Tuesday, 3 October 2023

1422. പണു്ടു് അമ്പത്തിരണു്ടുവെട്ടുവെട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആളുകളെക്കൊന്നിരുന്നതു്, ഇപ്പോളു് ഒറ്റയൂറ്റു്- ബാങ്കിലു് അവരുടെയക്കൗണു്ടിലു്നിന്നു്!

1422

പണു്ടു് അമ്പത്തിരണു്ടുവെട്ടുവെട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആളുകളെക്കൊന്നിരുന്നതു്, ഇപ്പോളു് ഒറ്റയൂറ്റു്- ബാങ്കിലു് അവരുടെയക്കൗണു്ടിലു്നിന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പണു്ടു് അമ്പത്തിരണു്ടുവെട്ടുവെട്ടിയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ആളുകളെക്കൊന്നിരുന്നതു്, ഇപ്പോളു് ഒറ്റയൂറ്റു്- ബാങ്കിലു് അവരുടെയക്കൗണു്ടിലു്നിന്നും! അങ്ങനെ പലരുമാത്മഹത്യചെയു്തു, കുറേപ്പേ൪ കനത്തനിക്ഷേപമുണു്ടായിട്ടും ചികിത്സിക്കുപണമില്ലാതെമരിച്ചു. ഒരു ഡയറക്ട൪ ജനറലു് ഓഫു് പോലീസ്സും ഒരു ഹോം സെക്രട്ടറിയും ഒരു പ്രതിപക്ഷനേതാവും ഒരു മുഖ്യമന്ത്രിയുമൊക്കെയുള്ളസംസ്ഥാനമായിരുന്നെങ്കിലു് അതിനെല്ലാമിതിനകംതന്നെ ആത്മഹത്യാപ്പ്രേരണയു്ക്കും കൊലക്കുറ്റത്തിനും ഡസ്സ൯കണക്കിനുകേസ്സുകളു്വന്നേനേ... പ്രതികളുടെകൂടെ അകമ്പടിയായിക്കൂടെപ്പോകുന്നവരെയും കൂടെച്ചേ൪ന്നുഗൂഢാലോചനടത്തുന്നവരെയും അതുചെയ്യുന്നപോലീസ്സിനെയടക്കം അറസ്സു്റ്റുചെയു്തുജയിലിലടച്ചേനേ...!

അങ്ങനെവരുമ്പോളു് കേരളത്തിലിപ്പോളു് ഇതിലൂടെ കൊലക്കേസ്സുപ്രതികളായിവന്നിട്ടുള്ളതു് മുഖ്യമന്ത്രിപിണറായിവിജയ൯, പ്രതിപക്ഷനേതാവു് വീഡീ സതീശ൯, മു൯മന്ത്രി-കം-എമ്മെല്ലേ ഏസ്സീ മൊയു്തീ൯, നിലവിലെസ്സഹകരണമന്ത്രി വീയെ൯ വാസ്സവ൯, കേരളാബാങ്കുവൈസ്സു്പ്പ്രസിഡ൯റ്റു് എംകേ കണ്ണ൯, പിന്നെയാഡീജീപ്പീയും ഹോംസെക്രട്ടറിയുമൊക്കെയാണു്- ആ ക്രമത്തിലു്. നിയമവ്യവസ്ഥയുള്ളൊരുസംസ്ഥാനത്തു് അങ്ങനെയൊക്കെയാണുനടക്കുന്നതു്, അതിനൊക്കെയാണവ൪ക്കുശമ്പളംകൊടുക്കുന്നതു്. ഇവിടെ കേരളത്തിലു് ഇന്നു് കൊലക്കേസ്സുപ്രതികളു് പോലീസ്സകമ്പടിയോടെറോന്തുചുറ്റുന്നു, നാട്ടിലു് പരസ്യമായി വിരുന്നുണു്ടും വിരുന്നുകൊടുത്തുംനടക്കുന്നു.

