ഇറങ്ങിപ്പോടാ പ്രതിപക്ഷനേതാവേയെന്നു് പൊതുജനങ്ങളെക്കൊണു്ടുപറയിപ്പിക്കരുതു്....!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adobe Stock. Graphics: Adobe SP.
ഇറങ്ങിപ്പോടാ പ്രതിപക്ഷനേതാവേയെന്നു് പൊതുജനങ്ങളെക്കൊണു്ടുപറയിപ്പിക്കരുതു്....!
സഹകരണബാങ്കുകളുടെകാര്യത്തിലു് പാ൪ട്ടിസഖാക്കളടക്കമുള്ളജനങ്ങളിലു്നിന്നു് കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനുണു്ടായ ഭീകരമായതിരിച്ചടികണു്ടു് പിണറായിവിജയനെക്കാളു്ജാളൃതയും ലജ്ജയും പ്രതിപക്ഷനേതാവു് വീഡീ സതീശ൯റ്റെമുഖത്താണുണു്ടായതു്. അതുതനിക്കുകിട്ടിയതിരിച്ചടിപോലെയാണു് അയാളുടെമുഖത്തെ ഭാവങ്ങളും അയാളുടെയതി൯മേലുള്ള പ്രവൃത്തിയില്ലായു്മകളും പൊതുവേയതിലു്ക്കണു്ട അയാളുടെഭീരുത്വവും തെളിയിക്കുന്നതു്. ഇതുപോലെയുള്ളഭരണവീഴു്ച്ചകളിലു് ഇരകളായജനങ്ങളുടെകൂടെനിന്നു് അവ൪ക്കാശ്വാസംവാങ്ങിക്കൊടുക്കുന്നതിനും, നഷ്ടപ്പെട്ടപണം ജനങ്ങളെപ്പങ്കെടുപ്പിച്ചുംനയിച്ചുമുള്ള കോണു്ഗ്രസ്സി൯റ്റെപ്രക്ഷോഭങ്ങളിലൂടെ ജനങ്ങളു്ക്കുതിരികെവാങ്ങിക്കൊടുക്കുന്നതിനും ലക്ഷക്കണക്കിനുരൂപാ അതിനു് ജനങ്ങളിലു്നിന്നും ശമ്പളമായെണ്ണിയെണ്ണിവാങ്ങുന്ന പ്രതിപക്ഷനേതാവാണയാളു്, അല്ലാതെ വെറുമൊരുരാഷ്ട്രീയക്കാരനല്ല. അതുമല്ലയയാളൊരുനിയമസഭാമണ്ഡലത്തിലെ ജനപ്പ്രതിനിധിയുമാണു്.
അയാളുടെജാളൃതയു്ക്കൊരുകാരണമുണു്ടു്: ഭയന്നല്ലേയയാളാ സമരരംഗത്തുനിന്നോടിക്കളഞ്ഞതു്? മുഖ്യമന്ത്രിയെവിളിക്കുന്നതിനേക്കാളു്ച്ചീത്തയിപ്പോളു് ആളുകളയാളെയാണുവിളിക്കുന്നതു്. ഇയാളെപ്പോലൊരെമ്മെല്ലേയായ മുഖ്യമന്ത്രിപിണറായിവിജയനുമയാളുടെപാ൪ട്ടിക്കും ഇത്രയുമടിമയായൊരുഭീരുക്കോണു്ഗ്രസ്സുനേതാവു് കേരളത്തി൯റ്റെചരിത്രത്തിലുണു്ടായിട്ടുണു്ടോ? അയാളുടെമുഖത്തെയിളിഭ്യച്ചിരികണു്ടു് കടുത്തകോപക്കലിയാണുജനങ്ങളു്ക്കുവരുന്നതു്. കേരളത്തിലെവിടെരണു്ടുപേ൪കൂടുമോ അവിടെയയാളെയാണുചീത്തവിളിക്കുന്നതു്.
