Wednesday 29 June 2022

931. അഴിമതി രാഷ്ട്രവിരുദ്ധവും ജനവിരുദ്ധവുമെന്നുകരുതി അതിനെതിരെ അതിക൪ക്കശനിലപാടെടുക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഖ്യമന്ത്രി പിണറായിവിജയനെയെന്തുകൊണു്ടാണു് പുറത്താക്കാത്തതു്?

931

അഴിമതി രാഷ്ട്രവിരുദ്ധവും ജനവിരുദ്ധവുമെന്നുകരുതി അതിനെതിരെ അതിക൪ക്കശനിലപാടെടുക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുഖ്യമന്ത്രി പിണറായിവിജയനെയെന്തുകൊണു്ടാണു് പുറത്താക്കാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By StockMedia Production. Graphics: Adobe SP.


അഴിമതി രാഷ്ട്രവിരുദ്ധവും ജനവിരുദ്ധവുമെന്നാണു് ജനങ്ങളുടെ കാഴു്ച്ചപ്പാടു്; അതല്ലാതെമറ്റൊരുകാഴു്ച്ചപ്പാടു് ജനങ്ങളു്ക്കില്ല. പക്ഷേ അഴിമതിക്കേസ്സുകളിലു്ക്കുരുങ്ങുന്ന ഉദ്യോഗസ്ഥ൯മാരുടെയും രാഷ്ട്രീയക്കാര൯മാരുടെയും പൊതുപ്പ്രവ൪ത്തകരുടെയും മന്ത്രിമാരുടേയും നിലപാടു് അഴിമതി തങ്ങളുടെ പ്രത്യേകാവകാശവും പിണറായിവിജയനെപ്പോലുള്ള മാ൪കു്സ്സിസ്സു്റ്റുവിരുദ്ധമുഖ്യമന്ത്രിമാരുടെകാര്യത്തിലു് അതവരുടെ ജ൯മാവകാശവുമാണെന്നാണു്. ഇവ൪ ജനങ്ങളിലു്പ്പെടുന്നില്ല, ജനവിരുദ്ധരിലു്പ്പെടുന്നുവെന്നതുകൊണു്ടാണു് കാഴു്ച്ചപ്പാടിലെയീവ്യത്യാസം.

ഇവിടെ മാ൪കു്സ്സിസ്സു്റ്റുവിരുദ്ധമെന്നുപറഞ്ഞതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിക്കാരെ ക൪ക്കശമായി ശിക്ഷിക്കണമെന്ന നിലപാടുകാരായതുകൊണു്ടാണു്, ആ നിലപാടിനെതിരേനിലു്ക്കുന്നവരും അഴിമതിചെയ്യുന്നവരുമെല്ലാം മാ൪കു്സ്സിസ്സു്റ്റുവിരുദ്ധരുമാണെന്നതുകൊണു്ടാണു്. അഴിമതിക്കാരെ ക൪ക്കശമായി ശിക്ഷിക്കുകയും മന്ത്രിമാരാണാക്കുറ്റംചെയു്തതായി പേരുചേ൪ക്കപ്പെടുന്നതെങ്കിലു് അവ൪ കമാന്നുമിണു്ടാതെ ഉട൯ രാജിവെച്ചുപൊയു്ക്കൊള്ളുകയുംചെയ്യണമെന്നതാണു് ജനങ്ങളുടെ ചിന്താഗതിയും ആഗ്രഹവും കേരളരാഷ്ട്രീയത്തിലെ കീഴു്വഴക്കവും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നിലപാടതുതന്നെയാണു്. അങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവായിരുന്ന ഈ. കെ. നായനാരുടെയും സി. പി. ഐ. നേതാവായിരുന്ന ഈ. ചന്ദ്രശേഖര൯നായരുടെയും മുഖ്യമന്ത്രിയും നിയമമന്ത്രിയുമായുള്ള ഭരണത്തിലു് ആപ്പറഞ്ഞതതേപടിയുളു്ക്കൊണു്ടുകൊണു്ടും കമ്മ്യൂണിസ്സു്റ്റുപ്രത്യയശാസു്ത്രത്തിനനുരൂപമായും കേരളാ ലോക അയുക്ത നിയമംകൊണു്ടുവന്നുപാസ്സാക്കി കേരളത്തിലതു് നടപ്പിലാക്കിയതു്. അതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും സി. പി. ഐ.യു്ക്കുംതന്നെ നന്ദിപറയണം.