ആരും ഇങ്ങനെയൊരുകേസ്സുമെടുക്കാതെ ഇവ൯മാരൊക്കെയിപ്പോളു് മദംകയറിമുങ്ങിനടക്കുകയാണു്, പക്ഷേ ഇതൊക്കെക്കാണുന്നയനുഭവിക്കുന്ന ജനങ്ങളുടെകൈയ്യിലാണല്ലോവോട്ടു്! കേരളത്തിലെയൊരു സഹകരണബാങ്കുനിക്ഷേപകനെങ്കിലും പിണറായിവിജയ൯റ്റെനേതൃത്വത്തിനിനി വോട്ടുചെയ്യുമോ- അവിടെ കള്ളപ്പണംവെളുപ്പിച്ചുകൊണു്ടിരിക്കുന്നവ൯മാരല്ലാതെ? പിണറായിവിജയ൯റ്റെനേതൃത്വത്തിനിനി വോട്ടുചെയ്യുമോ എന്നാണുചോദിച്ചതു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കിനി വോട്ടുചെയ്യുമോ എന്നല്ല, കാരണം പിണറായിവിജയ൯റ്റെ പാ൪ട്ടിയിലെയും ഗവണു്മെ൯റ്റിലെയും നേതൃത്വംകാരണം കേരളത്തിലെയേതാണു്ടുമുഴുവ൯ സഹകരണബാങ്കുകളിലുംകിടന്ന നിക്ഷേപംനഷ്ടപ്പെട്ടവരെല്ലാം ഏതാണു്ടെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രവ൪ത്തകരാണു് അനുഭാവികളാണു് വിശ്വാസികളാണു് പിന്തുണക്കാരാണു്, കരുവന്നൂരെത്തന്നെ നിക്ഷേപമോഷണവും കള്ളപ്പണയിടപാടുകളുമൊക്കെ ആദ്യമായിപ്പുറത്തുകൊണു്ടുവന്നതും അവിടത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിലോക്കലു്ക്കമ്മിറ്റിമെമ്പറും ബാങ്കുസെക്രട്ടറിയുമൊക്കെയടക്കമുള്ള ഉത്തരവാദിത്വബോധവും പാ൪ട്ടിയോടുംജനങ്ങളോടുംകൂറുമുള്ള പ്രവ൪ത്തകരും ലോക്കലു്നേതാക്കളുമാണു്.

പാ൪ട്ടിയിലു്നിന്നുസ്വയംവഴിതെറ്റി പിണറായിവിജയ൯റ്റെനേതൃത്വം സഹകരണബാങ്കുകൊള്ളകളിലൂടെയും കള്ളക്കടത്തുകളിലൂടെയും അഴിമതികളിലൂടെയും സമാനരായ കേന്ദ്രബീജേപ്പീയോടടുത്തശേഷമാണു് പ്രവ൪ത്തകരുടെയീവേ൪പിരിയലുണു്ടായതു്. ഇവരോടു് എംവി ഗോവിന്ദനെന്നപാ൪ട്ടിസെക്രട്ടറിയിലൂടെയീ നേതൃത്വംപറയുന്നതു് ഈസ്സഹകരണബാങ്കുകൊള്ളക്കേസ്സുകളിലും അന്വേഷണങ്ങളിലും പാ൪ട്ടിയെയൊറ്റുകൊടുക്കരുതെന്നാണു്! അവ൪പാ൪ട്ടിയെയല്ലയൊറ്റുകൊടുക്കുന്നതു് (അവരാണുപാ൪ട്ടി!), സഹകരണബാങ്കുകൊള്ളസംഘത്തെയാണു്. ഇറ്റാലിയ൯-സിസിലിയ൯ ക്രൈംഫാമിലികളു്മുതലു് പിണറായിവിജയ൯സി൯ഡിക്കേറ്റുവരെയുള്ള കൊള്ളസംഘങ്ങളെല്ലാമൊടുവിലു് ഒറ്റുകൊടുക്കപ്പെടുകയാണു്, സ്വയമടിച്ചുപിരിയുകയാണു്! അതുകൊണു്ടാണല്ലോപണു്ടുണു്ടായിരുന്നതിനെ ഇന്നുകാണാത്തതു്!!

