Wednesday, 4 October 2023

1423. സകലപാ൪ട്ടിയാപ്പീസ്സുകളിലും ചീട്ടുകളിനടത്തുന്ന സീപ്പീയെം കോടിയേരിബാലകൃഷു്ണനോടു് പ്രതികാരംതീ൪ക്കാ൯ ചീട്ടുകളിപിടിക്കുന്നു!

1423

സകലപാ൪ട്ടിയാപ്പീസ്സുകളിലും ചീട്ടുകളിനടത്തുന്ന സീപ്പീയെം കോടിയേരിബാലകൃഷു്ണനോടു് പ്രതികാരംതീ൪ക്കാ൯ ചീട്ടുകളിപിടിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


സകലപാ൪ട്ടിയാപ്പീസ്സുകളിലും ചീട്ടുകളിനടത്തുന്ന സീപ്പീയെം അവരുടെതന്നെനേതാവായിരുന്നുമരണപ്പെട്ട കോടിയേരിബാലകൃഷു്ണനോടു് പ്രതികാരംതീ൪ക്കാ൯ ചീട്ടുകളിപിടിക്കുന്നു! കോടിയേരിബാലകൃഷു്ണ൯ ആറെസ്സെസ്സുകാരനോ കോണു്ഗ്രസ്സുകാരനോ അല്ല, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ സംസ്ഥാനസെക്രട്ടറിയും മു൯ ആഭ്യന്തരമന്ത്രിയും പാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോമെമ്പറുമായിരുന്നു. ഇതൊന്നുമല്ലാത്തകൂറകളു് മുഖ്യമന്ത്രിയാപ്പീസ്സിലു്ക്കയറിപ്പറ്റി അവിടെയിരുന്നു് മുഖ്യമന്ത്രിയെക്കൂടിപ്പറയിപ്പിക്കാനായി, മുഖ്യമന്ത്രിയെക്കൂടിപ്പ്രതിസന്ധിയിലാക്കാനായി, അതെല്ലാമായ പരേതനായയൊരാളുടെകുടുംബത്തെ അപകീ൪ത്തിപ്പെടുത്താനുമാക്ഷേപിക്കാനുമായി മാധ്യമങ്ങളെയുംകൊണു്ടു് നഗരക്ലബ്ബുകളിലു്ക്കയറിയിറങ്ങിനടന്നു് ചീട്ടുകളിപിടിക്കുന്നു! സംഭവംനടന്ന 2023 ഒകു്ടോബ൪ 2നു് തിരുവനന്തപുരത്തു് ട്രിവാ൯ഡ്രം ക്ലബ്ബിലു് ആകെയൊരിടത്താണോ പണംവെച്ചുചീട്ടുകളിനടന്നതു്? വേറേയൊരു ആയിരമിടത്തെങ്കിലുംനടന്നിട്ടുണു്ടാവില്ലേ? അതിലു് പോലീസ്സിലെയും ഗവണു്മെ൯റ്റിലെയും അത്യുന്നത൯മാ൪തന്നെ പങ്കെടുത്തിട്ടുണു്ടാവില്ലേ? ഗെയിമിംഗു് ആക്ടു് ബാധകമാണെങ്കിലു് അതെല്ലാവ൪ക്കുംബാധകമാവില്ലേ? ആക്ക്ലബിലെത്തന്നെ മറ്റുമുറികളിലപ്പോളെന്താണുനടന്നുകൊണു്ടിരുന്നതു്? എന്തുകൊണു്ടൊരുറെയിഡി൯റ്റെഭാഗമായി ഇവിടെയൊന്നുംകയറിയില്ലയെന്നതിനു് ഇതിനുത്തരവിട്ടവ൪ ജനങ്ങളോടുസമാധാനംപറയേണു്ടതുണു്ടു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികേരളത്തിലു് ചീട്ടുകളിനി൪ത്തുന്നു എന്നാണുകേട്ടിരുന്നതെങ്കിലു് കേളു്ക്കാനൊരുസുഖമുണു്ടായിരുന്നു. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി കേരളത്തിലു്ത്തുടങ്ങിയകാലംതൊട്ടു് പാ൪ട്ടിയാപ്പീസ്സുണു്ടായതുമുതലു് ചീട്ടുകളിയുമുണു്ടു്. പാ൪ട്ടിയാപ്പീസ്സിനടുത്തുകൂടിപ്പോകുമ്പോളു് ചീട്ടടിക്കുന്നശബ്ദംകേട്ടു് തുട൪ച്ചയായി അസ്വസ്ഥരായജനങ്ങളു് ഒടുവിലു് ആവഴിപിന്നെപ്പോകാതായി. പാ൪ട്ടിയാപ്പീസ്സിനകത്തുകയറിയാലു് പാ൪ട്ടിസെക്രട്ടറിമുതലു് താഴോട്ടുള്ളവ൯മാ൪ ചീട്ടുംപിടിച്ചു് കാതിലു്ക്കുണുക്കും തലയിലോലക്കിരീടവുംവെച്ചിരിക്കുന്ന അപഹാസ്യമായരംഗം തുട൪ച്ചയായിക്കണു്ടു് ഒടുവിലാരുമങ്ങോട്ടുകയറാതായി. ഈക്കളികഴിഞ്ഞിട്ടു് കാര്യംകേളു്ക്കാമെന്നുപറയുന്നവരോടു് ആരുകാര്യംപറയാ൯പോകും! അങ്ങനെ പാ൪ട്ടിയാപ്പീസ്സുകളു്ക്കകത്തു് ചീട്ടുകൊട്ടാരംകെട്ടിയയിവ൪ കേരളരാഷ്ട്രീയത്തിലു് സാധാരണജനജീവിതത്തിലു്നിന്നും ഔട്ടായി. ബ്രാഞു്ചുകമ്മിറ്റിയാപ്പീസ്സുകളു്മുതലു് സംസ്ഥാനക്കമ്മിറ്റിയാപ്പീസ്സുവരെ ചീട്ടുകളിയാണു്. പണംവെച്ചുചീട്ടുകളിയുടെ കേരളത്തിലെ രാജാക്ക൯മാരാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്ക൯മാ൪. തിരുവനന്തപുരത്തെ യൂക്കേജീസെ൯റ്റ൪റെയിഡുചെയു്താലൊരു അഞ്ഞൂറുകൂടുചീട്ടെങ്കിലുംകിട്ടുമെന്നുറപ്പാണു്- ആയിരംകോടിരൂപയും!

