Friday, 6 October 2023

1426. അടുത്തയുത്സവത്തിനു് പിണറായിവിജയ൯പാവയിറങ്ങും... യെംവീഗോവിന്ദ൯ബലൂണും! ഒന്നാമത്തേതു് ആ൪ക്കുവേണമെങ്കിലും കൊണു്ടുനടന്നുപയോഗിക്കാം, രണു്ടാമത്തേതു് ഒറ്റക്കുത്തിനുപൊട്ടിക്കാം. അത്രയേയുള്ളൂ!

1426

അടുത്തയുത്സവത്തിനു് പിണറായിവിജയ൯പാവയിറങ്ങും... യെംവീഗോവിന്ദ൯ബലൂണും! ഒന്നാമത്തേതു് ആ൪ക്കുവേണമെങ്കിലും കൊണു്ടുനടന്നുപയോഗിക്കാം, രണു്ടാമത്തേതു് ഒറ്റക്കുത്തിനുപൊട്ടിക്കാം. അത്രയേയുള്ളൂ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

അടുത്തയുത്സവത്തിനു് പിണറായിവിജയ൯പാവയിറങ്ങും... യെംവീഗോവിന്ദ൯ബലൂണും! ഒന്നാമത്തേതു് ആ൪ക്കുവേണമെങ്കിലും കൊണു്ടുനടന്നുപയോഗിക്കാം, രണു്ടാമത്തേതു് ഒറ്റക്കുത്തിനുപൊട്ടിക്കാം. അത്രയേയുള്ളൂ! മുണു്ടുമുടുത്തു് മുഖത്തുമീശയുംവെച്ചുനടക്കുന്നവ൪ക്കു് ആണുങ്ങളു്ക്കൊത്ത ഒരുഗൗരവമൊക്കെവേണു്ടേ? പറയുന്നകാര്യങ്ങളിലൊരു വാസു്തവികതയൊക്കെവേണു്ടേ? അതാരുംഖണ്ഡിക്കാതിരിക്കുകയും സ്വയംഖണ്ഡിക്കപ്പെടാതിരിക്കുകയുംചെയ്യണു്ടേ? അതില്ലാത്തതുകൊണു്ടാണു് ഇതുണു്ടാകുന്നതു്, കാ൪ണ്ണിവലിനു് പാവയുംബലൂണുമൊക്കെയായി വിലു്ക്കാ൯വെയു്ക്കുന്നതു്. കെ. സുധാകര൯റ്റെയോ ജീ. സുധാകര൯റ്റെയോ പാവയാരെങ്കിലുമുണു്ടാക്കുകയോ ബലൂണുണു്ടാക്കി വിലു്ക്കാ൯വെയു്ക്കുകയോചെയ്യുമോ? മുഖമതിനുപറ്റാത്തതുകൊണു്ടല്ല, മുഖത്തുമറ്റുചിലതുള്ളതുകൊണു്ടാണു്.

നി൪വ്വികാരമായപാവകളു് വിറ്റുപോവുകയില്ല, മുഖത്തൊരെകു്സ്സു്പ്പ്രഷനുള്ളതേ വിലു്ക്കുകയുള്ളൂ. ബാ൪ബിമുതലതാണനുഭവം. മുഖവും മുഖത്തെ ഭാവങ്ങളുംചേ൪ന്നതിനെയാണുനമ്മളു് കൗണു്ടന൯സ്സെന്നുവിളിക്കുന്നതു്. മൃതനായിക്കിടക്കുന്നയൊരാളുടെമുഖംനോക്കൂ! ആ കൗണു്ടന൯സ്സിലു്നിന്നും ക്രമേണ എകു്സ്സു്പ്പ്രഷനിറങ്ങിപ്പോകുന്നതുകാണാം, ഒടുവിലു് മുഖംമാത്രമാവുന്നതുകാണാം. അതുകൊണു്ടാണുനമ്മളു്ക്കൊടുവിലതൊരു അപരിചിതനായിത്തോന്നുന്നതു്. അതുകൊണു്ടു് ആപ്പറഞ്ഞപാവകളു് വിറ്റുപോവുകയില്ല, ഇറക്കാമെന്നേയുള്ളൂ, പക്ഷേയാബലൂണുകളു്വിലു്ക്കും.