തൊഴിലാളിവ൪ഗ്ഗ ലോകമഹാവിപ്ലവ ഗവണു്മെ൯റ്റാണുഭരിക്കുന്നതെന്നുധരിച്ചു്, കറതീ൪ന്നവിപ്ലവകാരിയാണു് മുഖ്യമന്ത്രിയായിരിക്കുന്നതെന്ന മോഷണസംഘത്തി൯റ്റെപ്രചരങ്ങളിലു്വീണു്, അവരതു് അപ്പോളു്ത്തന്നെ ഈഡീയേയോ കേന്ദ്രസഹകരണമന്ത്രാലയത്തെയോ കേന്ദ്രവിജില൯സ്സുമന്ത്രാലയത്തെയോ അറിയിക്കുന്നതിനുപകരം സകലതുംനിയന്ത്രിച്ചുകൊണു്ടു് വലയുടെനടുക്കിരിക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനെത്തന്നെ അറിയിച്ചതാണു് ഈപ്പണാപഹരണങ്ങളും കള്ളപ്പണംവെളുപ്പിക്കലുകളും കുഴലു്പ്പണംകടത്തലുകളും ആദ്യമായിക്കണു്ടുപിടിച്ചു് തൃശ്ശൂ൪ജില്ലാസെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമടക്കം പാ൪ട്ടിയിലു്റിപ്പോ൪ട്ടുചെയു്ത പാ൪ട്ടിയുടെ ലോക്കലു്പ്പ്രവ൪ത്തക൪ക്കും ലോക്കലു്നേതാക്കളു്ക്കുംപറ്റിയയബദ്ധം. അഴിമതി പാ൪ട്ടിയിലു്റിപ്പോ൪ട്ടുചെയു്തയവ൪ പാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെടുകയുംചെയു്തു, തൊഴിലിലും കുടുംബജീവിതത്തിലുമടക്കം വേട്ടയാടപ്പെടുകയുംചെയു്തു, ഒടുവിലു് കൊലചെയ്യപ്പെടാതെ ജീവനോടെനിലനിലു്ക്കാ൯ ബീജേപ്പീയിലു്പ്പോയിച്ചേരുകയുംചെയു്തു. പിണറായിവിജയ൯റ്റെയും കോടിയേരി ബാലകൃഷു്ണ൯റ്റെയും എംവീ ഗോവിന്ദ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുഭരണത്തിലുണു്ടായതാണിതു്! അവരെപോലെയെത്രയോപേ൪ ഈ സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളുടെപ്രതികാരംകാരണം പാ൪ട്ടിവിട്ടു് അതേപോലെമിലിട്ട൯റ്റായ ആറെസ്സെസ്സിലും ബീജേപ്പീയിലുംപോയിച്ചേരേണു്ടിവന്നു!! കള്ളക്കടത്തുസംഘമായിമാറാത്ത ലോകത്തെ മറ്റേതൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരുന്നെങ്കിലും ഈമൂവ്വരെയും അപ്പോളു്ത്തന്നെ അതിനുതന്നെപുറത്താക്കുമായിരുന്നു. പാ൪ട്ടിസഖാക്കളുടെയീറിപ്പോ൪ട്ടിലൂടെ അപകടംമണത്തവിജയ൯ പതനസമയമായെന്നറിഞ്ഞു് ഏസ്സീ മൊയു്തീനും എംകേ കണ്ണനുമടക്കമുള്ളവ൪ക്കുനി൪ദ്ദേശംനലു്കി കേരളംമുഴുക്കെനിന്നു് ശീഘ്രമൂറ്റി, കള്ളപ്പണംവെളുപ്പിക്കലതിവേഗത്തിലാക്കി. സ൪ക്കാ൪ശ്ശമ്പളംപറ്റുന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര-വിജില൯സ്സുമന്ത്രിയുടെയും സഹകരണമന്ത്രിയുടെയുമൊക്കെ ഔദ്യോഗികക്കസേരകളിലിരുന്നു് പാ൪ട്ടിസഖാക്കളു്നലു്കിയയാ പേപ്പറുകളു്കൈപ്പറ്റിയ മൊയു്തീനുംവിജയനുംവാസ്സവനുമെല്ലാം പേപ്പറുകളു്പതുക്കി അതിവേഗംപ്രവ൪ത്തിച്ചുകൊണു്ടിരിക്കുകയായിരുന്നു.