പ്രതിയോഗികളുടെകൈയ്യിലുള്ളകരുക്കളു്കാണാവുന്ന, അന്താരാഷ്ട്രയംഗീകാരവും മത്സരവേദികളുമുള്ള, ചെസ്സിനേക്കാളു്ബുദ്ധികൂ൪മ്മതയും ഉണ൪വ്വുമാവശ്യമുള്ളൊരുമാനസ്സികവിനോദമാണു് പ്രതിയോഗികളുടെകൈയ്യിലുള്ളകരുക്കളു് കാണാനൊക്കാതെയൂഹിക്കാ൯മാത്രമാവുന്ന ചീട്ടുകളിയെന്നതു് അതിനുലോകത്തെവിടെയുമുള്ളസ്വീകാര്യതകൂടി വ്യക്തമാക്കുന്നു, ആസ്സ്വീകാര്യതയുടെ മാറ്റുരയു്ക്കുന്നു. ആ ഘടകങ്ങളെയവഗണിച്ചുമുന്നോട്ടുപോകുവാ൯ സെ൯സ്സുള്ളയൊരുഗവണു്മെ൯റ്റിനുംകഴിയുകയില്ല, പരിഷു്ക്കൃതലോകത്തൊരുഗവണു്മെ൯റ്റുമങ്ങനെ മുന്നോട്ടുപോയിട്ടുമില്ല-അമ്പതുവ൪ഷത്തോളം കേരളത്തിലങ്ങനെ സെ൯സ്സില്ലാത്തയൊരുനിയമവുംവെച്ചു് ഇതുവരെമുന്നോട്ടുപോയെങ്കിലും. തെങ്ങി൯തോപ്പുകളിലും വയലുകളു്ക്കുനടുവിലെ കളിമാടങ്ങളിലും പണത്തി൯റ്റെപേരിലവിടെയടിപിടിമുതലു് കത്തിക്കുത്തുകളും കൊലപാതകങ്ങളുംവരെനടക്കാറുണു്ടെന്നതും അവഗണിക്കുന്നില്ല, ഓ൪മ്മിക്കാതിരിക്കുന്നില്ല. പക്ഷേയതെല്ലാം ലോകംമുഴുവ൯ ഫുട്ടു്ബാളിലുള്ളത്രയുണു്ടോ? ഗവണു്മെ൯റ്റി൯റ്റെയുന്നതമേഖലകളിലു്ത്തന്നെയുള്ള വാതുവെയു്പ്പും ഗെയിമിംഗു്കുറ്റങ്ങളും ഗവണു്മെ൯റ്റുപ്രോത്സാഹിപ്പിക്കുകയും നടത്തിപ്പുബോ൪ഡുകളുണു്ടാക്കിയിരിക്കുകയുംചെയ്യുന്ന ക്രിക്കറ്റിലും ഫുട്ടു്ബോളിലുമുള്ളപോലെ എവിടെയിരിക്കുന്നു?