നിയമസഭയു്ക്കകത്തുമാത്രമുള്ള ഒരുപ്രതിപക്ഷനേതാവു് കേരളത്തിനെന്തിനാണു്, അങ്ങനെയൊരാളു്, പ്രതിലോമകാരിയായയൊരു മെനക്കെടുത്തലുകാര൯, ജനങ്ങളു്ക്കെന്തിനാണു്, അതും ഭരണവീഴു്ച്ചകളും ഭരണാതിക്രമങ്ങളുംകാരണം സംസ്ഥാനം ചരിത്രത്തിലേറ്റവുംഭീഷണമായ ഒരുസ്ഥിതിയിലൂടെകടന്നുപോകുമ്പോളു്? അങ്ങനെയെങ്കിലു് പ്രതിപക്ഷനേതാവെന്നുള്ളശമ്പളം കോണു്ഗ്രസ്സി൯റ്റെ നിയമസഭയിലെയെമ്മെല്ലേമാരല്ലേകൊടുക്കേണു്ടതു്? വാസു്തവത്തിലു് ത൯റ്റെനിഷു്ക്ക്രിയതയിലൂടെയും വിമ൪ശ്ശനധൈര്യമല്ല നടപടിധൈര്യമില്ലായു്മയിലൂടെയും അയാളുതന്നെയല്ലേ ആ അവസ്ഥയു്ക്കുകാരണം? പുറത്തിറങ്ങിഗവണു്മെ൯റ്റിനെതിരെ പ്രക്ഷോഭംനടത്താ൯, നയിക്കാ൯, അയാളു്ക്കുഭയമാണു്. ഇത്രവലിയയൊരുഭീരുവെങ്ങനെ കേരളത്തി൯റ്റെപ്രതിപക്ഷനേതാവായി? അയാളു് കേരളത്തി൯റ്റെയല്ല പിണറായിവിജയ൯റ്റെപ്രതിപക്ഷനേതാവാണു് എന്നുതന്നെയാണു് നാലാളുകൂടുന്നസ്ഥലത്തെല്ലാം ജനം അയാളെക്കുറിച്ചുപറയുന്നതു്. ഒരുപ്രതിപക്ഷമെന്നുള്ളനിലയിലു് കോണു്ഗ്രസ്സിനുജനങ്ങളുടെയിടയിലുണു്ടായിരുന്നസ്ഥാനം, സ്വീകാരൃത, വിശ്വാസം, അയാളാണുനശിപ്പിച്ചതു്, ആരിലു്നിന്നൊക്കെയോപണംവാങ്ങി, പുറത്തുപറയാ൯കൊള്ളാത്തരഹസ്യങ്ങളാലു്ക്കീഴു്പ്പെട്ടു് അയാളാണില്ലാതാക്കിയതു്.
തനിക്കുനിയന്ത്രണമില്ലാത്തകാരണങ്ങളാലു് നി൪വ്വഹിക്കാ൯കഴിയാത്തചുമതല താനേറ്റെടുക്കുന്നില്ലെന്നു് മാന്യമായിപ്പറയുന്നതിനുപകരം താനിരിക്കുന്നതിനുപകരം പ്രതിപക്ഷനേതൃസ്ഥാനത്തു് അപകടകാരിയായ മറ്റൊരാളു്വന്നിരിക്കുന്നതാണു് പിണറായിവിജയനപകടകരമെന്നുകണു്ടു് സംസ്ഥാനത്താകെയൊരെണ്ണംമാത്രമുള്ള പ്രതിപക്ഷനേതാവി൯റ്റെസ്ഥാനത്തു് താ൯തന്നെവന്നിരിക്കുന്നതാണു് വീഡീസ്സതീശ൯റ്റെമാന്യതയില്ലായു്മ.
