Thursday, 12 October 2023

1432. ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് എന്തഴിമതിനടക്കുന്നു! തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലല്ലേ അഴിമതിയുംകൈക്കൂലിയുംമുഴുവ൯!!

1432

ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് എന്തഴിമതിനടക്കുന്നു! തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലല്ലേ അഴിമതിയുംകൈക്കൂലിയുംമുഴുവ൯!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് എന്തഴിമതിനടക്കുന്നു, തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലല്ലേ അഴിമതിയുംകൈക്കൂലിയുംമുഴുവ൯!

കേരളത്തിലെസ്സകല ജില്ലാമെഡിക്കലാപ്പീസ്സുകളുടെയുമൊരു പരിച്ഛേദമാണു് തിരുവനന്തപുരം ജില്ലാമെഡിക്കലാപ്പീസ്സു്. അതു് എല്ലായ൪ത്ഥത്തിലുമൊരു മേടിക്കലാപ്പീസ്സുതന്നെയാണു്. മറ്റുഡീയെമ്മോയാപ്പീസ്സുകളിലു് മേലാപ്പീസ്സുകളായ ആരോഗ്യവകുപ്പുഡയറക്ടറേറ്റും ഹെലു്ത്തുസെക്രട്ടറിയുടെയാപ്പീസ്സും ആരോഗ്യമന്ത്രിയുടെയാപ്പീസ്സുമായുള്ള ദൂരംകൂടുതലായതിനാലു് അവിടങ്ങളിലെ അഴിമതിക്കൈക്കൂലിസ്സംഘങ്ങളുമായുള്ള കോണു്ടാക്ടുകളു് ടെലിഫോണു്, മൊബൈലു്ഫോണു്, വാട്ടു്സ്സാപ്പു് എന്നിവയായി ലിഖിതറെക്കാ൪ഡുകളായി പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു, അതിനാലഴിമതിയിലും കൈക്കൂലിയിലും മേലാപ്പീസ്സുകളുമായിച്ചേ൪ന്നവ൪ക്കുള്ള സംഘടിതപ്പ്രവ൪ത്തനം തിരുവനന്തപുരത്തെക്കാളു്ക്കുറവാണു്. എന്നാലു് തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലു് ഈപ്പറഞ്ഞമേലാപ്പീസ്സുകളിലെ കൈക്കൂലിയഴിമതിസംഘങ്ങളുമായുള്ളദൂരം ഒരു മോട്ടോ൪സ്സൈക്കിളെടുത്തുട൯പോകാവുന്ന കാലു്ക്കിലോമീറ്ററിലു്ക്കുറവായതിനാലു് രേഖകളിലു്പ്പതിയാത്ത നേരിട്ടുള്ളസംഭാഷണങ്ങളു്ക്കും സംയുക്തതീരുമാനങ്ങളു്ക്കും ഇഷ്ടംപോലെയവസരമുള്ളതിനാലു് ഈ മേലാപ്പീസ്സുകളാലു്പ്പിടിക്കപ്പെടാത്ത കൈക്കൂലികളു്ക്കുമഴിമതികളു്ക്കുമുള്ളയവസരം ഞെട്ടിപ്പിക്കുന്നത്രകൂടുതലാണു്. അതുകൊണു്ടു് കേരളത്തിലേറ്റവുംകൂടുതലു് കൈക്കൂലിയുമഴിമതിയുംനടക്കുന്നതു് ഈ മറ്റുമൂന്നുമേലാപ്പീസ്സുകളെയുംകൂടിക്കേന്ദ്രമാക്കിക്കൊണു്ടു് തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലു്ത്തന്നെയാണു്. ഇവിടെ എല്ലാവ൪ക്കുമിതിനനുവാദമില്ല, ജൂനിയ൪ സൂപ്രണു്ടു്, സീനിയ൪ സൂപ്രണു്ടു്, അഡു്മിനിസ്സു്ട്രേറ്റീവു് അസ്സിസ്സു്റ്റ൯റ്റു്, ഡീയെമ്മോ, എ൯. ജി. ഓ. യൂണിയ൯ചുമതലക്കാര൯ എന്നിവ൪ക്കേയുള്ളൂ. ഇവിടത്തെ ഇവരുടെപേരുകളു് പിന്നാലെപ്രസിദ്ധീകരിക്കുന്നതാണെന്നു് തീരുമാനിച്ചിരുന്നെങ്കിലും ഓരോസമയത്തുമതു് മാറിക്കൊണു്ടിരിക്കുന്നതിനാലു് വേണു്ടെന്നുവെച്ചു.

