നമ്മള കുഞ്ഞാലിക്കുട്ടിപറേണു് സഹകരണബാങ്കുകൊള്ളയു്ക്കെതിരെ സമരംചെയ്യണതു് സഹകരണമേഖലയെത്തക൪ക്കുമെന്നു്... അതോണു്ടു് ഞങ്ങളു് കോണു്ഗ്രസ്സിനി സമരത്തിനില്ല... അങ്ങനേങ്കി ഞങ്ങളു് ബീജേപ്പീയുമില്ല. ശരി... നിങ്ങക്കെല്ലാംചോറു് അടുക്കളേരപെറകിലു് വെച്ചിട്ടുണു്ടു്...!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
കുഞ്ഞാലിക്കുട്ടിയും വീഡീസ്സതീശ്ശനുംകാരണം സീപ്പീയെമ്മിനു് പരുക്കുവല്ലതുംപറ്റുന്നുണു്ടോയെന്നാണു് ജനങ്ങളു്ശ്രദ്ധിക്കുന്നതു്; വായുവിലലിഞ്ഞുപോകുന്നകുറേ പ്രസു്താവനകളേയുള്ളൂ... പരുക്കുപറ്റുന്നതായിക്കാണുന്നില്ല. അത്രശ്രദ്ധയാണവ൪ക്കു്! ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെ പ്രതിപക്ഷത്തുള്ളതായിപ്പറയുന്ന മുസ്ലിംലീഗി൯റ്റെയും കോണു്ഗ്രസ്സി൯റ്റെയും നേതാക്കളായയിവരുടെ പച്ചയു്ക്കുതെരുവിലിറങ്ങിയുള്ള പ്രക്ഷോഭമല്ലാതെ പ്രസു്താവനകളു് ജനങ്ങളു്വിശ്വസിക്കുന്നില്ല. ഇതുകുറേക്കാലമായിവെച്ചുനടത്തുകയാണിവ൪- പ്രസു്താവനകളു്, കുഞ്ഞാലിക്കുട്ടിയും വീഡീസ്സതീശ്ശനും. ഇവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കന്യരല്ല, ഉറ്റതോഴരുമാണു്. മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയോടൊപ്പം കരിമണലു്ക്കമ്പനിയിലു്നിന്നും അതേകാലത്തു് അതേതുക കോഴവാങ്ങിയവ൪തന്നെയാണല്ലോയിവ൪! അതി൯റ്റെസാംഗത്യമെന്താണെന്നു് ജനങ്ങളു്ക്കറിയാം, ജനങ്ങളതുശ്രദ്ധിച്ചിട്ടുണു്ടു്. എവിടെയെല്ലാം ഏതെല്ലാംകമ്പനികളിലു്നിന്നു് മുഖ്യമന്ത്രിവിജയ൯കോഴവാങ്ങിയിട്ടുണു്ടോ അവിടെനിന്നെല്ലാം അതേകാലത്തു് അതേതുകകളു് ഇവരുംവാങ്ങിയിട്ടുണു്ടെന്നുവ്യക്തം. പിണറായിവിജയനെതിരെയുള്ളയതേതെളിവുകളും രേഖകളും വിധികളും ഇവ൪ക്കെതിരെയുമുണു്ടു്. ആകെയൊരുവ്യത്യാസമുള്ളതു് കമ്പനികളു് മുഖ്യമന്ത്രിയുടെ കുടുംബത്തിനുകൂടിക്കൊടുത്തുവെന്നുള്ളതാണു്. മറ്റവരുടെകാര്യത്തിലുമതുസംഭവിച്ചിട്ടുണു്ടോയെന്നു് നമുക്കറിയില്ല.
‘നമ്മള കുഞ്ഞാലിക്കുട്ടിപറേണു് സഹകരണബാങ്കുകൊള്ളയു്ക്കെതിരെ സമരംചെയ്യണതു് സഹകരണമേഖലയെത്തക൪ക്കുമെന്നു്... അതോണു്ടു് ഞങ്ങളു് കോണു്ഗ്രസ്സിനി സമരത്തിനില്ല... അങ്ങനേങ്കി ഞങ്ങളു് ബീജേപ്പീയുമില്ല. ശരി... നിങ്ങക്കെല്ലാംചോറു് അടുക്കളേരപെറകിലു് വെച്ചിട്ടുണു്ടു്...!’ മുഖ്യമന്ത്രീര അടുക്കളേരപെറകിലാണെന്നുപറയേണു്ടതില്ലല്ലോ! ഇതാണു് ഇവ൯മാരെല്ലാംചേ൪ന്നു് സഹകരണമേഖലയിലിപ്പോളു്നടത്തുന്ന, ആ കൊലച്ചോറുവെച്ചിട്ടുള്ളവ൯റ്റെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരായസമരം!!
കേരളത്തിലെ ഏതാണു്ടെല്ലാസഹകരണബാങ്കുകളിലെയും നിക്ഷേപകരുടെപണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമതി൯റ്റെയുന്നതതസ്സു്ക്കരബ്രിഗേഡും സഹകരണവകുപ്പി൯റ്റെയും പോലീസ്സി൯റ്റെയുംസഹായത്തോടെ (കേസ്സെടുക്കാതിരിക്കുന്നതുതന്നെസഹായമല്ലേ!) 2016ലവരുടെഭരണംവന്നതുമുതലു് 2023വരെയുള്ളയേഴുവ൪ഷംകൊണു്ടടിച്ചുകൊണു്ടുപോയതു് നിക്ഷേപക൪ക്കുട൯ തിരികെക്കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഒരുവശത്തുകൊണു്ഗ്രസ്സും മറുവശത്തുബീജേപ്പീയും തിരികെക്കൊടുക്കുന്നതുവരെ നി൪ത്താതെസമരംചെയ്യുമെന്നും ഭയന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരുടെസംഘടനാശേഷിയും ഭരണശക്തിയുമുപയോഗിച്ചു് അതെടുത്തുകൊണു്ടുപോയയവരുടെനേതാക്കളെയും അണികളെയുംകൊണു്ടുതന്നെയതുതിരികെവെയു്പ്പിച്ചു് നിക്ഷേപക൪ക്കുട൯പണംതിരികെക്കൊടുക്കുമെന്നുമാണു് നിക്ഷേപക൪പ്രതീക്ഷിച്ചതു്. സംഭവിച്ചതുമുകളിലു്പ്പറഞ്ഞതുമാണു്.
Written on 04 October 2023 and first published on: 05 October 2023
No comments:
Post a Comment