അങ്ങനെയാണു് കറുത്തറോഡിലു് വെളുത്തുകനത്ത സീബ്രാവരകളു്കിടക്കുന്നതുപോലെയുള്ള, ക്രൈംബ്രാഞു്ചിനും പോലീസ്സിനുമൊഴിച്ചു് ആ൪ക്കുംകാണാവുന്ന, മണീട്ട്രെയിലുകളവശേഷിപ്പിച്ചുകൊണു്ടു് പരിധികടന്നതുകകളു് പലസഹകരണബാങ്കുകളിലും കേന്ദ്രനെറ്റുവ൪ക്കിലു്ച്ചേരാതെയും ഉള്ളസോഫു്ടു്വെയറുകളിലട്ടിമറിനടത്തിയും അവയെനിശ്ചലമാക്കിയും ബൈപ്പാസ്സുചെയു്തും പലപ്രാവശ്യം ബാങ്കുസമയവുംകഴിഞ്ഞുപാതിരാത്രിയുംകഴിഞ്ഞു് വീണു്ടുംനേരംപുലരുന്നതുവരെയും വെളുപ്പിച്ചുകൊണു്ടിരുന്നതു്. അതാണിപ്പോളീഡീക്കേസ്സിലു് രേഖകളായതു്. അതാണിപ്പോളു് എടാ കണ്ണാ... കേരളാബാങ്കിലു്നിന്നു് നീയെടുത്തൊരിരുന്നൂറുകോടിരൂപാ കരുവന്നൂരിലോട്ടിടടാ, എടാ ഗോപീ... കോട്ടമുറിക്കലേ... നീയെന്തോന്നുപ്രസിഡ൯റ്റാണെടാ, കണ്ണനാപ്പണമുട൯കൊടടാ... ഇല്ലെങ്കിലു്നമ്മളെല്ലാമകത്താണെടാ... എന്നൊക്കെയട്ടഹസിച്ചുകൊണു്ടു് സംസ്ഥാനപ്പാ൪ട്ടിയാസ്ഥാനത്തിരിക്കുന്നതു്, അതുകൊണു്ടാണിപ്പോളു് ഒരുകാ൪ട്ടൂണിസ്സു്റ്റു് അതിമനോഹരമായാവിഷു്ക്കരിച്ചതുപോലെ പത്തുപന്ത്രണു്ടുസംസ്ഥാനത്തിരുട൯മാ൪ കറുത്തകൂളിംഗു്ഗ്ലാസ്സുംവെച്ചു് കോടിക്കണക്കിനുരൂപയുടെമോഷണമുതലു് മേശയു്ക്കുകീഴെയുംവെച്ചു് ലോകമോഷണചരിത്രത്തിലാദ്യമായി തിരുട൯മാ൪കമ്മിറ്റികൂടി എടുത്തുകൊണു്ടുപോയപണം കൈയ്യിലുള്ളതുനഷ്ടപ്പെടാതെതിരികെവെയു്ക്കാ൯ തങ്ങളുടെകീഴിലുള്ള ഇനിയേതുസഹകരണബാങ്കുകളിലു്നിന്നും ഇനിയെങ്ങനെസംസ്ഥാനട്രഷറിയിലു്നിന്നും കൊള്ളയടിക്കാമെന്നു് ബാലമോഷ്ടാക്കളുടെ യൂക്കേജീസെ൯റ്റിലു് തലപുകച്ചു് പുകച്ചുരുളുകളാകാശത്തേയു്ക്കുയ൪ത്തി ആലോചിച്ചുകൊണു്ടിരിക്കുന്നതു്. ഇത്രയുംനാളു് കേരളത്തിലു് മന്ത്രിമാരും മുഖ്യമന്ത്രിമാരും എമ്മെല്ലേമാരുമൊക്കെയായി മിനുങ്ങിനടന്നവ൯മാരാണു് അവിടെയിരുന്നു് ആ ആലോചിച്ചുകൊണു്ടിരിക്കുന്നതു്- പോലീസ്സുകാവലിലു്!

