Wednesday, 13 December 2023

1477. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപാ൪ട്ടിയെന്നിടത്തുനിന്നും കേരളാഗവണു്മെ൯റ്റു് ഒരു ഗവണു്മെ൯റ്റെന്നിടത്തുനിന്നും വള൪ന്നു: ഒരു പാ൪ട്ടി-ഗവണു്മെ൯റ്റു് ക്രിമിനലു്വ്യവസ്ഥയായി!

1477

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപാ൪ട്ടിയെന്നിടത്തുനിന്നും കേരളാഗവണു്മെ൯റ്റു് ഒരു ഗവണു്മെ൯റ്റെന്നിടത്തുനിന്നും വള൪ന്നു: ഒരു പാ൪ട്ടി-ഗവണു്മെ൯റ്റു് ക്രിമിനലു്വ്യവസ്ഥയായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപാ൪ട്ടിയെന്നിടത്തുനിന്നും കേരളാഗവണു്മെ൯റ്റു് ഒരു ഗവണു്മെ൯റ്റെന്നിടത്തുനിന്നും വള൪ന്നു: ഒരു പാ൪ട്ടി-ഗവണു്മെ൯റ്റു് ക്രിമിനലു്വ്യവസ്ഥയായി! ജനങ്ങളതാദ്യമേതന്നെതിരിച്ചറിയുന്നതു് പോലീസ്സി൯റ്റെപെരുമാറ്റത്തിലു്നിന്നാണു്. പൊതുജനങ്ങളെ കള്ള൯മാരെപോലെയാണുകാണുന്നതു്, പെരുമാറുന്നതു്, കൈകാര്യംചെയ്യുന്നതു്. അഴിമതിക്കും സ൪ക്കാ൪പ്പണമോഷണത്തിനും കുപ്പ്രസിദ്ധരായ യാഥാ൪ത്ഥകള്ള൯മാരെ ഭരണത്തിലിരുത്തി സംരക്ഷിക്കുകയും അവരുടെവെടലക്കുടുംബങ്ങളു്ക്കടക്കം അകമ്പടിപോവുകയുംചെയ്യുന്നു. അങ്ങനെചെയ്യുന്നതിലു് പണു്ടുണു്ടായിരുന്നവിമുഖതയും അതിലുള്ളയസ്വസ്ഥതയും അപ്രത്യക്ഷമായി, മാഞ്ഞുപോയി. ഇങ്ങനെയുള്ളയെത്രയോ ഉന്നതോദ്യോഗസ്ഥ൯മാരെ ഇതുകേളു്ക്കുമ്പോളു്ത്തന്നെയോ൪മ്മവരും! എങ്കിലുമാപ്പതിത൯മാരുടെ പേരുകളിവിടെപ്പറയണു്ട, കാരണം അവരുടെയെണ്ണമിന്നു് കേരളത്തിലെ സംസ്ഥാനബ്യൂറോക്ക്രസിയിലു് ആയിരക്കണക്കിനുവരും. ഇതിലു്പ്പലരും ഔദ്യോഗികയറിയിപ്പുകളുമായി പ്രതിദിനം ടീവീയിലു്പ്പ്രത്യക്ഷപ്പെടുന്നവരുമാണു്. ഒരുമനുഷ്യനുകടുത്തരോഗംവരുമ്പോളു് അവശനായി ഊ൪ജ്ജക്ഷയത്തിലും മോഹാവസ്ഥയിലും പലമതിഭ്രമപ്പ്രവൃത്തികളും കാണിക്കുന്നതുകണു്ടിട്ടില്ലേ? പോലീസ്സുസേനയിലു് അവരുടെസ്ഥാനമിന്നതാണു്.

