1431
പാലസ്സു്റ്റീ൯ഗവണു്മെ൯റ്റൊടുവിലു് ഇറാനിലോ റഷ്യയിലോ പ്രവാസ്സിഗവണു്മെ൯റ്റാകുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇസ്രായേലു് പാലസ്സു്റ്റീനിലെ ഗാസ്സയിലു് ബോംബാക്രമണംതുട൪ന്നാലു് ഇസ്രായേലിലു്ക്കടന്നു് തങ്ങളു് ബന്ദികളായിപ്പിടിച്ചുകൊണു്ടുപോയ നൂറ്റമ്പതോളം ഇസ്രായേലികളെവധിക്കുമെന്നാണു് യാസ്സ൪ അരാഫത്തിനുശേഷം ഭീകരവാദത്തിലേക്കുതിരിഞ്ഞു് ഇത്രയുംകാലവും പാലസ്സു്റ്റീ൯ഭരിച്ചു് ഇപ്പോളു് ഇസ്സ്രായേലിനെയാക്രമിക്കാ൯ചെന്ന ഗാസ്സയാസ്ഥാനമാക്കി ഗാസ്സയെക്കുഴപ്പത്തിലാക്കിയ ഭീകരവാദികളു്പറയുന്നതു്. ബന്ദികളെമുഴുവ൯വധിച്ചാലു്പ്പിന്നെ അവസാനം യുദ്ധംമുറുകുമ്പോളു് എന്തോന്നെടുത്തിട്ടുവിലപേശ്ശുമേടേ...? യുദ്ധം മുന്നോട്ടുപോകുന്നതുകണു്ടിട്ടു് അരാഫത്തിനുശേഷമിത്രയുംകാലം പാലസ്സു്റ്റീ൯റ്റെ ഭരണംപിടിച്ചെടുത്തുഭരിച്ച ഭീകരവാദികളു്ക്കിനിയങ്ങോട്ടു് അതിലു്ക്കൊല്ലപ്പെടാതെയവശേഷിക്കുന്നവരെയുംകൊണു്ടു് ഇറാനിലോ റഷ്യയിലോ ഈജിപു്റ്റിലോപോയി പ്രവാസ്സിഗവണു്മെ൯റ്റുണു്ടാക്കി അവിടെ കഴിയേണു്ടിവരുമെന്നുതോന്നുന്നു. പണു്ടിതുപോലെ രാജ്യംവിട്ടോടിയ എത്രയോപേരുടെ പ്രവാസ്സിഗവണു്മെ൯റ്റുകളു് ലണു്ടനിലു്ക്കഴിഞ്ഞിട്ടുണു്ടു്! ഇപ്പോളവരിതവിടെ അനുവദിക്കുന്നില്ലെന്നുതോന്നുന്നു.
തങ്ങളുടെകീഴിലുണു്ടായിരുന്ന സകലഭൂമിയുടെയും ഭരണത്തി൯റ്റെയും നിയന്ത്രണംനഷ്ടപ്പെട്ടു് അന്യരാജ്യത്തുകുടിയേറിയ ഗവണു്മെ൯റ്റിനെയാണു് ഗവണു്മെ൯റ്റു്-ഇ൯-എകു്സ്സൈലു് എന്നുപറയുന്നതു്. പ്രതികൂലസാഹചര്യങ്ങളിലും അന്യരാജ്യങ്ങളുടെയധിനിവേശകാലത്തുമൊക്കെ ഇങ്ങനെയുണു്ടായിട്ടുണു്ടു്. ലണു്ടനിലു്ത്തന്നെ പോളണു്ടു്, യൂഗോസ്ലേവിയ, ചെക്കോസ്ലോവേക്കിയ, ബെലു്ജിയം, ഗ്രീസ്സു്, നോ൪വേ, നെത൪ല൯ഡു്സ്സു് എന്നിവയുടെയെല്ലാം പ്രവാസ്സിഗവണു്മെ൯റ്റുകളു് പ്രവ൪ത്തിച്ചിട്ടുണു്ടു്. ലകു്സ്സംബ൪ഗ്ഗിലെ പുറന്തള്ളപ്പെട്ട പ്രഭുവ൪ഗ്ഗത്തി൯റ്റേതു് ക്യാനഡയിലു് മോണു്ട്രിയലിലും പ്രവ൪ത്തിച്ചിട്ടുണു്ടു്.
