Monday 25 December 2023

1487. അന്വേഷിക്കപ്പെടേണു്ടതു് പോലീസ്സിലു് മുഖ്യമന്ത്രിപിണറായിവിജയ൯നടത്തിയ ക്രിമിനലു്വലു്ക്കരണമാണു്, അതും റീട്ടെയിലല്ല ഹോളു്സ്സെയിലായയന്വേഷണമാണുനടക്കേണു്ടതു്

1487

അന്വേഷിക്കപ്പെടേണു്ടതു് പോലീസ്സിലു് മുഖ്യമന്ത്രിപിണറായിവിജയ൯നടത്തിയ ക്രിമിനലു്വലു്ക്കരണമാണു്, അതും റീട്ടെയിലല്ല ഹോളു്സ്സെയിലായയന്വേഷണമാണുനടക്കേണു്ടതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Colin Lloyd. Graphics: Adobe SP.

കേരളാപ്പൊലീസ്സിലെ നിരവധിയുദ്യോഗസ്ഥ൯മാരുടെമേലു് ക്രിമിനലു്ക്കുറ്റങ്ങളാരോപിക്കപ്പെട്ടു, പലതുംകോടതിലു്ച്ചാ൪ജ്ജുചെയ്യപ്പെട്ടു, പലതിലും ഡിപ്പാ൪ട്ടുമെ൯റ്റലന്വേഷങ്ങളു്നടക്കുന്നു. 2016നുശേഷമിതിലു് അമ്പതും അറുപതുമിരട്ടിവ൪ദ്ധനയെങ്ങനെയുണു്ടായെന്നാണു് അന്വേഷിക്കപ്പെടേണു്ടതു്. അതുകൊണു്ടുതന്നെ അന്വേഷണംനടക്കേണു്ടതു് പോലീസ്സിലു് മുഖ്യമന്ത്രിപിണറായിവിജയ൯നടത്തിയ ക്രിമിനലു്വലു്ക്കരണമാണു്, അതും റീട്ടെയിലല്ല ഹോളു്സ്സെയിലായയന്വേഷണമാണുനടക്കേണു്ടതു്. പോലീസ്സിലു് ഒരുശതമാനം ക്രിമിനലു്വലു്ക്കരണംനടന്നാലു്പ്പോലുമതു് വളരെഗുരുതരമാണു്. 2016നുശേഷമുള്ളയിയാളുടെഭരണത്തിലു് അതു് പത്തുമുതലു് പതിനഞു്ചുശതമാനംവരെയായെന്നതുവ്യക്തമാണു്. അല്ലെങ്കിലവരുടെമേലു് ഇത്രയുംകേസ്സുകളുണു്ടാവില്ല. സീബീയ്യൈയന്വേഷിക്കണമോ ജുഡീഷ്യലന്വേഷണംനടത്തണമോ സിറ്റിസ്സ൯സ്സു് കമ്മീഷനെനിയോഗിക്കണമോ എന്നുള്ളതിലു്മാത്രമാണുത൪ക്കമുള്ളതു്.

