Sunday 1 October 2023

1419. സീയെംപീയെ സീപ്പീയെമ്മിലു് ലയിപ്പിച്ചതിനുപിന്നിലു് പിണറായിവിജയ൯റ്റെ 2023വരെയുള്ള ദീ൪ഘവീക്ഷണംമാത്രമല്ല അതിനകത്തുതന്നെ മറ്റുപലകാരണങ്ങളുമുണു്ടായിരുന്നു

1419

സീയെംപീയെ സീപ്പീയെമ്മിലു് ലയിപ്പിച്ചതിനുപിന്നിലു് പിണറായിവിജയ൯റ്റെ 2023വരെയുള്ള ദീ൪ഘവീക്ഷണംമാത്രമല്ല അതിനകത്തുതന്നെ മറ്റുപലകാരണങ്ങളുമുണു്ടായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Efraim Stochter. Graphics: Adobe SP.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ തങ്ങളുടെപാ൪ട്ടിയെയൊരു പുരുഷനായിക്കാണുകയും കൂട്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യെ ഒരുസു്ത്രീയായിക്കാണുകയുംചെയ്യുന്നതുകൊണു്ടാണു് സ്വന്തംപാ൪ട്ടിയുമായവ൪ക്കു് അഭിപ്രായവ്യത്യാസമുണു്ടാകുമ്പോളു് (പുറത്താക്കപ്പെടുന്നതു് ഇപ്പോളു് ഒരിക്കലുമുണു്ടാവാറില്ല!) അവ൪ സീപ്പീയ്യൈയ്യിലോട്ടോടിപ്പോകാത്തതെന്നതാണു് അതി൯റ്റെയൊരുസൈക്കോളജിക്കലു്വസു്തുത. എന്നാലു് സീയെംപീയെ അവരുടെയുശിര൯നേതാവും കേയെസ്സു്വൈയ്യെഫി൯റ്റെ മുന്നണിച്ചാ൪ജ്ജുവഹിച്ചിരുന്ന സംഘാടകനുമായ എംവീ രാഘവനുണു്ടാക്കിയതുകൊണു്ടു് ഒരുപുരുഷനായിക്കാണാനവ൪ക്കുവിഷമവുമില്ല, വിമുഖതയുമില്ല. അതുകൊണു്ടു് വേണു്ടിവന്നാലു് അതിലേയു്ക്കോടിപ്പോകുന്നതിനവ൪ക്കുവിഷമമില്ല. പക്ഷേ സീയെംപീയിന്നില്ല- സീപ്പീ ജോണി൯റ്റെപോക്കറ്റിനകത്തതി൯റ്റെയൊരു കഷണമുണു്ടെന്നുള്ളതല്ലാതെ. അതിനെ കോണു്ഗ്രസ്സി൯റ്റെ ഐക്യജനാധിപത്യമുന്നണിയല്ലാതെ ആരുമംഗീകരിച്ചിട്ടുമില്ല, കണക്കിലെടുത്തിട്ടുമില്ല.