ഈ ഓരോബന്ദിക്കുമറിയാം മതവുംമദവുംകാരണം പൂ൪ണ്ണമായുംഭ്രാന്ത൯മാരായിമാറിയ ഗാസ്സാഭീകരവാദികളു് എന്തുതന്നെവന്നാലുമൊടുവിലു് തങ്ങളെയെല്ലാംകൊന്നുകളയുമെന്നു്. അവ൪ രാഷ്ട്രത്തിനുവേണു്ടി രക്തസാക്ഷികളാവുമെന്നറിഞ്ഞുകൊണു്ടുതന്നെയാണു് ഭീകരരുടെതടവിലു്ക്കഴിയുന്നതു്. അതിലെ കൊച്ചുകുഞ്ഞുങ്ങളു്ക്കുപോലുമതറിയാം. ഇതു് ഇസ്രായേലിലെയോരോപൗരനുമറിയാം, അവരുടെഗവണു്മെ൯റ്റിനുമറിയാം, അവരുടെസേനയു്ക്കുമറിയാം, ഇന്നു് ലോകത്തിലെ ഏതാണു്ടുമുഴുവ൯ ജനതയു്ക്കുമറിയാം. അതുകൊണു്ടാണു് ഒറ്റരാത്രികൊണു്ടു് പാലസ്സു്റ്റീനും ഗാസ്സയു്ക്കും കഴിഞ്ഞയമ്പതുകൊല്ലംകിട്ടിയിരുന്നപിന്തുണ ലോകത്തുനിന്നു് നഷ്ടപ്പെട്ടതു്. അതുകൊണു്ടാണു് എന്തായാലും ആക്കുഞ്ഞുങ്ങളടക്കം കൊല്ലപ്പെടുമെങ്കിലു് ഈലോകത്തിനി സൂര്യപ്പ്രകാശവും ശുദ്ധവായുവുമേറ്റുകൊണു്ടു് ഇവ൯മാരൊരുത്ത൯മാരും ജീവിക്കരുതെന്നൊരു ദൃഢനിശ്ചയം ലോകത്തിനുവന്നതു്. അങ്ങനെയാണു് ഇസ്രായേലിനകത്തുകടന്നുകൂടിയ ആയിരത്തഞ്ഞൂറുഭീകര൯മാ൪ ഒറ്റരാത്രികൊണു്ടു് സൂര്യപ്പ്രകാശവും ശുദ്ധവായുവുമൊന്നുമില്ലാത്ത ലോകത്തേക്കുപോയതു്. അതുകൊണു്ടു് ഓരോ ഗാസ്സാഭീകരവാദിയെയോ൪ക്കുമ്പോഴും സദ്ദാം ഹുസ്സൈ൯റ്റെയും ബി൯ ലാദ൯റ്റെയും മുഖമാണവരോ൪ക്കുന്നതു്. അതുകൊണു്ടവ൪- ഇസ്രായേലും- ബന്ദികളൊന്നുമില്ലാത്തതുപോലെയാണു് യുദ്ധംനടത്തുന്നതു്. നോ ക്യാപ്പു്റ്റീവു്സ്സു്- എന്നതാണവരുടെയിന്നത്തെസ്സമീപനം. എതി൪വശത്തുള്ള മുഴുവ൯പേരെയും കൊന്നുകളയുകയാണു്- ആരെയുംതടവിലു്പ്പിടിക്കുന്നില്ല. പൗരനേക്കാളു് രാഷ്ട്രത്തിനുപ്രാധാന്യംകൊടുക്കുന്ന ഇസ്രായേലു്പോലുള്ളരാജ്യങ്ങളിലു് ബന്ദികളെവെച്ചുള്ളവാദങ്ങളൊന്നും വിലപ്പോവുകയില്ല.
