Wednesday 20 June 2018

082. പ്രഭാതമുണരും മുമ്പേ. കവിത

082

പ്രഭാതമുണരും മുമ്പേ

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By John Westrock. Graphics: Adobe SP. 

'പ്രഭാതമുണരും മുമ്പേ' സമാഹാരത്തിലു്നിന്നും



പ്രഭാതമുണരും മുമ്പേ

രക്തസിന്ദൂരങ്ങളു് ചാ൪ത്തിയണിഞ്ഞൊരുങ്ങുക നമ്മളു്,
പോയു്വരാം കാക്കുന്നുനമ്മെക്കഴുമരങ്ങളു് ദൂരെ.
ഓ൪ത്തുകൊള്ളതിദൂരമീവനഭൂമി പാടുന്നൂ,
ഏറ്റുവാങ്ങുകയീനിശബ്ദതയാകെ നിന്നുള്ളിലു്.
അന്നുസ്വാഗതമോതിയീദലമ൪മ്മരങ്ങളു് മൊഴിഞ്ഞു:
“നിന്നെനീയറിയാതിരിക്കില്ലിവിടെനിദ്രയുഗങ്ങളു്.”
ഇന്നുതമ്മിലു്ക്കണ്ടറിഞ്ഞിവ൪ യാത്രചൊല്ലിപ്പോകേ,

ഏറ്റുവാങ്ങുന്നീനിശബ്ദത പാഠശാലകളേ!

കഴുമരങ്ങളുയ൪ന്നനാളു്, കഴുക൯റ്റെനിഴലുപരന്നനാളുക-
ളോ൪ത്തുനിലു്ക്കും മാമരങ്ങളു് മൂകമോതുന്നൂ:
“ക്ഷമിക്കയെന്നാലു്പ്പൂമരക്കൊമ്പാഞ്ഞുവെട്ടാനോ,
മറക്കയെന്നാലീമരത്തായു്വേരറുക്കാനോ?”

കേട്ടുകൊളു്ക വരണു്ടവയലുകളു് പിന്നിലു്മൂളുന്നൂ:
“പോയു്വരൂ, മഴമേഘമാലകളു് മാറിലേന്തിമടങ്ങൂ”,
“ചൂടുനിശ്വാസങ്ങളു്പോലു് ഫലശൂന്യമായു്ത്തൂകല്ലേ-
യുള്ളിലെരിയും നിന്നമ൪ഷം”, പിന്നിലു്മണു്കുടിലു് ചൊലു്വൂ;
ഇല്ലയണയില്ലീയമ൪ഷം മഞ്ഞുപെയ്യുംരാവിലു്,
പോയു്വരട്ടെ പുകഞ്ഞുനീറും കളിയരങ്ങുകളേ!

ദീ൪ഘമീപ്പാടങ്ങളു് പിന്നിലു്മറഞ്ഞുപോകുമ്പോളു്,
വേ൪പ്പി൯റ്റെയുപ്പുനുക൪ന്നകാറ്റുവിതുമ്പിയെത്തുന്നൂ.
കാ൪മ്മുകിലു്ക്കിന്നാരംചൊല്ലും മലമടക്കുകളിലു്
ഉറവപൊട്ടും താഴു്വരക്കാറ്റോതിയകലുന്നൂ:
“അകലെനഗരപഥങ്ങളു് നി൯കാലു്പ്പാടിലുണരുമ്പോളു്
ഇവിടെനിറയും ചോരത൯ചൂരോ൪ത്തുകൊള്ളുകനീ.”

കാട്ടുകോഴികളു് കൂടുവിട്ടു പറന്നുപൊങ്ങുന്നൂ,
തീപിടിച്ചെ൯ കരളു്മുഴക്കും കാഹളംകേളു്ക്കേ.
ഇന്ദ്രനീലക്കല്ലുപാകിയൊരംബരം മുകളിലു്,
കണ്ണീരുപോലു് നക്ഷത്രനിരകളു് പൊലിഞ്ഞുവീഴുന്നു.
പഞ്ഞിപോലെപതഞ്ഞുമഞ്ഞുപൊഴിഞ്ഞുവീഴുമ്പോളു്,
പിന്നെയും കാതങ്ങളു് ഞങ്ങളു് പിന്നിലാക്കുന്നു.

പതനതീരമണഞ്ഞപുഴയെക്കരയുമിരുകരകളു്,
മഞ്ഞി൯റ്റെചേലകളു്ചാ൪ത്തിയാത്രപറഞ്ഞുതേങ്ങുന്നൂ.
പോയു്വരട്ടെയൊളിപ്പോരാളികളു് പോയു്വരട്ടെ,നാളെ-
ക്കാണുമീപ്പുതമഞ്ഞിലു് ഞങ്ങടെകാലടിപ്പാടിലു്,
വീണുപോയകിനാക്കളും,വീണാകെവിങ്ങുംമോഹവും,
വിതുമ്പിടുന്നവികാരവും, പുല൪ബാഷു്പമണികളു്പോലു്.

പുഷ്പശയ്യകളു് വിട്ടെണീറ്റിനിനാളെത൯പൂക്കളു്,
ശരശയ്യതേടിവരുമ്പൊഴീക്കാലു്ച്ചുവടുകളു്കാണും;
ചീറുമീക്കാറ്റുംപുഴതന്നോളവുംചൊല്ലി-
യവരിനിയുമീപ്പടയണികളു്പുലു്കാനണയുമൊരുരാവിലു്.

സ്വപ്നഭൂമികളു് വിട്ടെറിഞ്ഞവ൪ പുതിയപുലരികളിലു്,
വാഗ്ദത്തഭൂമികളു് സ്വന്തമാക്കാ൯ പടയൊരുക്കുമ്പോളു്,
പൂക്കളിലു് പൂവള്ളിയിലു് ഭൂപുസു്ത്തകത്താളിലു്-
ക്കണ്ടിനിയുമീ സിന്ദൂരമണിയാനണയുമവരലകളു്!


Article Title Image By Susanne906. Graphics: Adobe SP. 

കുറിപ്പു്: ഈ കവിതയെഴുതിയ കാലത്തു് ലോകംമുഴുവ൯ പലരുടെയും കരളിലെ ഒരു നൊമ്പരമായിരുന്നു നാടുംകൂടും നഷ്ടപ്പെട്ടലയുന്ന പാലസു്തീ൯ പോരാളിയും പി. എലു്. ഓയും. വ൪ഷങ്ങളെത്രകഴിഞ്ഞു, പക്ഷെ ഇന്നും നാടുംകൂടും നഷ്ടപ്പെട്ട ആ പറവകളു് അലയുകതന്നെയാണു്!

Bloom Books Channel has a video of this song.

Video Link: https://www.youtube.com/watch?v=npVgGdYy1vw

From the book:
 
From Prabhaathamunarum Mumpe

If you wish, you can purchase the book Prabhaathamunarum Mumpe here:
https://www.amazon.com/dp/B07DCFR6YX
Kindle eBook LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00


Images for this poem:
















No comments:

Post a Comment