കേരളത്തിലു് കുറ്റവാളികളു്ചെയ്യുകയും പിടിക്കപ്പെടുകയും കോടതിനടപടികളിലൂടെ ഏറ്റവുംകടുത്തശിക്ഷകളു് നലു്കപ്പെടുകയുംചെയുതകുറ്റങ്ങളെല്ലാം- അതിലധികവും- വ്യത്യസു്തമായയോരോരോസംഭവങ്ങളിലു് കേരളാപ്പൊലീസ്സിലെ വ്യത്യസു്തരായയോരോരോവ്യക്തികളും ഒരു ഇ൯സ്സു്റ്റിറ്റൃൂഷനെന്നുള്ളനിലയിലവ൪ കൂട്ടായും മൊത്തമായും ചെയു്തുകഴിഞ്ഞുവെന്നതാണു് സാഹചര്യത്തെ ഗൗരവതരമാക്കുന്നതു്. ഇവ൪ക്കെല്ലാമൊരു കോമണു് ഇ൯ഫ്ലുവെ൯സ്സറുണു്ടാകാതെയും കോമണു് പ്രൊട്ടക്ടറുണു്ടാകാതെയും ഇതൊന്നുംനടക്കില്ല- അതിനുമെത്രയോമുമ്പു് ഇ൯റ്റല്ലിജ൯സ്സിലൂടെയും സു്പെഷ്യലു്ബ്രാഞു്ചിലൂടെയും ഐഡ൯റ്റിഫൈചെയ്യപ്പെട്ടു് അവരെല്ലാം സ൪വ്വീസ്സിനുപുറത്തായിക്കഴിയുമായിരുന്നു! സ൪വ്വീസ്സിനുപുറത്തായിരുന്നെങ്കിലു് അവ൪ക്കിതെല്ലാം ചെയ്യാ൯കഴിയുകയുമുണു്ടായിരുന്നില്ല. ഈയൊരുസ്ഥിതി സംസ്ഥാനത്തുണു്ടെന്നു് ഇതുവരെയും പരസ്യമായംഗീകരിക്കാ൯പോലും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായ പിണറായിവിജയ൯ നിയമസഭയിലോ പുറത്തോ തയാറായിട്ടില്ലാത്തതു് ആ ഇ൯ഫ്ലുവെ൯സ്സറും പ്രൊട്ടക്ടറും അയാളു്തന്നെയാന്നുള്ളതി൯റ്റെസൂചനയാണു്, തെളിവാണു്. ഇങ്ങനെയൊരുസാഹചര്യം സംസ്ഥാനത്തുണു്ടെന്നു് സംസ്ഥാനഭരണത്തലവ൯തന്നെയായ ഗവ൪ണ്ണ൪ മാധ്യമങ്ങളുടെമുന്നിലടക്കം പരസ്യമായിജനങ്ങളെയറിയിച്ചുകഴിഞ്ഞു, സമ്മതിച്ചുകഴിഞ്ഞു.

സാധാരണഗതിയിലു് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണു് ഇങ്ങനെയൊരുസ്ഥിതി സംസ്ഥാനത്തുണു്ടെന്നു് ജനങ്ങളോടുപറയുകയും അവരോടു് മു൯കരുതലെടുക്കാനാവശ്യപ്പെടുകയും പോലീസ്സിനകത്തുതന്നെയതിനുള്ള തിരുത്തലു്-ശിക്ഷാ-പിരിച്ചുവിടലു്നടപടികളെടുക്കാ൯ ഹോംസെക്രട്ടറിയോടാവശ്യപ്പെടുകയുംചെയ്യേണു്ടതു്. പക്ഷേ കേരളത്തിലു് പിണറായിവിജയ൯റ്റെഭരണത്തിലങ്ങനെയുണു്ടായിട്ടില്ല. പകരമിതിലു് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായയയാളാണുപ്രതിയായിരിക്കുന്നതെന്നാണു് ഇതടക്കംപലവിഷയങ്ങളിലു് അയാളുടെതന്നെപ്രസു്താവനകളും വിശദീകരണങ്ങളും ആഹ്വാനങ്ങളും നടപടികളും തെളിയിക്കുന്നതു്. 1959ലു് രാഷ്ട്രപതി ക്രമസമാധാനത്തക൪ച്ചയു്ക്കും ജനങ്ങളുടെമേലു് വെടിവെയു്പ്പടക്കമുള്ള പോലീസ്സു്ക്കുറ്റങ്ങളു്ക്കും പിരിച്ചുവിടുന്നതിനുമുമ്പു് അന്നുമുഖ്യമന്ത്രിയായിരുന്ന ഈയെം. ശങ്കര൯നമ്പൂതിരിപ്പാടുമിതുതന്നെയാണുചെയു്തതു്. അന്നുപ്രധാനമന്ത്രിയായിരുന്ന നെഹു്റുവിനുണു്ടായിരുന്ന നിയമബോധവും അസ്ഥിയുറപ്പും ഇന്നുപ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്രമോദിയു്ക്കില്ലാത്തതുകൊണു്ടു് അതുണു്ടാകുന്നില്ല. ഗവ൪ണ്ണറും വളരെവ്യക്തമായിതുസൂചിപ്പിച്ചുകഴിഞ്ഞു. അങ്ങനെയെങ്കിലു് അതിനുള്ളറിപ്പോ൪ട്ടുകളു് കേന്ദ്രഗവണു്മെ൯റ്റിനും രാഷ്ട്രപതിക്കുംകൊടുക്കാ൯ ഗവ൪ണ്ണ൪ബാദ്ധ്യസ്ഥനാണു്. ക്രിമിനലു്നന്നാവുമെന്നുസ്വപു്നംകണു്ടോ കേന്ദ്രബീജേപ്പീയു്ക്കുവേണു്ടി രാഷ്ട്രീയവിലപേശലിനുവേണു്ടിയോ അതുകൊടുത്തിട്ടില്ല.

