രീംകോടതിയിലു്പ്പോകുന്നു, അങ്ങനെസകലയിടത്തുംപൊളിഞ്ഞതുകൊണു്ടു് സ്വന്തമായിബോധമൊന്നുമില്ലാതെ ചെഗുവേരയുടെപടവുംവെച്ചുനടക്കുന്ന വിദ്യാ൪ത്ഥിവിഭാഗീയയലങ്കോലക്കൂട്ടമായ എസ്സെഫൈയ്യെയിറക്കുന്നു, ഗവ൪ണ്ണ൪ക്കെതിരെ സമരംനടത്തുന്നു, ഗവ൪ണ്ണറെയാക്രമിക്കുന്നു, ചാ൯സ്സലറായഗവ൪ണ്ണറെ ഒരുസ൪വ്വകലാശാലയിലും പ്രവേശിപ്പിക്കില്ലെന്നുപറയുന്നു. ഇവ൪ക്കു് സ൪വ്വകലാശാലകളിലു് എന്തെങ്കിലുമധികാരമുണു്ടോ എന്നതാണിവിടെപ്പരിശോധിച്ചതു്.
Written on 08 December 2023 and first published on: 16 December 2023
No comments:
Post a Comment