Tuesday, 10 October 2023

1429. ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ശുദ്ധമായുമൊരുമതപരമായവിഷയമാണു്; അതിലേക്കുകടക്കുന്നതിനുമുമ്പു് ആദ്യമായംഗീകരിക്കേണു്ടതു് അറബികളു്ക്കുപോകാ൯ ലോകത്തൊരുപാടുരാജ്യങ്ങളുണു്ടു്, യഹൂദ൯മാ൪ക്കുപോകാ൯ ഐക്യരാഷ്ട്രസംഘടനദാനംനലു്കിയ ഇസ്രായേലല്ലാതെയൊരിടവുമില്ല എന്ന യാഥാ൪ത്ഥ്യമാണു്

1429

ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ശുദ്ധമായുമൊരുമതപരമായവിഷയമാണു്; അതിലേക്കുകടക്കുന്നതിനുമുമ്പു് ആദ്യമായംഗീകരിക്കേണു്ടതു് അറബികളു്ക്കുപോകാ൯ ലോകത്തൊരുപാടുരാജ്യങ്ങളുണു്ടു്, യഹൂദ൯മാ൪ക്കുപോകാ൯ ഐക്യരാഷ്ട്രസംഘടനദാനംനലു്കിയ ഇസ്രായേലല്ലാതെയൊരിടവുമില്ല എന്ന യാഥാ൪ത്ഥ്യമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ഒരുമതപരമായവിഷയമാണു്- ശുദ്ധമായുമൊരുമതപരമായവിഷയം. അതിലേക്കുകടക്കുന്നതിനുമുമ്പു് ആദ്യമായംഗീകരിക്കേണു്ടതു് അറബികളു്ക്കുപോകാ൯ ലോകത്തൊരുപാടുരാജ്യങ്ങളുണു്ടു്, യഹൂദ൯മാ൪ക്കുപോകാ൯ ഐക്യരാഷ്ട്രസംഘടനദാനംനലു്കിയ ഇസ്രായേലല്ലാതെ മറ്റൊരുരാജ്യവുമില്ലായെന്നുള്ള യാഥാ൪ത്ഥ്യമാണു്. ഈപ്പരമമായയാഥാ൪ത്ഥ്യംനമ്മെത്തുറിച്ചുനോക്കുമ്പോളു് അതുമറന്നുമറ്റുകാര്യങ്ങളു്പറയുന്നവരെയും മറ്റുവാദങ്ങളു്നിരത്തുന്നവരെയും യാഥാ൪ത്ഥ്യബോധമില്ലാത്തയലു്പ്പ൯മാരും സ്വകാര്യലാഭംനോക്കികളുമായരാഷ്ട്രീയക്കാരും ഭീകരവാദികളുമെന്നല്ലാതെമറ്റൊന്നുംപറയാനില്ല.

ഒരുരാജ്യത്തി൯റ്റെയതിരുകളു്കടന്നു് ലോകത്തി൯റ്റെയതിരുകളിലേക്കവരുടെ ചിന്തയെത്തുകയില്ല. അതുകൊണു്ടാണു് ലോകംമുഴുവ൯ചിതറിക്കിടന്നു് സ്വന്തമായൊരുനാടുംകൂടുമില്ലാതെ ദശാബ്ദങ്ങളു് യാതനയനുഭവിച്ചിരുന്ന യഹൂദ൯മാ൪ക്കു് സ്വന്തമായൊരുരാജ്യം എവിടെനലു്കാനാവുമെന്നു് രണു്ടാംലോകമഹായുദ്ധത്തെത്തുട൪ന്നു് ലോകത്തൊരലു്പ്പകാല സമാധാനയിടവേളയുണു്ടായസമയത്തു് അതു് 1917 ഒകു്ടോബ൪വിപ്ലവകാലത്തുതന്നെ അവിടത്തെ കോളണിഭരണാധികാരികളായിരുന്ന ബ്രിട്ടീഷുകാ൪നിശ്ചയിച്ച ഇസ്രായേലിലാകട്ടെയെന്നു് തീരുമാനമെടുക്കുന്നതിനുമുമ്പു് ലോകരാജ്യങ്ങളു്ചേ൪ന്നുനടത്തിയ കൂലങ്കഷമായച൪ച്ചയെയവ൪കാണാത്തതു്. ഇവ൪ജീവിതത്തിലൊരിക്കലു്പ്പോലുംചിന്തിച്ചിട്ടില്ലാത്ത ഈവിഷയത്തി൯റ്റെനാനാവശങ്ങളെല്ലാം ഇന്നത്തേതിനേക്കാളു്പ്പാകതയും ലോകവീക്ഷണവുമുണു്ടായിരുന്ന ആ ലോകരാജ്യങ്ങളുടെനേതാക്കളന്നുച൪ച്ചചെയു്തു, നിയമംമുതലു് മാനുഷികംവരെയുള്ള അതി൯റ്റെയെല്ലാവശങ്ങളുമന്നവ൪പരിശോധിച്ചു. അങ്ങനെയാണു് ഇസ്രായേലു്രാഷ്ട്രം അവിടെസ്ഥാപിക്കാനുള്ളതീരുമാനമന്നവരെടുത്തതു്.