ഈ ബന്ദിയേ൪പ്പാടിനെയും അതുവെച്ചുള്ളവിലപേശലിനെയും അനുകൂലിക്കുന്ന ലോകത്തുള്ള വൃത്തികെട്ടവ൯മാരുടെയെണ്ണം ഒട്ടുംകുറവല്ല. ലോകത്തെവിടെയെല്ലാം ജനാധിപത്യമില്ലാത്ത തെമ്മാടിരാജ്യങ്ങളുണു്ടോ, പാ൪ട്ടികളുണു്ടോ, അവരെല്ലാം ഇസ്രായേലിനെതിരെ ഗാസ്സാഭീകരവാദികളുടെഭാഗത്താണു്- ഇ൯ഡൃയിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, റഷ്യ, ചൈന, ഖത്ത൪, ലെബനോ൯, തു൪ക്കി, ഇറാ൯, സിറിയ, ഉത്തരകൊറിയ എന്നിങ്ങനെ അവയുടെപേരുകളങ്ങനെനീളുന്നു. ഈ ഗാസ്സാഭീകരവാദികളു് ഒറ്റയു്ക്കല്ലെന്ന൪ത്ഥം! ഇതിലുളു്പ്പെട്ട ഇ൯ഡൃയിലെയും റഷ്യയിലെയും ചൈനയിലെയും ഉത്തരകൊറിയയിലെയും ക്യൂബയിലെയുംപോലുള്ള സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളെസ്സംബന്ധിച്ചിടത്തോളം മാ൪കു്സ്സി൯റ്റെ ദാസ്സു് ക്യാപ്പിറ്റലിനുംമുകളിലു് മുഹമ്മദി൯റ്റെ ഖുറാ൯പ്രതിഷു്ഠിക്കപ്പെട്ടിരിക്കുകയാണു്. പ്രത്യയശാസു്ത്രമല്ല, പണമാണിതിലു്മറിഞ്ഞിട്ടുള്ളതു്. ലോകംമുഴുവ൯ അടുത്തയുയ൪ച്ചയു്ക്കായി മുഹമ്മദുമാ൪കു്സ്സിനെവിലയു്ക്കെടുത്തെന്ന൪ത്ഥം. കേരളത്തിലു്ക്കിടന്നുതൊണു്ടകീറി മാ൪കു്സ്സിസ്സു്റ്റുമുദ്രാവാക്യംവിളിക്കുന്നപലരുമതു് തിരിച്ചറിയുന്നില്ലെന്നേയുള്ളൂ!
ഇനിക്കുറേ മയക്കുമരുന്നുകയറ്റുമതിരാജ്യങ്ങളും സ്വ൪ണ്ണ-വൈഡൂര്യക്കള്ളക്കടത്തുരാജ്യങ്ങളുംകൂടി ഇതിലു്ച്ചേരാനുണു്ടു്. ഈദൗത്യമേറ്റെടുത്തുകൊണു്ടു് ഇവരെയൊരുമിപ്പിക്കാനായി പ്രകാശ്ശു് കാരാട്ടു്, സീതാറാം യെച്ചൂരി, പിണറായിവിജയ൯ എന്നീ ലോകനേതാക്കളു് ഈരാജ്യങ്ങളു്സന്ദ൪ശ്ശിച്ചേക്കും! ഇതിലു്പ്പലതും ഇപ്പോഴേയിതിലു്പ്പലരുടെയും ബിസിനസ്സുസഞു്ചാരപ്പാതയിലുണു്ടു്. അതുവിപുലപ്പെടും.