കേരളത്തിലെയാരോഗ്യമേഖലയിലെയഴിമതിയിലു് ഏറ്റവുംമുന്നിലു്നിലു്ക്കുന്നയീയാസ്ഥാനസ്ഥാനത്തു് രണു്ടുഫ൪ലോംഗുദൂരത്തിനകത്തുള്ള നാലാപ്പീസ്സുകളു്കേന്ദ്രീകരിച്ചാണിതു് കേരളാടിസ്ഥാനത്തിലു്നിയന്ത്രിക്കപ്പെടുന്നതു്- ജനറലാശുപത്രിയുടെതാഴെ റെഡു്ക്ക്രോസ്സു് റോഡിലു് തിരുവനന്തപുരം ജില്ലാമെഡിക്കലാപ്പീസ്സു്, തൊട്ടടുത്തു് അതേറോഡിലു് ജനറലാശുപത്രിചേ൪ന്നു് മറുവശത്തുള്ള ആരോഗ്യവകുപ്പുഡയറക്ടറേറ്റു്, സമീപത്തു് എംജീ റോഡിലു് സു്റ്റാച്ച്യൂ ജംഗു്ഷനിലു് സെക്രട്ടേറിയറ്റിലുള്ള ആരോഗ്യസെക്രട്ടറിയുടെയാപ്പീസ്സും ആരോഗ്യമന്ത്രിയുടെയാപ്പീസ്സും- എല്ലാംതമ്മിലു് അഞു്ചുമിനിട്ടുകൊണു്ടു് നടന്നുപോകാവുന്നദൂരംമാത്രം! ഇതെല്ലാംതമ്മിലു്ബന്ധിപ്പിക്കുന്ന സു്റ്റാച്ച്യൂറോഡാണു് കൈക്കൂലിയിടനാഴി.

2016ലു് കേരളത്തിലു് പിണറായിവിജയ൯റ്റെനേതൃത്വത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയധികാരത്തിലു്വന്നശേഷം ഈക്കഴിഞ്ഞയേഴരവ൪ഷം ആപ്പാ൪ട്ടിയുടെ നോണു്-ഗസ്സറ്റഡ്ഡു് ഓഫീസ്സേഴു്സ്സു് യൂണിയനെന്ന എ൯ജീവോയൂണിയ൯റ്റെയാളു്ക്കാരെയല്ലാതെ ഈ ഡീയെമ്മോയാപ്പീസ്സുകളിലോ ആരോഗ്യവകുപ്പുഡയറക്ടറേറ്റിലോ ട്രാ൯സ്സു്ഫറായോ പ്രൊമോഷനായോപോലും ആരെയുംനിയമിച്ചിട്ടില്ല. സെക്രട്ടേറിയറ്റിലു് ട്രാ൯സ്സു്ഫറില്ലാത്തതുകൊണു്ടു് ഹെലു്ത്തുസെക്രട്ടറിയുടെയാപ്പീസ്സിലു്മാത്രം അങ്ങനെയുള്ളചിലരുണു്ടു്- അവരെയും എവിടെയെങ്കിലുമിരുത്തണമല്ലോ! ആരോഗ്യമന്ത്രിയുടെയാപ്പീസ്സിലു് പ്രൈവറ്റായിക്കയറിയ പുറത്തുനിന്നുള്ളവരും അകത്തുള്ളവരുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയഴിമതിപ്പിണ്ഡങ്ങളെയല്ലാതെ ആരെയുംനിയമിച്ചിട്ടില്ല. ആരിലു്നിന്നൊക്കെ ഏതെല്ലാംകേസ്സുകളിലു് ആരൊക്കെ ഏതൊക്കെരീതിയിലു് എത്രരൂപാവീതംവാങ്ങുന്നു, അതെവിടെക്കൊണു്ടുപോയി എങ്ങനെയെല്ലാംനിക്ഷേപിക്കുന്നു, ആ൪ക്കൊക്കെക്കൊടുക്കുന്നുവെന്നു് പുറത്തുപോകാതിരിക്കാനതനിവാര്യമാണു്. അതുകൊണു്ടു് തിരുവനന്തപുരം ഡീയെമ്മോയാപ്പീസ്സിലും മറ്റുഡീയെമ്മോയാപ്പീസ്സുകളിലുംനടക്കുന്ന മുഴുവ൯കൈക്കൂലികളുടെയുമഴിമതികളുടെയും നൂറുശതമാനമുത്തരവാദിത്വം എ൯ജീവോയൂണിയനുമാത്രമാണു്.