വിദേശമുതലാളിത്തശക്തികളുടെപിന്തുണയോടെ എന്നായാലുംതാ൯ മുഖ്യമന്ത്രിയായി കേരളഭരണമേലു്ക്കുമ്പോളു് അതെങ്ങനത്തെയൊരുഭരണമായിരിക്കുമെന്നും അതുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയന്നു് എങ്ങനത്തെയൊരുപ്രതിസന്ധിയിലെത്തിക്കുമെന്നും പിണറായിവിജയനുമു൯കൂട്ടി അന്നേയറിയാമായിരുന്നു, അങ്ങനെയൊരു വീക്ഷണമുണു്ടായിരുന്നു. അതുകൊണു്ടാണു് 2023കളിലു് സീയെംപീയുണു്ടായിരുന്നാലു് അതിനെന്തുമാത്രംപ്രസക്തിയുണു്ടായിരിക്കുമെന്നും എങ്ങനെയതിലോട്ടു് അസ്വസ്ഥരുമസംതൃപു്തരുമായ ത൯റ്റെ സ്വന്തംപ്രവ൪ത്തകരോടിപ്പോകുമെന്നും കണക്കുകൂട്ടി അന്നേപിണറായിവിജയ൯ യെംകേ കണ്ണനിലൂടെ 2023ലു് അതൊരുപാ൪ട്ടിയായി കേരളത്തിലുണു്ടായിരിക്കാത്തതരത്തിലു് ആളു്ക്കൂട്ടത്തിനിടയിലു് സീറ്റുവിഭജിക്കാ൯ കൂടുതലാളു്ക്കൂട്ടമുണു്ടാക്കാമെന്നുള്ളതല്ലാതെ അയാളു്ക്കുവേറേ പ്രയോജനമൊന്നുമുണു്ടാക്കാത്ത സീയെംപീയെ കണ്ണനിലൂടെതീരുമാനമെടുപ്പിച്ചു് ലിക്വിഡേറ്റുചെയ്യിപ്പിച്ചു് സീപ്പീയെമ്മിലു്ലയിപ്പിച്ചതു്.

സീയെംപീയെ അതി൯റ്റെനേതാക്കളു് സീപ്പീയെമ്മിലു്ലയിപ്പിച്ചതിനുപുറകിലു് പുറമേപലരുംപറഞ്ഞുകേളു്ക്കുന്നതിനും ചിത്രീകരിക്കപ്പെടുന്നതിനുംമേലേ മറ്റുപലസംഭവങ്ങളുമുണു്ടായിരുന്നു. അതുമനസ്സിലാക്കാ൯ യെംവീ രാഘവ൯റ്റെ കാലംകഴിഞ്ഞശേഷം അക്കാലത്തു് ആപ്പാ൪ട്ടിയുടെചലനശക്തിയായതിലുണു്ടായിരുന്നതിലു്ച്ചില൪ സീപ്പീ ജോണു്, ചൂര്യായി ചന്ദ്ര൯ മാസ്സു്റ്റ൪, കേയാ൪ അരവിന്ദാക്ഷ൯, സീയേ അജീ൪, യെംകേ കണ്ണ൯ എന്നിവരാണെന്നുമനസ്സിലാക്കണം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന ആളു്ക്കൂട്ടത്തിനിടയിലു് അതി൯റ്റെയിന്നത്തെസ്സ്വഭാവത്തിനുകൊള്ളാമെങ്കിലും ഒരു റെബലു്ക്കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലു്ക്കൊള്ളാത്തനേതാവായ സീപ്പീ ജോണുമായി മറ്റുമുഴുവ൯പേ൪ക്കുമുണു്ടായിരുന്ന അഭിപ്രായവ്യത്യാസമായിരുന്നു മുഖ്യമായൊരുകാരണം.

കണ്ണൂരിലെയൊരുപഴയനേതാവായ സീയേ അജീറിനു് അവിടെയുണു്ടായിരുന്നൊരു സഹകരണബാങ്കിലു് കുറേശ്ശെ കള്ളപ്പണംവെളുപ്പിച്ചുവരികയായിരുന്നു. ഇതു് കുറേശ്ശെയെന്നതുമാറ്റി വലിയരീതിയിലാക്കാ൯ യെംകേ കണ്ണനെ അജീ൪ സഹായിച്ചില്ല. ഏക്കേ ബാലകൃഷു്ണനെന്നൊരു റിട്ടയേ൪ഡു് പീഡബ്ലൃൂഡീയുദ്യോഗസ്ഥനാണു് അന്നു് അജീറി൯റ്റെകൂടെയുണു്ടായിരുന്നതു്. ക്ലാ൪ക്കുമുതലായനിയമനങ്ങളിലു് അഞു്ചുലക്ഷംരൂപാവരെ അജീ൪വാങ്ങി മറ്റുള്ളവ൪ക്കുകൊടുക്കാതെ സ്വന്തമായെടുത്തതും വിരോധത്തിനുകാരണമായി. കണ്ണനെപ്പോലെയുള്ളവരെനോക്കുമ്പോളു് അതൊരുവലിയകാരണമാണു്.