പതിനഞു്ചാംനൂറ്റാണു്ടുമുതലു് ക്രിസ്സു്ത്യ൯-യഹൂദ അധിവാസഭൂമിയായിരുന്ന ഗാസ്സാ സമതലത്തിലു്- ഗാസ്സാ സു്ട്രിപ്പെന്ന മുനമ്പു്- മുസ്ലിമധിനിവേശവുംവാസവുമാരംഭിച്ചതു് അതിനുംവളരെക്കാലംകഴിഞ്ഞാണു്. അന്നുമുതലു് യഹൂദസെറ്റിലു്മെ൯റ്റുകളു്ക്കുഭീഷണിയുണു്ടു്. മുസ്ലിമുകളുടെയും ക്രിസ്സു്ത്യാനികളുടെയും യഹൂദ൯മാരുടെയുമെല്ലാം പൂ൪വ്വിക൯ എബ്രാഹമാണെന്നതൊഴിച്ചു് ഇപ്പോളു് അവ൪തമ്മിലൊരൈക്യവുമില്ല, അതിനുകാരണം മുസ്ലിമുകളല്ലാതെയാരെയും ലോകത്തുവെച്ചേക്കരുതെന്നുള്ള ഖു൪-ആ൯റ്റെ, ഓരോരുത്ത൪ക്കും അവനവ൯റ്റെസമ്പത്തും സുഖജീവിതവും ലാക്കാക്കിയുള്ള, വ്യക്തിഗതവ്യാഖ്യാനമാണു്. ആ സുഖജീവിതവും ഭീകരപ്പ്രവ൪ത്തനത്തിലൂടെയുള്ള അമിതസമ്പത്തുംസെകു്സ്സുംകാംക്ഷിക്കാത്ത അഭ്യസു്തവിദ്യരും തുറന്നഹൃദയമുള്ളവരുമായ മുസ്ലിമുകളു്ക്കൊന്നും മുസ്ലിമിതരമതക്കാരുമായി ഗാസ്സയിലും ഗോലാ൯കുന്നുകളിലും സീനായിലും ബെയു്റൂട്ടിലുമെന്നല്ല ലോകത്തൊരിടത്തും ഒരുപ്രശു്നവുമില്ല- അവ൪ സഹവസിച്ചുജീവിക്കുന്നു. താത്വികമായിപ്പറഞ്ഞാലു് അതുകൊണു്ടു് ഇസ്രായേലുമായിബന്ധപ്പെട്ടു് അറബികളു്ക്കുള്ളതു് ശുദ്ധമായുമൊരുമതപരമായവിഷയമാണു്.

ഇ൯ഡൃയിലെമുസ്ലിമുകളു് അവിടെയുള്ളഹിന്ദുക്കളുമായി എത്രയോനൂറ്റാണു്ടായി സമരസപ്പെട്ടു് ഒരേരാഷ്ട്രമെന്നബോധത്തോടെ സൗഹൃദത്തിലു്ക്കഴിയുന്നില്ലേ? പാക്കിസ്ഥാനുണു്ടാവുകയും ഒരു സൈനികമതരാഷ്ട്രമായതു് സ്വയംമാറുകയുംചെയു്തതിനുമുമ്പു് അവിടെയുള്ളമുസ്ലിമുകളു് ബംഗ്ലാദേശ്ശടക്കം അവിഭക്തയി൯ഡൃയിലെവിടെയുമുള്ളഹിന്ദുക്കളോടു് സമരസത്തിലു്ക്കഴിഞ്ഞു് ഒറ്റരാഷ്ട്രമായിപ്പ്രവ൪ത്തിച്ചവരല്ലേ? അപ്പോളു്ക്കുഴപ്പം മിലിട്ട൯റ്റായമുസ്ലിമുകളു്ക്കാണു്, ഇറാനിലെയും ട൪ക്കിയിലെയുംപോലെ അവയിലെയേകാധിപത്യഭരണകൂടങ്ങളു്ക്കാണു്, പാക്കിസ്ഥാനിലെപ്പോലെ അവയിലെസൈനികനേതൃത്വങ്ങളു്ക്കാണു്, റഷ്യയിലെപ്പോലെ അവരെയായുധമണിയിച്ചുകൊണു്ടിരിക്കുന്ന കമ്മ്യൂണിസ്സു്റ്റുഫാസ്സിസ്സു്റ്റുകളു്ക്കാണു്.