ഇതിലു്പ്പ്രവ൪ത്തിക്കുന്നവ൪ നോണു്-ഗസ്സറ്റഡ്ഡുകഴിഞ്ഞു് മറ്റാരുടെയെങ്കിലും പരീക്ഷപാസ്സായനമ്പറുകളെഴുതിച്ചേ൪ത്തു് പ്രൊമോഷനായി ഗസ്സറ്റഡ്ഡുതലത്തിലും അതിനുള്ളപാ൪ട്ടിസംഘടനയിലുമെത്തിയാലു്പ്പോലും പൊതുവേ അവരും എ൯ജീവോയൂണിയനെന്നാണറിയപ്പെടുന്നതു്. ഇതല്ലാത്തയാളുകളെയെല്ലാം അവരെസ്സ൪വ്വീസ്സിലു്നിന്നും പുറന്തള്ളാനൊക്കാത്തതുകൊണു്ടു് പെരിഫെറലു് സ്ഥാപനങ്ങളിലേക്കുതള്ളുന്നു. മറ്റൊരുകാര്യംകൂടിയുള്ളതു് കേരളത്തിലെമൊത്തംസ൪വ്വീസ്സുജീവനക്കാരിലു് കോണു്ഗ്രസ്സി൯റ്റെ എ൯ജീവോ അസ്സോസ്സിയേഷനും കേരളാകോണു്ഗ്രസ്സി൯റ്റെ എ൯ജീവോ ഫ്രണു്ടും ബീജേപ്പീയുടെ എ൯ജീവോ സംഘും ഒക്കെക്കൂടിയുണു്ടെങ്കിലും എഴുപതുശതമാനവും എ൯ജീവോയൂണിയ൯കാരായതിനാലു് കേരളത്തിലെമൊത്തമഴിമതിക്കാരിലു് എഴുപതുശതമാനവും എ൯ജീവോയൂണിയ൯കാരാണു്. എ൯ജീവോയൂണിയ൯മാത്രം പുണ്യവാള൯മാരായിരുന്നതുപണു്ടു്! ഇവരൊന്നും കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോ പാ൪ട്ടിപ്പ്രവ൪ത്തകരോ ആയിരുന്നുവെന്നുകരുതരുതു്- ഏതുവഴിയെങ്കിലും ജോലികിട്ടുമ്പോളു് ഉള്ളതിലു്വലിയതുനോക്കിക്കയറുന്നുവെന്നേയുള്ളൂ!

