Thursday 5 October 2023

1424. കരുവന്നൂ൪ക്കൊള്ളപിടിച്ച നരേന്ദ്രമോദിയെന്താണു് ലാവലി൯കേസ്സെടുക്കാത്തതുബീജേപ്പീ? ആക്കേസ്സുമോദിയുടെ സീബീയ്യൈകാരണം മാറ്റിവെയു്പ്പി൯റ്റെ ലോകറെക്കാ൪ഡിലേക്കുകടക്കുകയല്ലേ?

1424

കരുവന്നൂ൪ക്കൊള്ളപിടിച്ച നരേന്ദ്രമോദിയെന്താണു് ലാവലി൯കേസ്സെടുക്കാത്തതുബീജേപ്പീ? ആക്കേസ്സുമോദിയുടെ സീബീയ്യൈകാരണം മാറ്റിവെയു്പ്പി൯റ്റെ ലോകറെക്കാ൪ഡിലേക്കുകടക്കുകയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കരുവന്നൂ൪ക്കൊള്ളപിടിച്ച നരേന്ദ്രമോദിയെന്താണു് ലാവലി൯കേസ്സെടുക്കാത്തതുബീജേപ്പീ? ആക്കേസ്സുമോദിയുടെ സീബീയ്യൈകാരണം മാറ്റിവെയു്പ്പി൯റ്റെ ലോകറെക്കാ൪ഡിലേക്കുകടക്കുകയല്ലേ? എന്തുവിശദീകരണമാണതിനു് പ്രധാനമന്ത്രിമോദിക്കുനലു്കാനുള്ളതു്? അതുകാരണമല്ലേ ഏഴുവ൪ഷംകേരളത്തിലൊരു അനധിക്കൃതഭരണംനടന്നതു്, ജനങ്ങളു്ചതഞ്ഞതു്, സകലയഴിമതിയുംനടന്നതു്, സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തുംനടന്നതു്, കെ-റെയിലുവന്നതുംപോയതും, സംസ്ഥാനസാമ്പത്തികവും ജനജീവിതവുംപോയതു്? എന്തുകൊണു്ടാണു് ഒരിക്കലുമൊരിടത്തും ബീജേപ്പീക്കാരതിനെക്കുറിച്ചുമാത്രംമിണു്ടാത്തതു്? ചെറിയകേരളത്തിലെസ്സ൪ക്കാരോ പ്രതിയായപിണറായിവിജയനോ അയാളുടെപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ടിയോയാണോ സുപ്രീംകോടതിയിലെയാ മുപ്പത്താറാമതോ നാലു്പ്പതോകടന്നയാ മാറ്റിവെയു്പ്പിക്കലിനുകാരണം?

തിരുവനന്തപുരത്തു് കണു്ടല സ൪വ്വീസ്സു് സഹകരണബാങ്കിലെ ദീ൪ഘകാലമായിനടന്നുവന്ന മാ൪കു്സ്സിസ്സു്റ്റു്-സീപ്പീയ്യൈ സംയുക്തക്കൊള്ളയുടെഫലമായി ബാങ്കുപൊളിഞ്ഞു് നിക്ഷേപക൪ക്കു് പണംതിരിച്ചുകൊടുക്കാനാവാതെ സഹകരണബാങ്കുപഭോക്താക്കളുടെ ജീവിതംതക൪ന്നതിനെതിരേ ഭാരതീയജനതാപ്പാ൪ട്ടി ആബാങ്കിനുമുന്നിലു്നടത്തുന്ന ഉപവാസസമരത്തിനിടയിലാണു് 2023 ഒകു്റ്റോബ൪ 4നു് ബീജേപ്പീയുടെനേതാക്കളിതുപ്രസംഗിച്ചതു്. നരേന്ദ്രമോദിയും അതുവഴിയീഡീയും വന്നതുകൊണു്ടുമാത്രമാണു് കേരളത്തിലുടനീളംനടന്നയീ സഹകരണബാങ്കുകൊള്ളകളും കള്ളപ്പണംവെളുപ്പിക്കലുകളും കുഴലു്പ്പണംകടത്തലുകളുമെല്ലാം പുറത്തുവന്നതെന്നും കേരളത്തിലെശ്ശപിക്കപ്പെട്ടപോലീസ്സുമേധാവികളും ക്രൈംബ്രാഞു്ചു്ം അതിലെപ്പടുകൂറ്റ൯പ്രതികളെപ്പിടിക്കാതെരക്ഷപ്പെടുത്താ൯ യുദ്ധംനടത്തുകയായിരുന്നുവെന്നും പറഞ്ഞതുശരിതന്നെയാണു്, പക്ഷേ മറ്റേ ലാവലി൯ചോദ്യമവശേഷിക്കുന്നു.