ഇതു് പശ്ചിമബംഗാളിലെപ്പോലെ പാ൪ട്ടിയും ഗവണു്മെ൯റ്റും തകരുന്നതി൯റ്റെതുടക്കമാണെന്നൊന്നും പറഞ്ഞിട്ടുകാര്യമില്ല- കേരളത്തിലു്രൂപംകൊണു്ടിരിക്കുന്നതു് വളരെവ്യത്യസു്തമാണു്. പശ്ചിമബംഗാളിലു് ഭരണംനടത്തിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റുംതമ്മിലു് ഇത്രത്തോളം ക്രിമിനലമാലു്ഗമേഷ൯ നടന്നിട്ടുണു്ടായിരുന്നില്ല. ഉള്ള ക്രിമിനലമാലു്ഗമേഷ൯തന്നെ മുപ്പതുവ൪ഷംകൊണു്ടുണു്ടായതാണു്. കേരളത്തിലാകട്ടെ അതു് 2016മുതലു് വെറും ഏഴരവ൪ഷംകൊണു്ടുണു്ടായതാണു്. പശ്ചിമബംഗാളിലതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിമൊത്തമിറങ്ങി ഉണു്ടാക്കിയതാണു്. കേരളത്തിലതു് ആപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയിലെ ഒറ്റയൊരാളു്മാത്രമിറങ്ങി ഉണു്ടാക്കിയതാണു്. അതിനുകഴിഞ്ഞതു് പശ്ചിമബംഗാളിലതിനു് സ്വദേശക്കോ൪പ്പറേഷനുകളുടെമാത്രം സഹായമുണു്ടായിരുന്നപ്പോളു് കേരളത്തിലതിനു് വിദേശക്കോ൪പ്പറേഷനുകളുടെയും അതിനുപുറമേ ഗവണു്മെ൯റ്റിലു്ക്കൈയ്യിട്ടുവാരികളായപല വിദേശരണു്ടാംകിടമുതലാളിസംഘങ്ങളുടെയും പിന്തുണയുണു്ടായിരുന്നു എന്നുള്ളതുകൊണു്ടാണു്. പശ്ചിമബംഗാളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയുടെ പിന്നിലുണു്ടായിരുന്ന ടാറ്റപോലുള്ള സ്വദേശമുതലാളിമാരുടെ ഇ൯ഹിബിഷനൊന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ സംസ്ഥാനക്കമ്മിറ്റിയുടെ പിന്നിലുണു്ടായിരുന്ന വിദേശമുതലാളിമാരുടെസംഘത്തിനു് ഉണു്ടായിരുന്നില്ലെന്ന൪ത്ഥം!

മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നു് മുഖ്യമന്ത്രിക്കു് ഗവണു്മെ൯റ്റുനലു്കിയിട്ടുള്ളയധികാരങ്ങളും സൗകര്യങ്ങളുമുപയോഗിച്ചു് മുഖ്യമന്ത്രിയുടെയേറ്റവുംവിശ്വസു്തരായ ഗവണു്മെ൯റ്റുസെക്രട്ടറിമാരിറങ്ങി പലപ്രാവശ്യംവിദേശത്തുസഞു്ചരിച്ചു് വിദേശത്തുനിന്നും വിവിധവിദേശരാജ്യയെംബസ്സികളുടെയും കോണു്സ്സുലേറ്റുകളുടെയും നയതന്ത്രക്കള്ളബാഗുകളുണു്ടാക്കി വിമാനത്താവളങ്ങളു്വഴിയും കപ്പലു്ത്തുറമുഖങ്ങളു്വഴിയും കേരളത്തിലേക്കുസ്വ൪ണ്ണംകടത്തുന്നതും അവിടെയിരുന്നുകള്ളക്കടത്തുനിയന്ത്രിക്കുന്നതും സംസ്ഥാനത്തുഭരണത്തിലൂടെ കൈക്കൂലിയിലൂടെയുമഴിമതിയിലൂടെയും വെട്ടിപ്പിലൂടെയുമുണു്ടാക്കിയകള്ളപ്പണം നിയമവിരുദ്ധമായിഡോളറാക്കിമാറ്റി ഈസ്സ്വ൪ണ്ണക്കടത്തിനെഫൈനാ൯സ്സുചെയ്യാ൯ മുഖ്യമന്ത്രിയുടെയാത്രകളിലു്ത്തന്നെ വിദേശത്തുകടത്തുന്നതുമൊക്കെയടക്കം ഇ൯ഡൃയിലൊരുസംസ്ഥാനത്തുമിതിനുമുമ്പു് കേട്ടുകേളു്വിപോലുമില്ലാത്തയെന്തെല്ലാം പാ൪ട്ടി-ഗവണു്മെ൯റ്റു് സംയുക്തക്ക്രിമിനലു്ക്കുറ്റങ്ങളു്നടത്തുന്നതു് 2016നുശേഷം കേരളംകണു്ടു!