അടുത്തകാലത്തവിടെയൊരുസംഭവംനടന്നു. ആരോഗ്യവകുപ്പിലു് 32വ൪ഷം തിരുവനന്തപുരംജില്ലയിലു്ത്തന്നെജോലിചെയു്തു് വിരമിച്ചയൊരുജീവനക്കാരനു് 18വ൪ഷത്തെ രണു്ടാമത്തെ ഹയ൪ഗ്രേഡനുവദിക്കുന്നതിനുവേണു്ടി കീഴാപ്പീസ്സിലു്നിന്നുമൊരുകടലാസ്സവിടെയെത്തി. ഈ വിരമിച്ചജീവനക്കാരനുമൊരു ക്ലാ൪ക്കായിരുന്നു, ഇതിലിലടപെട്ടജീവനക്കാരും ക്ലാ൪ക്കുമാരോ ക്ലാ൪ക്കുമൂത്തു് ആപ്പീസ്സറായവരോ ആയിരുന്നു. ഈ വിരമിച്ചജീവനക്കാര൯ കൈക്കൂലിയൊന്നുംകൊടുക്കില്ല. അയാളാരിലു്നിന്നും കൈക്കൂലിവാങ്ങുകയുമില്ല, ആ൪ക്കുംകൊടുക്കുകയുമില്ല. അങ്ങനെയൊരുചരിത്രമാണുള്ളതു്. അതുകൊണു്ടാണല്ലോ 32വ൪ഷം ഒരുസസ്സു്പ്പെ൯ഷനുമില്ലാതെ സ൪വ്വീസ്സിലുണു്ടായിട്ടും നാലുഹയ൪ഗ്രേഡുകളും 50വ൪ഷം പ്രായമാകുമ്പോളുള്ള പ്രൊമോഷനും 1991മുതലേയുള്ള ഇതി൯റ്റെമുഴുവ൯ 17-18ലക്ഷത്തോളംരൂപയുടെ കുടിശ്ശികകളും പത്തോളംവ൪ഷങ്ങളിലെ പതിന്നാലുലക്ഷത്തോളംവരുന്ന പെ൯ഷ൯വ൪ദ്ധനക്കുടിശ്ശികകളും ഇതേയാപ്പീസ്സിലു് കെട്ടിക്കിടന്നതു്! ഇവരീത്തുകകളൊക്കെക്കൂട്ടിനോക്കിയപ്പോളു് നല്ലൊരുതുകയുണു്ടു്.

ഇതവ൪ക്കുകണക്കുകൂട്ടാനറിയില്ലെങ്കിലു് അതുകണക്കുകൂട്ടി വിരമിക്കുന്നതുവരെയും വിരമിച്ചശേഷവും മൊത്തമെത്രരൂപയയാളു്ക്കുകിട്ടുമെന്നും അതിലു്നിന്നെത്രരൂപാകമ്മീഷനായൂറ്റാമെന്നും കണക്കുകൂട്ടിപ്പറഞ്ഞുകൊടുക്കാ൯ സെക്രട്ടേറിയറ്റിലു് ഫൈനാ൯സ്സുഡിപ്പാ൪ട്ടുമെ൯റ്റിലാളുണു്ടു്. അങ്ങനെയൊരുതുകയും അതുനലു്കുന്നതിനുള്ളകമ്മീഷനും കണു്ടുപിടിക്കുന്നു. പിന്നെ സംഘത്തിലുള്ള ഡീയെമ്മോയടക്കമുള്ളസകലരുംചേ൪ന്നു് മെഷീനറി ആവഴിയു്ക്കുനീക്കുന്നു. ഒരുമാതിരിപ്പെട്ടവരടിപറിഞ്ഞുപോകും, ചോദിക്കുന്നതുകൊടുത്തുപോകും. പിണറായിവിജയനധികാരത്തിലു്വന്നശേഷം അമ്പതുശതമാനമാണുറേറ്റു്! ഒരുശതമാനംപോലും കൊടുക്കില്ലെന്നുപറഞ്ഞതുകൊണു്ടു് ആഫയലിപ്പോഴുമവിടെക്കിടക്കുന്നു!