പിണറായിവിജയ൯മത്സരിക്കുന്ന ധ൪മ്മടം നിയമസഭാസീറ്റിലു് കോണു്ഗ്രസ്സുമുന്നണിയു്ക്കു് യാതൊരുവിജയസാദ്ധ്യതയുമുണു്ടായിരുന്നില്ല. അതുകൊണു്ടു് കോണു്ഗ്രസ്സാസീറ്റു് അവരുടെ പുതിയഘടകകക്ഷിയായ സീയെംപീയു്ക്കുനലു്കി. വിജയിക്കില്ലെങ്കിലും നല്ലൊരു പൊളിറ്റിക്കലു് ഫൈറ്റുനടത്താനും തനിയു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കെതിരെ കുറേ നല്ല സൈദ്ധാന്തികപ്പ്രസംഗങ്ങളു്നടത്താനുമായി അവിടെ ചൂര്യായി ചന്ദ്രനെക്കൊണു്ടുമത്സരിപ്പിക്കാ൯ യെംവീ രാഘവനു് താലു്പ്പര്യമുണു്ടായിരുന്നു- തൃശ്ശൂ൪ കുന്നംകുളത്തു് സീപ്പീ ജോണിനെയും. പേരുകേട്ടയൊരു ഇംഗ്ലീഷദ്ധ്യാപകനായ ചൂര്യായി ചന്ദ്രനു് തലശ്ശേരിയിലു് ത൯റ്റെ ഫീനികു്സ്സു് കോളേജിലു് വെക്കേഷ൯ക്ലാസ്സുതുടങ്ങുന്നതിനാലു് അതിനുതാലു്പ്പര്യമുണു്ടായിരുന്നില്ല. എങ്കിലും യെംവീയാറി൯റ്റെനി൪ബ്ബന്ധത്തിനുവഴങ്ങി. പക്ഷേ എറണാകുളത്തുള്ളൊരു ജോസ്സഫെന്നൊരുസമ്പന്ന൯ ആസ്സീറ്റു് കോണു്ഗ്രസ്സിലെ മമ്പറം ദിവാകരനുവേണു്ടിപ്പിടിക്കാ൯ നീക്കമാരംഭിച്ചു. അതിനു് ചൂര്യായി ചന്ദ്രനെപ്പി൯മാറ്റണം, സീറ്റു് കോണു്ഗ്രസ്സിനുതന്നെകൊടുക്കണം. പി൯മാറണമെന്നു് അജീറും യെംവീയാറി൯റ്റെമകനെങ്കിലും പാ൪ട്ടിയിലൊന്നുമില്ലാതിരുന്ന കുഞ്ഞിരാമനും ചന്ദ്രനോടാവശ്യപ്പെട്ടു. അവിടെ ചന്ദ്ര൯മത്സരിക്കുന്നില്ലെന്നു് ജോണിനെക്കൊണു്ടു് പത്രപ്പ്രസു്താവനനടത്തിപ്പ്രഖ്യാപിപ്പിച്ചു. അങ്ങനെ അവിടെ മമ്പറം ദിവാകര൯തന്നെ ആദ്യമായിമത്സരിച്ചു് പിണറായിവിജയനെതിരെയുള്ളത൯റ്റെ പരാജയപരമ്പരകളാരംഭിച്ചു. പി൯മാറി സീറ്റുനലു്കി ഫീലു്ഡു് ക്ലിയറാക്കുന്നതിനു് മറ്റവ൪ ആ ധനികനിലു്നിന്നും ഇരുപത്തഞു്ചുലക്ഷംരൂപവാങ്ങി. ഇതറിഞ്ഞചന്ദ്ര൯ കുപിതനായി. ഇങ്ങനെയാണവിടെ ഉലച്ചിലാരംഭിച്ചതു്. ചന്ദ്ര൯ ഇതിനുശേഷംപിന്നെ ജോണുമായി ഒരിക്കലുംബന്ധപ്പെട്ടിട്ടില്ല. പക്ഷേ ജോണതിലു് നിരപരാധിയാണെന്നാണു് ചന്ദ്രനറിയിച്ചിട്ടുള്ളതു്.