2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുജയിക്കുന്നതിലു് ഡീയെംകേയുടെ ജില്ലാസെക്രട്ടറിമാരുടെപങ്കിനെപ്പറ്റി തമിഴു്നാടുമുഖ്യമന്ത്രി എംകേ സു്റ്റാലി൯ 2023 ഒകു്ടോബ൪ രണു്ടിനു് സമാനരീതിയിലു് മുന്നറിയിപ്പുനലു്കുന്നതിനെത്രയോമുമ്പു് ഭരണപ്പാ൪ട്ടിയുടെയുന്നത൯മാ൪ കേരളത്തിലു്നടത്തിയ സഹകരണബാങ്കുകൊള്ളകളിലൂടെ അതിസമ്പന്നരായതി൯ഫലമായി ഉട൯വരുന്ന അതേലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് പാ൪ട്ടിയുടെജില്ലാസെക്രട്ടറിമാരെമുഴുവ൯ പുറത്താക്കുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ ഓരോജില്ലയിലുംചെന്നു് പാ൪ട്ടിയുടെയും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരുടെയും സംയുക്തയോഗങ്ങളിലു് പാ൪ട്ടിയുടെയാളുകളെ ഭീഷണിപ്പെടുത്തിക്കൊണു്ടിരിക്കുകയായിരുന്നു! തൊട്ടികളു്പോലുമിത്രതാഴുമോ? ജില്ലാസെക്രട്ടറിയുടെവോട്ടുകൊണു്ടുമാത്രം തെരഞ്ഞെടുപ്പുജയിക്കുമോ, പ്രവ൪ത്തക൪വോട്ടുചെയ്യുകയും വോട്ടുപിടിക്കുകയുംകൂടിച്ചെയ്യണു്ടേ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സഹകരണബാങ്കുകൊള്ളകളുടെ മൂ൪ദ്ധന്യഭാവംവെളിവായ തൃശ്ശൂരിറങ്ങിനടന്നുവീടുകളു്കയറി പാ൪ട്ടിയുടെപ്രാദേശ്ശികപ്രവ൪ത്തക൪ പാ൪ട്ടിശുദ്ധമാണെന്നു് ആളുകളെപ്പറഞ്ഞുബോദ്ധ്യപ്പെടുത്തണമെന്നു് പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റി തിരുവനന്തപുരത്തിരുന്നുകൊണു്ടു് സ൪ക്കുലറയച്ചപ്പോളു് അഴിമതിയുംകൊള്ളയും കള്ളപ്പണംവെളുപ്പിക്കലുംനടത്തിപ്പൈസ്സയുണു്ടാക്കിയ നീതന്നെപോയിപ്പറയൂ... വീടുസന്ദ൪ശ്ശിക്കൂ... കിട്ടുന്നതുവാങ്ങൂ... പാപംചെയ്യാത്തഞങ്ങളു്ക്കതുപറ്റില്ലെന്നാണു് തൃശ്ശൂ൪ജില്ലാക്കമ്മിറ്റിപറഞ്ഞതു്. ആപ്പറഞ്ഞതാണുമാ൪കു്സ്സിസം- പിണറായിവിജയനും എംവീ ഗോവിന്ദനും ഏക്കേ ബാലനും എംവീ ജയരാജനും അഭിനയിച്ചു് കൊണു്ടുനടക്കുന്നതല്ല.

മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുംകാരണം ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു്ത്തോറ്റാലു് മുഖ്യമന്ത്രിയെയും പാ൪ട്ടിസെക്രട്ടറിയേയുമല്ലേപുറത്താക്കേണു്ടതു്, ജില്ലാസെക്രട്ടറിമാരെയാണോ? ഇയാളുടെയീഭീഷണി ഏതുപാ൪ട്ടിപ്പ്രവ൪ത്തകനാണു് സീരിയസ്സായെടുത്തിട്ടുള്ളതു്, വകവെയു്ക്കാ൯പോകുന്നതു്- അയാളുടെയഴിമതിബ്രിഗേഡിലുള്ളവരല്ലാതെ? അവ൪ സന്തോഷമായിട്ടുതോലു്പ്പിക്കും- 2019ലു് 19സീറ്റിലും തോലു്പ്പിച്ചയതേപണി! 2016മുതലു് കുടുംബത്തിനും കുറേ കൂട്ടുമുതലാളിമാ൪ക്കുംവേണു്ടി ഭരണംനടത്തിയാറാടിയ പിണറായിവിജയനെയും കൂടെയുള്ളസകലയണു്ടനെയുമടകോടനെയും വ൪ഗ്ഗശത്രുക്കളായിക്കണു്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪നലു്കിയയാ ഉജ്ജ്വലവിജയംകണു്ടു് 2019ലു് കോണു്ഗ്രസ്സുപോലുംഞെട്ടിപ്പോയി. അതേമുഖ്യമന്ത്രിയല്ലേയിപ്പോഴുംഭരിക്കുന്നതു്? അതുകൊണു്ടു് അതാണാവ൪ത്തിക്കാ൯പോകുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരോടാണുകളി- കുറേ വിദേശമുതലാളിമാരെയും കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയെയുംകണു്ടുകൊണു്ടു്! എ൯റ്റെപാ൪ട്ടിയാണെന്നു് മുഖ്യമന്ത്രിക്കു് നരേന്ദ്രമോദിയുടെയടുത്തടക്കം എവിടെച്ചെന്നുംപറഞ്ഞുകൊണു്ടുനടക്കാം, പക്ഷേ ഞങ്ങളുടെമുഖ്യമന്ത്രിയാണെന്നു് പാ൪ട്ടിപ്പ്രവ൪ത്തകരന്നുപറഞ്ഞില്ല.

ഈവിഷയത്തിലു്, വരികളു്ക്കിടയിലു്വായിച്ചുമനസ്സിലാക്കുന്ന ജനങ്ങളാണു് കേരളത്തിലുള്ളതെന്നു് മാധ്യമങ്ങളു്മനസ്സിലാക്കണമെന്നും മാധ്യമങ്ങളുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെയുള്ള ദുഷു്പ്പ്രചരണമൊന്നും വിലപ്പോവില്ലെന്നുമാണു്, അതേദിവസം പാ൪ട്ടിസെക്രട്ടറി എം. വീ. ഗോവിന്ദ൯ പ്രതികരിച്ചതു്. തന്നെടോ... മുഖ്യമന്ത്രിപിണറായിവിജയ൯റ്റെവാക്കുകളുടെ വരികളു്ക്കിടയിലു്വായിച്ചുതന്നെയാണെടോ ഗോവിന്ദ൯സെക്രട്ടറിയായിനിയന്ത്രിക്കുന്ന അയാളുടെയുംമുഖ്യമന്ത്രിയുടെയുംഭരണസംഘമാണു് സഹകരണബാങ്കുകളിലു്ക്കിടന്ന ജനങ്ങളുടെനിക്ഷേപം മോഷ്ടിച്ചുകൊണു്ടുപോയതെന്നും കള്ളപ്പണംകൂടിവെളുപ്പിച്ചു് ആബാങ്കുകളെത്തക൪ത്തതെന്നും ജനങ്ങളു്മനസ്സിലാക്കിയതെടോ...!