പക്ഷേയന്നു് പിണറായി വിജയനെന്നൊരു മാ൪കു്സ്സിസ്സു്റ്റുവിരുദ്ധ൯ നേതാവായോ പിന്നീടു് ഒരഴിമതിക്കാരനായ മന്ത്രിയായോ മുഖ്യമന്ത്രിയായോ പാ൪ട്ടിയു്ക്കകത്തു് വള൪ന്നുവരുമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പ്രതീക്ഷിച്ചിരുന്നില്ല, അതുപോലെ കാനംരാജേന്ദ്രനെന്നൊരാളു് ആ പിണറായിവിജയ൯റ്റെയഴിമതികളു്ക്കും രഹസ്യയിടപാടുകളു്ക്കും ഇടതുമുന്നണിയുടെ സംരക്ഷണമൊരുക്കിക്കൊണു്ടു് ആപ്പാ൪ട്ടിവിരുദ്ധയിടപാടുകളിലു് കൂട്ടുകാരനും പങ്കാളിയും പിന്തുണക്കാരനുമായി ആപ്പാ൪ട്ടിയു്ക്കകത്തുതന്നെ വള൪ന്നുവരുമെന്നു് സി. പി. ഐ.യും പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷിച്ചിരുന്നെങ്കിലു് ലോകായുക്തനിയമം പിന്നീടാ൪ക്കുംമാറ്റാ൯കഴിയാത്തരീതിയിലു് ആരണു്ടുപാ൪ട്ടികളുംകൂടി സുഭദ്രമാക്കിയേനേ! പക്ഷേ രണു്ടുംനടന്നു, രണു്ടുപാ൪ട്ടികളിലെയുമഴിമതിക്കാര൯മാരുടെ ഊ൪ജ്ജമൂറ്റിക്കുടിച്ചും അവരുടെയചഞു്ചലപിന്തുണയോടെയും രണു്ടുംവള൪ന്നുവന്നു, ഇടതുമുന്നണിയും കേരളവുമിങ്ങനെയുമായി, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെന്നതു് സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും പര്യായവുമായി. കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളെന്നു് പറയാ൯കഴിയുന്നതിലുമപ്പുറംകടന്നുപോയതുകൊണു്ടാണു് അതുപറയാത്തതു്.

ഇപ്പോളു് ഇവ൪രണു്ടുപേരുംകൂടിച്ചേ൪ന്നുനടത്തിയയിടപാടുകളെല്ലാം കേസ്സുകളായിമാറിക്കൊണു്ടിരിക്കുമ്പോളു് അവ൪രണു്ടുപേരുംകൂടിച്ചേ൪ന്നാ കേരളാലോകായുക്തനിയമംമാറ്റി. അവരെയഴിമതിയു്ക്കുശിക്ഷിക്കാനും രാജിവെയു്പ്പിക്കാനുമുള്ള ലോകായുക്തയുടെയധികാരങ്ങളു് ലോകായുക്തയിലു്നിന്നുമെടുത്തുകളഞ്ഞു് ഗവണു്മെ൯റ്റിലു് തങ്ങളിലു്ത്തന്നെയാക്കി. തങ്ങളുടെയഴിമതികളിലു് സമൂഹത്തിലും നിയമസഭയിലുമൊരു പൊതുച൪ച്ചനടക്കണു്ടെന്നുള്ളതുകൊണു്ടു് നിയമസഭയിലതിനൊരുബില്ലവതരിപ്പിക്കാതെ ഭരണഘടനയറിഞ്ഞുകൂടെന്നഭിനയിച്ചുനടക്കുന്ന ഗവ൪ണ്ണ൪ക്കുതങ്ങളുടെസ്വാഭാവികരീതിയിലു് അവിഹിതയുപഹാരങ്ങളു്നലു്കി (വെറുമൊരുവിലക്കൂടിയകാറു്!) സീപ്പീയ്യൈ-സീപ്പീയെംമന്ത്രിമാരടങ്ങുന്ന സു്റ്റേറ്റു് ക്യാബിനറ്റിലു്വെച്ചംഗീകരിപ്പിച്ചു് ഓ൪ഡിന൯സ്സായിറക്കിയാണിവ൪രണു്ടുപേരുംകൂടിയിതു് ചെയു്തതെന്നുപറയുമ്പോളു് എത്രയഴിമതിഗ്ഗ്രസ്സു്തരും കമ്മ്യൂണിസ്സു്റ്റു-മാ൪കു്സ്സിസ്സു്റ്റുവിരുദ്ധ൯മാരുമാണീ രണു്ടെണ്ണവുമെന്നു് ആ രണു്ടുപാ൪ട്ടികളു്ക്കും മനസ്സിലായില്ലെങ്കിലും ലോകത്തിനുമുഴുവ൯മനസ്സിലായി.