2016-2023കാലത്തെ കേരളത്തിലെ സഹകരണബാങ്കുകൊള്ളകളിലു് കേന്ദ്രബീജേപ്പീ ഈഡീയിലൂടെയന്വേഷണവുമറസ്സു്റ്റുംനടത്തിയാലു് കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ രാജിവെക്കേണു്ടിവരികയില്ല, അതിനുപകരം മറ്റുപലതുമുണു്ടാകും. അറസ്സു്റ്റുനടന്നാലു്ത്തന്നെ അതു് നിലവിലെസ്സഹകരണമന്ത്രി വീയെ൯ വാസ്സവനിലും മു൯സഹകരണമന്ത്രി ഏസ്സീ മൊയു്തീനിലുംവരെയേയെത്തൂ. അതിലു് മുഖ്യമന്ത്രിപിണറായിവിജയനെ തൊടേണു്ടിവരികയില്ലെന്നും അയാളു്രാജിവെക്കേണു്ടിവരികയില്ലെന്നുമുള്ള ആത്മവിശ്വാസം കേന്ദ്രബീജേപ്പീയു്ക്കും കേന്ദ്രസഹകരണ-ആഭ്യന്തരവകുപ്പുമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുണു്ടു്. പക്ഷേ നാലു്പ്പതാമതുപ്രാവശ്യം ഒരുജഡു്ജിയുടെമുന്നിലു്പ്പോലുമെത്താതെമാറ്റിവെച്ചു് ലോകറെക്കാ൪ഡിട്ട പിണറായിവിജയ൯റ്റെ 342കോടിരൂപയുടെ ലാവലിന്നഴിമതിക്കേസ്സെടുത്തു് ആദ്യമായി ഒരുസുപ്രീംകോടതിജഡു്ജിയുടെമുന്നിലു്വെച്ചാലു് പിണറായിവിജയ൯ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും രാജിവെയു്ക്കേണു്ടിവരുമെന്നു് ബീജേപ്പീയു്ക്കുറപ്പാണു്. സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിനിയും മുന്നോട്ടുകൊണു്ടുപോയാലും ഡോള൪ക്കടത്തുകേസ്സന്വേഷിച്ചാലൂം ലൈഫു്മിഷ൯കേസ്സിലറസ്സു്റ്റുകളു്നടത്തിയാലും അതുതന്നെയുണു്ടാകും. അതുകൊണു്ടു് മുഖ്യമന്ത്രിപിണറായിവിജയ൯ രാജിവെക്കേണു്ടിവരാത്ത അയാളെസ്സംബന്ധിച്ചിടത്തോളംസുരക്ഷിതമായ സഹകരണബാങ്കുകൊള്ളകളിലെ അന്വേഷണവുമറസ്സു്റ്റുകളുമായി കേന്ദ്രബീജേപ്പീ തലു്ക്കാലം മുന്നോട്ടുപോകുന്നു.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയനെനോക്കി സകലയഴിമതികളിലും ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളിലും സഹായിക്കുന്ന സംരക്ഷിക്കുന്ന നരേന്ദ്രമോദിയേയുംവെച്ചുകൊണു്ടു് ബീജേപ്പീയു്ക്കിനി കേരളത്തിലു്ക്ക്ലച്ചുപിടിക്കാനാവില്ലെന്നു് കേരളത്തിലെ ജനങ്ങളു്മുഴുവ൯മനസ്സിലാക്കിയെന്നു് നരേന്ദ്രമോദിക്കുമനസ്സിലായി. അതുകൊണു്ടു് സഹകരണമേഖലയിലെയീയീഡീയന്വേഷണവും ബീജേപ്പീയുടെകേരളനേതാക്കളിലൂടെ അതൊരുവ൯സംഭവമാണെന്നുള്ളപ്രചാരണവും! അതുംകൊണു്ടു് കേരളത്തിലു് സംസ്ഥാനമല്ല കേന്ദ്രമായാലും ഒരുബീജേപ്പീയും ഒരടിപോലുംമുന്നോട്ടുനീങ്ങുകയില്ല. അതുകൊണു്ടു് എത്രചാടിയാലുംമറിഞ്ഞാലും സുരേഷു് ഗോപി തൃശ്ശരെന്നല്ല ഒരിടത്തുംജയിക്കുകയില്ല, ഒരു അസ്സംബ്ലിസീറ്റിലു്പ്പോലുംജയിക്കുകയില്ല. ഇത്രയുംകേസ്സുകളുമാരോപണങ്ങളുമുള്ള പിണറായിവിജയ൯ ഈഡീയോ മറ്റൊരുകേന്ദ്രയന്വേഷണയേജ൯സ്സിയോതൊടാതെ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നിടത്തോളം കേരളത്തിലെയൊരുതെരഞ്ഞെടുപ്പിലും ജനങ്ങളു്വോട്ടുചെയു്തു് സുരേഷു്ഗ്ഗോപിജയിക്കുകയില്ല. വേണമെങ്കിലു് കേന്ദ്രബീജേപ്പീയുടെ പ്രഖ്യാതമായ ആ ഇലകു്ട്രോണിക്കു് വോട്ടുമറിക്കലു്യന്ത്രങ്ങളൊന്നുപരീക്ഷിക്കാവുന്നതാണു്!

Written on 04 October 2023 and first published on: 05 October 2023







 

No comments:

Post a Comment