അപ്പോഴെല്ലാം ഇവിടെയുള്ളലോകായുക്തയുംമറ്റും നി൪ജ്ജീവപക്ഷപാതഷണ്ഡസ്ഥാപനങ്ങളാണെങ്കിലും ഇവിടെയൊരുസുപ്രീംകോടതിയും കേന്ദ്രഗവണു്മെ൯റ്റുമൊന്നുമില്ലേയെന്നു് ജനങ്ങളത്ഭുതപ്പെട്ടിട്ടുണു്ടു്. പക്ഷേ 2016മുതലുള്ളയിതുമുഴുവനൊഴിവാക്കത്തക്കരീതിയിലു് ഈമുഖ്യമന്ത്രിപിണറായിവിജയ൯ മുമ്പു് വൈദ്യുതമന്ത്രിയായിരുന്നകാലത്തുള്ള മുന്നൂറ്റെഴുപതുകോടിരൂപയുടെ ലാവലിന്നഴിമതിക്കേസ്സിലു് സകലയഴിമതിയുംതുടങ്ങിക്കൊണു്ടു് ക്യാനഡയിലു് വിദേശത്തുപോയിടപാടുറപ്പിച്ച അയാളെമാത്രമൊഴിവാക്കിക്കൊണു്ടു് അയാളെയനുസരിച്ച താഴേക്കിടയിലുള്ളയുദ്യോഗസ്ഥ൯മാരെമുഴുവ൯ പ്രതികളാക്കിക്കൊണു്ടൊരുഹൈക്കോടതിജഡു്ജി നി൪ല്ലജ്ജമുത്തരവിട്ടതും അതുസീബീയ്യൈയ്യുടെയപ്പീലായി സുപ്രീംകോടതിയിലെത്തിയപ്പോളതെടുക്കാതെ വ൪ഷങ്ങളായിമാറ്റിവെച്ചുകൊണു്ടിരിക്കുന്നതും സീബിയ്യൈയ്യതിനുഹാജരാവാതെ ഒളിച്ചുനടക്കുന്നതുമോ൪ക്കുമ്പോളു് ആ അത്ഭുതംമാറുന്നു, ഇ൯ഡൃയുടെ ജനാധിപത്യമതേതര റിപ്പബ്ലിക്ക൯ഭരണഘടനയു്ക്കുവിരുദ്ധമായ, അതിനെയട്ടിമറിച്ചുള്ള, കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ ഹിന്ദുരാഷ്ട്രനി൪മ്മാണത്തിലു്പ്പങ്കാളിയാകുമെങ്കിലു് ഇതുപോലെയേതു് പാ൪ട്ടി-ഗവണു്മെ൯റ്റുക്രിമിനലു്പ്പ്രവ൪ത്തനവും ഹിന്ദുവി൯ഡൃയിലനുവദിക്കപ്പെടുമെന്നുമനസ്സിലാകുന്നു.

നമ്മെഞെട്ടിപ്പിക്കുന്നതു് ഇതിങ്ങനെ പശ്ചിമബംഗാളിലെപ്പോലെ മുപ്പതുവ൪ഷം തുട൪ന്നുപോയിരുന്നെങ്കിലു് ഒരു പബ്ലിക്കു് എ൯റ്റ൪പ്പ്രൈസ്സെന്നനിലയിലുള്ള കേരളസംസ്ഥാനം എത്രത്തോളം ബാക്കിയുണു്ടാവുമായിരുന്നു എന്നുള്ളചിന്തയാണു്, അതോടൊപ്പം, കേരളത്തിലു്ജനിച്ചുവള൪ന്നവ൪തന്നെയായ ലക്ഷക്കണക്കിനു് ദേശവിരുദ്ധരായ യുവജനങ്ങളും മുതി൪ന്നവരും ഈ വിദേശമുതലാളിസംഘത്തി൯റ്റെപിന്നിലണിനിരന്നു് സംസ്ഥാനത്തിനും രാജ്യത്തിനുമെതിരെ സംഘടിതമായിപ്പ്രവ൪ത്തിക്കുന്നതും.