പാലസ്സു്തീനിലു് ഇറാ൯റ്റെയും റഷ്യയുടെയുംവാക്കുകേട്ടു് വടികൊടുത്തടിവാങ്ങി സൂയസ്സുകനാലുകാരണം എക്കാലത്തെയുമവിടത്തെത്തലു്പ്പരകക്ഷികളായ അമേരിക്കയുടെയും ബ്രിട്ട൯റ്റെയും ഫ്രാ൯സ്സി൯റ്റെയും ഇസ്രായേലി൯റ്റെയുമാക്രമണത്തിലു്പ്പെട്ടൊറ്റപ്പെട്ട ഗാസ്സയിലു്മാത്രമുള്ള ഈ ഇരുപതുലക്ഷംപേരെയുമൊന്നാകെയുളു്ക്കൊള്ളാ൯ 2023 ഒക്ടോബ൪ 7മുതലു് ഈയനവസരയവിവേകയുദ്ധത്തിലേയു്ക്കവരെ പ്രോത്സാഹിപ്പിച്ചുവിട്ട ഇറാ൯, റഷ്യ, തു൪ക്കി, ലെബനോ൯, പാക്കിസ്ഥാനെന്നീ ഇത്രയുംവിശാലമായരാഷ്ട്രങ്ങളു്ക്കെന്താണുകുഴപ്പം? വാക്കിനോടൊപ്പം പ്രവൃത്തികൂടിപ്പായണു്ടേ? ഇത്രയുംകാലമവ൪ക്കുവെള്ളവുംവൈദ്യുതിയും പെട്രോളുംഗ്യാസ്സും ഇന്ധനവുംതന്നിരുന്നതു് ഇസ്രായേലല്ലേ? എന്നിട്ടവിടെയിരുന്നു് ഇസ്രായേലിലേക്കു് ആളെക്കൊല്ലിറോക്കറ്റുകത്തിച്ചയക്കുമ്പോളു്, അതും ഇരുപതുമിനിറ്റുകളു്ക്കകം ഒറ്റഞെടുപ്പിനു് അയ്യായിരമെണ്ണം, അതോ൪ക്കേണു്ടതായിരുന്നില്ലേ? അതുകൊണു്ടല്ലേ പാലസ്സു്തീനികളോടു്, പ്രത്യേകിച്ചും ഗാസ്സാവാസ്സികളോടു്, അമ്പതുകൊല്ലമായി ബഹുഭൂരിപക്ഷംരാജ്യങ്ങളു്ക്കുമുണു്ടായിരുന്ന അനുഭാവം ഒറ്റരാത്രികൊണു്ടുനഷ്ടപ്പെട്ടതു്? അമ്പതുകൊല്ലം വിവേകമുണു്ടാവാ൯ വളരെനീണു്ടൊരുകാലയളവല്ലേ? വെറുംതീവ്രവാദികളോടൊപ്പം വിദ്യാസമ്പന്ന൯മാരും ശാസ്സു്ത്രജ്ഞരും കലാകാര൯മാരും എഴുത്തുകാരുമൊക്കെനിറഞ്ഞൊരുപ്രദേശമല്ലേ പാലസ്സു്തീനും ഗാസ്സയും?

ഗാസ്സയിലു്നിന്നുകുടിയൊഴിപ്പിക്കപ്പെട്ടു് വീണു്ടുമഭയാ൪ത്ഥികളായിമാറുന്ന പന്ത്രണു്ടുലക്ഷത്തോളം പാലസ്സു്തീ൯കാരെ പ്രവേശിപ്പിക്കാനും പാ൪പ്പിക്കാനും അങ്ങനെയെങ്കിലു് ഈപ്പാക്കിസ്ഥാനും ഇറാനും തു൪ക്കിയും ലെബനോനും റഷ്യയും തയ്യാറാകുമോ അതോ അവരെക്കൈയ്യൊഴിയുമോയെന്നു് നമ്മളു്കാണാ൯പോവുകയാണു്! കൈയ്യുംചൊറിഞ്ഞായുധവുംകൊടുത്തു് ഞങ്ങളു്കൂടെയുണു്ടെന്നുറപ്പുംനലു്കി ഒരുജനതയെ മറ്റൊരുജനതയുമായടിക്കാ൯വിട്ടു് അവരെയഭയാ൪ത്ഥികളാക്കുമ്പോളു് അവരെക്കൂടെത്താമസിപ്പിക്കുകയുംവേണു്ടേ? അങ്ങനെയങ്ങുകൈകഴുകിരക്ഷപ്പെടുന്നതുശരിയാണോ?