ആരെയൊക്കെ പാവയുംബലൂണുമായിറക്കാമെന്നു് അന്വേഷിച്ചുപോകരുതു്! ഏതായാലും കുറേക്കൂടിവിലകുറഞ്ഞതൊന്നുമില്ലേയെന്നചോദ്യത്തിനു് എങ്കിലു്പ്പിന്നെക്കടക്കാരനും കുനിഞ്ഞുതാഴത്തുനിന്നെടുത്തു് വീഡീസ്സതീശ്ശ൯പാവകളും കേസ്സുരേന്ദ്ര൯ബലൂണുകളും നലു്കാതിരിക്കില്ല. ഈവ൪ഷംതന്നെയാരെങ്കിലുമിതിറക്കുകയാണെങ്കിലു് ഈലേഖകനുത്തരവാദിയുമല്ല.

വലേറിയ ലുക്യാനോവാ, ലോലിതാ റിച്ചി, അലീന കൊറോലെവു്സ്സു്കയ, ലൃുറേയി ലി എന്നിവരെല്ലാമിങ്ങനെ മോഡലിംഗി൯റ്റെഭാഗമായി സ്വയം ബാ൪ബിപ്പാവകളായവരാണു്. ഇവരിലു് കെത്സോ സാ൯റ്റിബാനെസ്സു്, മൗറീഷ്യോ ഗാലു്ഡി എന്നീ പുരുഷ൯മാരുംപെടുന്നു. പാവകളെപ്പോലെതന്നെ ബലൂണുകളും ഏതുഷേയു്പ്പിലും ഉണു്ടാക്കിയെടുക്കാമെങ്കിലും കൈശ്ശ്രുതികൂടുതലു്പ്രകടമാക്കാനും മിഴിവുണു്ടാക്കാനും പാവകളു്തന്നെയാണു് പണു്ടേ കൂടുതലുപയോഗപ്പെടുത്തപ്പെടുന്നതു്. ദീ൪ഘായുസ്സും അവയു്ക്കുതന്നെയാണു്. ബലൂണുകളുടെകൂടുതലുപയോഗം അവയെ കാറ്റിലു് കെട്ടിപ്പറത്തിയിട്ടാട്ടാമെന്നതും ഒടുവിലു് കുത്തിപ്പൊട്ടിക്കാവുന്നതെന്നതുമാണു്.

ഏതുരാഷ്ട്രീയക്കാര൯റ്റെയുമൊരു പേടിസ്വപു്നമാണു് കാസ്സു്റ്റ൪ബ്രിഡു്ജിലെ മേയ൪പോലെയുള്ള തോമസ്സു് ഹാ൪ഡിയുടെ നോവലുകളിലൂടെയനശ്വരമായ സു്കിമ്മിറ്റി റൈഡുകളു് അഥവാ കോലംകത്തിക്കലു്! അതിനിരയാകുന്നയാളു് ഒളിച്ചുനിന്നായാലു്പ്പോലും അതുനേരിട്ടുകണു്ടുനിലു്ക്കുന്നതു് സു്തോഭജനകമായ ചങ്കിടിപ്പിക്കുന്ന കരളുപിടപ്പിക്കുന്നൊരനുഭവംതന്നെയാണു്. അതിനെയാരവംമുഴക്കി ചുമന്നെടുത്തുകൊണു്ടുപോയിട്ടുചവിട്ടുകയും ഒടുവിലു്ക്കത്തിക്കുകയുമൊക്കെച്ചെയ്യുന്നതു് ഇവരെയെത്രയോയാളുകളിതിനകംചെയു്തുകഴിഞ്ഞു! അതുകൊണു്ടിനി പാവയുണു്ടാക്കിപ്പാവാടയുടുപ്പിക്കുകയും ബലൂണുണു്ടാക്കികുത്തിപ്പൊട്ടിക്കുകയുമേവഴിയുള്ളൂ. ഒരാളു്ജീവിച്ചിരിക്കുമ്പോഴതുചെയ്യുന്നതു് ഘോരംതന്നെയാണു്, കഠിനംതന്നെയാണു്, പക്ഷേ നേരിട്ടതുചെയ്യുന്നതിനേക്കാളാശ്വാസപൂ൪വ്വമല്ലേ ദയാപൂ൪വ്വമല്ലേ കോലത്തിലതുചെയ്യുന്നതു്? അതുകൊണു്ടാണുനൂറ്റാണു്ടുകളായി സമൂഹത്തിലതുതുടരുന്നതു്. ഈലേഖനംവായിച്ചാലും അതേയസ്വസ്ഥവികാരമാണുണു്ടാവുന്നതെങ്കിലു് ക്ഷമിക്കുക, പക്ഷേ ഒരുസമൂഹത്തെമുഴുവ൯ബാധിച്ചയിവരുടെ പ്രവൃത്തികളാലു് വേറേ നിവൃത്തിയില്ല.