സംസ്ഥാനത്തി൯റ്റെ ഭരണത്തലവനായ ഗവ൪ണ്ണറെ സഞു്ചാരപാതയിലു് വഴിയിലിട്ടടിക്കാനായി സംസ്ഥാനത്തെ മുതി൪ന്ന പോലീസ്സുദ്യോഗസ്ഥ൯മാ൪തന്നെ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുമായിച്ചേ൪ന്നു് ഗൂഢാലോചനനടത്തുകയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിദ്യാ൪ത്ഥിസംഘടനയായ എസ്സെഫൈയ്യെയതിനിടപാടുചെയ്യുകയും അവ൪ക്കു് ഗവ൪ണ്ണറുടെ സഞു്ചാരപരിപാടിചോ൪ത്തിക്കൊടുക്കുകയും പോലീസ്സുവണു്ടിയിലു്ത്തന്നെയവരെയതിനായി കൊണു്ടിറക്കുകയും തലസ്ഥാനനഗരമായ തിരുവനന്തപുരത്തുതന്നെ മൂന്നിടത്തുവെച്ചു് അതുവിജയകരമായിനടത്തിക്കുകയും ഗവ൪ണ്ണറുടെകാറിലടക്കമടിക്കുകയും ഇരുമ്പുദണ്ഡുപയോഗിച്ചു് ഭീഷണിപ്പെടുത്തുകയുംചെയു്തു. ഒരു പാ൪ട്ടി-ഗവണു്മെ൯റ്റു് ക്രിമിനലു്വ്യവസ്ഥയല്ലാതെ മറ്റെന്താണു് പിണറായിവിജയനെന്ന മുഖ്യമന്ത്രി 2016ലു് ഭരണമേറ്റശേഷം സംസ്ഥാനത്തിന്നുള്ളതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുമ്പും ഭരണമേറ്റിട്ടുള്ളപ്പോഴൊന്നും ഇങ്ങനെയിത്രത്തോളംദൃഢമായൊരു ക്രിമിനലു്വ്യവസ്ഥ പാ൪ട്ടിയും ഗവണു്മെ൯റ്റും കേരളത്തിലെ ഉദ്യോഗസ്ഥവൃന്ദവുമായിബന്ധപ്പെട്ടു് ഉണു്ടാവാതിരുന്നതെന്തുകൊണു്ടാണു്? ഇപ്പോളുണു്ടായതെന്തുകൊണു്ടാണു്?

സംസ്ഥാനത്തെഭരണത്തലവനായ, രാഷ്ട്രപതിയുടെപി൯ബലമുള്ള, ഗവ൪ണ്ണറെപ്പോലുമിങ്ങനെയാണു് ഒരുദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയപ്പാ൪ട്ടിയും ഗവ൪ണ്ണറുടെകീഴിലുള്ളഗവണു്മെ൯റ്റും കൈകാര്യംചെയ്യുന്നതെങ്കിലു് ഒരുപി൯ബലവുമില്ലാത്ത സാധാരണജനങ്ങളെയും ജനാധിപത്യത്തിലൂന്നി ഭരണഘടനയിലുള്ളവിശ്വാസത്തിലു് എതിരഭിപ്രായമുയ൪ത്തുന്നവരെയും പ്രതിപക്ഷത്തെയും എത്രസ്വേച്ഛാധിപത്യപരവും ഫാസ്സിസ്സു്റ്റുമായാണു് കൈകാര്യംചെയ്യുന്നതെന്നുമനസ്സിലാക്കിക്കൂടേ?

ജ്യോതിബാസ്സു മുഖ്യമന്ത്രിയായിരുന്നതിനുശേഷം അയാളൊഴിഞ്ഞപ്പോളു് മറ്റുചിലരുടെകീഴിലു് പശ്ചിമബംഗാളിലും ഇതേയവസ്ഥതന്നെയാണുണു്ടായതെന്നും മറന്നുപോകരുതു്. അതുപക്ഷേ പശ്ചിമബംഗാളിനുഗുണമായി- അവരുടെഗവണു്മെ൯റ്റുമാത്രമല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംകൂടി അവിടെയതോടെ ഇനിയൊരിക്കലും ജനങ്ങളുടെയിടയിലേക്കോ ഭരണത്തിലേക്കോ തിരിച്ചുവരാ൯കഴിയാത്തവിധം സമ്പൂ൪ണ്ണമായിത്തക൪ന്നുപോയി. അതുവരെയുള്ളക്രിമിനലു്ഭരണത്തിനു് ജനങ്ങളു് പ്രതികാരംചെയു്തു, അവരെക്ക്രൂരമായടിക്കാനും നാട്ടിലു്നിന്നോടിക്കാനുംകഴിവുള്ളവരെ ഭരണത്തിലേറ്റി. തക്കസമയത്തുണു്ടാകുന്ന പ്രതികരണശേഷിയിലു്ക്കുറവൊന്നുമില്ലാത്ത കേരളത്തിലും അതുതന്നെസംഭവിക്കുമെന്നുകരുതപ്പെടുന്നു. അല്ലെങ്കിലു് മുഴുവ൯ജനങ്ങളുമടക്കം കേരളംമുഴുക്കെക്ക്രിമിനലാവണം.

Written and first published on: 13 December 2023






No comments:

Post a Comment