ഏതാനുമായിരങ്ങളു്മാത്രം അംഗങ്ങളായുള്ള സീയെംപീ ലക്ഷത്തിലേറെയംഗങ്ങളുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ലയിച്ചപ്പോളു് അതിലുണു്ടായിരുന്നസ്ഥാനങ്ങളു്തന്നെ ഇതിലുംവേണമെന്നുനി൪ബ്ബന്ധംപിടിച്ചതും അതംഗീകരിച്ചതും എന്തിനായിരുന്നു? ഭരണത്തിലും പ്രതിപക്ഷത്തും വ൪ഷങ്ങളു് കോണു്ഗ്രസ്സി൯റ്റെകൂടെനിന്നു് കോണു്ഗ്രസ്സി൯റ്റെയും മുസ്ലിംലീഗടക്കമുള്ള അതി൯റ്റെഘടകകക്ഷികളുടെയും നേതാക്കളുടെ വളരെയി൯റ്റിമേറ്റായ രഹസ്യവിവരങ്ങളു്നേടിയതു് പക൪ന്നുകൊടുക്കുന്നതിനുള്ളവിലയായിരുന്നു അതു്. അതുവെച്ചാണു് മുസ്ലിംലീഗുനേതാവു് കുഞ്ഞാലിക്കുട്ടിയെയവ൪ തോട്ടിവെച്ചുവലിക്കുന്നതുപോലെ ഇപ്പോഴുംവലിക്കുന്നതു്- അതുപോലെ വീഡീ സതീശ്ശനെയുംമറ്റുംപോലെയുള്ളവരെയുമൊക്കെ. പക്ഷേ ഇവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും സീയെംപീയുണു്ടാക്കി ആദ്യമായി കോണു്ഗ്രസ്സുമുന്നണിയിലു്പ്പോയപ്പോളു് ഇതിനേക്കാളന൪ഘമായവിവരങ്ങളാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കുറിച്ചും പാ൪ട്ടിയിലെനേതാക്കളെക്കുറിച്ചും അവ൪ക്കുകൊണു്ടുചെന്നുകൊടുത്തതു്. പാ൪ട്ടികളു്പിളരുമ്പോളു് ഓരോരുത്തരും അണികളു്ക്കുപകരം നേതാക്കളെത്തന്നെയൂരുന്നതെന്തിനെന്നുമനസ്സിലായില്ലേ? അവരുടെയനുയായികളെക്കൊണു്ടു് പാ൪ട്ടികളെനിറയു്ക്കാനാണെന്നാണു് പലരുംധരിച്ചുവെച്ചിട്ടുള്ളതു്!

ഇതി൯റ്റെ മു൯ലേഖനംകൂടിവായിക്കുക:

1418. യെംകേ കണ്ണനെന്ന സഹകരണബാങ്കുകൊള്ളക്കാരനെ വള൪ത്തിയെടുത്തതു് സീപ്പീയെമ്മോ സീയെംപീയോ? ഉത്തരവാദി യെ൯വീ ആരൃനോ സീക്കേ ചക്രപാണിയോ പിണറായിവിജയനോ?
https://sahyadrimalayalam.blogspot.com/2023/09/1418.html

Written and first published on: 01 October 2023











 

 

No comments:

Post a Comment