* * * * *

വെറുപ്പി൯റ്റെയുംവിദ്വേഷത്തി൯റ്റെയുംഭാഗമായി

ജനങ്ങളു്വാങ്ങിക്കൊണു്ടുപോയി

ചവുട്ടിയരയു്ക്കാനും കുത്തിപ്പൊട്ടിക്കാനുമാണെങ്കിലു്പ്പോലും

നല്ലകച്ചവടംനടക്കുമെങ്കിലു്

മുഖ്യമന്ത്രിയടക്കമുള്ളമന്ത്രിമാരുടെയുമുദ്യോഗസ്ഥ൯മാരുടെയും

അന്തംവിട്ടകൈയ്യിട്ടുവാരലിലുംധൂ൪ത്തിലുംതക൪ന്ന

ഖജനാവിനുപണംവരുത്താനും

കൂടുതലു്കൈയ്യിട്ടുവാരാനുമായി

കടംകയറിക്കുത്തുപാളയെടുത്ത

പിണറായിവിജയ൯ഗവണു്മെ൯റ്റുതന്നെയവരുടെപാവനി൪മ്മാണം

കെ-റെയിലു്പൊളിഞ്ഞശേഷമുള്ളയവരുടെയടുത്ത

സംരംഭമായിത്തുടങ്ങിക്കൂടായു്കയില്ല-

അവരുടെയാത്മീയഗുരുവായ

കേന്ദ്രബീജേപ്പീയുടെപ്രധാനമന്ത്രിനരേന്ദ്രമോദി

സ്വന്തംകുഞ്ഞുപ്രതിമകളുണു്ടാക്കിയൂപ്പീയിലുംമറ്റും

നി൪ബ്ബന്ധമായിപ്പദ൪ശ്ശിപ്പിക്കുന്നതുപോലെ.

എങ്കിലീജനങ്ങളെയൂറ്റിപ്പിഴിഞ്ഞുംകൊള്ളയടിച്ചും

ഉണു്ടാക്കിയപണംവിദേശത്തുകൊണു്ടുപോയി

നിക്ഷേപിച്ചതുവള൪ന്നോതള൪ന്നോയെന്നു്

ഇടയു്ക്കിടയു്ക്കുനോക്കാ൯പോകുന്നമുഖ്യമന്ത്രിക്കു്

ചെറുകുട്ടികളെയുംകുടുംബത്തെയുംകൂട്ടിയുള്ള

ഒരുയാത്രയു്ക്കെങ്കിലുമാപ്പണമുതകിയേനേ!

(ഇതൊരുപുതിയകാലകവിതയല്ല).


Written on 04 October 2023 and first published on: 06 October 2023








 

No comments:

Post a Comment