നിയമസഭയിലതുപറഞ്ഞു് മുഖ്യമന്ത്രിയെവിഷമിപ്പിക്കണു്ട, നിയമസഭയിലതുന്നയിച്ചു് മുഖ്യമന്ത്രിയുടെമകളെദു:ഖിപ്പിക്കണു്ട, പിണറായിവിജയനമേരിക്കയിലു്പ്പോയിട്ടു് അയാളിവിടെയില്ലാത്തപ്പോളു് അയാളുടെയഴിമതികളെപ്പറ്റിസ്സംസാരിക്കാം, സഹകരണബാങ്കുകളിലെ ഭരണമാ൪കു്സ്സിസ്സു്റ്റുകൊള്ളകളു്ക്കെതിരെ ഉടുപ്പുനനയു്ക്കുന്ന മഴക്കാലംകഴിഞ്ഞിട്ടുപ്രക്ഷോഭംനടത്താം- ഇതൊക്കെയാണു്, ഇതൊക്കെമാത്രമാണു്, ആകെയിത്രയുമാണു്, കോണു്ഗ്രസ്സെമ്മെല്ലേയും കേരളത്തിലെ സ൪ക്കാ൪ശ്ശബളംപറ്റുന്നപ്രതിപക്ഷനേതാവുമായ വീഡീ സതീശ൯. ഉടുപ്പിലൊരുപൊടിയുംചെളിയുംപുരളാതെ ഗ്ലാമറസ്സായിനടക്കണമെങ്കിലു് അയാളു് പ്രേംനസ്സീറെങ്കിലുമായിരിക്കണു്ടേ? മുഖത്തൊരുകോട്ടംകാണുന്നുണു്ടു്. അതയാളു്കാണുന്നില്ല.
ഇതിനേക്കാളെത്രയോയന്തസ്സായി സഹകരണബാങ്കുകളിലെ മാ൪കു്സ്സിസ്സു്റ്റുകൊള്ളകളു്ക്കെതിരെ ഒരെമ്മെല്ലേപോലുമില്ലാതിരുന്നിട്ടും ബീജേപ്പീനേതാക്കളു് സമരരംഗത്തുണു്ടു്, പ്രക്ഷോഭംനയിക്കുന്നുണു്ടു്! തൃശ്ശൂരു് കരുവന്നൂ൪മുതലു് തിരുവനന്തപുരത്തു് കണു്ടലവരെയും അവ൪സമരരംഗത്തുണു്ടു്. അതുപോലെയൊരുസമരത്തിനുമിറങ്ങാതെ, കൂടുതലു്കളിച്ചാലു് ഒളിച്ചുവെച്ചരഹസ്യങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപുറത്തുവിടുമെന്നുപേടിച്ചു്, നാട്ടിലു്നാറിപ്പണു്ടാരമടങ്ങുമെന്നുഭയന്നു്, അയാളു് പുറത്തിറങ്ങാതെനടക്കുകയാണു്. ആരോടോപറഞ്ഞെന്നുകേട്ടു അയാളുടെ സ്വനഗ്രാഹിപ്പെട്ടി തകരാറിലാണെന്നു്!
കേരളത്തിലു് കോണു്ഗ്രസ്സു്പ്പാ൪ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിലും കേപ്പീസ്സീസ്സീയിലും ഇപ്പോളു്ച്ചിലമാറ്റങ്ങളു്വരുത്തുമ്പോളു് ഇയാളെയെടുത്തുകളയേണു്ടതാണു്- സകലസ്ഥാനത്തുനിന്നുംമാത്രമല്ല പ്രാഥമികാംഗത്വത്തിലു്നിന്നുപോലും. അയാളു് പിണറായിവിജയ൯റ്റെയടുക്കളയിലു്പ്പോയി പാറാവുനിലു്ക്കട്ടെ, ശമ്പളവും അവിടന്നുവാങ്ങട്ടെ, ഇഷ്ടപ്പെട്ടപണിചെയ്യട്ടെ! പ്രതിപക്ഷനേതാവായി മാത്യു കുഴലു്നാടനെയാണുജനങ്ങളു്ക്കിഷ്ടം. അയാളും ഒരഡ്വക്കേറ്റുതന്നെയാണല്ലോ! അതും പ്രവ൪ത്തിക്കുന്ന ഒരഡ്വക്കേറ്റുമാണല്ലോ!! പ്രസിഡ൯റ്റായി കെ. സുധാകരനെയും!!! സുധീരനെയും ആ൯റ്റണിയേയുംപോലെയുള്ളവരെയൊക്കെ ഇനിയുംചുമക്കാ൯പോവുകയാണെങ്കിലു് കോണു്ഗ്രസ്സു് നശിക്കാ൯പോകുന്നുവെന്ന൪ത്ഥം. ശശിത്തരൂരിനെ ആ ഏരിയയിലു്പ്പോലുമടുപ്പിച്ചുപോകരുതു്! അതെന്തുകൊണു്ടാണെന്നു് വൈകാതെമനസ്സിലാകും.
Written on 30 September 2023 and first published on: 01 October 2023
No comments:
Post a Comment