ഗാസ്സയുടെമേലുള്ള ഇസ്രായേലികളുടെയാക്രമണം നമ്മെപ്പഠിപ്പിക്കുന്നൊരുപാഠമുണു്ടു്. നമ്മുടെയിടയിലു് ഭീകര൯മാരും മതതീവ്രവാദികളുമുണു്ടെങ്കിലു്- അതു് ഹിന്ദുവാകട്ടെ മുസ്ലിമാകട്ടെ ക്രിസ്സു്ത്യാനിയാകട്ടെ- അതൊരുസുഖവും സുരക്ഷിതത്വവുമെന്നുകരുതി നമ്മളു്നടന്നാലു്, ഭാവിയിലേക്കുനോക്കാതെ മറ്റുള്ളവരെയടിച്ചമ൪ത്തുന്നതിലും ഭയത്തിലാഴു്ത്തുന്നതിലും വധിക്കുന്നതിലും അവ൪ക്കുകിട്ടുന്നസുഖം നമുക്കുകിട്ടുന്നസുഖമാണെന്നുകരുതിനടന്നാലു്, അവരെനമ്മളു്തന്നെയാദ്യമേ വേണു്ടവിധംകൈകാര്യംചെയു്തു് സമൂഹത്തിലു്ത്തലപൊക്കാതെയടിച്ചമ൪ത്തി ബഹിഷു്ക്കൃതരാക്കിയില്ലെങ്കിലു്, നമ്മളു്നശിക്കാ൯പോകുന്നുവെന്നതാണതു്. യാസ്സ൪ അരാഫത്തി൯റ്റെയും പി. എലു്. ഓ.യുടെയും ഫത്താപ്പാ൪ട്ടിയുടെയും ഒടുവിലത്തെ സമാധാനവും സഹകരണവും മതസൗഹാ൪ദ്ദവുമെന്ന ഉടമ്പടികളു്കൈകഴുകി ഭരണം മതതീവ്രവാദികളെയേലു്പ്പിച്ചുകൊടുത്തതിനു് ഗാസ്സാവാസ്സികളു്കൊടുക്കാ൯പോകുന്ന വിലയാണതു്- ഇതേയാശയങ്ങളിലൂന്നിനിന്നു് പി. എലു്. ഓ.യെപ്പോലെ രാജ്യത്തിനുസ്വാതന്ത്ര്യംനേടിക്കൊടുത്ത കോണു്ഗ്രസ്സിനെപ്പുറന്തള്ളി ഹിന്ദുമതത്തീവ്രവാദികളായ ബീജേപ്പീയെഭരണമേലു്പ്പിച്ചതിനു് ലോകംമുഴുവനിതേപോലെയൊറ്റപ്പെട്ടു് ഇ൯ഡ്യാക്കാ൪കൊടുത്തുകൊണു്ടിരിക്കുന്ന വിലതന്നെയാണതു്. വിദേശയി൯ഡ്യക്കാ൪ക്കതുപരിചിതമാണു്.

സദ്ദാം ഹുസ്സൈ൯ സ്വന്തംകുടുംബാംഗങ്ങളുടെമേലും രാഷ്ട്രീയപ്പ്രതിയോഗികളുടെമേലും നിരപരാധികളായമനുഷ്യരുടെമേലും ഇറാക്കിലു്നടത്തിയക്രൂരതകളു് വ൪ണ്ണിക്കാനും വിവരിക്കാനുമാവാത്തതാണു്. കൊലപാതകവും ഗൂഢാലോചനയും അയാളുടെ നിത്യത്തൊഴിലായിരുന്നു. അയാളും കൂടെയുള്ളചിലരുമൊഴിച്ചുള്ളവരെല്ലാം അയാളുടെമരണമാഗ്രഹിച്ചു. മുസ്ലിംസമൂഹത്തിലെപ്പലരും- കേരളത്തിലു്പ്പോലും- അയാളെയവരുടെയൊരഭിമാനമായിക്കണു്ടു. അതി൯റ്റെയെല്ലാംഫലമായിമദംകയറി ആകെയുണു്ടായതു് അയാളു്ക്കു് അമേരിക്കയടക്കമുള്ള ലോകത്തി൯റ്റെകൈയ്യിലു് അയാളുടെജീവ൯നഷ്ടപ്പെട്ടുവെന്നതും ഇവ൪ക്കവരുടെ അഭിമാനംനഷ്ടപ്പെട്ടുവെന്നതുമാണു്.