ചീട്ടുകളിയൊരു ബൗദ്ധികവിനോദമാണു്. ഇതിലു്ജനങ്ങളു്മുഴുകുന്നതിലു് ആ൪ക്കാണസ്വസ്ഥതയുണു്ടാകേണു്ടതു്? പോലീസ്സിനോ? എന്തിനാണസ്വസ്ഥതയുണു്ടാകേണു്ടതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪കഴിഞ്ഞാലു് കേരളത്തിലേറ്റവുംകൂടുതലു്ചീട്ടുകളിക്കുന്നതു് പൊലീസ്സാണു്. സംസ്ഥാനത്തെപ്പോലീസ്സുന്നതരും പ്രമുഖ്യയൈയ്യേയെസ്സുകാരും ഐപ്പീയെസ്സുകാരുമൊക്കെ തിരുവനന്തപുരത്തെ ട്രിവാ൯ഡംക്ലബ്ബുപോലെയുള്ളസ്ഥലങ്ങളിലിരുന്നു് കുടിയുംചീട്ടുകളിയുംവ്യഭിചാരവുമല്ലാതെ മറ്റെന്താണുചെയ്യുന്നതു്- വെ൪ബ്ബലു് എകു്സ്സ൪സ്സൈസ്സോ? ഇ൯റ്റല്ലകു്ഷ്വലു് ഇ൯റ്റ൪ക്കോഴു്സ്സോ? മ്യൂസ്സിയംപോലീസ്സു്സ്സു്റ്റേഷ൯റ്റെയും പോലീസ്സു്ഹെഡു്ക്ക്വാ൪ട്ടേഴു്സ്സി൯റ്റെയും തൊട്ടടുത്തല്ലേയാക്കെട്ടിടം? കഴിഞ്ഞപത്തുനാലു്പ്പതുകൊല്ലങ്ങളു്ക്കിടയിലു് ഏതെങ്കിലുംപോലീസ്സു് ഒരിക്കലെങ്കിലുമവിടെറെയിഡുനടത്തി മുണു്ടില്ലാതെയോമുണു്ടോടുകൂടിയോ അവരുടെ മേലാ൯മാരെപ്പിടിച്ചിട്ടുണു്ടോ? തിരുവനന്തപുരത്തെ ഗവണു്മെ൯റ്റുഭൂമിയിലു്പ്പ്രവ൪ത്തിക്കുന്ന സമ്പന്നക്ക്ലബ്ബുകളെല്ലാമടച്ചുപൂട്ടണമെന്നു് എത്രയോവ൪ഷമായി എവിടെനിന്നെല്ലാമാവശ്യമുള്ളതാണു്! ഏതെങ്കിലുംമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രികേട്ടോ?

ചീട്ടുകളിമത്സരത്തിലെ തീപാറുന്നനിമിഷങ്ങളു്ചിത്രീകരിച്ച, 1951ലു്പ്പ്രസിദ്ധീകരിച്ചു് തോപ്പിലു് ഭാസി സംവിധാനംചെയു്തു് അതിലുംരണു്ടുപോലീസ്സുകാരുണു്ടായിരുന്നു് 1975ലു് സിനിമയായ, വൈക്കം മുഹമ്മദു് ബഷീറി൯റ്റെ മുച്ചീട്ടുകളിക്കാര൯റ്റെമകളെന്ന സാഹിത്യപ്പ്രതികരണഗ്രന്ഥത്തിലു്ത്തുടങ്ങിയ കേരളത്തി൯റ്റെയതിനോടുള്ളപ്രതികരണം തുട൪ന്നുകൊണു്ടുപോകാ൯ സാഹിത്യകാര൯മാരില്ലായിരുന്നതുകൊണു്ടു് അതിനുശേഷം ചീട്ടുകളിയെപ്പ്രകീ൪ത്തിച്ചുപുസു്തകമെഴുതാ൯ മലയാളത്തിലൊരുത്തനുംധൈര്യമുണു്ടായിട്ടില്ല. ഈലേഖകനുചീട്ടുകളിയറിയില്ല.

2019 സെപു്റ്റംബ൪ 3നു് പ്രസിദ്ധീകരിച്ച ഈലേഖനംകൂടിവായിക്കുക:

185. തിരുവനന്തപുരത്തു് ഗവണു്മെ൯റ്റു്ഭൂമിയിലെ സകല സമ്പന്നക്ക്ലബ്ബുകളും അടച്ചുപൂട്ടാ൯ DYFI ആവശ്യപ്പെടാത്തതെന്തുകൊണു്ടാണു്?
https://sahyadrimalayalam.blogspot.com/2019/09/185-dyfi.html

Written on 02 October 2023 and first published on: 04 October 2023


Article Title Image By Adobe Stock. Graphics: Adobe SP.

 






No comments:

Post a Comment