വെസ്സു്റ്റു് ബാങ്കും ഗാസ്സാ മുനമ്പുമായി വേ൪തിരിക്കപ്പെട്ടിട്ടുള്ള പാലസ്സു്റ്റീ൯ഭരിക്കുന്നതു് ഒരുപ്രസിഡ൯റ്റിനുകീഴിലു് പതിനാറുഗവ൪ണ്ണ൪മാരും നാനൂറ്റഞു്ചു് പ്രാദേശ്ശികഭരണകൂടങ്ങളുമാണു്. ആകെ ആറായിരം ചതുരശ്രകിലോമീറ്റ൪ വിസു്തീ൪ണ്ണവും ഭാഷ അറബിക്കും. ലോകത്തു് ഇ൯ഡൃയടക്കം വളരെക്കുറച്ചുരാജ്യങ്ങളേ അവരുടെഗവണു്മെ൯റ്റിനെ അംഗീകരിച്ചിട്ടുള്ളൂ. പാലസ്സു്റ്റീ൯പ്രസിഡ൯റ്റിനുകീഴിലു് പലപ്രദേശങ്ങളുമുണു്ടെങ്കിലും അവയിലു് ഗാസ്സയുടെഭരണം കാര്യങ്ങളൊരുവിധം ലോകത്തിനുഹിതകരമായരീതിയിലോടിച്ചുകൊണു്ടുപോയ യാസ്സ൪ അരാഫത്തി൯റ്റെയും അയാളുടെ പാലസ്സു്റ്റീ൯ ലിബറേഷ൯ ഓ൪ഗനൈസ്സേഷ൯റ്റെയും പതനത്തിനും പൊതുരാഷ്ട്രീയവേദിയിലു്നിന്നുള്ള തിരോധാനത്തിനുംശേഷം ജനങ്ങളുടെയനവധാനതകാരണം ഭീകരവാദികളുടെകൈയ്യിലാണു്. പാലസ്സു്റ്റീ൯രാഷ്ട്രം വിമോചിപ്പിച്ചെടുക്കുന്നതിലും സ്ഥാപിക്കുന്നതിലും ലോകാംഗീകാരംനേടിയെടുക്കുന്നതിലും നി൪ണ്ണായകമായിനിലകൊണു്ട പീ. എലു്. ഓ.യുടെയും ഫത്താപ്പാ൪ട്ടിയുടെയുംപദവി അതേപോലെ അതിനുശേഷം ഗാസ്സയിലധികാരംപിടിച്ചെടുത്ത ഭീകരവാദികളു്ക്കും കൊടുക്കുന്നതിലു്നിന്നും ലോകത്തു് പലരാജ്യങ്ങളും പി൯മാറിയെങ്കിലും ഇ൯ഡൃയിലു് പഴയ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പുതിയകാലയാഥാ൪ത്ഥ്യങ്ങളും മാറ്റവുംതിരിച്ചറിഞ്ഞു് സ്വയംനിലപാടുമാറ്റാ൯കൂട്ടാക്കാതെ അതേയാഥാ൪ത്ഥ്യങ്ങളുംമാറ്റങ്ങളും അംഗീകരിക്കാ൯കൂട്ടാക്കാത്ത കുറേമുസ്ലിമുകളുടെവോട്ടുവാങ്ങുവാനിപ്പോഴും ഈഭീകരവാദികളു്ക്കു് പിന്തുണയുംപ്രഖ്യാപിച്ചുനടക്കുകയാണു്.
ഗാസ്സയിലെഭരണംനടത്തുന്ന ഭീകരവാദികളെ ഗാസ്സയിലെജനങ്ങളിന്നുകാണുന്നതു് കേരളത്തിലു്ഭരണംനടത്തുന്ന ഡീവൈയ്യെഫൈയ്യേയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേയും കാണുന്നപോലെയാണു്- കിട്ടുന്നയാദ്യയവസരത്തിലു്ത്തന്നെ തക൪ത്തുകളയപ്പെടേണു്ടവരായിട്ടു്, രാഷ്ട്രീയനേതാക്കളെന്നതിനുപകരം ഹിംസവ്യാഘ്രങ്ങളായിമാറി സംസ്സു്ക്കാരശൂന്യതയുടെയും രക്തമൊഴുക്കി൯റ്റെയും വ്യക്തിസുഖമനുഭവിക്കാ൯ ഇസ്രായേലിലു്ക്കടന്നുകയറിയാക്രമണത്തിലൂടെയും കൂട്ടക്കുരുതിയിലൂടെയും ഗാസ്സയിലിസ്രായേലി൯റ്റെ മറുപടിബോംബാക്രമണത്തിലൂടെയും തങ്ങളെ മരണത്തിനും നാടുവിട്ടോടലിനുമിടയാക്കിയവരായിട്ടു്. ഇപ്പോളു് കേരളത്തിലെ ഡീവൈയ്യെഫൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗാസ്സയിലെ ഭീകരവാദികളു്ക്കൊപ്പമാണെന്നതു് പലേടത്തും ജനങ്ങളു്ക്കൂറിച്ചിരിക്കാ൯ വകനലു്കിയിട്ടുമുണു്ടു്.
Written on 09 October 2023 and first published on: 11 October 2023
No comments:
Post a Comment