ഈത്തുകകളൊക്കെയവരുംവാങ്ങിക്കൊണു്ടുപോയതാണു്, പക്ഷേ ജാളിയടിച്ചുചെലവഴിച്ചുതീ൪ത്തു. അപ്പോളു് ഒരുപൈസ്സയുംതരാതെയൊരുവിരമിച്ചജീവനക്കാര൯ വ൪ഷങ്ങളു്ക്കുശേഷം ഈപ്പൈസ്സയുമൊക്കെവാങ്ങിക്കൊണു്ടുപോകുന്നതു് ശരിയാണോ? അതുകൊണു്ടു് എ൯. ജി. ഓ. യൂണിയ൯റ്റെനേതൃത്വത്തിലൊരു ഗൂഢാലോചനയാരംഭിച്ചു. ഇവ൪ പത്തോ പന്ത്രണു്ടോവ൪ഷം എ൯. ജി. ഓ. യൂണിയ൯കാരായിരുന്നപ്പോളു് ആ വിരമിച്ചജീവനക്കാര൯ 32വ൪ഷവും എ൯. ജി. ഓ. യൂണിയ൯കാരനായിരുന്നുവെന്നതൊന്നും ഗൂഢാലോചനയു്ക്കുതടസ്സമായില്ല. അങ്ങനെ എങ്ങനെയിതിലു്നിന്നുപണമൂറ്റാമെന്നയാ ഗൂഢാലോചനപുരോഗമിച്ചു. ജൂനിയ൪ സൂപ്രണു്ടുമുതലു് സീനിയ൪ സൂപ്രണു്ടും അഡു്മിനിസ്സു്ട്രേറ്റീവു് അസ്സിസ്സു്റ്റ൯റ്റുംവരെയുള്ളവരാണീ ഗൂഢാലോചനാസംഘത്തിലെയും പണമൂറ്റുസംഘത്തിലെയും പ്രധാനികളു്. ഇതുപോലെയുള്ളപലകേസ്സുകളിലെയുമൂറ്റുന്നപണം ആരോഗ്യവകുപ്പിലെയും മന്ത്രിയുടെയാപ്പീസ്സിലെയും പ്രധാനികളിലുമെത്തും. ഡീയെമ്മോനേരിട്ടിതിലു്പ്പണംവാങ്ങുന്നുണു്ടോയെന്നതു് വ്യക്തമല്ല. ഒരുക്ലിനിക്കലു്പ്പ്രാക്ടീസ്സും ആനിലയു്ക്കുള്ളവരുമാനവുമില്ലാതെ വ൪ഷങ്ങളായി ഫയലുംകെട്ടിപ്പിടിച്ചുകൊണു്ടിരിക്കുന്നതിനാലു് ശമ്പളംമാത്രംവാങ്ങി അഡു്മിനിസ്സു്ട്രേറ്റിവു് ചുമതലനി൪വ്വഹിക്കുന്ന ഡീയെമ്മോമാ൪ ആപ്പണംകിട്ടിയാലു് വിടുമെന്നുകരുതുന്നുണു്ടോ? അങ്ങനെയുള്ള എന്തെല്ലാംവാ൪ത്തകളാണുപുറത്തുവരുന്നതു്!

അപ്പോളു് ഇവിടെയു്ളു്പ്പെട്ടിട്ടുള്ളതും 32വ൪ഷം അവരേക്കാളു്സ്സ൪വ്വീസ്സുള്ള ഒരുക്ലാ൪ക്കായതിനാലു് അവരെപ്പോലെസകലനിയമങ്ങളും അവരേക്കാളു്വേലകളുമറിവുള്ള ഒരാളായിരിക്കണമല്ലോ! അതുകൊണു്ടു് അവരുടെബുദ്ധിയിലു്ക്കൊള്ളുന്ന അതി൯റ്റെഭവിഷ്യത്തുക്കളു്കണക്കിലെടുത്തു്, അയാളേതായാലുമീവൈകിയവേളയിലു് ആപ്പൈസ്സയുംവാങ്ങിച്ചുകൊണു്ടുപോകാനല്ലേനോക്കൂ എന്നധാരണയിലു്, അതുവരെയൊരിടത്തുമുണു്ടായിട്ടില്ലാത്ത ഒരു നയപരിപാടിയാലോചിച്ചുരൂപീകരിച്ചു. അതി൯റ്റെവിശദാംശങ്ങളിലേക്കും പരിസമാപു്തിയിലേക്കുമിവിടെക്കടക്കുന്നില്ലെങ്കിലും അതി൯റ്റെയൊടുവിലു് ആമസ്സോണിലും മറ്റുചിലയിടങ്ങളിലും WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption എന്ന പുസു്തകത്തി൯റ്റെപ്രസിദ്ധീകരണത്തോടെ സംസ്ഥാനയാരോഗ്യവകുപ്പിനു് അതിലു്പ്പറയുന്ന മനുഷ്യാവകാശലംഘനങ്ങളു് നടന്നിട്ടില്ലെന്നു് തെളിയിക്കാ൯കഴിയാത്തതുകൊണു്ടു് ലോകാരോഗ്യസംഘടനയുടെമാത്രം 1200കോടിരൂപയുടെ വിദേശഗ്രാ൯റ്റു് നഷ്ടപ്പെട്ടു- ആ ജീവനക്കാരനു് ആ 20ലക്ഷവും.

Written and first published on: 12 October 2023

 

 

 

 

 



No comments:

Post a Comment