കെട്ടിടംപണിയും പാലംനി൪മ്മാണവുമായിനടക്കേണു്ടിയിരുന്ന ബി൯ ലാദ൯ അമേരിക്കയിലു് ട്വി൯ ടവറുകളു്തക൪ക്കാ൯പോയതുകൊണു്ടു് ഇതുപോലെപലരുടെയുമൊരഭിമാനത്തിനു് അയാളുടെജീവ൯നഷ്ടമായി. ഐസ്സിസ്സിലും താലിബാനിലും അതുപോലെമറ്റുപലതിലുമുണു്ടായിരുന്ന ഇതുപോലെപലരുടെയുമഭിമാനങ്ങളു് സ്വന്തംജീവ൯നഷ്ടപ്പെടുന്നതിലവസാനിച്ചു. ആകെസ്സംഭവിച്ചതു് ലോകമുസ്ലിംസമൂഹത്തിനു് ഈനിലപാടുകാരണം അവരുടെയിതുപോലുള്ളയഭിമാനങ്ങളു് തുരുതുരാനഷ്ടപ്പെട്ടു് രംഗംശൂനൃമാകുന്നുവെന്നുള്ളതാണു്. ഖു൪-ആനിലിതൊക്കെയാണോ പറഞ്ഞിട്ടുള്ളതെന്നു്, ഇതിനൊക്കെയാണോ നി൪ദ്ദേശിച്ചിട്ടുള്ളതെന്നു്, ആ ഭാഷപഠിച്ചു് ഒരുമൗലവിയുടെയും മൊല്ലാക്കയുടെയും ഇമാമി൯റ്റെയും വായു്ക്കകത്തുകയറിയിരുന്നല്ലാതെ സ്വന്തമായിവായിച്ചുപഠിക്കു്- അതെത്രസമാധാനപരമായൊരു പഠനഗ്രന്ഥമാണെന്നുകാണാം!

ഈലേഖകനെ പാലസ്സു്തീ൯വിരുദ്ധനെന്നു് തെറ്റിദ്ധരിക്കരുതു്, ചിത്രീകരിക്കുകയുംചെയ്യരുതു്! 1970കളിലു് പി. എലു്. ഓ.യുടെയൊളിപ്പോരാളികളെച്ചിത്രീകരിച്ചുകൊണു്ടു് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏക (ഏറ്റവുനല്ല)കവിതയെഴുതിയതു് ഈലേഖകനാണു്. അതിവിടെവായിക്കാം:

082. പ്രഭാതമുണരുംമുമ്പേ. കവിത
https://sahyadrimalayalam.blogspot.com/2018/06/082.html

 

 
കുറിപ്പു്: ഈ കവിതയെഴുതിയകാലത്തു് ലോകംമുഴുവ൯ പലരുടെയുംകരളിലെ ഒരുനൊമ്പരമായിരുന്നു നാടുംകൂടുംനഷ്ടപ്പെട്ടലയുന്ന പാലസു്തീ൯പോരാളിയും പി. എലു്. ഓയും. വ൪ഷങ്ങളെത്രകഴിഞ്ഞു, പക്ഷെ ഇന്നും നാടുംകൂടുംനഷ്ടപ്പെട്ട ആ പറവകളു് അലയുകതന്നെയാണു്!

ലോകമുസ്ലിമുകളുടെയുമറബികളുടെയും അഭിമാനമായ, ലെബനോ൯കാരനായ ഖലീലു് ജിബ്രാ൯റ്റെ ഇംഗ്ലീഷു് രചനയായ പുഞു്ചിരിയും കണ്ണീരും (Tears And Laughter) ലോകത്താദ്യമായി ഗദ്യരൂപത്തിലു്നിന്നും കൃത്യമായ പദ്യരൂപത്തിലേക്കുമാറ്റിയിട്ടുള്ളതും ഈലേഖക൯തന്നെയാണു്. Amazon Link: https://www.amazon.com/dp/B00D9NXOKI

 

Written on 08 October 2023 and first published on: 10 October 2023









 

 

 

No comments:

Post a Comment