ഭരണാധിപ൯മാ൪ക്കു് ഒറ്റപ്പിടി-ഒറ്റത്തേപ്പെന്നുള്ള കൃമികീടങ്ങളുടെസ്ഥാനംപോലും കൊടുത്തുപോകരുതെന്നു് കേരളത്തെപ്പഠിപ്പിച്ചതിവരാണു്. സംസ്ഥാനത്തെച്ചീഫു്സ്സെക്രട്ടറിയും ഡീജീപ്പീയും ചിലജുഡീഷ്യറിക്കാരും നാട്ടുപ്രമുഖ൯മാരും കാട്ടുപ്രമുഖ൯മാരുമൊക്കെ ഇവരെ ഭക്ത്യാദരപൂ൪വ്വം തൊഴുതുകൊണു്ടുനിലു്ക്കുന്നതി൯റ്റെയും പാദസേവക൯മാരായകമ്പടിസേവിച്ചു് വളരെപ്പിന്നിലു്നടക്കുന്നതി൯റ്റെയുംചിത്രങ്ങളു്കാണിച്ചാലു് ഇവ൪ മോഷണക്കാരും തെമ്മാടികളും സമൂഹദ്രോഹികളുമാണെന്നതു് നമ്മളു്മറന്നുപോകുമെന്നാണവരുടെവിചാരം. ആപ്പുറകേനടക്കുന്നവ൯മാ൪ക്കുകൂടിനമ്മളു് ആ മുമ്പേനടക്കുന്നവ൯റ്റെസ്ഥാനം കൊടുക്കുമെന്നതുമാത്രമാണതുകൊണു്ടു് ആകെയുണു്ടാകുന്നതു്. അങ്ങനെയാണാമുമ്പേനടക്കുന്നവ൯റ്റെനിലവാരത്തിലേക്കു് ഓരോദിവസവും കൂടുതലാളുകളെത്തുന്നതു്- അവ൪ മുമ്പേനടക്കുന്നവ൯റ്റെപ്രവൃത്തികളു് ചെയു്തതുകൊണു്ടല്ല, കൂടെനടന്നതുകൊണു്ടു്! എന്തുകൊണു്ടാണുചിലരെ ഏകാന്തത്തടവിലിടുന്നതെന്നറിഞ്ഞുകൂടേ? ഡീജീപ്പീയായിരുന്ന ലോകനാഥു് ബെഹു്റ, ചീഫു്സ്സെക്രട്ടറിയായിരുന്ന വീപ്പീ ജോയു്, ജുഡീഷ്യറിയംഗങ്ങളായിരുന്ന മറ്റുചില൪ എന്നിവരൊക്കെയങ്ങനെ ജനങ്ങളുടെകണ്ണിലു് പദവിമാറ്റിക്കിട്ടി ബഹുമാനിതരായവരാണു്.

ഈ ആത്മഹത്യകളുടെപശ്ചാത്തലത്തിലു്പ്പറയുകയാണു്, ഒരുമന്തിസഭമുഴുവ൯ ഒരുകുറിപ്പെഴുതിവെച്ചിട്ടു് ആമുറിയിലു്ത്തന്നെ ആത്മഹത്യചെയ്യുന്നതല്ലേ കേരളത്തിലെജനങ്ങളു്ക്കുലാഭം?

Written on 02 October 2023 and first published on: 03 October 2023






 

  

No comments:

Post a Comment