പോലീസ്സിലെയഴിമതിക്കുപുറമേ പോലീസ്സുകാ൪തന്നെകുറ്റകൃത്യങ്ങളു്ചെയ്യുന്നതു്, കുറ്റവാളികളെയതിനുസഹായിക്കുന്നതും അവരിലു്നിന്നതി൯റ്റെപങ്കുപറ്റുന്നതും, കൊലപാതകവും ആളെതട്ടിക്കൊണു്ടുപോകലും മുതലുകളു്മോഷ്ടിക്കുന്നതുംകൊള്ളയടിക്കുന്നതും, ബലാത്സംഗവും ബലാത്സംഗംചെയു്തുകൊല്ലുന്നതും, മയക്കുമരുന്നുകച്ചവടക്കാരിലു്നിന്നും പണംപിടുങ്ങുന്നതും മയക്കുമരുന്നുകേസ്സെടുക്കുമെന്നുപറഞ്ഞു് പണംപിടുങ്ങുന്നതും, വിമാനത്താവളങ്ങളിലു്നിന്നുവരുന്ന യാത്രക്കാരിലു്നിന്നും സ്വ൪ണ്ണവുംപണവുംതട്ടിയെടുക്കുന്നതു്, എന്നിങ്ങനെനാനാവിധമായകുറ്റകൃത്യങ്ങളു് 2016നുശേഷം വ൪ദ്ധമായരീതിയിലു് കാക്കിയിട്ടുകൊണു്ടു് കേരളാപ്പോലീസ്സിലെക്കുറ്റവാളികളു് ചെയു്തുകഴിഞ്ഞു. ഇവരിലു് ഡീജീപ്പീമുതലു് സാധാരണകോണു്സു്റ്റബിളു്മാ൪വരെവരുന്നു. സംരക്ഷിക്കാനും മാ൪ഗ്ഗനി൪ദ്ദേശങ്ങളു്നലു്കാനുമൊരു ഭരണരാഷ്ട്രീയനേതൃത്വം ഉള്ളതുകൊണു്ടുമാത്രമാണു് ഇവ൪ക്കിത്രയുംചെയ്യാ൯കഴിഞ്ഞതു്. ആ ഭരണരാഷ്ട്രീയനേതൃത്വത്തെ തെളിവുകളു്സഹിതം കണു്ടെത്തിപ്പിടികൂടി ജയിലടയു്ക്കുകയും അവരുടെസ്വത്തുക്കളടക്കമീടാക്കി സംസ്ഥാനത്തിനുണു്ടായനഷ്ടംതീ൪ക്കുകയും ഇനിയൊരുരാഷ്ട്രീയക്കാരനുമിതുചെയ്യാ൯ ആലോചിക്കാ൯പോലുംധൈര്യമുണു്ടാവാതെ ഇ൯ഡൃയു്ക്കുമുഴുവ൯ മാതൃകയായി ഏറ്റവുംകടുത്ത നിയമശിക്ഷവാങ്ങിക്കൊടുക്കുകയുമാണു് ഈപ്പറഞ്ഞയന്വേഷണങ്ങളുടെലക്ഷൃം, അല്ലാതെയൊരു റിപ്പോ൪ട്ടെഴുതിയുണു്ടാക്കുകയല്ല.


Written on 23 December 2023 and first published on: 25 December 2023












 

 

No comments:

Post a Comment