കാലഗതിയിലു് ഭരണവഴിയിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിവിടെയെത്തിയപ്പോളു് ഇരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ക്കുംമാത്രമല്ല അവരിലെയും കോണു്ഗ്രസ്സിലെയും ഇതുവരെയുള്ള മന്ത്രിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും പൊതുപ്പ്രവ൪ത്തക൪ക്കും യാതൊരുബുദ്ധിമുട്ടുമുണു്ടാക്കാതെ അവ൪ ദശാബ്ദങ്ങളോളംകൊണു്ടുനടന്നിരുന്നയാനിയമം തങ്ങളു്ക്കിണങ്ങിയതല്ലെന്നല്ല തങ്ങളു് ആ നിയമത്തിനിണങ്ങിയവരല്ലയെന്നു് സ്വയം ഉത്തമബോദ്ധ്യംവന്നപ്പോളാണു് ആരണു്ടുംകൂടിയിതുചെയു്തതു്. കേരളംകണു്ട കമ്മ്യൂണിസ്സു്റ്റുടുപ്പിട്ട ഏറ്റവുംവലിയയഴിമതിക്കാര൯മാരുടെപട്ടം പിണറായിവിജയനും കാനംരാജേന്ദ്രനുംതന്നെയാണു്- കമ്മ്യൂണിസ്സു്റ്റുടുപ്പിടാത്തവരുടെയും!

എഴുപതുവയസ്സുപ്രായമായയാളുകളാരും പാ൪ട്ടിയിലു്നിന്നും
ജനപ്പ്രതിനിധിസ്ഥാനങ്ങളിലേയു്ക്കുമത്സരിക്കണു്ടെന്നും മന്ത്രിമാരോ മുഖ്യമന്ത്രിമാരോ ഒന്നുമാവുകയുംചെയ്യേണു്ടെന്നും അഖിലേന്ത്യാടിസ്ഥാനത്തിലു് നിയമംകൊണു്ടുവന്നിട്ടു് ഇന്ത്യയിലതിലു് കേരളത്തിലു്മാത്രം പിണറായിവിജയനെന്നൊരാളു്ക്കുമാത്രമൊഴിവുനലു്കി സ്വയമപഹാസ്യരായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയും വൃദ്ധ൯മാരഴിമതിനടത്തിയാലും രാഷ്ട്രീയസമൂഹവും പൊതുസമൂഹവും അവരെവെറുതേവിടുമെന്നുകരുതി നാനാവഴിയിലൂടെയുമഴിമതിനടത്തി പണംകൊണു്ടുവരാനല്ലേ ആ ഒഴിവുകിഴിവേ൪പ്പെടുത്തിയതു്? ഒരാളുടെയഴിമതിയുടെയെണ്ണം മൊത്തം എത്രകടക്കുമ്പോഴാണു് പാ൪ട്ടിയയാളെ പിരിച്ചുവിടുന്നതെന്നൊരുവിശദീകരണം ജനങ്ങളു്ക്കുനലു്കാ൯ ഈപ്പാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയും ജനറലു്സ്‌സെക്രട്ടറിയും ബാധൃസ്ഥരല്ലേ? അതോ മൊത്തമഴിമതിയുടെയെണ്ണത്തിലും അതിലടങ്ങിയിട്ടുള്ള മൊത്തംതുകയുടെവലിപ്പത്തിലുംകൂടി പിണറായിവിജയനൊഴിവുനലു്കിയിട്ടുണു്ടോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയും?

Written on 28 January 2022 and first published on: 29 June 2022


 


 

 

 

 

No comments:

Post a Comment